CrimeNEWS

രണ്ടാമതും പെൺകുട്ടി; നവജാത ശിശുവിനെ കഴു‍ത്ത് ഞെരിച്ച് കൊന്ന് അമ്മ; ക്രൂര സംഭവം മഹാരാഷ്ട്രയിൽ 

ലാത്തൂര്‍: രണ്ടാമത്തെ കുട്ടിയും പെണ്ണായതിന്റെ പേരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ലാത്തുരിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം. രണ്ടാമത്തെ കുഞ്ഞും പെണ്ണായതില്‍ മനംനൊന്താണ് 25കാരി കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ 29നായിരുന്നു സംഭവം.

യുവതി കാസര്‍ ജവാല ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു കുഞ്ഞിന് ജന്മം നല്‍കിയത്. മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തതായി സബ് ഇന്‍സ്‌പെക്ടര്‍ കിഷോര്‍ കാംബലെ പറഞ്ഞു.

Signature-ad

അതിനിടെ, ഉത്തർപ്രദേശിൽ അ​ന്ധ​വി​ശ്വാ​സ​ത്തിന്റെ പേരിൽ നാല് മാസം പ്രായമായ മകനെ ബലി നൽകിയ അമ്മയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ധ​നു​ദി​ഹ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ മ​ഞ്ജു എന്ന യുവതി നാ​ലു​മാ​സം പ്രാ​യ​മാ​യ മ​ക​നെ കൈ​ക്കോ​ട്ടു​കൊ​ണ്ട് അ​ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് ഗോ​സാ​യി​ഗ​ഞ്ച് പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച് രാ​ഗ​വേ​ന്ദ്ര പ്ര​സാ​ദ് റാ​വ​ത്ത് പ​റ​ഞ്ഞു. അ​സു​ഖ​ത്തി​ൽ​നി​ന്ന് മോ​ച​നം ല​ഭി​ക്കാ​ൻ മ​ക​നെ ബ​ലി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ഞ്ജു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്തു​വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: