Month: January 2023
-
Kerala
ആഭ്യന്തര സെക്രട്ടറി വി. വേണുവും കുടുംബവും സഞ്ചരിച്ച കാറ് അപകടത്തില്‍പ്പെട്ടു; 7 പേര്‍ക്ക് പരുക്ക്
തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി വി.വേണുവും കുടുംബവും സഞ്ചാരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. വേണുവിനും ഭാര്യയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനുമടക്കം ഏഴു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ചിലരുടെ പരുക്ക് ഗുരുതരമാണെന്ന് പ്രാഥമിക വിവരം. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 65-ാം നമ്പര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഒരുമണിയോടെ കായംകുളം കോറ്റുകുളങ്ങര ദേശീയ പാതയിലായിരുന്നു അപകടം. കൊച്ചി ബിനാലെ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ആഭ്യന്തര സെക്രട്ടറിയും കുടുംബവും. തെങ്കാശിയില്‍ നിന്ന് കൊച്ചിയിലേക്ക് അരിയുമായി വന്ന ലോറിയാണ് കാറുമായി ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്ന വേണുവിനും ശാരദയ്ക്കും പുറമെ മകന്‍ ശബരി, ഡ്രൈവര്‍ അഭിലാഷ്, ബന്ധുക്കളായ പ്രണവ്, സൗരവ് എന്നിവരെ തിരുവല്ലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Kerala
കാസര്‍ഗോട്ട് വിദ്യാര്‍ഥിനിയുടെ മരണം എലിവിഷം ഉള്ളില്‍ച്ചെന്ന്? വിഷത്തെക്കുറിച്ച് സെര്‍ച്ച് ചെയ്തു
കണ്ണൂര്‍: കാസര്‍ഗോട്ട് കോളജ് വിദ്യാര്‍ഥിനി കെ. അഞ്ജുശ്രീ പാര്‍വതിയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. വിദ്യാര്‍ഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജന്‍ പോലീസിനോട് സൂചിപ്പിച്ചിരുന്നു.ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇതു കരളിനെ ബാധിച്ചതിനെത്തുടര്‍ന്നാണു മരണമെന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് പോലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍. എലിവിഷത്തെ കുറിച്ച് മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരികരിക്കുകയുള്ളു. പെരുമ്പള ബേനൂര്‍ ശ്രീനിലയത്തില്‍ പരേതനായ എ.കുമാരന്‍ നായരുടെയും കെ.അംബികയുടെയും മകളായ അഞ്ജു മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 5.15 നാണു മരിച്ചത്. 31 ന് ഹോട്ടലില്‍നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചശേഷമായിരുന്നു മരണമെന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി…
Read More » -
India
തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളില്‍ മാറ്റമില്ലെങ്കില്‍ കെ.വൈ.സി. പുതുക്കാൻ ബാങ്കിൽ വരേണ്ടതില്ലെന്ന് ആർ.ബി.ഐ.
ന്യൂഡല്‍ഹി: കെ.വൈ.സി. പുതുക്കാൻ ഇനി ബാങ്കിൽ നേരിട്ട് ചെല്ലേണ്ടതില്ലെന്നു റിസർവ് ബാങ്ക്. തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളില്‍ മാറ്റമില്ലെങ്കില്‍ ബാങ്കുകളിലെ കെ.വൈ.സി. പുതുക്കല്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ബാങ്കില്‍ നേരിട്ട് വരേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. പകരം ഇ-മെയില്‍, ഫോണ്‍, എടിഎം, നെറ്റ് ബാങ്കിങ് എന്നിവ വഴി സ്വയം സാക്ഷ്യപ്പെടുത്തല്‍ നടത്തിയാല്‍ മതിയെന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തില്‍ പറയുന്നു. കെ.വൈ.സി. പുതുക്കലിന് ആളുകള്‍ ശാഖകളില്‍ നേരിട്ടെത്തണമെന്ന ബാങ്കുകളുടെ നിബന്ധനയെച്ചൊല്ലി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് ഇടപെടല്‍. ഡിജിറ്റലായി രേഖകള്‍ നല്‍കിയിട്ടും ബാങ്കുകള്‍ പരിഗണിക്കാത്ത അവസ്ഥയുമുണ്ടായിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ആര്‍ബിഐ വ്യക്തത വരുത്തിയത്. വിലാസത്തില്‍ മാത്രമാണ് മാറ്റം ഉള്ളതെങ്കില്‍ ഇക്കാര്യവും ഓണ്‍ലൈനായി ബാങ്കിനെ അറിയിക്കാം. 2 മാസത്തിനുള്ളില്‍ ബാങ്ക് വെരിഫിക്കേഷന്‍ നടത്തും. ആദ്യമായി കെവൈസി നടപടിക്രമം നടത്തുന്നവരും ബാങ്ക് ശാഖയില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. ഇതിന് വിഡിയോ അധിഷ്ഠിത കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ സൗകര്യം ഉപയോഗിക്കാം. ബാങ്കില്‍ നല്‍കിയിരിക്കുന്ന രേഖകളുമായി നിലവിലെ രേഖകള്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ മാത്രമാണ് കെ.വൈ.സി.…
Read More » -
Crime
രണ്ടാമതും പെൺകുട്ടി; നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ; ക്രൂര സംഭവം മഹാരാഷ്ട്രയിൽ
ലാത്തൂര്‍: രണ്ടാമത്തെ കുട്ടിയും പെണ്ണായതിന്റെ പേരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ലാത്തുരിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം. രണ്ടാമത്തെ കുഞ്ഞും പെണ്ണായതില്‍ മനംനൊന്താണ് 25കാരി കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ 29നായിരുന്നു സംഭവം. യുവതി കാസര്‍ ജവാല ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു കുഞ്ഞിന് ജന്മം നല്‍കിയത്. മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തതായി സബ് ഇന്‍സ്‌പെക്ടര്‍ കിഷോര്‍ കാംബലെ പറഞ്ഞു. അതിനിടെ, ഉത്തർപ്രദേശിൽ അന്ധവിശ്വാസത്തിന്റെ പേരിൽ നാല് മാസം പ്രായമായ മകനെ ബലി നൽകിയ അമ്മയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉത്തർപ്രദേശിലെ ധനുദിഹ് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെ ഒമ്പതോടെ മഞ്ജു എന്ന യുവതി നാലുമാസം പ്രായമായ മകനെ കൈക്കോട്ടുകൊണ്ട് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് ഗോസായിഗഞ്ച് പൊലീസ്…
Read More » -
India
കൊടും ശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യ; നാല് സംസ്ഥാനങ്ങളിൽ റെഡ് അലെർട്ട്, കാണ്‍പൂരില്‍ ഒരാഴ്ചയ്ക്കിടെ മരണം 98
ന്യൂഡല്‍ഹി: കൊടും ശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യ; നാല് സംസ്ഥാനങ്ങളിൽ റെഡ് അലെർട്ട്, ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഒരാഴ്ചയ്ക്കിടെ മരണം 98 ആയി. ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ഈ മാസം 15 വരെ അവധി. അതിശൈത്യം രണ്ടു മൂന്നു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കാണ്‍പൂരില്‍ സ്‌കൂളുകള്‍ക്ക് ഈ മാസം 14 വരെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ടും, രാജസ്ഥാന്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ 48 മണിക്കൂര്‍ കൂടി കനത്ത മൂടല്‍ മഞ്ഞ് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ കുറഞ്ഞ താപനില 1.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ പലയിടത്തും രണ്ടു ദിവസമായി രണ്ടു മുതല്‍ നാലു ഡിഗ്രി വരെയാണ് കഴിഞ്ഞ രണ്ടു ദിവസമായി താപനില. കൊടും ശൈത്യത്തെത്തുടര്‍ന്ന് യുപിയിലെ കാണ്‍പൂരില്‍ ഒരാഴ്ചയ്ക്കിടെ 98 പേരാണ് മരിച്ചത്. രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്നും രക്തം കട്ടപിടിച്ചുമാണ് മരണം. 350 ലേറെ പേര്‍ ആശുപത്രികളില്‍ ചികിത്സ…
Read More » -
Kerala
നഴ്സ് രശ്മിയുടെ മരണകാരണം ഭക്ഷ്യവിഷബാധ തന്നെയെന്ന് പൊലീസ്, ചീഫ് കുക്ക് സിറാജുദ്ദീൻ റിമാന്റിൽ
കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽനിന്ന് (മലപ്പുറം കുഴിമന്തി) അൽഫാം കഴിച്ച് നഴ്സ് രശ്മി രാജ് മരിച്ചത് ഭക്ഷ്യവിഷബാധ കാരണമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള ഫൊറൻസിക് സംഘത്തിന്റെ ഇമെയിൽ സന്ദേശം ഇന്നലെ പൊലീസിനു ലഭിച്ചു. അതേസമയം, രശ്മി ഭക്ഷണം വാങ്ങിയത് എങ്ങനെ എന്നറിയാൻ സംഭവം നടന്ന ഡിസംബർ 29ലെ സംഭവങ്ങൾ പുനരാവിഷ്കരിച്ചാണു പൊലീസ് അന്വേഷണം. ഓൺലൈൻ വഴിയല്ല രശ്മി ഭക്ഷണം വാങ്ങിയതെന്നു തെളിഞ്ഞിട്ടുണ്ട്. രശ്മിയുടെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം. ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങിയെന്നതിനു തെളിവു കണ്ടെത്താൻ കഴിയാതെ വന്നാൽ പ്രതി രക്ഷപ്പെടും എന്ന സാധ്യത മുന്നിൽ കണ്ടാണ് പൊലീസ് രശ്മി സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം നടത്തുന്നത്. 10 കിലോമീറ്റർ ചുറ്റളവിലെ നൂറോളം സിസിടിവി പരിശോധിക്കുകയും ഒട്ടേറെപ്പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിനിടെ ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് രശ്മി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഹോട്ടലിലെ ചീഫ് കുക്ക് സിറാജുദ്ദീനെ കോടതി റിമാന്‍ഡ് ചെയ്തു. മലപ്പുറം…
Read More » -
Crime
സുഹൃത്തിന്റെ ഭാര്യയുമായി അവിഹിതബന്ധം; യുവാവിനെ കൊന്ന് തല മുറിച്ചുമാറ്റിയശേഷം കത്തിച്ച പ്രതി പിടിയിൽ
ന്യൂഡല്‍ഹി: സുഹൃത്തിന്റെ ഭാര്യയുമായി അവിഹിതബന്ധം, യുവാവിനെ കൊന്ന് തല മുറിച്ചുമാറ്റിയശേഷം കത്തിച്ച പ്രതി പിടിയിൽ. സുഹൃത്തിനെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് മൃതദേഹം കത്തിച്ച സംഭവത്തിലാണ് ഡല്‍ഹിയിലെ വസീറാബാദ് സ്വദേശി മുനിഷുദ്ദീൻ അറസ്റ്റിലായത്. വസീറാബാദ് സ്വദേശിയായ റാഷിദാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തിന്റെ ഭാര്യയുമായി മുനിഷുദ്ദിന് അവിഹിത ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വസീറാബാദിലെ രാംഘട്ടിന് മുന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കിടക്കുന്നതായാണ് വിവരം ലഭിച്ചതെന്നും 90 ശതമാനത്തോളം പൊള്ളലേറ്റനിലയിലാണെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് രക്തക്കറയും പേപ്പര്‍ കട്ടറും തീപ്പെട്ടിയും കണ്ടെടുത്തു. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ റഷീദിനൊപ്പം മറ്റൊരാളെയും പൊലീസ് കണ്ടു. അന്വേഷണത്തിൽ അത് മുനിഷുദ്ദിനാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ തന്ത്രപൂര്‍വം പൊലീസ് പിടികൂടുകയായിരുന്നു. മുനിഷുദ്ദീന്‍ പ്ലംബറും റാഷിദ് ഇലക്ട്രീഷ്യനുമായിരുന്നു. ഒരുമിച്ച് ജോലി ചെയ്യാന്‍ ഇടവന്നതോടെയാണ് ഇരുവരും സുഹൃത്തുക്കളായത്. അതിനിടെ അവര്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുക പതിവാകുകയും ചെയ്തു.…
Read More » -
Crime
അങ്ങാടിക്കലില്‍ യുവാവ് സ്വന്തം വീടിന് തീയിട്ടു; അതിക്രമം ലഹരി ഉപയോഗത്തിനു ശേഷം
പത്തനംതിട്ട: അങ്ങാടിക്കലില്‍ ലഹരി ഉപയോഗിച്ച ശേഷം യുവാവ് സ്വന്തംവീടിന് തീയിട്ടു. ചാരുമുരിപ്പില്‍ സുനില്‍ (45) എന്നയാളാണ് അതിക്രമം കാണിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് വീടിന് തീയിട്ടത്. സുനിലും അമ്മയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. സുനില്‍ വീടിന് തീയിട്ട സമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. അലമാരയിലുണ്ടായിരുന്ന തുണി വാരിയിട്ട് അതിനു മുകളില്‍ വിറക് അടുക്കി തീകൊളുത്തുകയായിരുന്നു. ഇലക്ട്രിക് ഉപകരണങ്ങള്‍, ജനല്‍, കതക്, തുണി എന്നിവ കത്തി നശിച്ചിട്ടുണ്ട്. തീപിടിച്ച വിവരം അറിഞ്ഞ സമീപവാസികള്‍ ഗ്രാമപ്പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇദ്ദേഹം അടൂരിലെ ഫയര്‍ ഫോഴ്സ് യൂണിറ്റിനെ വിവരം അറിയിച്ചു. എന്നാല്‍, ഫയര്‍ ഫോഴ്സ് എത്തുമ്പോഴേക്കും വീടിനുള്ളിലെ തടികൊണ്ടുള്ള ഉപകരണങ്ങള്‍ അടക്കം കത്തി നശിച്ചിരുന്നു. മാനസികനില തെറ്റിയ നിലയിലാണ് സുനിലിനെ സമീപത്തുനിന്ന് കണ്ടെത്തിയത്. പിന്നീട് ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ സുനിലിനെ ബലമായി കീഴ്പ്പെടുത്തി പോലീസിന് കൈമാറി. മദ്യം അടക്കമുള്ള ലഹരി പതിവായി ഉപയോഗിക്കുന്നയാളാണ് സുനില്‍ എന്നാണ് വിവരം.
Read More » -
Crime
വിവാഹത്തില്‍നിന്ന് പിന്മാറിയ യുവാവിന്റെ വീട് കയറി ആക്രമണം; പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരേ കേസ്
തിരുവനന്തപുരം: വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് യുവാവിനെ പെണ്‍കുട്ടിയും വീട്ടുകാരും വീട് കയറി ആക്രമിച്ചെന്ന് പരാതി. വര്‍ക്കല അയിരൂര്‍ ഹരിഹരപുരം സ്വദേശി നന്ദുവിനും മാതാവ് ശാലിനി ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. വര്‍ക്കല രാമന്തളി സ്വദേശിനിയും ബന്ധുക്കളുമാണ് ആക്രമണം നടത്തിയത്. ഞായര്‍ പുലര്‍ച്ചെയായിരുന്നു ആക്രമണം ഉണ്ടായത്. മതം മാറി വിവാഹം കഴിക്കാന്‍ തയ്യാറാകാത്തതിനാലാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്ന് മാതാവ് ശാലിനി പരാതിയില്‍ പറയുന്നു. കൂടാതെ പെണ്‍കുട്ടിയുടെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞതോടെയാണ് പിന്മാറിയതെന്നും പറയുന്നുണ്ട്. ആക്രമണത്തില്‍ വീട്ടുപകരണങ്ങള്‍ തകര്‍ത്തു. കേസില്‍ ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ അര്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഉള്‍പ്പടെ പത്തോളം പേര്‍ക്കെതിരെ അയിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
India
ഗുജറാത്തില്‍ നാട്ടിലിറങ്ങിയ രണ്ടു സിംഹങ്ങള്‍ കിണറ്റില്‍ വീണു ചത്തു
അഹമ്മദാബാദ്: ഗുജറാത്തില്‍ നാട്ടിലിറങ്ങിയ രണ്ട് സിംഹങ്ങള്‍ കിണറ്റില്‍ വീണു ചത്തു. അമ്രേലി ജില്ലയിലെ കോട്ടട ഗ്രാമത്തിലെ കര്‍ഷകന്റെ കിണറ്റില്‍ വീണാണ് സിഹങ്ങള്‍ ചത്തത്. അഞ്ച് വയസുളള ആണ്‍ സിംഹവും ഒമ്പത് വയസുളള പെണ്‍ സിംഹവുമാണ് കിണറ്റില്‍ അകപ്പെട്ടത്. സംഭവം അറിഞ്ഞയുടന്‍ കര്‍ഷകന്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും രണ്ട് സിംഹങ്ങളും മുങ്ങി മരിച്ചിരുന്നു. അവയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗിര്‍ ഈസ്റ്റ് ഡിവിഷനിലെ അമ്രേലി, ഗിര്‍ സോമനാഥ് ജില്ലകളിലെ 11,748 കിണറുകള്‍ ആള്‍മറ ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വന്യമൃഗങ്ങളുള്‍പ്പെടെ കിണറുകളില്‍ വീഴാതിരിക്കാനാണ് ഇത്തരത്തില്‍ സംരക്ഷണം ഒരുക്കുന്നത്. അമ്രലിയില്‍ 8,962 കിണറുകളും ഗിര്‍ സോമനാഥില്‍ 2,782 കിണറുകളും ആള്‍മറ ഉപയോഗിച്ച് സംരക്ഷണമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് വരെയുളള കണക്ക് പ്രകാരം രണ്ട് വര്‍ഷത്തിനിടെ ആകെ 283 സിംഹങ്ങളാണ് ചത്തതെന്ന് അന്നത്തെ വനം മന്ത്രി കിരിത്സിന്‍ഹ് റാണ സംസ്ഥാന നിയമസഭയില്‍ പറഞ്ഞിരുന്നു. അതില്‍ 21…
Read More »