Month: January 2023

  • Kerala

    മകരവിളക്കിന് ദിവസങ്ങൾ മാത്രം; തീർത്ഥാടക പ്രവാഹത്തിൽ സന്നിധാനം

    ശബരിമല: മകരവിളക്കിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ ശബരിമല സന്നിധാനം തീര്‍ത്ഥാടകരെക്കൊണ്ട് നിറഞ്ഞു. മകരജ്യോതി ദര്‍ശനം സാധ്യമാകുന്ന പ്രധാന ഇടങ്ങളിലെല്ലാം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. പാണ്ടിത്താവളത്തും കൊപ്രാക്കളത്തിന് സമീപവും അടുത്ത ദിവസം മുതല്‍ തമ്പടിക്കുന്ന തീര്‍ഥാടകര്‍ പര്‍ണശാലകള്‍ കെട്ടി വിരിവെച്ചു തുടങ്ങും. തീപിടുത്ത സാധ്യത ഒഴിവാക്കാനായി പര്‍ണശാലകളില്‍ ആഹാരസാധനങ്ങള്‍ പാകം ചെയ്യുന്നതിന് അഗ്‌നിരക്ഷാസേനയും പോലീസും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് ഉത്സവത്തിന് നടതുറന്ന ശേഷം ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് പ്രതിദിനം ശബരിമലയിലേക്ക് എത്തുന്നത്. മകരജ്യോതി ദര്‍ശനം ലക്ഷ്യമാക്കി മലചവിട്ടുന്ന ഇതര സംസ്ഥാന തീര്‍ത്ഥാടകരില്‍ നല്ലൊരു ശതമാനവും പില്‍ഗ്രിം സെന്ററുകളിലും മറ്റ് വിരിയിടങ്ങളിലുമായി ഞായറാഴ്ച മുതല്‍ തന്നെ തമ്പടിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒന്നേകാല്‍ ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. താഴെ തിരുമുറ്റം, വടക്കേടനയുടെ ഭാഗത്തെ തുറസായ സ്ഥലം, മാളികപ്പുറം ക്ഷേത്രത്തിന് മുന്നിലെ തുറസായ സ്ഥലം, വാവര്‍ നടയുടെ മുന്‍വശം, വലിയ നടപ്പന്തല്‍ , മാളികപ്പുറം നടപ്പന്തല്‍…

    Read More »
  • Crime

    പോലീസ് മുകളിലേക്ക് കയറിയപ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ റാണയുടെ ‘എസ്‌കേപ്’; തിരച്ചില്‍ ഊര്‍ജിതം, നാല് വാഹനങ്ങള്‍ പിടിച്ചെടുത്തു

    കൊച്ചി:കോടികളുടെ ‘സേഫ് ആന്‍ഡ് സ്ട്രോങ്’ നിക്ഷേപത്തട്ടിപ്പു കേസില്‍ പോലീസിനെ വെട്ടിച്ച മുഖ്യപ്രതി പ്രവീണ്‍ റാണ രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെ തുശൂരില്‍ നിന്നുള്ള പോലീസ് സംഘം എത്തിയപ്പോഴേയ്ക്കും ചെലവന്നൂരിലെ കായലോരത്തുള്ള ഫ്ളാറ്റില്‍ നിന്നാണ് ഇയാള്‍ രക്ഷപെട്ടത്. പോലീസ് മുകളിലേക്കു കയറുമ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ താഴേയ്ക്ക് ഇറങ്ങി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കാറില്‍ തൃശൂര്‍ ഭാഗത്തേയ്ക്കു പോയ ഇയാളുടെ വാഹനം ചാലക്കുടിയില്‍ എത്തിയെങ്കിലും ഇയാള്‍ വാഹനത്തിലുണ്ടായിരുന്നില്ല. അങ്കമാലിയില്‍ ഇയാള്‍ ഇറങ്ങിയതായാണ് വിവരം. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഫ്ലാറ്റില്‍ നിന്നു രക്ഷപെട്ടത്. അതേസമയം, ഫ്ളാറ്റില്‍ ഉണ്ടായിരുന്ന റാണയുടെ രണ്ട് ആഡംബരക്കാര്‍ ഉള്‍പ്പടെ നാലു വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. രണ്ടു ദിവസമായി റാണയെ കണ്ടെത്താന്‍ പോലീസ് ബംഗളുരു ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വലവിരിച്ചിരുന്നു. രാജ്യം വിടാന്‍ ശ്രമം നടക്കുന്നതിനാല്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്. ഒരു ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ വച്ച് ഏകദേശം നൂറുകോടി രൂപ പ്രവീണ്‍ റാണ നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്ക്. സേഫ്…

    Read More »
  • Crime

    പരിശോധനയില്‍ കണ്ടെത്തിയില്ല; എക്സ്റേ എടുത്തപ്പോള്‍ വയറ്റില്‍ 47 ലക്ഷത്തിന്റെ സ്വര്‍ണം

    മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടിച്ചു. ദുബായില്‍ നിന്നെത്തിയ വളാഞ്ചേരി സ്വദേശി ജംഷീര്‍ (26) ആണ് 854 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. മിശ്രിത രൂപത്തില്‍ മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 47 ലക്ഷം രൂപ വില വരും. ഞായറാഴ്ച വൈകുന്നേരം 6.42-ന് ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ജംഷീറിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പക്ഷേ തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചു. ഇയാളുടെ ലഗ്ഗേജ് ബോക്സുകള്‍ തുറന്ന് വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എക്സ്- റേ പരിശോധനയിലാണ് വയറിനകത്ത് മൂന്ന്…

    Read More »
  • India

    കൈകോര്‍ക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസും; ത്രിപുരയില്‍ നിര്‍ണായക നീക്കവുമായി സീതാറാം യെച്ചൂരി

    ന്യൂഡല്‍ഹി: അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ കോണ്‍ഗ്രസും സി.പി.എമ്മും ധാരണയിലെത്തുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഞായറാഴ്ച ത്രിപുരയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് അജോയ് കുമാറുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസും സി.പി.എമ്മും മറ്റ് ഇടതുപാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകള്‍ കണ്ടെത്താനും സീറ്റ് വിഭജനം അന്തിമമാക്കാനും ഇരുപാര്‍ട്ടികളിലെയും നേതാക്കളുടെ കമ്മിറ്റി രൂപീകരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഗര്‍ത്തലയില്‍ ചേരുന്ന സി.പി.എമ്മിന്റെ ത്രിപുര സംസ്ഥാന കമ്മിറ്റി യോഗം സഖ്യത്തിന് അന്തിമ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിപ്ര മോത പാര്‍ട്ടിയുടെ ചെയര്‍പേഴ്‌സണ്‍ പ്രദ്യോത് മാണിക്യ ദേബ്ബര്‍മന്‍ തന്റെ പാര്‍ട്ടിക്ക് സ്വാധീനമുള്ള ആദിവാസി മേഖലകളില്‍ തെരഞ്ഞെടുപ്പ് ധാരണയ്ക്കായി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് യെച്ചൂരിയും അജോയ് കുമാറും കൂടിക്കാഴ്ച നടത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയുമായി പ്രദ്യോത് നേരിട്ട് ബന്ധപ്പെട്ടതായും സൂചനയുണ്ട്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് സി.പി.എം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിക്കുന്നത് എന്ന് കോണ്‍ഗ്രസ്…

    Read More »
  • Crime

    കരുനാഗപ്പള്ളിയിൽ ഒരു കോടിയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടിയ ലോറി സി.പി.എം. നേതാവിന്റേത്; വാഹനം വാടകയ്ക്ക് നൽകിയതാണെന്നു കൗണ്‍സിലര്‍

    കൊല്ലം: കരുനാഗപ്പള്ളിയിൽ ഒരു കോടിയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടിയ ലോറി സി.പി.എം. നേതാവിന്റേത് കണ്ടെത്തി. ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ എ. ഷാനവാസിന്റേതാണ് ലോറി.വാഹനം മാസവാടകയ്ക്ക് നൽകിയതാണെന്നാണ് കൗൺസിലറുടെ വിശദീകരണം. ഒരു കോടി രൂപയുടെ പാന്‍മസാലയാണ് ഇന്നലെ കരുനാഗപ്പള്ളിയില്‍ വെച്ച് പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെയാണ് പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ടു ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെ എന്‍ 04, എ ടി 1973 എന്ന ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് ലഹരി വസ്തുക്കള്‍ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വാഹന ഉടമയായ ഷാനവാസിന് കേസില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. അതേസമയം, തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിക്ക് മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്ന്‌ ഷാനവാസ് പറഞ്ഞു. കരാര്‍ സംബന്ധിച്ച രേഖകളും ഷാനവാസ് പുറത്തു വിട്ടിട്ടുണ്ട്. എന്നാല്‍ ഈ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്നും പൊലീസ് പരിശോധിച്ചു…

    Read More »
  • Kerala

    ബത്തേരിയെ വിറപ്പിച്ച കാട്ടാനയെ മയക്കുവെടിവച്ചു; ആനപ്പന്തിയിലേയ്ക്ക് മാറ്റും

    വയനാട്: ബത്തേരി ടൗണിലിറങ്ങി ഒരാളെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും വ്യാപക അക്രമം നടത്തുകയും ചെയ്ത പി.എം 2 കാട്ടാനയെ ദൗത്യസംഘം മയക്കുവെടി വച്ചു. കുപ്പാടി വനമേഖലയില്‍ വച്ചാണ് മയക്കുവെടി വച്ചത്. ഇന്നലെ മുതല്‍ ആന നിരീക്ഷണത്തിലായിരുന്നു. കാട്ടാനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേയ്ക്ക് മാറ്റും. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ മാത്രം രണ്ടുപേരെ കൊലപ്പെടുത്തുകയും നൂറോളം വീടുകള്‍ തകര്‍ക്കുകയും ചെയ്ത പി.എം 2 എന്ന അക്രമകാരിയായ ആന രണ്ട് ദിവസം മുമ്പാണ് സുല്‍ത്താന്‍ ബത്തേരിയിലെത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെ കാട്ടാന റോഡിലൂടെ നടന്നുപോവുകയായിരുന്ന തമ്പി എന്ന സുബൈര്‍കുട്ടിയെ തുമ്പിക്കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മണിക്കൂറുകളോളം നിലയുറപ്പിച്ച ആനയെ വളരെ പണിപ്പെട്ടാണ് വനത്തിലേക്ക് കയറ്റിയത്. വനത്തില്‍ കടന്ന ആന ഇന്നലെ രാവിലെ കുപ്പാടി ഒന്നാംമൈല്‍ ഭാഗത്തേക്ക് നീങ്ങിയെങ്കിലും ഉച്ചയോടെ ജനവാസമേഖലയോട് ചേര്‍ന്ന പഴുപ്പത്തൂര്‍ വനമേഖലയില്‍ നിലയുറപ്പിച്ചു. തുടര്‍ന്നാണ് ആനയെ മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങ ആനപ്പന്തിയിലടയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. ആനയെ മടക്കുവെടിവച്ച് പിടികൂടുന്നതിനുവേണ്ടി ആര്‍.ആര്‍.ടിയുടെ 12…

    Read More »
  • Kerala

    പക്ഷിപ്പനി ഭീതിയിൽ തിരുവനന്തപുരം; അഴൂരിൽ മൂവായിരം പക്ഷികളെ ഇന്നു മുതൽ കൊന്നു തുടങ്ങും

    തിരുവനന്തപുരം: കോട്ടയത്തിനു പിന്നാലെ പക്ഷിപ്പനി ഭീതിയിൽ തലസ്ഥാന ജില്ലയും. പ്രതിരോധ നടപടികൾക്ക് ഇന്നു തുടക്കമാകും. പക്ഷിപ്പനി സ്ഥിരീകരിച്ച ചിറയിന്‍കീഴ് അഴൂരില്‍ ഇന്ന് മുതല്‍ 3000 പക്ഷികളെ കൊന്നുതുടങ്ങും. പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലാണ് പ്രതിരോധ നടപടി. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ വളർത്തു പക്ഷികളെയാണു കൊന്നൊടുക്കുന്നതെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. അഴൂര്‍ പഞ്ചായത്തിലെ പെരുങ്ങുഴി ജംങ്ഷനിലുള്ള ഒരു ഫാമിലെ ഇരുന്നൂറോളം താറാവുകള്‍ കഴിഞ്ഞയാഴ്ച ചത്തിരുന്നു. ഇത് പക്ഷിപ്പനിമൂലമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് അധികൃതർ പ്രതിരോധ നടപടികളുടെ ഭാ​ഗമായി കോഴി, താറാവ് ഉള്‍പ്പടെയുള്ള വളര്‍ത്തു പക്ഷികളെ മുഴുവന്‍ കൊന്നൊടുക്കാൻ തീരുമാനിച്ചത്. മുട്ട, ഇറച്ചി, കാഷ്ഠം എന്നിവ തീയിട്ട് നശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊന്നൊടുക്കുന്ന വളർത്തു‍പക്ഷികളിൽ 2 മാസത്തിൽ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപയും, 2 മാസത്തിൽ കൂടുതലുള്ളതിന് 200 രൂപയുമാണ് നഷ്ടപരിഹാരമായി നൽകുക. മുട്ടയൊന്നിന് 8 രൂപയും നൽകും. തീറ്റ കിലോയ്ക്ക് 22 രൂപയും നൽകും. പക്ഷിപ്പനി സംശയിക്കുന്ന ജില്ലകൾക്ക് ആരോ​ഗ്യവകുപ്പ്…

    Read More »
  • NEWS

    ക്യൂബയ്ക്കുവേണ്ടി യു.എസില്‍ ചാരവൃത്തി; 20 വര്‍ഷത്തിനുശേഷം അന മോന്റസിനു മോചനം

    വാഷിങ്ടണ്‍: ക്യൂബയ്ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ യു.എസില്‍ തടവിലായിരുന്ന അന മോന്റസ്(65) ജയില്‍മോചിതയായി. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജയില്‍മോചനം. യു.എസ് പൗരത്വമുള്ള അനയെ 1980 കളിലാണ് ക്യൂബ ചാരപ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്യുന്നത്. 1985-2001 വരെ പെന്റഗണിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയില്‍ (ഡി.ഐ.എ) അനലിസ്റ്റ് ആയിരുന്നു അവര്‍. ക്യൂബ വിഷയത്തിലെ മുതിര്‍ന്ന അനലിസ്റ്റായി ഉദ്യോഗക്കയറ്റം കിട്ടുകയും ചെയ്തു. 2000 ലാണ് എഫ്.ബി.ഐയും ഡി.ഐ.എയും അനയ്‌ക്കെതിരേ അന്വേഷണം ആരംഭിച്ചത്. 2001 സെപ്റ്റംബര്‍ 21ന് വാഷിങ്ടനില്‍ അറസ്റ്റിലായി. രാജ്യത്തിന്റെ പ്രതിരോധ വിവരങ്ങള്‍ ക്യൂബയ്ക്ക് ചോര്‍ത്തിനല്‍കിയെന്ന കുറ്റമാണ് ചുമത്തിയത്. 2002 ല്‍ 25 വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചു. ജയിലില്‍നിന്ന് വിട്ടയതിനുശേഷം അഞ്ചുവര്‍ഷം കൂടി നിരീക്ഷണത്തില്‍ തുടരണമെന്ന് വിധിന്യായത്തില്‍ പറഞ്ഞിരുന്നു. ഇവര്‍ എന്തൊക്കെ വിവരങ്ങളാണ് ക്യൂബയ്ക്കു ചോര്‍ത്തി നല്‍കിയത് എന്നുള്ളതിന്റെ പൂര്‍ണ വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

    Read More »
  • Kerala

    വഴിയില്‍ കിടന്നു കിട്ടിയ മദ്യത്തില്‍ കീടനാശിനിയുടെ അംശം; കുപ്പി നല്‍കിയ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

    കോട്ടയം: അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച മൂന്നു പേര്‍ അവശ നിലയിലായ സംഭവത്തില്‍ വഴിത്തിരിവ്. മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലുള്ളവര്‍ക്ക് മദ്യം നല്‍കിയ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതോ അല്ലെങ്കില്‍ കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ചു കുടിച്ചതോ ആകാമെന്നാണ് സംശയിക്കുന്നത്. വഴിയില്‍ കിടന്ന് കിട്ടിയ മദ്യം നല്‍കിയത് സുഹൃത്ത് സുധീഷാണെന്നാണ് ചികിത്സയിലുള്ളവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, മദ്യം ലഭിച്ച സുധീഷ് ഇത് കഴിച്ചിരുന്നില്ല. അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് മദ്യം കഴിച്ചതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പോലീസ് അറിയിച്ചു.

    Read More »
  • NEWS

    ബ്രസീലിൽ കലാപം; സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ച് ബോല്‍സനാരോയുടെ അനുയായികള്‍

    പാര്‍ലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണം റിയോ ഡി ജനീറോ: ബ്രസീലില്‍ കലാപം അഴിച്ചുവിട്ട്, രാജ്യം വിട്ട മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സനാരോയുടെ അനുയായികള്‍. സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും അക്രമികൾ ആക്രമിച്ചു. ആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുയായികളാണ് അക്രമവുമായി തെരുവിലിറങ്ങിയത്. ബ്രസീൽ പതാകയുടെ നിറമായ പച്ചയും മഞ്ഞയും വസ്ത്രങ്ങൾ ധരിച്ച് ആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുകൂലികളാണ് തെരുവിലിറങ്ങിയത്. ആക്രമികളെ നിയന്ത്രിക്കുന്നതിനായി സൈന്യം രംഗത്തിറങ്ങി. തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നെന്നും അത് പുനപ്പരിശോധിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യമെന്നാണ് വിവരം. പാര്‍ലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണമുണ്ടായി. ഫാസിസ്റ്റ് ആക്രമണമാണ് രാജ്യത്ത് നടന്നതെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ പറഞ്ഞു. അക്രമികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും സില്‍വ വ്യക്തമാക്കി. ജനുവരി ഒന്നിനാണ് ഇടതുപക്ഷ നേതാവായ ലുല ഡ സില്‍വ പ്രസിഡന്റായി അധികാരമേറ്റത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്നാണ് മുന്‍ പ്രസിഡന്റ് ബോല്‍സനാരോ ആരോപിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബോല്‍സനാരോ അധികാരകൈമാറ്റത്തിന് കാത്തു നില്‍ക്കാതെ രാജ്യം വിടുകയായിരുന്നു. ലുലയ്ക്ക് 50.9 % വോട്ട്…

    Read More »
Back to top button
error: