Month: January 2023
-
Crime
കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നു, അടിവയറ്റില്‍ ചവിട്ടേറ്റത് പോലെ ക്ഷതം; യുവസംവിധായകയുടെ മരണം കൊലപാതകമെന്ന് സൂചന
തിരുവനന്തപുരം: യുവസംവിധായികയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. കഴുത്ത് ഞെരിഞ്ഞതാണ് നയനാ സൂര്യ (28)യുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ ഉള്‍പ്പെടെ മുറിവുകള്‍ കണ്ടെത്തിയതും ദുരൂഹത ഉയര്‍ത്തുന്നു. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹായിയായിരുന്ന നയനയെ മൂന്നു വര്‍ഷം മുന്‍പാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫോണ്‍വിളിച്ച് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കള്‍ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ അന്വേഷിച്ചെത്തിയപ്പോള്‍ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിനു മ്യൂസിയം പോലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. പ്രമേഹരോഗിയായ നയന ഷുഗര്‍ താഴ്ന്ന് കുളിമുറിയില്‍ കുഴഞ്ഞുവീഴുകയും പരസഹായം കിട്ടാതെ മരിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തില്‍ വ്യക്തത വരാത്തതുകൊണ്ട് സുഹൃത്തുക്കള്‍ നയനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടെത്തുകയും അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുകയുമായിരുന്നു. എങ്ങനെ നയനയുടെ കഴുത്തുഞെരിഞ്ഞു, ശരീരത്തെ മുറിവുകള്‍ എങ്ങനെ ഉണ്ടായി തുടങ്ങിയ കാര്യങ്ങള്‍ പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. അടിവയറ്റില്‍ മര്‍ദനമേല്‍ക്കുകയും ഇതിന്റെ ഭാഗമായി രക്തസ്രാവം ഉണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വൃക്ക, പാന്‍ക്രിയാസ് എന്നീ…
Read More » -
NEWS
അങ്ങനെ ഒരുത്തനും കമ്പനി ചെലവിൽ കാര്യം സാധിക്കേണ്ട, ചുരുക്കി ചുരുക്കി ടോയ്ലറ്റ് പേപ്പറും ചുരുക്കി! ട്വിറ്ററിലെ ഗതികേട് പറഞ്ഞ് ജീവനക്കാർ
സിയാറ്റില്‍: ചുരുക്കി ചുരുക്കി ടോയ്ലറ്റ് പേപ്പറിന്റെ കാര്യത്തിൽ വരെ മസ്ക് ചിലവ് ചുരുക്കിയിരിക്കുകയാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ട്വിറ്ററിന്റെ ഓഫീസുകളിലെ ടോയ്‌ലറ്റുകളിൽ വേണ്ടത്ര ടോയ്‌ലറ്റ് പേപ്പർ ഇല്ലെന്ന സംഭവം കഴിഞ്ഞ ദിവസമാണ് ട്വിറ്റർ ജീവനക്കാർ റിപ്പോർട്ട് ചെയ്തത്. ജോലി ചെയ്യുന്നതിന് കൂലി കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് പണിമുടക്കിയതിനാണ് ശുചീകരണ തൊഴിലാളികളെ മസ്ക് പിരിച്ചുവിട്ടിരിക്കുന്നത്. ഇതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമായതും. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്ട്വിറ്ററിന്റെ ഓഫീസിൽ കാവൽ, സുരക്ഷാ സേവനങ്ങൾ എന്നിവ നിലവിലില്ല. ഓഫീസിൽ ശുചീകരണത്തൊഴിലാളികളുമില്ല. അതിനാൽ വൃത്തിഹീനമായ ബാത്ത്റൂമുകളാണ് ഉള്ളത്. ഇത് ഒരു പരിധി വരെ ജീവനക്കാരുടെ ജോലിയെ ബാധിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പോലും കൃതൃമായി നീക്കം ചെയ്യാൻ ആളില്ലാത്ത് സ്ഥിതിയാണുള്ളത്. ട്വിറ്ററിന്റെ സിയാറ്റിലെ ഓഫീസ് വാടക നൽകാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ഇവിടത്തെ ജീവനക്കാരോട് മസ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. സാൻ ഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഇവിടെയും വാടക നൽകിയിട്ടില്ല. 136,250 ഡോളറാണ് ഇവിടത്തെ കെട്ടിടത്തിന് വാടകയായി നൽകേണ്ടത്.…
Read More » -
Business
ബിരിയാണി കൊതിയന്മാരുടെ ഇന്ത്യ! പുതുവർഷത്തലേന്ന് സ്വിഗ്ഗിയ്ക്ക് ലഭിച്ചത് 3.50 ലക്ഷം ബിരിയാണിയുടെ ഓർഡറുകൾ
ദില്ലി: പുതുവർഷത്തലേന്ന് സ്വിഗ്ഗിയ്ക്ക് ലഭിച്ചത് 3.50 ലക്ഷം ബിരിയാണിയുടെ ഓർഡറുകൾ. രാത്രി 10.25 ഓടെ ആപ്പ് രാജ്യത്തുടനീളം 61,000 പിസ്സകൾ ഡെലിവർ ചെയ്തതായും കമ്പനി വൃത്തങ്ങൾ അറിയിച്ചു. ട്വിറ്ററിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം 75.4 ശതമാനം ഓർഡറുകൾ ഹൈദരാബാദി ബിരിയാണിക്ക് ലഭിച്ചു. ലക്‌നോവിയ്ക്ക് 14.2 ശതമാനവും, കൊൽക്കത്ത-10.4 ശതമാനവും ഓർഡർ ലഭിച്ചെന്നാണ് സ്വിഗ്ഗി പറയുന്നത്. 3.50 ലക്ഷം ഓർഡറുകൾ ലഭിച്ചതോടെ ഏറ്റവും കൂടുതൽ ഡെലിവർ ചെയ്ത ഇനം ബിരിയാണിയാണ്. ശനിയാഴ്ച രാത്രി 7.20ന് 1.65 ലക്ഷം ബിരിയാണി ഓർഡറുകളാണ് ആപ്പ് വഴി ലഭിച്ചത്.ഹൈദരാബാദിൽ ഏറ്റവും കൂടുതൽ ബിരിയാണി വിൽക്കുന്ന റെസ്റ്റോറന്റുകളിൽ ഒന്നായ ബവാർച്ചി, 2022 പുതുവത്സര രാവിൽ മിനിറ്റിൽ രണ്ട് ബിരിയാണികൾ വീതമാണ് വിതരണം ചെയ്തത്. 2022 ഡിസംബർ 31-ന് ഡിമാൻഡിനനുസരിച്ച് സാധനം നല്കാനായി 15 ടൺ പലഹാരം തയ്യാറാക്കിരുന്നു.”@dominos_india, 61,287 പിസ്സകൾ ഡെലിവർ ചെയ്തു. അവയ്‌ക്കൊപ്പം പോകുന്ന ഒറെഗാനോ പാക്കറ്റുകളുടെ എണ്ണം ഊഹിക്കാവുന്നതേയുള്ളൂ” എന്നാണ് സ്വിഗ്ഗി ട്വീറ്റിൽ പറഞ്ഞത്.…
Read More » -
Business
ഡിസംബറിലെ ജിഎസ്ടി വരുമാനത്തിൽ 15 ശതമാനം വർദ്ധനവ്; സമാഹരിച്ചത് 1.5 ലക്ഷം കോടി രൂപ
ദില്ലി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ ഡിസംബറിൽ സമാഹരിച്ചത് 1.5 ട്രില്യൺ രൂപ. കഴിഞ്ഞ വർഷത്തെ ഡിസംബറിലെ വരുമാനം അപേക്ഷിച്ച് 15 ശതമാനം വർദ്ധനവ് ഉണ്ടായതായി ധനമന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കി. തുടർച്ചയായ പത്താം മാസവും ജിഎസ്ടി ശേഖരണം 1.4 ട്രില്യൺ ഡോളറിന് മുകളിലാണ്, പരോക്ഷ നികുതി പിരിവിലെ ഉയർച്ചയെ ഇത് സൂചിപ്പിക്കുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. ഡിസംബറിലെ പതിവ് സെറ്റിൽമെന്റുകൾക്ക് ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം യഥാക്രമം 63,380 കോടി രൂപയും 64,451 കോടി രൂപയുമാണ്, മന്ത്രാലയം അറിയിച്ചു. സെറ്റിൽമെന്റായി സർക്കാർ 36,669 കോടി രൂപ സിജിഎസ്ടിയിലേക്കും 31,094 കോടി രൂപ എസ്ജിഎസ്ടിയിലേക്കും അടച്ചു ഒരു വർഷം മുമ്പ് ഇതേ സമയത്ത് ഇറക്കുമതി ചെയ്ത ഇനങ്ങളിൽ നിന്ന് ശേഖരിച്ച വരുമാനത്തെ അപേക്ഷിച്ച് ഈ മാസത്തിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 8 ശതമാനം കൂടുതലാണ്. സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെയുള്ള ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം 18…
Read More » -
Kerala
മന്നം ജയന്തിക്ക് പിന്നാലെ മാരാമൺ കൺവൻഷനിലേക്കും തരൂരിന് ക്ഷണം
പത്തനംതിട്ട: എൻഎസ്എസിന്‍റെ ക്ഷണം സ്വീകരിച്ച് മന്നം ജയന്തി പരിപാടിയിലെത്തിയതിന് പിന്നാലെ ശശിതരൂർ മാർത്തോമ സഭയുടെ വേദിയിലേക്കും എത്തുന്നു.മാരാമൺ കൺവൻഷനിലും ശശി തരൂർ പങ്കെടുക്കും. ഫെബ്രുവരി 18 ന് നടക്കുന്ന യുവവേദിയിലാണ് തരൂർ സംസാരിക്കുക. മാർത്തോമ സഭ യുവജന സഖ്യത്തിന്‍റെ ആവശ്യപ്രകാരമാണ് ശശി തരൂർ കൺവൻഷനിൽ പങ്കെടുക്കാൻ എത്തുന്നത് സഭയുടെ ഏറ്റവും ശ്രേഷ്ഠമായ വേദിയെന്ന് വിശേഷിപ്പിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് ശശി തരൂർ എത്തുന്നതോടെ കൂടുതൽ സാമുദായിക സംഘടനകളുമായി ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യം. 128 മാത് മാരമൺ കൺവൻഷന്റെ ഭാഗമായുള്ള യുവവേദിയിലേക്ക് ശശി തരൂരിനെ ക്ഷണിച്ചത് മാർത്തോമ സഭ യുവജന സഖ്യം പ്രസിഡന്റ് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ. ഫെബ്രുവരി 18 ശനിയാഴ്ച യുവവേദിയിൽ യുവാക്കളും കുടിയേറ്റവും എന്ന വിഷയത്തിൽ തരൂർ സംസാരിക്കും. ഫെബ്രുവരി 12 മുതൽ 19 വരെയാണ് മാരാമൺ കൺവൻഷൻ. സാധരണഗതിയിൽ കൺവൻഷനിലേക്ക് രാഷ്ട്രീയക്കാർ എത്താറുണ്ടെങ്കിലും പ്രധാനപ്പെട്ട വേദിയിൽ സംസാരിക്കാൻ ക്ഷണം കിട്ടുന്നത് അപൂർവം. ക്രിസ്ത്യൻ സഭകൾക്ക് പുറത്തുള്ളവരും അപൂർവമായാണ്…
Read More » -
Kerala
ക്രിസ്തുമസ് – ന്യൂയര്‍ ദിനത്തില്‍ മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം; മൂന്നാറിലെത്തിയത് ഒരു ലക്ഷത്തിലധികം സഞ്ചാരികള്‍
മൂന്നാര്‍: കഴിഞ്ഞ ഒരാഴ്ചയായി മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹമായിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ് ഈ ദിവസങ്ങളില്‍ മൂന്നാറിലെത്തിയത്. മുന്‍കൂര്‍ മുറികള്‍ ബുക്ക് ചെയ്ത് എത്തിവര്‍ക്കൊഴികെ മറ്റാര്‍ക്കും തന്നെ മുറികള്‍ ലഭിച്ചിരുന്നില്ല. രാത്രികാലങ്ങളില്‍ എത്തിവര്‍ വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ തന്നെ കിടന്നുറങ്ങി നേരം വെളുപ്പിച്ചു. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര മേഖലകളായ മാട്ടുപ്പെട്ടി, രാജമല, എക്കോ പോയിന്‍റ്, ഫോട്ടോ പോയിന്‍റ് , കുണ്ടള ജലാശയങ്ങള്‍ ഏന്നിവിടങ്ങളില്‍ സന്ദര്‍ശകരുടെ നീണ്ട നിര കാണാമായിരുന്നു. തിരക്കേറിയതോടെ ട്രാഫിക്ക് കുരുക്കും മണിക്കൂറുകളോളം നീണ്ടു. കെ എഫ് ഡി സിയുടെ കീഴിലുള്ള ഫ്ളവര്‍ ഗാര്‍ഡനില്‍ 29,270 പേരും, രാജമലയില്‍ 35,000 പേരും, ജില്ലാ ടൂറിസം വകുപ്പിന്‍റെ ബോട്ടാനിക്ക് ഗാര്‍ഡനില്‍ 20,000 പേരുമാണ് കഴിഞ്ഞ 10 ദിവസത്തിനിടെ സന്ദര്‍ശിച്ചത്. ഇതിന്‍റെ നാലിരട്ടിലധികം പേര്‍ക്ക് തിരക്കില്‍പ്പെട്ട് ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ടി വന്നു. സന്ദര്‍ശകരുടെ തിക്കേറുന്ന സാഹചര്യം മനസിലാക്കി മൂന്നാര്‍ പൊലീസ് ശക്തമായ നിരീക്ഷമാണ് മൂന്നാറില്‍ ഏര്‍പ്പെടുത്തിയിരുന്നത്. മൂന്നാര്‍ ഡിവൈഎസ്പി കെ ആര്‍ മനോജിന്‍റെ…
Read More » -
Crime
നാല്‍ക്കാലികള്‍ക്കും രക്ഷയില്ല; ഫാമിലെ കന്നുകാലികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയയാള്‍ അറസ്റ്റില്‍
കൊല്ലം: ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. ചടയമംഗലം പോരേടം സ്വദേശി മണി(50) ആണ് പിടിയിലായത്. ചടയമംഗലം പോലീസാണ് ഇയാളെ പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ ചടയമംഗലത്തുള്ള ഫാമിലെ തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ടതോടെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് വിവര പുറത്തുവന്നത്. ഈ സമയം കന്നുകാലികളെ ഉപദ്രവിക്കുകയായിരുന്ന പ്രതി ഫാമിലെ ജീവനക്കാരെ കണ്ടതോടെ ഓടിരക്ഷപെടുകയായിരുന്നു. ഇതിനോടകം ഇയാള്‍ ഫാമിലുണ്ടായിരുന്ന കന്നുകാലികളെ പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഫാം അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read More » -
India
അസമില്‍ ഒമ്‌നിയിലേക്ക് ചാടിക്കയറി പുള്ളിപ്പുലി; ഭയന്നുവിറച്ച് യാത്രക്കാര്‍
ഗുവാഹത്തി: അസമില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക്. കഴിഞ്ഞ തിങ്കളാഴ്ച അസമിലെ ജോര്‍ഹട്ട് ജില്ലയിലാണ് സംഭവം. ഫോറസ്റ്റ് ഉദ്യോഗസ്ഥനുള്‍പ്പെടെ 15 പേരെയാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുള്ളിപ്പുലി ആക്രമിച്ചു പരുക്കേല്‍പ്പിച്ചത്. ജോര്‍ഹട്ടില്‍ നിരത്തിലിറങ്ങിയ പുള്ളിപ്പുലിയെ തുരത്തുന്നതിനിടയിലായിരുന്നു ആക്രമണം. പുള്ളിപ്പുലിയെ തുരത്താന്‍ ഏഴു റൗണ്ടാണ് വനംവകുപ്പ് വെടിയുതിര്‍ത്തത്. തുടര്‍ന്ന് പരിഭ്രാന്തനായ പുള്ളിപ്പുലി മുന്നില്‍ക്കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. മതില്‍ ചാടിക്കടന്ന് നിരത്തിലേക്കെത്തിയ പുള്ളിപ്പുലി അതുവഴി പോകുകയായിരുന്ന മാരുതി ഒമ്‌നിയെയും ആക്രമിച്ചു. വാഹനത്തിലേക്ക് ചാടിക്കയറിയ പുള്ളിപ്പുലി ഗ്ലാസില്‍ അള്ളിപ്പിടിച്ച ശേഷം താഴേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു. വാഹനത്തിന്റെ വിന്‍ഡോ ഉയര്‍ത്തിയിരുന്നതുകൊണ്ട് മാത്രമാണ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പുലി വാഹനത്തിലേക്ക് ചാടിക്കയറിയതും ഡ്രൈവര്‍ വാഹനം നിര്‍ത്തിയതും ഒരുമിച്ചായിരുന്നു. വാഹനത്തില്‍ നിന്ന് ഊര്‍ന്നിറങ്ങിയ പുള്ളിപ്പുലി റോഡിലേക്ക് ഓടിമറയുകയും ചെയ്തു. എതിര്‍വശത്തുണ്ടായിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ഈ ദൃശ്യം പകര്‍ത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. In the #Indian state of Assam, at least 15 people were injured due to…
Read More » -
Kerala
എരുമേലി വിമാനത്താവളം: ശബരിമല തീർത്ഥാടനത്തിനൊപ്പം പ്രവാസ മേഖലയിലും വമ്പൻ പ്രതീക്ഷ
പത്തനംതിട്ട: എരുമേലി വിമാനത്താവളം യാഥാർത്ഥ്യമായാൽ ശബരിമല തീർത്ഥാടനത്തിനൊപ്പം പ്രവാസ മേഖലയിലും കൂടുതൽ പ്രതീക്ഷകളാണുള്ളത്. വിനോദ സഞ്ചാര സർക്യൂട്ടുകൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് നിർദിഷ്ട വിമാനത്താവള പദ്ധതി. സ്ഥലം ഏറ്റെടുപ്പിനുള്ള ഉത്തരവിറങ്ങിയതോടെ വേഗത്തിൽ തുടർ നടപടികൾ നടക്കുമെന്നാണ് നാട്ടുകാരുടെ കണക്കുകൂട്ടൽ. ചെറുവള്ളിയിൽ നെടുമ്പാശ്ശേരിക്കൊരു ഫീഡർ വിമാനത്താവളം എന്ന ആശയത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യന്തര വിമാനത്താവളമായി ചിറക് വിരിയ്ക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയായിരിക്കും എരുമേലി വിമാനത്താവളത്തിന്റേത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയിൽ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്റർ മാത്രമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ സിംഗപ്പൂർ, മലേഷ്യ , നേപ്പാൾ തുങ്ങിയ രാജ്യങ്ങളിൽ നിന്ന് ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് യാത്ര എളുപ്പമാകും. ഇതോടെ ശബരിമലയിലേക്ക് എത്തുന്ന വിദേശ തീർത്ഥാടകരുടെ എണ്ണം കൂടുമെന്നും വിലയിരുത്തുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കുന്ന 40 ശതമാനം ആളുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 60 ശതമാനം പേരും നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ…
Read More » -
LIFE
‘നല്ല സമയം’ തിയറ്ററിൽനിന്ന് പിൻവലിക്കുന്നു, ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച്: ഒമർ ലുലു
‘നല്ല സമയം’ എന്ന തന്റെ ചിത്രം തിയറ്ററിൽ നിന്നും പിൻവലിക്കുന്നുവെന്ന് സംവിധായകൻ ഒമർ ലുലു. ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെയാണ് തീരുമാനം. ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച് നടക്കുമെന്നും ഒമർ ലുലു അറിയിച്ചു. കഴിഞ്ഞ ദിവസം എക്സൈസിൽ നിന്നും നോട്ടീസ് ലഭിച്ച വിവരം ഒമർ ലുലു അറിയിച്ചിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കേസ് എടുത്തത്. കോഴിക്കോട് എക്സൈസ് ഓഫീസിലാണ് കേസ്. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകൾ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും ഒമര്‍ ലുലു നേരത്തെ പ്രതികരിച്ചിരുന്നു. ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവർക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമര്‍ ചോദിച്ചിരുന്നു. ഡിസംബര്‍ 30നാണ് നല്ല സമയം റിലീസിന് എത്തിയത്.…
Read More »