പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി മൂന്നു പേര്‍ക്കു പരുക്ക്. മാളികപ്പുറത്തിന് സമീപം കതിന നിറയ്ക്കുന്നിടത്ത് വൈകുന്നേരം അഞ്ച് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്.
ചെങ്ങന്നൂര്‍ സ്വദേശി എ.ആര്. ജയകുമാര്‍, പാലക്കുന്ന് സ്വദേശികളായ അമല്‍, രജീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പൊട്ടിത്തെറിയുണ്ടായ സമയത്ത് ജീവനക്കാരൊഴികെ മറ്റാരും ഇവിടെ ഉണ്ടായിരുന്നില്ല. കതിന നിറയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റതെന്നാണ് പ്രാഥമിക വിവരം. അപകടകാരണം അന്വേഷിക്കുമെന്ന് ഡ്യൂട്ടി മജിസ്ട്രേട്ട് വ്യക്തമാക്കി.