Month: January 2023
-
Local
കാരുണ്യ സ്പർശമായി മുട്ടാർ സെന്റ് തോമസ് കുമരംചിറ പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ
കോട്ടയം: വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രമായ മുട്ടാർ സെന്റ് തോമസ് കുമരംചിറ പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ 1 മുതൽ 17 വരെ ആചരിക്കും. വിശുദ്ധ അന്തോനീസിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന 6 മുതൽ 14 വരെ നടക്കും. 15, 16, 17 തീയതികളിലാണ് പ്രധാന തിരുനാൾ ദിനങ്ങൾ. ‘കുട്ടനാടിന്റെ പാദുവ’ എന്നറിയപ്പെടുന്ന ഈ തീർത്ഥാടനകേന്ദ്രത്തിൽ പ്രധാന പ്രാർത്ഥനാശുശ്രൂഷകൾ നടക്കുന്ന ചൊവ്വാഴ്ചകളിൽ, പ്രത്യേകമായി മലയാളമാസ ആദ്യചൊവ്വാഴ്ചകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് നിരവധി തീർത്ഥാടകർ എത്തുന്നു. 1898 ൽ സ്ഥാപിതമായ ഈ ദേവാലയം ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര രജതജൂബിലി ആഘോഷങ്ങളിലേക്ക് പ്രവേശിക്കുകയുമാണ്. ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായുള്ള തിരുക്കർമ്മങ്ങൾക്ക് അഭിവന്ദ്യ പിതാക്കൻമാരും വൈദികശ്രേഷ്ഠരും നേതൃത്വം നൽകും. ശതോത്തര രജതജൂബിലി വർഷാചരണം ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ശതോത്തര രജതജൂബിലി ദീപശിഖാപ്രയാണം അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ ഉദ്ഘാടനം ചെയ്യും. വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ…
Read More » -
India
രാജ്യാന്തരവിപണിയില്‍ ചാഞ്ചാടി ക്രൂഡോയില്‍ വില, പുതുവര്‍ഷത്തിലും മാറ്റമില്ലാതെ ഇന്ത്യയിലെ ഇന്ധനവില
മുംബൈ: രണ്ടുമാസത്തിലേറെയായി രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നിട്ടും ഇന്ത്യയിലെ ഇന്ധനവിലയില്‍ യാതൊരു മാറ്റവും വരുത്താന്‍ തയാറാകാതെ എണ്ണക്കമ്പനികള്‍. ക്രൂഡോയില്‍വിലയില്‍ വലിയ കുറവുണ്ടായിട്ടും അതിനനുസരിച്ച് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കമ്പനികള്‍ തയാറായിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും മൗനം തുടരുകയാണ്. നവംബറില്‍ ക്രൂഡോയില്‍ ബാരലിന് 76 ഡോളറിലേക്കു താഴ്ന്നതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ എട്ടു രൂപ വരെ കുറഞ്ഞേക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ക്രൂഡോയില്‍വില വര്‍ധിച്ചതുമൂലമുണ്ടായ നഷ്ടം നികത്താന്‍ എന്ന വാദമുന്നയിച്ച് കമ്പനികള്‍ വില കുറച്ചില്ല. നിലവില്‍ ക്രൂഡോയില്‍ വില ബാരലിന് 83 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ഈ സാഹചര്യത്തില്‍പ്പോലും രാജ്യത്തെ ഇന്ധനവിലയില്‍ കുറവു വരുത്തിയാല്‍ കമ്പനികള്‍ക്കു നഷ്ടമുണ്ടാകില്ലെന്നാണ് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ക്രൂഡ് വില ബാരലിന് 90 ഡോളറിന് മുകളിൽ നിൽക്കുമ്പോഴുള്ള നിരക്കാണ് ഇപ്പോഴും ഇന്ധനത്തിന് ഈടാക്കുന്നത്. നവംബര്‍ ഏഴ് മുതല്‍ ഡിസംബർ രണ്ടാംവാരം വരെ അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും വില കുറയുമെന്ന പ്രചാരണം ഉണ്ടായത്.…
Read More » -
Kerala
സന്നിധാനത്ത് കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി മൂന്നു പേര്‍ക്കു പരുക്ക്. മാളികപ്പുറത്തിന് സമീപം കതിന നിറയ്ക്കുന്നിടത്ത് വൈകുന്നേരം അഞ്ച് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ചെങ്ങന്നൂര്‍ സ്വദേശി എ.ആര്‍. ജയകുമാര്‍, പാലക്കുന്ന് സ്വദേശികളായ അമല്‍, രജീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിയുണ്ടായ സമയത്ത് ജീവനക്കാരൊഴികെ മറ്റാരും ഇവിടെ ഉണ്ടായിരുന്നില്ല. കതിന നിറയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റതെന്നാണ് പ്രാഥമിക വിവരം. അപകടകാരണം അന്വേഷിക്കുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേട്ട് വ്യക്തമാക്കി.
Read More » -
Crime
ബംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ കോളജ് കാമ്പസില്‍ കുത്തിക്കൊന്നു; ശേഷം പ്രതിയുടെ ആത്മഹത്യാശ്രമം
ബംഗളൂരു: നഗരത്തിലെ സ്വകാര്യ കോളജില്‍ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. ബംഗളൂരു പ്രസിഡന്‍സി കോളജിലെ വിദ്യാര്‍ഥിനി ലയസ്മിത(19)യാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ യുവാവ് കൃത്യം നടത്തിയതിന് ശേഷം കത്തികൊണ്ട് മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് കോളജ് കാമ്പസില്‍ നടുക്കുന്ന സംഭവം അരങ്ങേറിയത്. മറ്റൊരു കോളജിലെ വിദ്യാര്‍ഥിയായ പവന്‍ കല്യാണ്‍ ആണ് 19-കാരിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. എന്നാല്‍, പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. A 19 year old girl Layasmitha died due to stab injuries at Presidency college, #Bengaluru. She was stabbed inside college by a boy named Pawan Kalyan. He also injured himself & in critical condition. The girl had allegedly not accepted his proposal #Karnataka pic.twitter.com/em2zitjAMJ — Imran Khan (@KeypadGuerilla)…
Read More » -
Crime
പിരിഞ്ഞു ജീവിക്കുന്ന ഭാര്യയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തു; ഒത്താശ ചെയ്തത് ഭര്‍ത്താവിന്റെ സഹോദരന്‍
അഹമ്മദാബാദ്: സഹോദരന്റെയും സുഹൃത്തിന്റെയും സാന്നിധ്യത്തില്‍ 34 വയസുകാരിയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. കഴിഞ്ഞ 11 മാസമായി യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 20 ന് യുവതിയെ നഗരത്തിലെ ഗസ്റ്റ് ഹൗസിലേക്ക് പ്രതികള്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയിരുന്നു സംഭവ ദിവസം യുവതിയുടെ ഭര്‍ത്താവ് അവരുടെ ഭവാനിപ്പുരിലെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. ആ സമയം അവര്‍ കുളിമുറിയിലായിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്തും സഹോദരനും ചേര്‍ന്ന് തന്നെ മുടിയില്‍ പിടിച്ച് വലിച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഭര്‍ത്താവ് വടികൊണ്ട് മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. പ്രതി യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ സഹോദരനും സുഹൃത്തും വീടുവിട്ടിറങ്ങി വാതില്‍ പുറത്തുനിന്ന് പൂട്ടി. വൈകുന്നേരം പ്രതി സുഹൃത്തിനെ വിളിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. യുവതിയെ കാറില്‍ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. പ്രതി വീണ്ടും ബലാത്സംഗം ചെയ്തു. ഡിസംബര്‍ 21ന് രാവിലെ…
Read More » -
India
നോട്ട് നിരോധനംകോടതി ശരിവച്ചെന്ന പ്രചാരണം തെറ്റ്; വിചിത്രവാദവുമായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: നോട്ട് നിരോധനം കേന്ദ്ര തീരുമാനം കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റെന്ന് സീതാറാം യെച്ചൂരി. കേന്ദ്രത്തിന് ഇത്തരം തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നാണ് വിധിയില്‍ പറയുന്നത്. എന്നാല്‍, പാര്‍ലമെന്റിനെ മറികടക്കാന്‍ പാടില്ലായിരുന്നു എന്നാണ് ജസ്റ്റിസ് നഗരത്‌ന പറയുന്നത്. നോട്ട് നിരോധനത്തിന്റെ ആഘാതത്തെ കുറിച്ച് ഉത്തരവിലില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ചെറുകിട വ്യവസായത്തെ തകര്‍ത്തു. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിച്ചു. പാര്‍ലമെന്റിന്റെ അധികാരമില്ലാതെ ഇത്തരം തീരുമാനമെടുക്കാന്‍ അവകാശമില്ലെന്ന് യെച്ചൂരി പറഞ്ഞു. അതേസമയം, നോട്ട് നിരോധനം ശരിവെച്ച സുപ്രിം കോടതി വിധിയും പൊക്കിപ്പിടിച്ച് പ്രതിപക്ഷം മാപ്പ് പറയണമെന്ന് പറയുന്ന ബി.ജെ.പി യുടെ തൊലിക്കട്ടി അപാരമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. നോട്ട് റദ്ദാക്കലിലൂടെ എന്ത് നേടി? സാമ്പത്തിക വളര്‍ച്ച താഴേക്ക് പോയി? 15 ലക്ഷം കോടി വരുമാനം ഇല്ലാതായി. 52 ദിവസം സമയം നല്‍കിയെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം അസംബന്ധമാണ്. മോദിയെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യണം. മറിച്ചൊരു വിധി പ്രതീക്ഷിക്കാന്‍ മാത്രം ആരും നിഷ്‌കളങ്കരല്ലെന്നും…
Read More » -
Kerala
ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നവീകരണത്തില്‍ വീഴ്ചവരുത്തി; കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്‌തെന്ന് മന്ത്രി
തിരുവനന്തപുരം: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നവീകരണത്തില്‍ വീഴ്ചവരുത്തിയ കരാറുകാരനെ റിസ്‌ക് ആന്‍ഡ് കോസ്റ്റില്‍ ടെര്‍മിനേറ്റ് ചെയ്തു എന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രവൃത്തി റീ-ടെന്‍ഡര്‍ ചെയ്തു എന്നും കരാറുകാരനെതിരേ പൊതുമരാമത്ത് മാന്വല്‍ പ്രകാരമുളള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ് എന്നും മന്ത്രി ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: പത്ത് വര്‍ഷത്തോളമായി ജനങ്ങള്‍ പ്രയാസം അനുഭവിക്കുന്ന റോഡാണ് ഈരാറ്റുപേട്ട- വാഗമണ്‍. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് എന്ന നിലയിലും നിരവധി പേര്‍ ഈ റോഡിന്റെ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 2021 മേയ് മാസത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നവീകരണ പ്രവൃത്തി നടത്തുന്നതിന് നിരന്തര ശ്രമങ്ങള്‍ നടത്തി. 19.90 കോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചു. തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിച്ചു. എന്നാല്‍ നാളിതുവരെ 6 കിലോമീറ്റര്‍ ബിഎം പ്രവൃത്തി മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളു. പ്രവൃത്തി മുന്നോട്ട്…
Read More » -
LIFE
മമ്മുക്കയുടെ സ്വന്തം ഉണ്ണിക്കുട്ടന്‍! അടിച്ചുപൊളി മമ്മൂട്ടിക്ക് മുന്നില്‍ കുട്ടിയെപ്പോലെ ഉണ്ണിമുകുന്ദന്‍; പുതുവര്‍ഷത്തില്‍ വിജയാഘോഷവുമായി ടീം ‘മാളികപ്പുറം’
മലയാളത്തിന്‍െ്‌റ സ്വന്തം ‘കാന്താരാ’ എന്നാണ് ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാളികപ്പുറ’ത്തെ വിശേഷിപ്പിക്കുന്നത്. ഡിസംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം ഇതിനകം വമ്പന്‍ വിജയം നേടിക്കഴിഞ്ഞു. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉണ്ണി മുകുന്ദന്‍ ആണ്. സിനിമ റിലീസ് ചെയ്തതിന് മൂന്നു ദിവസം പിന്നിടുമ്പോള്‍ വിജയം ആഘോഷിക്കുകയാണ് മാളികപ്പുറം ടീം. ഇവര്‍ക്കൊപ്പം അതിഥിയായി മമ്മൂട്ടിയും ഉണ്ട്. സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്കും മറ്റൊരു ബാലതാരമായ ശ്രീപതിനും ഒപ്പം മമ്മൂട്ടിയും കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തമാശകള്‍ പറഞ്ഞ് ആക്ടീവ് ആയി നിന്ന് മമ്മൂട്ടിക്ക് മുന്നില്‍ കുട്ടിയെപ്പോലെ ഉണ്ണിമുകുന്ദനും നില്‍ക്കുകയാണ്. എന്നെ സംബന്ധിച്ച് വളരെ വലിയ ഒരു ദിവസമാണ് ഇത്. വേറെ ഒന്നും കൊണ്ടല്ല എന്റെ സിനിമ ജീവിതം ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം സംഭവിച്ചിരിക്കുകയാണ്. ആന്റോ ചേട്ടനെ ഒരുപാട് നന്ദിയുണ്ട്. എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച്…
Read More » -
Crime
പുതുവത്സര ആഘോഷത്തിനിടെ വടിവാളുമായി റിട്ട. എസ്.ഐയുടെ അഴിഞ്ഞാട്ടം; മദ്യലഹരിയില്‍ വീടും വാഹനങ്ങളും തകര്‍ത്തു
മൂവാറ്റുപുഴ: പുതുവത്സര ആഘോഷങ്ങള്‍ക്കിടെ വടിവാളുമായി റിട്ട. എസ്.ഐയുടെ അഴിഞ്ഞാട്ടം. വീടും വാഹനങ്ങളും തകര്‍ത്തു. മാറാടി പഞ്ചായത്തിലെ കായനാട്ട് ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം. റിട്ട. എസ്.ഐ കളത്തൂര്‍കുടിയില്‍ ബിന്‍സനാണ് വടിവാളുമായി ആക്രമണം അഴിച്ചുവിട്ടത്. കായനാട് മറ്റപ്പാടം മഹിഷാസുര മര്‍ദിനി ക്ഷേത്രത്തിന് സമീപം കാവുംമുഖത്ത് സലുവിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്‍വശം പാര്‍ക്കു ചെയ്തിരുന്ന ടിപ്പര്‍ ലോറികളും കാറുകളും ഉള്‍പ്പെടെ ആറോളം വാഹനങ്ങള്‍ ആക്രമിച്ചു. വടിവാള്‍ ഉപയോഗിച്ച് വെട്ടിയും കുത്തിയുമാണ് വാഹനങ്ങള്‍ നശിപ്പിച്ചത്. വീടിനു നേരെ കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തി. സംഭവം കണ്ട് ചോദിക്കാന്‍ ചെന്ന വീട്ടമ്മയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് രാമമംഗലം സി.ഐ സ്ഥലത്തെത്തി. ബിന്‍സനെതിരേ പോലീസ് കേസെടുത്തു. നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്നും ഇത് പ്രതിയുടെ ഉന്നത രാഷ്ട്രീയബന്ധം മൂലമാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
Read More » -
Crime
പുതുവത്സരാഘോഷത്തിനിടയില്‍ ആക്രമണം: പ്രതികള്‍ പിടിയില്‍
കൊല്ലം: പുതുവത്സരാഘോഷത്തിനിടയില്‍ യുവാവിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍. കണ്ണനല്ലൂര്‍ തോട്ടുവിളവീട്ടില്‍ മിലന്‍ (25), കണ്ണനല്ലൂര്‍ നെടുവിളവീട്ടില്‍ ഇമാനുവല്‍ റോച്ച് (24) എന്നിവരാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. തഴുത്തല വാലിമുക്കിന് സമീപമുള്ള വര്‍ക്ഷോപ് ജീവനക്കാരനായ ശ്രീലാലിനെയാണ് ഇവര്‍ ആക്രമിച്ചത്. തഴുത്തലയിലുള്ള സ്ഥാപനത്തില്‍ ജീവനക്കാര്‍ പുതുവത്സരാഘോഷം നടത്തവേ മിലന്‍ അടക്കമുള്ള സംഘമെത്തി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അക്രമം നടത്തുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. പരുക്കേറ്റ ശ്രീലാലിന്റെ പരാതിയില്‍ കൊട്ടിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു.
Read More »