Month: January 2023
-
Movie
ശോകഗാനങ്ങളുടെ സ്വരം പത്മശ്രീ കെപി ഉദയഭാനുവിൻ്റെ ഓർമകൾക്ക് ഇന്ന് 9 വർഷം
സിനിമ ഓർമ്മ ദുഃഖഗാനങ്ങളുടെ സ്വരം പത്മശ്രീ കെ.പി ഉദയഭാനു വിട പറഞ്ഞിട്ട് ഇന്ന് 9 വർഷം. 2014 ജനുവരി 5 നാണ് പാർക്കിൻസൺസ് രോഗം ബാധിച്ച് അദ്ദേഹം അന്തരിക്കുന്നത്. രമണനിലെ ‘കാനനച്ഛായയിൽ ആട് മേയ്ക്കാൻ,’ ‘വെള്ളിനക്ഷത്രമേ നിന്നെ നോക്കി,’ പാലാട്ട് കോമനിലെ ‘മനസ്സിനകത്തൊരു പെണ്ണ്,’ നിണമണിഞ്ഞ കാൽപ്പാടുകളിലെ ‘അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം,’ കുട്ടിക്കുപ്പായത്തിലെ ‘പൊൻവളയില്ലെങ്കിലും’ തുടങ്ങിയ ഗാനങ്ങളുടെ സ്വരം എന്ന നിലയിൽ ഉദയഭാനുവിന് സംഗീതാസ്വാദകരുടെ നെഞ്ചിൽ ഒരു ഇടമുണ്ട്. എൺപതിൽപ്പരം ഗാനങ്ങൾ സിനിമയിലും അല്ലാതെയും അദ്ദേഹം പാടി. ഗായകൻ മാത്രമായിരുന്നില്ല ഉദയഭാനു. 1976-ൽ റിലീസ് ചെയ്‌ത ‘സമസ്യ’ എന്ന ചിത്രത്തിലെ ഓഎൻവി ഗാനം ‘കിളി ചിലച്ചു, കിലുകിലെ’ സംഗീതസംവിധാനം ചെയ്‌തത് വഴി ആ രംഗത്തും അദ്ദേഹം സൗമ്യസ്വരമായി. ‘മയിൽപ്പീലി’എന്ന ചിത്രത്തിൽ അദ്ദേഹം സംഗീതം നൽകിയ ‘ഇന്ദുസുന്ദര സുസ്‌മിതം തൂകും’ എന്ന ഓഎൻവി ഗാനം യേശുദാസിന്റെ മധുരാനുഭൂതിദായക ഗാനങ്ങളിൽ എണ്ണം പറഞ്ഞതാണ്. ആകാശവാണിയിൽ ആയിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും. പഴയ ഗായകരെയും…
Read More » -
LIFE
സിനിമാ പ്രേമികളെ ശാന്തരാകുവീൻ… ഇനി വൈകില്ല… ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം ഉടൻ തിയറ്ററുകളിലേക്ക്
സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം ഉടൻ തിയറ്ററുകളിലേക്ക്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നടന്ന ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയറിന് സിനിമാപ്രേമികളുടെ തള്ളിക്കയറ്റമാണ് ഉണ്ടായത്. പ്രേക്ഷക സ്വീകാര്യതയ്ക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു ചിത്രം. ചിത്രം ഉടന്‍ എത്തുമെന്നല്ലാതെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഉതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജെയിംസ്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ…
Read More » -
NEWS
ജനുവരി 12ന് ഒമാനിൽ പൊതു അവധി; സ്വകാര്യ മേഖലയ്ക്കും ബാധകം
മസ്‍കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതിന്റെ മൂന്നാം വാർഷികം പ്രമാണിച്ച് രാജ്യത്ത് ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റ് നിയമ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് ജനുവരി 12ന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ഉത്തരവിൽ പറയുന്നു. ഒമാനിലെ ഔദ്യോഗിക അവധി ദിനങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചു കൊണ്ട് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 88/2022 എന്ന നമ്പറിലുള്ള ഉത്തരവിൽ ഒമാനിലെ സർക്കാർ സർക്കാർ സംവിധാനങ്ങൾക്കും പൊതു മേഖലയ്‍ക്കും ഒപ്പം സ്വകാര്യ മേഖലയ്‍ക്കും ബാധകമായ അവധി ദിനങ്ങളാണ് നിജപ്പെടുത്തിയിരിക്കുന്നത്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവ് പ്രകാരം അവധി ദിനങ്ങൾ ഇവയാണ് 1. ഹിജ്റ പുതുവർഷാരംഭം (അറബി മാസമായ മുഹറം – 1) 2.…
Read More » -
Kerala
പത്തനംതിട്ടയിൽനിന്ന് കാണാതായ നാല് വിദ്യാർത്ഥിനികളിൽ രണ്ട് പേരെ കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നിന്ന് ഇന്നലെ കാണാതായ നാല് പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി. തിരുവല്ല ഓതറ എ എം എം സ്കൂളിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. പെൺകുട്ടികളിൽ ഒരാളുടെ സുഹൃത്തിനെ കാണാൻ കൊച്ചിയിലേക്ക് പോകും വഴിയാണ് പൊലീസ് പിടികൂടിയത്. ഇരുവരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. അതേസമയം പത്തനംതിട്ട നഗരപരിധിയിൽ നിന്ന് കാണാതായ പെൺകുട്ടികൾക്കായി തെരച്ചിൽ തുടരുകയാണ്. തൈക്കാവ് ഗവ. സ്കൂൾ, മർത്തോമ സ്കൂളുകളിൽ നിന്നാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് കാണാതായത്. മാർത്തോമാ സ്കൂളിലെ കുട്ടിയെ ക്ലാസിൽ എത്തിയ ശേഷമാണ് കാണാതായത്. മറ്റു കുട്ടികൾ സ്കൂളിൽ വന്നതേ ഇല്ലെന്നാണ് സൂചന. രാവിലെ സ്കൂളിലേക്ക് പോയ കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് തിരുവല്ല, പത്തനംതിട്ട പൊലീസുകൾ അന്വേഷണം തുടങ്ങിയത്. പെൺകുട്ടി വൈകുന്നേരം മൂന്നരയോടെ വീടിന് സമീപം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
Read More » -
Crime
കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതി മാവേലിക്കര സബ് ജയിലിന് മുന്നിൽനിന്ന് രക്ഷപ്പെട്ടു
ആലപ്പുഴ: കാപ്പ ചുമത്തി മാവേലിക്കര കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ജയിലിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടു. കറ്റാനം ഭരണിക്കാവ് തെക്ക് മനീഷ് ഭവനം മനീഷ് (കാനി 19) ആണ് മാവേലിക്കര സബ് ജയിലിന് മുന്നിൽ നിന്ന് സിവിൽ പൊലീസ് ഓഫിസർമാരെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടത്. രാത്രി ഏഴരയോടെയാണ് സംഭവം. ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും മനീഷിനെ വിലക്കി കഴിഞ്ഞ നവംബർ 19 ന് എറണാകുളം ഡി ഐ ജി നീരജ്കുമാർ ഗുപ്ത ഉത്തരവിട്ടിരുന്നു. ഇതിനുശേഷം കഴിഞ്ഞ ഡിസംബർ 12 ന് ഭരണിക്കാവിൽ കാണപ്പെട്ട പ്രതിയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയവേ ഡിസംബർ 28 ന് ജാമ്യം ലഭിച്ച മനീഷ് വിലക്ക് ലംഘിച്ച് വീടിന് സമീപമെത്തി. ഇതറിഞ്ഞെത്തിയ കുറത്തികാട് പൊലീസ് മനീഷിനെ വീണ്ടും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിനെ തുടർന്നു രാത്രിയിൽ ജയിലിലേക്ക് എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ജയിലിന്റെ വാതിൽ തുറക്കുന്നത് കാത്തുനിൽക്കവേ സിവിൽ പൊലീസ് ഓഫിസർമാരായ…
Read More » -
India
ജമ്മു കശ്മീരിൽ ഹിന്ദു കുടുംബങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിക്കാൻ കേന്ദ്രസർക്കാർ
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ അടുത്തിടെ ഹിന്ദു കുടുംബങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സിആർപിഎഫിന്റെ 18 കമ്പനി (ഏകദേശം 1,800 ഉദ്യോഗസ്ഥരെ) രണ്ടാഴ്ചയ്ക്കിടെ രണ്ട് ഭീകരാക്രമണങ്ങളെത്തുടർന്ന് വ്യാപകമായ പരിഭ്രാന്തി നിലനിൽക്കുന്ന രജൗരിയിൽ വിന്യസിക്കുകയാണെന്ന് സൈനികവൃത്തങ്ങൾ പറയുന്നു. ജനങ്ങളെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി വൻ പ്രതിഷേധമാണ് ജില്ലയിൽ നടന്നത്. രജൗരിയിൽ ഹിന്ദു കുടുംബങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഭീകരരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ മൂന്ന് ദിവസമായി നൂറുകണക്കിന് സുരക്ഷാ സേനാംഗങ്ങൾ പ്രദേശത്ത് വൻ തിരച്ചിൽ നടത്തിവരികയാണ്. ഞായറാഴ്ച വൈകുന്നേമുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സൈന്യവും പൊലീസും സിആർപിഎഫും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയും അപ്പർ ഡാംഗ്രി ഗ്രാമത്തിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ കുട്ടികളാണ്. സായുധരായ രണ്ട് ഭീകരർ മൂന്ന് വീടുകളിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. തിങ്കളാഴ്ച തീവ്രവാദികളെ കണ്ടെത്താനുള്ള…
Read More » -
Kerala
കായംകുളത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു
കായംകുളം: ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. കായംകുളം ചിറക്കടവം മുപ്പള്ളിൽ സുരേഷിൻ്റെ മകൻ വിഷ്ണു (21) ആണ് മരിച്ചത്. താമരക്കുളത്തിനു സമീപം ആനയടിയിൽ ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. മൃതദേഹം കായംകുളം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശിവപ്രഭയാണ് വിഷ്ണുവിന്റെ അമ്മ, സഹോദരൻ ജിഷ്ണു.
Read More » -
Local
ഐ.എസ്.ഒ. സർട്ടിഫിക്കേഷന്റെ ഭാഗമായി കോട്ടയത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചു
കോട്ടയം: ഐ.എസ്.ഒ. സർട്ടിഫിക്കേഷന്റെ ഭാഗമായി കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. കിലയുടെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) നേതൃത്വത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്. കില അഡീഷണൽ ഡയറക്ടർ മാത്യൂ ആൻഡ്രൂസ്, കില കോർഡിനേറ്റർമാരായ ഡോ. അനൂപ നാരായണൻ, ഈശ്വരൻ നമ്പൂതിരി, എ. എം. റാഷിദ്, എസ്. കെ. സുമൈന എന്നിവർ ക്ലാസെടുത്തു. സംസ്ഥാനത്തെ റവന്യൂ വകുപ്പ് ഓഫീസുകൾ പൂർണ്ണമായി ഡിജിറ്റലൈസ് ആക്കുന്നതിന്റെ ഭാഗമായാണ് ഗുണമേന്മാ സംവിധാനം കൊണ്ടുവന്നത്. റെക്കോർഡ് റൂം നവീകരണത്തിലൂടെ ഫയലുകൾ കൃത്യമായി ക്രോഡീകരിക്കാനും കാലാവധി കഴിഞ്ഞ ഫയലുകൾ ഒഴിവാക്കാനും സാധിക്കും. ഇതിലൂടെ കൂടുതൽ സുഗമമായി ഫയൽ കൈകാര്യം ചെയ്യാൻ സാധിക്കും. പൊതുജനങ്ങൾക്ക് സംശയ നിവാരണത്തിന് ഫ്രണ്ട് ഓഫീസ് സംവിധാനവും സംതൃപ്തി വിലയിരുത്തുന്നതിനായി ഫീഡ്ബാക്ക് സംവിധാനവും നിലവിൽ വരും. സേവനങ്ങളെ സംബന്ധിച്ച് പരാതികളും നിർദേശങ്ങളും നൽകാൻ ഫീഡ്ബാക്ക് സംവിധാനത്തിലൂടെ സാധിക്കുന്നത് ഓഫീസ് പ്രവർത്തനത്തിൽ…
Read More »