CrimeNEWS

പുതുവത്സരാഘോഷത്തിനിടയില്‍ ആക്രമണം: പ്രതികള്‍ പിടിയില്‍

കൊല്ലം: പുതുവത്സരാഘോഷത്തിനിടയില്‍ യുവാവിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍. കണ്ണനല്ലൂര്‍ തോട്ടുവിളവീട്ടില്‍ മിലന്‍ (25), കണ്ണനല്ലൂര്‍ നെടുവിളവീട്ടില്‍ ഇമാനുവല്‍ റോച്ച് (24) എന്നിവരാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.

തഴുത്തല വാലിമുക്കിന് സമീപമുള്ള വര്‍ക്ഷോപ് ജീവനക്കാരനായ ശ്രീലാലിനെയാണ് ഇവര്‍ ആക്രമിച്ചത്. തഴുത്തലയിലുള്ള സ്ഥാപനത്തില്‍ ജീവനക്കാര്‍ പുതുവത്സരാഘോഷം നടത്തവേ മിലന്‍ അടക്കമുള്ള സംഘമെത്തി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അക്രമം നടത്തുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.

Signature-ad

പരുക്കേറ്റ ശ്രീലാലിന്റെ പരാതിയില്‍ കൊട്ടിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു.

 

 

Back to top button
error: