CrimeNEWS

വിവാഹത്തില്‍നിന്ന് പിന്മാറിയ യുവാവിന്റെ വീട് കയറി ആക്രമണം; പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരേ കേസ്

തിരുവനന്തപുരം: വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് യുവാവിനെ പെണ്‍കുട്ടിയും വീട്ടുകാരും വീട് കയറി ആക്രമിച്ചെന്ന് പരാതി. വര്‍ക്കല അയിരൂര്‍ ഹരിഹരപുരം സ്വദേശി നന്ദുവിനും മാതാവ് ശാലിനി ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. വര്‍ക്കല രാമന്തളി സ്വദേശിനിയും ബന്ധുക്കളുമാണ് ആക്രമണം നടത്തിയത്.

ഞായര്‍ പുലര്‍ച്ചെയായിരുന്നു ആക്രമണം ഉണ്ടായത്. മതം മാറി വിവാഹം കഴിക്കാന്‍ തയ്യാറാകാത്തതിനാലാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്ന് മാതാവ് ശാലിനി പരാതിയില്‍ പറയുന്നു. കൂടാതെ പെണ്‍കുട്ടിയുടെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞതോടെയാണ് പിന്മാറിയതെന്നും പറയുന്നുണ്ട്.

Signature-ad

ആക്രമണത്തില്‍ വീട്ടുപകരണങ്ങള്‍ തകര്‍ത്തു. കേസില്‍ ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ അര്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഉള്‍പ്പടെ പത്തോളം പേര്‍ക്കെതിരെ അയിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: