Month: January 2023
-
Kerala
ശശി തരൂരിന്‍റെ പെരുന്ന സന്ദർശനത്തെ ചൊല്ലി എൻഎസ്എസിൽ തർക്കം; രജിസ്ട്രാർ പിഎൻ സുരേഷ് രാജിവച്ചു
പെരുന്ന: ശശി തരൂരിന്‍റെ പെരുന്ന സന്ദർശനത്തെ ചൊല്ലി എൻഎസ്എസിൽ തർക്കം. രജിസ്ട്രാർ പിഎൻ സുരേഷ് രാജിവെച്ചു. സുരേഷിനെ പിൻഗാമിയാക്കാൻ ജനറൽ സെക്രട്ടറി സുകുമാരൻ നായർ ശ്രമിക്കുന്നുവെന്ന ആക്ഷേപം എതിർചേരി ഉന്നയിച്ചിരുന്നു. തരൂരിന്‍റെ സന്ദർശനത്തിനും ചുക്കാൻ പിടിച്ചത് സുരേഷാണെന്ന രീതിയിലും പ്രചാരണം ഉയർന്നിരുന്നു. തരൂരും സുകുമാരൻ നായരും സുരേഷും ചടങ്ങിൽ നിൽക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. വിമർശനങ്ങളെ നേരിടാൻ സുകുമാരൻ നായർ തന്നെ രാജിയാവശ്യപ്പെട്ടെന്നാണ് സൂചന. രജിസ്ട്രാറുടെ ചുമതല നിലവിൽ ജനറൽ സെക്രട്ടറി തന്നെ വഹിക്കും. അതിനിടെ യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷമായ കടന്നാക്രമണം നടത്തിയും ,ശശി തരൂരിനെ പ്രശംസയാൽ മൂടിയും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്ത്. പ്രധാനമന്ത്രിയാകാൻ വരെ യോഗ്യനായ വ്യക്തിയാണ് ശശി തരൂർ എന്ന് സുകുമാരൻ നായരെന്ന് ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.ചെന്നിത്തലയെ ഉയർത്തി കാണിച്ചതാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ചക്ക് കാരണം. സമുദായത്തെ തള്ളിപ്പറഞ്ഞ നേതാവാണ് വി ഡി സതീശൻ. തരൂരിനെ എൻ എസ് എസ് പരിപാടിക്ക് വിളിച്ചതിൽ നായര്‍മാരായ മറ്റ്…
Read More » -
NEWS
2023ലെ ആദ്യ മഹ്‍സൂസ് നറുക്കെടുപ്പ്: 1,048 വിജയികള്‍ 1,658,400 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍
ദുബൈ: 2023ലെ ആദ്യ മഹ്‍സൂസ് നറുക്കെടുപ്പായ 110-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ നിരവധി പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തുകയും അവരെ നല്ലൊരു ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ആകെ 1,048 വിജയികള്‍ 1,658,400 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി. ഈവിങ്‌സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന, തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, രണ്ടു വര്‍ഷം കൊണ്ട് 31 മള്‍ട്ടി മില്യനയര്‍മാരെയും 217,000ല്‍ അധികം വിജയികളെയുമാണ് സൃഷ്ടിച്ചിട്ടുള്ളത്. 10 മില്യന്‍ ദിര്‍ഹത്തിന്‍റെ ഒന്നാം സമ്മാനത്തിന് ഇത്തവണ ആരും അര്‍ഹരായില്ല. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 21 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 47,619 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1,024 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഫിലിപ്പൈന്‍സില്‍…
Read More » -
LIFE
തലയുടെ തുനിവിൽ കൺമണിയായി മഞ്ജു വാര്യർ, കൗണ്ട് ഡൗൺ തുടങ്ങി; ഇനി മൂന്ന് നാൾ
തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത് നായകനായി എത്തുന്ന ചിത്രം ജനുവരി 11ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ട്രെയിലർ ഉൾപ്പടെയുള്ള പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ഈ അവസരത്തിൽ ചിത്രത്തിന്റെ കൗണ്ട് ഡൗൺ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇനി മൂന്ന് നാളാണ് തുനിവ് റിലീസിനായുള്ളത്. ഇക്കാര്യം രേഖപ്പെടുത്തി കൊണ്ടുള്ളതാണ് പോസ്റ്റർ. കയ്യിൽ തോക്കുമായി നിൽക്കുന്ന അജിത്തിനെയും മഞ്ജു വാര്യരെയും പോസ്റ്ററിൽ കാണാം. ഫൈറ്റ് സീനിനിടെ ഉള്ള രംഗമാണ് ഇതെന്നാണ് സൂചന. മഞ്ജു വാര്യരും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് തുനിവിന് ആശംസകളുമായി രംഗത്തെത്തിയത്. കൺമണി എന്ന കഥാപാത്രത്തെയാണ് തുനിവിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി,…
Read More » -
Kerala
ഇടുക്കിയില്‍ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവം: ആകെയുള്ളത് രജിസ്ട്രേഷൻ മാത്രം; ഹോട്ടൽ പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെ
ഇടുക്കി: ഇടുക്കിയില്‍ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നാലെ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ പരിശോധന. നെടുംകണ്ടം ക്യാമൽ റെസ്റ്റോ ഹോട്ടലിലാണ് പരിശോധന നടത്തിയത്. ക്യാമൽ റെസ്റ്റോ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ലൈസൻസ് ഇല്ലാതെയാണെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി. രജിസ്ട്രേഷൻ മാത്രമാണ് ഉള്ളതെന്നാണ് കണ്ടെത്തല്‍. ഷവർമ വില്പന നടത്താൻ ലൈസൻസ് നിർബന്ധമാണ്. നെടുംകണ്ടം ക്യാമൽ റെസ്റ്റോ ഹോട്ടലിലെ ജീവനക്കാരിൽ ആറ് പേറുടെ ഹെൽത്ത് കാർഡ് കാലാവധി അവസാനിച്ചതാണെന്നും ക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി. പോരായ്മകൾ പരിഹരിച്ച ശേഷം ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തും. അതിന് ശേഷമേ ഹോട്ടൽ തുറക്കാവൂ എന്ന് നിർദേശം നൽകി. ഹോട്ടൽ ആരോഗ്യ വിഭാഗം ഇന്നലെ തന്നെ അടപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഷവർമ കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യ വിഷബാധയേറ്റത്. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും…
Read More » -
Crime
പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു, ഒറ്റക്കയറില്‍ ജീവനൊടുക്കി കമിതാക്കള്‍; 2019 മുതൽ ബറേലിയിൽ റിപ്പോർട് ചെയ്തത് അവിവാഹിതരായ 35 കമിതാക്കളുടെ ആത്മഹത്യ കേസുകൾ
ബറേലി: പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഒറ്റക്കയറിൽ ജീവനൊടുക്കി കമിതാക്കൾ. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലാണ് സംഭവം. ശനിയാഴ്ച 22 കാരനായ യുവാവിനെയും 18 കാരിയായ കാമുകിയെയും കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുവരുടെയും മാതാപിതാക്കൾ ബന്ധത്തിന് എതിരായിരുന്നുവെന്നും യുവതിയുടെ വിവാഹം മറ്റൊരാളുമായി നടത്താൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. പോകാനിലെ ഗോമതി പാലത്തിന് സമീപമുള്ള സിസയ്യ ഗ്രാമത്തിലെ താമസക്കാരായിരുന്നു ഇരുവരും. വെള്ളിയാഴ്ച രാത്രി രോഹിത് കുമാർ പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഗ്രാമത്തിന് പുറത്തുവെച്ച് കാണണമെന്ന് ആവശ്യപ്പെട്ടു. വിവാഹത്തിന് മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ ഒരു മാർഗവും കണ്ടെത്താനാകുന്നില്ലെന്നും ജീവിതം അവസാനിപ്പിക്കാമെന്നും പറഞ്ഞു. തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്ന് എസ്എസ്പി എസ് ആനന്ദ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഇതുവരെ, ഇരു കുടുംബങ്ങളും പരസ്പരം ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ക്രമസമാധാനപാലനത്തിനായി ഗ്രാമത്തിൽ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. 2019 മുതൽ ബറേലി…
Read More » -
India
“സ്ത്രീകൾക്ക് ശരിയായ വിദ്യാഭ്യാസമില്ല, പുരുഷൻമാരുടെ അശ്രദ്ധയും”; ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന വിവാദത്തിൽ
പട്ന: ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന വിവാദത്തിൽ. സ്ത്രീകൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തതിനാലും പുരുഷൻമാരുടെ അശ്രദ്ധ മൂലവും സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രണത്തിലാകില്ലെന്ന് അദ്ദേഹം പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. ശനിയാഴ്ച നടന്ന സമാധാന യാത്രയ്ക്കിടയിൽ വൈശാലിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം. “സ്ത്രീകൾ പഠിച്ചാൽ തന്നെ പ്രത്യുൽപാദന നിരക്ക് കുറയും. ഇതാണ് യാഥാർത്ഥ്യം. ഇന്നത്തെ കാലത്ത് സ്ത്രീകൾ വിദ്യാഭ്യാസമുള്ളവരല്ല. എല്ലാ ദിവസവും കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ട കാര്യമില്ലെന്നത് പുരുഷൻമാർ മനസ്സിൽ സൂക്ഷിക്കുന്നില്ല” നിതീഷ് കുമാർ പറഞ്ഞു. സ്ത്രീകൾ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയിരുന്നെങ്കിൽ അല്ലെങ്കിൽ അവർ ബോധവതികളായിരുന്നെങ്കിൽ ഗർഭിണിയാകുന്നതിൽ നിന്ന് സ്വയം എങ്ങനെ സംരക്ഷിക്കാമെന്ന് അവർക്ക് അറിയാമായിരുന്നു. പുരുഷന്മാർ അശ്രദ്ധരാണ്, സ്ത്രീകൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തതിനാൽ അവർക്ക് കാലിടറും, ജനസംഖ്യാ വർദ്ധനവ് തടയാനും കഴിയില്ല. അദ്ദേഹം കൂട്ടിച്ചേർത്തു. അശ്ലീലം പറയുകയും സംസ്ഥാനത്തിന്റെ പ്രതിച്ഛായ മോശമാക്കുകയും ചെയ്തെന്നാണ് ബിഹാർ മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരായ പ്രതിപക്ഷ ആരോപണം. സംസ്ഥാനത്തെ ജനസംഖ്യാ നിരക്ക് വിശദീകരിക്കാൻ…
Read More » -
Kerala
പത്തനംതിട്ട സ്കൂളിൽ ഭക്ഷ്യ വിഷബാധ; അധ്യാപികയും 13 കുട്ടികളും ചികിത്സ തേടി
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പള്ളി റോസ് ഡെയ്ൽ സ്കൂളിൽ ഭക്ഷ്യവിഷബാധ. 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. സ്കൂൾ വാർഷികാഘോഷത്തിന് ഇടയാണ് ബിരിയാണി വിതരണം ചെയ്തത്. രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ച ബിരിയാണി കുട്ടികൾക്ക് നൽകിയത് വൈകിട്ട് 6 മണിക്ക്. ഭക്ഷണം എത്തിച്ചത് കൊടുമണ്ണിലുള്ള ക്യാരമൽ ഹോട്ടലിൽ നിന്നുമാണ്. സ്കൂൾ വാർഷികത്തിന് വിതരണം ചെയ്ത ബിരിയാണി ക ഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. രാവിലെ നൽകിയ ഭക്ഷണം വൈകിട്ട് വരെ സ്കൂൾ അധികൃതർ പിടിച്ചുവച്ചെന്നാണ് ഹോട്ടൽ ഉടമയുടെ ആരോപണം. അതേസമയം ഭക്ഷ്യസുരക്ഷ പരിശോധനയ്ക്ക് പിന്നാലെ പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. അടൂർ ബൈപ്പാസിലെ അൽ ഫറൂജ്, റാന്നി പറപ്പെട്ടിയിലെ ശ്രീശാസ്താ ടീ ഷോപ്പ് എന്നിവയാണ് പൂട്ടിയത്. അഞ്ച് ഹോട്ടലുകൾക്ക് പിഴച്ചുമത്തി. ജില്ലയിൽ ഇന്ന് 16 ഇടങ്ങളിലാണ് സ്പെഷ്യൽ സ്ക്വാർഡിന്റെ പരിശോധന നടന്നത്. ഒരാഴ്ചയ്ക്കിടെ…
Read More » -
India
എയർഇന്ത്യ വിമാനത്തിൽ മദ്യപിച്ചയാൾ വൃദ്ധയ്ക്ക് നേരെ നടത്തിയ അതിക്രമത്തിൽ ഖേദം പ്രകടിപ്പിച്ച് കമ്പനി ഉടമകളായ ടാറ്റാ ഗ്രൂപ്പ്
ദില്ലി: എയർഇന്ത്യ വിമാനത്തിൽ മദ്യപിച്ചയാൾ വൃദ്ധയ്ക്ക് നേരെ നടത്തിയ അതിക്രമത്തിൽ ഖേദം പ്രകടിപ്പിച്ച് കമ്പനി ഉടമകളായ ടാറ്റാ ഗ്രൂപ്പ്. ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരനാണ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചത്. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് ടാറ്റാ എൻ.ചന്ദ്രശേഖരൻ പറഞ്ഞു. സംഭവം വ്യക്തിപരമായി ഏറെ വേദനിപ്പിച്ചെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ എയർ ഇന്ത്യയുടെ ഭാഗത്തുണ്ടായില്ലെന്നും ചന്ദ്രശേഖരൻ സമ്മതിച്ചു. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും ടാറ്റാ ഗ്രൂപ്പ് മേധാവി പ്രസ്താവനയിലൂടെ അറിയിച്ചു. എൻ.ചന്ദ്രശേഖരൻ്റെ പ്രസ്താവന: എയർ ഇന്ത്യയുടെ എ.ഐ 102 വിമാനത്തിൽ നവംബർ 26-നുണ്ടായ സംഭവം വ്യക്തിപരമായി എന്നെ ഏറെ വേദനിപ്പിക്കുന്നതാണ്. ഈ വിഷയത്തിൽ അടിയന്തരമായ ഇടപെടൽ എയർഇന്ത്യയിൽ നിന്നുണ്ടാവേണ്ടതായിരുന്നു. വിമാനത്തിലുണ്ടായ വിഷയം അതർഹിക്കുന്ന ഗൗരവത്തിൽ അല്ല കൈകാര്യം ചെയ്യപ്പെട്ടത്. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കും സൗകര്യങ്ങൾക്കും ടാറ്റാ ഗ്രൂപ്പ് ഏറെ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ഇനി മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട എല്ലാ നടപടികളും ഉണ്ടാവും. അതേസമയം എയർ ഇന്ത്യ വിമാനത്തിലെ…
Read More » -
India
ജോഷിമഠിനു പിന്നാലെ കർണപ്രയാഗിലും ഭൂമിയിൽ വിള്ളൽ; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു
ജ്യോതിര്‍മഠിലും കെട്ടിടങ്ങളില്‍ വിള്ളൽ ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിനു പിന്നാലെ കർണ പ്രയാഗിലും ഭൂമിയിൽ വിള്ളൽ. ജ്യോതിര്‍മഠിലും കെട്ടിടങ്ങളില്‍ വിള്ളലുണ്ടായി. ജനജീവിതം ദുസ്സഹമായതോടെ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചു. വൈകീട്ട് നടക്കുന്ന യോഗത്തില്‍ പരിസ്ഥിതി വിദഗ്ധര്‍, ദുരന്ത നിവാരണ അതോറിട്ടി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉത്തരാഖണ്ഡിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജോഷിമഠ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കും. ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പ്രദേശത്തു നിന്നുള്ളവരെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. അതിനിടെ, സ്ഥിതി പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതി ജോഷിമഠിലെത്തി. ജോഷിമഠിലും പരിസരത്തുമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിട്ടു. കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും, ഭൂമിക്കടിയില്‍ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. തൊട്ടടുത്തുള്ള ജ്യോതിര്‍മഠിലും കെട്ടിടങ്ങളില്‍ വിള്ളലുണ്ടായി. ജ്യോതിര്‍മഠില്‍ ശങ്കരാചാര്യ മഠത്തില്‍ ചുവരില്‍ വിള്ളല്‍ രൂപപ്പെട്ടു. ആശങ്ക കടുക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നേരിട്ട്…
Read More » -
Kerala
ഷവര്‍മ പോലെയുള്ള ഭക്ഷണങ്ങൾ പാർസൽ വാങ്ങുന്നത് കുറയ്ക്കണമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യ വിഷബാധ മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ നിർദേശങ്ങളുമായി ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ. ഷവര്‍മ പോലെയുള്ള ഭക്ഷണം പാഴ്സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളില്‍ നിന്ന് ഇവ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. ഭക്ഷ്യവിഷബാധ വര്‍ധിക്കുന്നുവെന്നത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഷവര്‍മ അടക്കമുള്ള ഉല്‍പന്നങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ കഴിച്ചില്ലെങ്കില്‍ അത് കേടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ പാഴ്സല്‍ വാങ്ങുന്നത് കുറയ്ക്കണം. ഇതിന് കൂടുതല്‍ ബോധവത്കരണം ആവശ്യമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയായാല്‍ ഒരു പരിധി വരെ ഇത് പരിഹരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഭക്ഷ്യവിഷബാധയുടെ പേരില്‍ ലൈസന്‍സ് റദ്ദാക്കുന്ന ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിന്നീട് ലൈസന്‍സ് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാസര്‍കോട്ടെ സംഭവം അന്വേഷിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷനോട് നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു.
Read More »