Month: January 2023

  • LIFE

    സ്‌ട്രോബറിയുടെ നിറവും പേരയ്ക്കയുടെ രുചിയും; കുട്ടികൾക്കിഷ്ടമാകുന്ന സ്‌ട്രോബറി പേര നടാം

    സ്‌ട്രോബറി പേരയോ? അങ്ങിനെയും ഒരു പേരയ്ക്കയുണ്ടോ എന്ന് ആലോചിച്ചു തല പുകക്കേണ്ട, സംഗതി സത്യമാണ്. പേരയും സ്‌ട്രോബറിയും ഏവര്‍ക്കും ഇഷ്ടമുള്ള പഴങ്ങളാണ്, എന്നാല്‍ ഇവ രണ്ടും കൂടി ചേര്‍ന്നാലോ സ്‌ട്രോബറി പേരയായി. സ്‌ട്രോബറിയുടെ നിറവും പേരയ്ക്കയുടെ രൂപവുമുള്ള സ്‌ട്രോബറി പേര ഏറെ രുചികരവും പോഷക സമൃദ്ധവുമാണ്. കേരളത്തിലെ ചൂടുള്ള കാലാവസ്ഥയിലും നല്ല വിളവ് നല്‍കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. സ്‌ട്രോബെറി പേരക്ക, പര്‍പ്പിള്‍ പേരക്ക അല്ലെങ്കില്‍ ചൈനീസ് പേരക്ക എന്നും അറിയപ്പെടുന്നു. നിലത്തും ചട്ടിയിലും വളര്‍ത്താം നിലത്തും ചട്ടിയിലും വളര്‍ത്താന്‍ പറ്റിയ ഇനമാണിത്. ഉയരം കുറച്ചു വേണം ചട്ടിയില്‍ വളര്‍ത്താന്‍. ചുവന്ന നിറത്തിലുള്ള ധാരാളം കായ്കളുമായി സ്‌ട്രോബറി പേര നില്‍ക്കുന്നത് കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. മഞ്ഞനിറത്തിലുള്ള പേര ഇനവും ലഭ്യമാണ്. സാധാരണ പേരക്കയുടെ ഫലത്തിന് ഏകദേശം സമാനമാണ്. വിത്തുകളുള്ളതും സുഗന്ധമുള്ളതും രുചിയുള്ളതുമായ ഈ പേരക്കയുടെ സ്വാദില്‍ സ്‌ട്രോബെറി സത്ത് ഉണ്ടെന്നും പറയപ്പെടുന്നു. നല്ല പോലെ പഴുത്താല്‍ മധുരവും അല്ലെങ്കില്‍ പുളിരസവുമാണിതിന്. ഗുണങ്ങള്‍…

    Read More »
  • LIFE

    പുതു തലമുറയ്ക്ക് അന്യമായ അമ്പഴം ഇനി വീട്ടിൽ ചട്ടിയിലും വളർത്താം, മധുര അമ്പഴത്തെ  അറിയാം 

    പണ്ട് കാലങ്ങളിൽ എല്ലാ തൊടികളിലും സാധാരണയായി ഉണ്ടായിരുന്ന ഫലവൃക്ഷമാണ് അമ്പഴം. തണലും രുചികരമായ പഴവും തന്നിരുന്ന അമ്പാഴം പുതിയ തലമുറയ്ക്ക് അപരിചതമാണ്. പുളിയും മധുരവും കലര്‍ന്ന അമ്പഴം ഏറെ രുചിയേറിയ പഴമാണ്. അച്ചാര്‍, ചമ്മന്തി, മീന്‍കറി എന്നിവ തയാറാക്കാന്‍ അമ്പഴം ഉപയോഗിക്കാം. പച്ച അമ്പഴം കൊണ്ട് തയാറാക്കുന്ന അച്ചാര്‍ ഏറെ രുചികരമാണ്. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍പ്പോഴും അമ്പഴം കാണാനില്ല. വലിയ മരമായിമാറിയാണ് നാടന്‍ അമ്പഴം ഫലം തരുക. എന്നാല്‍ നഗരത്തിരക്കിലും കുറച്ച് സ്ഥലമുള്ളവര്‍ക്കും വളര്‍ത്താന്‍ പറ്റിയ ഇനമാണ് മധുര അമ്പഴം അഥവാ യെല്ലോ മോംബിന്‍. ചട്ടിയില്‍ പോലും വളര്‍ത്താവുന്ന മധുര അമ്പഴത്തിന്റെ വിശേഷങ്ങള്‍. നടുന്ന രീതി പഴത്തിലെ കുരുവും കമ്പും നട്ട് സാധാരണ അമ്പഴം വളര്‍ത്താം. എന്നാല്‍ മധുര അമ്പഴത്തിന്റെ തൈകള്‍ നഴ്‌സറികളില്‍ നിന്നു വാങ്ങി നടാം. ചെറിയ സ്ഥലത്തേക്കും ഫ്ലാറ്റിലേക്കും ഏറ്റവും പറ്റിയ ഒരു കോംപാക്റ്റ് ചെടിയാണ് മധുര അമ്പഴം. നാടന്‍ അമ്പഴത്തിന്റെ പുളിയില്ലെന്നു മാത്രമല്ല, നല്ല മധുരവുമുണ്ട്. നാലഞ്ചു കൊല്ലം…

    Read More »
  • Crime

    ഷാപ്പ് ജീവനക്കാരനെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതി 18 വര്‍ഷങ്ങള്‍ക്കുശേഷം പിടിയിൽ 

    പത്തനംതിട്ട: വടശേരിക്കരയില്‍ ഷാപ്പ് ജീവനക്കാരനെ കല്ലെറിഞ്ഞു ഗുരുതരമായി പരിക്കേല്‍പ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ 18 വര്‍ഷങ്ങള്‍ക്കുശേഷം പെരുനാട് പോലീസ് പിടികൂടി. സംഭവത്തിന് ശേഷം മലപ്പുറത്ത് ഒളിവില്‍ കഴിയുകയായിരുന്ന മാമ്പാറ പീടികയില്‍ പ്രദീപ് കുമാറിനെയാണ് മലപ്പുറം പാങ്ങുചേണ്ടി കോല്‍ക്കളത്തെ വാടകവീട്ടില്‍ നിന്നും തന്ത്രപരമായി കുടുക്കിയത്. 2005 ജനുവരി ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. വായ്പ്പൂര്‍ സ്വദേശി പ്രദീപ് കുമാറിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കേസില്‍ പ്രതികളായ ഇയാളും സഹോദരന്‍മാരായ സന്തോഷ്, അനില്‍ എന്നിവരും സംഭവത്തിന് ശേഷം ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിൽ പോലീസിന് ഇവരെ പിടികൂടാനായിരുന്നില്ല. മലപ്പുറത്ത് ടാപ്പിംഗ് ജോലിയുമായി കഴിഞ്ഞുകൂടിയ പ്രദീപ് രണ്ടാമത് ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവിടെ കോല്‍ക്കളം എന്ന സ്ഥലത്ത് വര്‍ഷങ്ങളായി താമസിച്ചുവരികയായിരുന്നു. രണ്ടാം ഭാര്യയില്‍ ഇയാൾക്ക്‌ രണ്ട് കുട്ടികളുമുണ്ട് എന്ന്. ആദ്യഭാര്യയില്‍ നിന്നാണ് പോലീസിന് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടര്‍ രാജീവ് കുമാറിന്റെ നിര്‍ദേശപ്രകാരം സി.പി.ഒമാരായ അജിത്ത് , വിനീഷ്…

    Read More »
  • Crime

    ജനങ്ങളുടെ പേടിസ്വപ്നം; കൊടുംക്രിമിനലുകളായ ഇരട്ടസഹോദരന്മാരെ ഒടുവിൽ കാപ്പ ചുമത്തി ജയിലിലടച്ചു 

    അടൂർ: ജനങ്ങളുടെ പേടിസ്വപ്നമായി മാറിയ കൊടുംക്രിമിനലുകളായ ഇരട്ടസഹോദരന്മാരെ ഒടുവിൽ കരുതല്‍ തടങ്കലിലാക്കി. നിരന്തരം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച ഇരട്ടസഹോദരന്മാരെ 6 മാസത്തേക്കാണ് കരുതല്‍ തടങ്കലിലാക്കിയത്. ചെന്നീര്‍ക്കര പ്രക്കാനം വലിയവട്ടം കുന്നുംപുറത്ത് വീട്ടില്‍ തുളസിയുടെ മക്കളായ കണ്ണന്‍ എന്ന് വിളിക്കുന്ന മായാസെന് (32), വിഷ്ണു എന്ന് വിളിക്കുന്ന ശേഷാസെന്‍ (32) എന്നിവരെയാണ് കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ( തടയല്‍ ) നിയമപ്രകാരം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവനുസരിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ഡി. ദീപുവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനിന്റെ ശുപാര്‍ശപ്രകാരമാണ് കളക്ടറുടെ നടപടി. ഇലവുംതിട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇരുവരും 2010 മുതല്‍ അടിക്കടി സമാധാനലംഘനമുണ്ടാക്കുന്ന തരത്തില്‍ മറ്റ് പ്രതികളുമായി ചേര്‍ന്നും അല്ലാതെയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതുജനങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണി സൃഷ്ടിച്ചുവരികയാണ്. ഇലവുംതിട്ട സ്‌റ്റേഷനില്‍ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെടുത്തപ്പെട്ട പ്രതികള്‍ക്കെതിരെ…

    Read More »
  • Movie

    നന്മയുടെ സന്ദേശവുമായി പ്രേമദാസ് ഇരുവള്ളൂരിൻ്റെ ‘ഇവൻ അഗ്നി’ എത്തുന്നു

    ചിത്രരേഖ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും ചിത്രകാരനും ക്രിമിനോളജിസ്റ്റുമായ പ്രേമദാസ് ഇരുവള്ളൂർ സംവിധാനം ചെയ്യുന്ന കാലികപ്രസക്തിയുള്ള ‘ഇവൻ അഗ്നി’ എന്ന ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം തിരുവനന്തപുരം, കോവളം എന്നിവിടങ്ങളിലായി പൂർത്തിയായി. വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ മുൻകരുതൽ പാലിക്കാനും സമൂഹത്തിന് നന്മയുടെ സന്ദേശം പകരുവാനും ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അവയവത്തട്ടിപ്പിന് ഇരയാകേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ യും തുടർന്ന് അനുഭവിച്ച ദുരന്തത്തിന്റെയും ആത്മസംഘർഷങ്ങളുടെയും നേർചിത്രമാണ് ‘ഇവൻ അഗ്നി.’ ഒപ്പം സമൂഹത്തിന്റെ പ്രതികരണവും ഇതിലൂടെ വരച്ചുകാട്ടുന്നു. നേരത്തെ ചിത്രത്തിന്റെ പൂജാചടങ്ങ് ദൂരദർശൻ റിട്ടേയർഡ് അസിസ്റ്റന്റ് ഡയറക്ടറും ദേശീയ പുരസ്ക്കാര ജേതാവുമായ കെ.ടി ശിവാനന്ദൻ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത് നിർമ്മാതാവും നടനുമായ കെ.പി സത്യകുമാർ ആണ്. ചിത്രത്തിൽ അഗ്നിപ്രകാശ് എന്ന നായക കഥാപാത്രത്തെ സൂരജ് സൂര്യമഠവും സുനിത എന്ന കേന്ദ്ര കഥാപാത്രത്തെ ചലച്ചിത്ര, സീരിയൽ നടി റാണി അച്ചുവും അവതരിപ്പിക്കുന്നു. ഒപ്പം ആനി വർഗ്ഗീസ്, റസിയ. ബി,…

    Read More »
  • Kerala

    ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണിക്കു നടപടി തുടങ്ങി; കരിക്കുലം പരിഷ്‌ക്കരണത്തിന് കമ്മിറ്റിയായി, പ്രൊഫ. സുരേഷ് ദാസ് ചെയര്‍പേഴ്സണ്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് കരിക്കുലം പുന:സംഘടനയ്ക്കായി കേരള സംസ്ഥാന കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് പ്രൊഫ. സുരേഷ് ദാസാണ് കമ്മിറ്റി ചെയര്‍പേഴ്സണ്‍. ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കരണങ്ങള്‍ക്കു ശുപാര്‍ശ ചെയ്യുന്ന പ്രൊഫ. ശ്യാം ബി മേനോന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് കരിക്കുലം പരിഷ്‌ക്കരണത്തിന് കമ്മിറ്റി രൂപീകരിച്ചത്. നാലു വര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായ സാഹചര്യത്തിലാണ് മോഡല്‍ കരിക്കുലം രൂപീകരണ കമ്മിറ്റി പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കമ്മിറ്റി തയ്യാറാക്കുന്ന മാതൃകാ കരിക്കുലം സര്‍വ്വകലാശാലതലത്തില്‍ സമഗ്ര ചര്‍ച്ചകള്‍ നടത്തി നടപ്പിലാക്കും. തുടര്‍ന്ന് സിലബസ് പരിഷ്‌കരണവും നടക്കും. ആവശ്യമെങ്കില്‍ ഭേദഗതികളോടെ അഫിലിയേറ്റഡ് സര്‍വകലാശാലകളില്‍ കരിക്കുലം പുനസംഘടന നടപ്പിലാക്കും. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേയും ഗവേഷണ സ്ഥാപനങ്ങളിലേയും മികച്ച യുവ അധ്യാപകരും ഗവേഷകരും അടങ്ങുന്നതാണ് കമ്മറ്റി. കുസാറ്റ് മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗംഗന്‍ പ്രതാപ്, എ.പി.ജെ. അബ്ദുള്‍…

    Read More »
  • Careers

    ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജി.എസ്.റ്റി കോഴ്സില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ,ജൈന, പാഴ്സി മതവിഭാഗത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള, ബിരുദം പാസായി, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജി.എസ്.റ്റി കോഴ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും. മുന്‍ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷാ ഫോം ലഭിക്കും. അപേക്ഷ 20 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2300524.

    Read More »
  • Kerala

    കാട്ടാന ശല്യത്തിനു പരിഹാരം; കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ സോളാര്‍ വൈദ്യുതി വേലിയുടെ നിര്‍മാണം പൂര്‍ത്തിയായി

    കുമളി: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ കാട്ടാന ശല്യം തടയാനുള്ള സോളാര്‍ വൈദ്യുതി വേലിയുടെ നിര്‍മാണം പൂര്‍ത്തിയായി. നെടുങ്കണ്ടം പഞ്ചായത്ത് കേരള തമിഴ്‌നാട് അതിര്‍ത്തി മേഖലയായ തേവാരംമെട്ടിലും, പുഷ്പകണ്ടം അണക്കരമെട്ടിലുമായി 2900 മീറ്റര്‍ ദൂരത്തിലാണ് ഫെന്‍സിങ് സ്ഥാപിച്ചത്.നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ സോളാര്‍ ഫെന്‍സിങ്ങിന്റെ കമ്മിഷനിങ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പത്ത് ലക്ഷത്തോളം രൂപ മുതല്‍ മുടക്കിയാണ് ഫെന്‍സിങ് സ്ഥാപിച്ചത്. പുഷ്പക്കണ്ടം അണക്കരമെട്ടിലെ അതിര്‍ത്തിപ്രദേശത്ത് സ്ഥാപിച്ച സോളാര്‍ വൈദ്യുതി വേലി തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിഴുതെറിഞ്ഞതോടെ ഫെന്‍സിങ് നിര്‍മാണം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പഞ്ചായത്ത് ഭരണസമിതിയും തമിഴ്‌നാട് വനംവകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് വിഷയത്തില്‍ പരിഹാരമായത്. തര്‍ക്കം ഉയര്‍ന്ന സ്ഥലത്തെ വേലി മാറ്റി സ്ഥാപിച്ചതോടെയാണ് വിഷയത്തില്‍ പരിഹാരം ഉണ്ടായത്. മേഖലയിലെ കാട്ടാന ശല്യം തടയാനാണ് പഞ്ചായത്ത് സോളാര്‍ വൈദ്യുതി വേലി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ആദ്യം സ്ഥാപിച്ച വേലി തമിഴ്‌നാട് വനംവകുപ്പ് മുറിച്ചു നശിപ്പിച്ചിരുന്നു. ഇതിനെതിരെ നെടുങ്കണ്ടം പഞ്ചായത്ത് ജില്ലാ കലക്ടര്‍ക്കും ജില്ല പൊലീസ്…

    Read More »
  • Kerala

    അഗ്‌നിക എന്ന അത്ഭുത ബാലിക, 9 മാസം പ്രായമുള്ള ആ കുരുന്ന് മൂന്നു മാസത്തിനിടെ വരച്ചത് 62 ചിത്രങ്ങൾ; 55 എണ്ണം തലശ്ശേരി ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിന്

       തലശ്ശേരി: അച്ഛന്റെ കൈയിലിരുന്ന് ഒന്‍പതുമാസം പ്രായമായ അഗ്‌നിക രഞ്ചു ബ്രഷ് പിടിച്ച് കാന്‍വാസില്‍ ചിത്രം വരയ്ക്കുകയാണ്. ബ്രഷ് ഉപയോഗിച്ചുള്ള വര മാത്രമേ  അഗ്‌നികയ്ക്കു വശമുള്ളു. മറ്റുള്ള ജോലികൾ രക്ഷിതാക്കള്‍ ചെയ്യും. ജനിച്ച് ആറാംമാസത്തില്‍ കളിക്കാനുള്ള സാധനങ്ങളായി അച്ഛന്‍ രഞ്ചു മകള്‍ക്ക് സമ്മാനിച്ചത് നിറങ്ങളാണ്. അവ ഉപയോഗിച്ച് അഗ്‌നിക ചിത്രങ്ങൾ വരച്ചു തുടങ്ങി. വിദേശ സിനിമ, ഗെയിം, അനിമേഷന്‍ മേഖലയില്‍ വിഷ്വല്‍ ഡെവലപ്മെന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മുഴക്കുന്ന് വട്ടപ്പൊയില്‍ ‘സരോവര’ത്തില്‍ എം.വി രഞ്ചു- അനഘ ദമ്പതികളുടെ മകളാണ്  9 മാസം മാത്രം പ്രായമുള്ള അഗ്‌നിക. ഇക്കഴിഞ്ഞ വിദ്യാരംഭത്തിനാണ് അച്ഛൻ ബ്രഷും പെയിന്റും നല്‍കിയത്. അതിനുശേഷം അഗ്‌നിക വരച്ച ചിത്രം വീടിന്റെ ലിവിങ് മുറിയില്‍ വെച്ചു. പെയിന്റിങ് കാണുമ്പോള്‍ ദിവസവും കുട്ടി സന്തോഷിച്ചു. കുട്ടിയുടെ സന്തോഷം കണ്ട് മൂന്ന് ചിത്രങ്ങള്‍ കൂടി വരപ്പിച്ചു. പിന്നീട് 15 ചിത്രങ്ങള്‍ അഗ്‌നിക വരച്ചു. കുട്ടിയുടെ ചിത്രപ്രദര്‍ശനം നടത്താന്‍ രണ്ട് ആര്‍ട്ട് ഗാലറികളെ സമീപിച്ചപ്പോള്‍ പ്രതീക്ഷിച്ച സഹകരണം…

    Read More »
  • Kerala

    പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതല്‍ വേണം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

    തിരുവനന്തപുരം: പക്ഷിപ്പനിയില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരികയാണ്. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കണം. ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും മന്ത്രി അഭ്യര്‍ത്ഥിച്ചു. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂര്‍ പഞ്ചായത്തില്‍ നാളെ മുതല്‍ പക്ഷികളെ കൊന്നു തുടങ്ങും.അഴൂര്‍ പെരുങ്ങുഴി ജങ്ഷനു സമീപത്തെ കെജിഎഫ് ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡ്, പഞ്ചായത്ത് ഓഫീസ്, കൃഷ്ണപുരം, അക്കരവിള, നാലുമുക്ക്, കൊട്ടാരം തുരുത്ത് എന്നീ വാര്‍ഡുകളിലെ കോഴിയും താറാവുമുള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെ കൊല്ലും. ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം, തീറ്റ എന്നിവയും കത്തിക്കും. ഒരു…

    Read More »
Back to top button
error: