CrimeNEWS

‘മാളികപ്പുറ’ത്തെ പ്രശംസിച്ച് സി.പി.ഐ നേതാവ്; പിന്നാലെ സൈബര്‍ ആക്രമണം, സ്ഥാപനത്തിനു തീയിട്ടു

മലപ്പുറം: ഉണ്ണി മുകുന്ദന്‍ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ചുള്ള കുറിപ്പ് നവമാധ്യമത്തില്‍ പങ്കുവെച്ച യുവകലാസാഹിതി നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി. പ്രഗിലേഷിനെതിരേ സൈബര്‍ ആക്രമണം.

വെള്ളിയാഴ്ചയാണ് സിനിമ കണ്ടിറങ്ങിയശേഷം സി.പി.ഐ. പ്രവര്‍ത്തകനും യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമായ സി. പ്രഗിലേഷ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. ഇതിനെ വിമര്‍ശിച്ചുകൊണ്ട് സി.പി.എം. അനുഭാവിയും നരണിപ്പുഴ റോഡരികില്‍ ചായക്കട നടത്തുന്നയാളുമായ ഭഗവാന്‍ രാജന്‍ മറുകുറിപ്പുമായി രംഗത്തുവന്നു. തുടര്‍ന്ന് സി.പി.എം. അനുഭാവികളും സി.പി.ഐ. അനുഭാവികളും പരസ്പരം നവമാധ്യമങ്ങളിലൂടെ കൊമ്പുകോര്‍ത്തു.

Signature-ad

ഇതിനിടയില്‍ പ്രഗിലേഷിന്റെ ഉടമസ്ഥതയിലുള്ള എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആന്‍ഡ് സൗണ്ട് എന്ന സ്ഥാപനത്തിനുനേരെ ആക്രമണവുമുണ്ടായി. ലൈറ്റുകള്‍ സൂക്ഷിച്ചിരുന്ന പെട്ടികള്‍, ക്ഷേത്രോത്സവങ്ങള്‍ക്കായി തയ്യാറാക്കിയ സ്വാഗതബോര്‍ഡുകള്‍ തുടങ്ങിയവ രാത്രിയില്‍ തീവെച്ചു നശിപ്പിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഇതു ശ്രദ്ധയില്‍പ്പെട്ടത്. പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: