Movie

നന്മയുടെ സന്ദേശവുമായി പ്രേമദാസ് ഇരുവള്ളൂരിൻ്റെ ‘ഇവൻ അഗ്നി’ എത്തുന്നു

ചിത്രരേഖ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും ചിത്രകാരനും ക്രിമിനോളജിസ്റ്റുമായ പ്രേമദാസ് ഇരുവള്ളൂർ സംവിധാനം ചെയ്യുന്ന കാലികപ്രസക്തിയുള്ള ‘ഇവൻ അഗ്നി’ എന്ന ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം തിരുവനന്തപുരം, കോവളം എന്നിവിടങ്ങളിലായി പൂർത്തിയായി. വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ മുൻകരുതൽ പാലിക്കാനും സമൂഹത്തിന് നന്മയുടെ സന്ദേശം പകരുവാനും ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അവയവത്തട്ടിപ്പിന് ഇരയാകേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ യും തുടർന്ന് അനുഭവിച്ച ദുരന്തത്തിന്റെയും ആത്മസംഘർഷങ്ങളുടെയും നേർചിത്രമാണ് ‘ഇവൻ അഗ്നി.’ ഒപ്പം സമൂഹത്തിന്റെ പ്രതികരണവും ഇതിലൂടെ വരച്ചുകാട്ടുന്നു. നേരത്തെ ചിത്രത്തിന്റെ പൂജാചടങ്ങ് ദൂരദർശൻ റിട്ടേയർഡ് അസിസ്റ്റന്റ് ഡയറക്ടറും ദേശീയ പുരസ്ക്കാര ജേതാവുമായ കെ.ടി ശിവാനന്ദൻ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത് നിർമ്മാതാവും നടനുമായ കെ.പി സത്യകുമാർ ആണ്.

ചിത്രത്തിൽ അഗ്നിപ്രകാശ് എന്ന നായക കഥാപാത്രത്തെ സൂരജ് സൂര്യമഠവും സുനിത എന്ന കേന്ദ്ര കഥാപാത്രത്തെ ചലച്ചിത്ര, സീരിയൽ നടി റാണി അച്ചുവും അവതരിപ്പിക്കുന്നു. ഒപ്പം ആനി വർഗ്ഗീസ്, റസിയ. ബി, രഘുനാഥ് ടി സി, കെ പി സത്യകുമാർ, വിപിൻരാജ് ആർ എസ്, ഷിൻസൺ കളപ്പുരയിൽ, ഹുസൈൻ കേച്ചേരി, രാജീവ് പിഷാരടി, ശരത് ഗുരുവായൂർ , സന്നിധ കുര്യൻ, ഷേർലി ലോബൽ , മാസ്റ്റർ അഖിൽ, ബേബി അർച്ചിത , ഗോപിക മനു, ജോഷിന എം തരകൻ, സുമി സനൽ എന്നിവരും കഥാപാത്രങ്ങളാകുന്നു.

കെ പി സത്യകുമാറിനൊപ്പം ശാന്തകുമാർ കടുകംവെള്ളി, രഘുനാഥ് ടി സി, ഷീന ശാന്തകുമാർ എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്. തിരക്കഥ- വിപിനേഷ് കോഴിക്കോട്, സംഭാഷണം, സഹസംവിധാനം- ബിജു പുന്നുക്കാവ്, ഛായാഗ്രഹണം- എസ് എൽ സമ്പന്നൻ , എഡിറ്റിംഗ്- അവിനാഷ് ലെൻസ്ഫോക്കസ്, പ്രൊഡക്ഷൻ കൺട്രോളേഴ്സ് – ആന്റണി ഏലൂർ, ജിനു ഫാബ്സ്

പി.ആർ.ഒ അജയ് തുണ്ടത്തിൽ.

Back to top button
error: