വായ്‌നാറ്റം ദുസ്സഹം, ഒഴിവാക്കാന്‍ നിര്‍ബന്ധമായും ഈ കാര്യങ്ങൾ ചെയ്യുക
വ്യക്തികൾ നേരിടുന്ന സങ്കീർണമായ പ്രശ്നമാണ് വായ്നാറ്റം. കിടപ്പറയില്‍ പോലും ദമ്പതികൾക്കിടയിൽ, ദുസ്സഹമായ വായ്നാറ്റം ശാരീരികമായ അകല്‍ച്ചയ്ക്കു വരെ കാരണമാകുന്നു.
വായ്നാറ്റം അകറ്റാന്‍ വൃത്തിയായി പല്ല് തേച്ചാല്‍ മാത്രം പോരാ. നാവ് നന്നായി വൃത്തിയാക്കുകയും വേണം. നാവില്‍ രസമുഗുളങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ആഹാരം പറ്റിപിടിച്ചിരിക്കാന്‍ കാരണമാകും. അതുകൊണ്ട് ദിവസവും രണ്ട് നേരം നാവ് നന്നായി വൃത്തിയാക്കണമെന്ന് വിദഗ്ധര്‍ നിർദ്ദേശിക്കുന്നു.
എല്ലാ ദിവസവും നാവ് വൃത്തിയാക്കുന്നത് ദന്ത ക്ഷയത്തിനും വായ്‌നാറ്റത്തിനും കാരണമാകുന്ന ചില ബാക്ടീരിയകളെ കുറയ്ക്കുന്നു. ഫലപ്രദമായി നാവ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യും. അധിക അവശിഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍, നാവില്‍ വെളുത്ത നിറം കാണാന്‍ തുടങ്ങും.
കാലക്രമേണ, നിര്‍ജ്ജീവ കോശങ്ങള്‍, ബാക്ടീരിയകള്‍, അവശിഷ്ടങ്ങള്‍ എന്നിവ നിങ്ങളുടെ നാവില്‍ കെട്ടിക്കിടക്കുകയും, അത് വായ്‌നാറ്റം ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് നാവ് എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കണം.
വായ വരളുന്നതാണ് പലരുടേയും വായ്‌നാറ്റത്തിന്റെ കാരണം. അതുകൊണ്ട് ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ശരീരത്തില്‍ ജലാശം ലഭിക്കുമ്പോള്‍ വായില്‍ ഉമിനീര് രൂപപ്പെടുന്നത് കുറയും. ബാക്ടീരിയയെ നേര്‍പ്പിച്ച് വായ ശുചീകരിക്കാനായാണ് ഉമിനീര് നിര്‍മ്മിക്കപ്പെടുന്നത്. ബാക്ടീരിയകളും അവയുടെ ഉപോത്പന്നങ്ങളുമാണ് വായ്‌നാറ്റത്തിന് കാരണമാകുന്നത്. വായ ഇടക്ക് വെള്ളം ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്. രാവിലെ മാത്രമല്ല വൈകിട്ടും ടൂത്ത് പോസ്റ്റുപയോഗിച്ച് വായും പല്ലും വൃത്തിയായി ബ്രഷ് ചെയ്ത വായ്നാറ്റം കുറയ്ക്കാം. അമിത വായ്നാറ്റം ഉള്ളവര്‍ മല്ലിയില ചവയ്ക്കുന്നതും നല്ലതാണ്. ആപ്പിള്‍, ഓറഞ്ച് എന്നിവ ഭക്ഷണശേഷം കഴിക്കുന്നത് വായ്നാറ്റം കുറയ്ക്കാന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ പോലുള്ള പഴങ്ങള്‍ കഴിക്കുന്നത് ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അതുവഴി വായ്നാറ്റം കുറയ്ക്കുകയും ചെയ്യും. മോണരോഗങ്ങള്‍, പല്ലിലെ കേടുപാടുകള്‍, പല്ലുകള്‍ക്കിടയില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ തങ്ങുന്നത്, ഉദരസംബന്ധമായ രോഗങ്ങള്‍ തുടങ്ങി വായ് നാറ്റത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതാണ്. ചില ഭക്ഷണങ്ങളും ജീവിതരീതികളും കൊണ്ട് വായ്‌നാറ്റത്തെ നമുക്ക് അകറ്റി നിര്‍ത്താനാകും. കുരുമുളകും ഗ്രാമ്പുവും ഉപ്പും ഉമിക്കരിയും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് ഏതെങ്കിലും ഒരു നേരമെങ്കിലും പല്ലുകള്‍ വൃത്തിയാക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. തൈര് ധാരാളം ഭക്ഷണത്തില്‍ ശീലമാക്കുക. തൈരിലുള്ള നല്ല ബാക്ടീരിയ വായ് നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയകളെ തുരത്തുകയും പല്ലിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും കവിള്‍ കൊള്ളുന്നതും നല്ലതാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകളുള്ള ഗ്രീന്‍ ടീ വായ്‌നാറ്റത്തെ അകറ്റാന്‍ സഹായിക്കും. ഇഞ്ചി കഴിക്കുന്നതും ഇഞ്ചി വെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നതും നല്ലതാണ്.