Movie

ശോകഗാനങ്ങളുടെ സ്വരം പത്മശ്രീ കെപി ഉദയഭാനുവിൻ്റെ ഓർമകൾക്ക് ഇന്ന് 9 വർഷം

സിനിമ ഓർമ്മ

ദുഃഖഗാനങ്ങളുടെ സ്വരം പത്മശ്രീ കെ.പി ഉദയഭാനു വിട പറഞ്ഞിട്ട് ഇന്ന് 9 വർഷം. 2014 ജനുവരി 5 നാണ് പാർക്കിൻസൺസ് രോഗം ബാധിച്ച് അദ്ദേഹം അന്തരിക്കുന്നത്. രമണനിലെ ‘കാനനച്ഛായയിൽ ആട് മേയ്ക്കാൻ,’ ‘വെള്ളിനക്ഷത്രമേ നിന്നെ നോക്കി,’ പാലാട്ട് കോമനിലെ ‘മനസ്സിനകത്തൊരു പെണ്ണ്,’ നിണമണിഞ്ഞ കാൽപ്പാടുകളിലെ ‘അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം,’ കുട്ടിക്കുപ്പായത്തിലെ ‘പൊൻവളയില്ലെങ്കിലും’ തുടങ്ങിയ ഗാനങ്ങളുടെ സ്വരം എന്ന നിലയിൽ ഉദയഭാനുവിന് സംഗീതാസ്വാദകരുടെ നെഞ്ചിൽ ഒരു ഇടമുണ്ട്. എൺപതിൽപ്പരം ഗാനങ്ങൾ സിനിമയിലും അല്ലാതെയും അദ്ദേഹം പാടി.

Signature-ad

ഗായകൻ മാത്രമായിരുന്നില്ല ഉദയഭാനു. 1976-ൽ റിലീസ് ചെയ്‌ത ‘സമസ്യ’ എന്ന ചിത്രത്തിലെ ഓഎൻവി ഗാനം ‘കിളി ചിലച്ചു, കിലുകിലെ’ സംഗീതസംവിധാനം ചെയ്‌തത്‌ വഴി ആ രംഗത്തും അദ്ദേഹം സൗമ്യസ്വരമായി. ‘മയിൽ‌പ്പീലി’എന്ന ചിത്രത്തിൽ അദ്ദേഹം സംഗീതം നൽകിയ ‘ഇന്ദുസുന്ദര സുസ്‌മിതം തൂകും’ എന്ന ഓഎൻവി ഗാനം യേശുദാസിന്റെ മധുരാനുഭൂതിദായക ഗാനങ്ങളിൽ എണ്ണം പറഞ്ഞതാണ്.

ആകാശവാണിയിൽ ആയിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും. പഴയ ഗായകരെയും പുതിയ തലമുറ ഗായകരെയും ഒരുമിപ്പിച്ച ‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന സംഗീത പരിപാടിയും അദ്ദേഹം നടത്തിയിരുന്നു.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: