Month: January 2023

  • Social Media

    ഐശ്വര്യ ഡോക്ടറും ഞാന്‍ എഞ്ചിനീയറും ആണ് ! ഞങ്ങളുടെ രണ്ടുപേരുടെയും ടേസ്റ്റ് ഒന്നാണ്; അടുത്ത അങ്കത്തിനൊരുങ്ങി ആറാട്ട് അണ്ണന്‍

    സോഷ്യല്‍ മീഡിയ ട്രോളുകളില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്ന ഒരു വ്യക്തിത്വമാണ് ആറാട്ട് അണ്ണന്‍. ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂവിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കി നിരവധി ട്രോളുകളുടെ ഭാഗമായി ഇന്ന് മാറിയിട്ടുണ്ട് എന്നതാണ് സത്യം. ഈ ട്രോളുകള്‍ക്കെല്ലാം തന്നെ കാരണം ഇദ്ദേഹം പറയുന്ന ചില വാക്കുകള്‍ തന്നെയാണ്. നടി നിത്യ മേനോനോട് തനിക്ക് പ്രണയമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആറാട്ട് സന്തോഷ് ആദ്യകാലങ്ങളില്‍ ട്രോളുകളില്‍ സജീവമായിരുന്നത്. പിന്നീട് നിത്യ മേനോന്‍ ഇക്കാര്യത്തിനെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍, നിത്യ വന്നാലും വേണ്ടയെന്നും നിത്യയ്ക്ക് വേണ്ടി സംസാരിക്കില്ല എന്ന് പറഞ്ഞാണ് മാറിനിന്നത്. നിത്യയോട് പ്രണയമില്ല എന്ന് സന്തോഷ് പറയുകയും ചെയ്തു. കീര്‍ത്തി സുരേഷിന്റെയും നിഖില വിമലിന്റെയും ഒക്കെ പേരുകള്‍ സന്തോഷ് വര്‍ക്കിയ്യ്ക്ക് ഒപ്പം ഉയര്‍ന്നു കേട്ടു. ഇവരോട് എല്ലാം തനിക്ക് ക്രഷുണ്ടന്നും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നുമായിരുന്നു സന്തോഷ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇതാ പുതിയൊരു വെളിപ്പെടുത്തലുമായാണ് സന്തോഷ് എത്തിയിരിക്കുന്നത്. തനിക്ക് നടി ഐശ്വര്യ ലക്ഷ്മിയോടാണ് ഇപ്പോള്‍ ക്രഷ്…

    Read More »
  • Health

    കുടവയര്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണോ ? അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ

    കുടവയര്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് സൗന്ദര്യ പ്രശ്നങ്ങൾ മാത്രമല്ല ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം… മഞ്ഞള്‍ ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിൽ പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മഞ്ഞൾ ചായ ദിവസവും ഒരു ഗ്ലാസ് കുടിക്കുന്നത് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ ചീത്ത…

    Read More »
  • Kerala

    പഴയിടം ടെന്‍ഡറിങ്ങില്‍ പങ്കെടുക്കണം; അങ്ങ് പോയി വരുന്നയാള്‍ നായരോ നായാടിയോ ആണെങ്കിലും ഇതേ മെനുവാണെങ്കില്‍ ചോദ്യം ആവര്‍ത്തിക്കും: അരുണ്‍ കുമാര്‍

    കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രധാനപ്പെട്ട ഒരു പ്രതികരണം നടത്തിയ വ്യക്തിയായിരുന്നു അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. അരുണ്‍ കുമാര്‍. ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജായ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നായിരുന്നു അരുണ്‍ കുമാര്‍ പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പ്രസ്താവനയോട പ്രതികരിക്കുകയാണ് അരുണ്‍ കുമാര്‍. പഴയിടം ഇനിയും കലോത്സവ ടെന്‍ഡറിങ്ങില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ അരുണ്‍ കുമാര്‍ കലോത്സവത്തിന് നോണ്‍ വെജ് വിളമ്പണമെന്ന തന്റെ നിലപാട് ആവര്‍ത്തിച്ചു. പഴയിടം പോയി വരുന്ന മറ്റൊരാള്‍ നായരോ നായാടിയോ ആണെങ്കിലും ഇതേ മെനുവാണെങ്കില്‍ തന്റെ ചോദ്യം ആവര്‍ത്തിക്കുമെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി. ‘പ്രിയപ്പെട്ട പഴയിടം, അങ്ങ് ഇനിയും കലോത്സവ ടെന്‍ഡറിങ്ങില്‍ പങ്കെടുക്കണം എന്ന് തന്നെയാണ് ആഗ്രഹം. അങ്ങയുടെ അധ്വാനത്തെയും അതിലെ പ്രാവീണ്യത്തെയും മാനിക്കുന്നു. വെജിറ്റേറിയന്‍ ഭഷണത്തിന്റെ സാത്വികത എന്നതിനോട് വിയോജിക്കുകയും ചെയ്യുന്നു. നോണ്‍ വെജ് മെനു ആണെങ്കില്‍ അങ്ങ് കായികോത്സവത്തിന്…

    Read More »
  • Social Media

    ഇതാണ് പല്ലുകളുടെ ഉരുക്ക് ശക്തി! പല്ലുകള്‍ കൊണ്ട് ട്രക്ക് വലിക്കുന്ന യുവാവ്; സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറൽ

    ദിവസവും പല തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇപ്പോഴിതാ തന്‍റെ പല്ലുകള്‍ കൊണ്ട് ട്രക്ക് വലിക്കുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. 15,730 കിലോ ഭാരമുള്ള ട്രക്കാണ് ഈജിപ്തുകാരന്‍ നിഷ്പ്രയാസം പല്ല് ഉപയോഗിച്ച് വലിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.   View this post on Instagram   A post shared by Guinness World Records (@guinnessworldrecords) ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്‍റെ ഔദ്യോ​ഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. അഷ്റഫ് മഹ്റൂസ് മുഹമ്മദ് സുലിമാന്‍ എന്നയാളാണ് ഈജിപ്തിലെ ഇസ്മയിലിയയില്‍ വെച്ച് ഈ റെക്കോര്‍ഡ് സൃഷ്ടിച്ചത്. ‘വ്യക്തിഗത നേട്ടം’ എന്ന നിലയിലാണ് സുലിമാന്‍ ഈ റെക്കോര്‍ഡിന് ശ്രമിച്ചത്. റോഡിലെ ഏറ്റവും ഭാരമേറിയ വാഹനം; 15,730 കിലോഗ്രാം (34.678.714 പൗണ്ട്) അഷ്റഫ് സുലിമാന്‍ പല്ലുകള്‍ ഉപയോഗിച്ച് വലിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്‍റെ ഔദ്യോ​ഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.…

    Read More »
  • NEWS

    യുഎഇയില്‍ പതിനൊന്നാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു

    ഷാര്‍ജ: യുഎഇയില്‍ പതിനൊന്നാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. ഷാര്‍ജയിലെ അല്‍ നഹ്‍ദയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ചയാളെക്കറിച്ചുള്ള വിശദ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടട്ടില്ല. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ആഫ്രിക്കക്കാരനെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ കെട്ടിടത്തില്‍ നിന്ന് താഴെ വീണ് മരിച്ചെന്ന വിവരം ഞായറാഴ്ച പുലര്‍ച്ചെയാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘങ്ങളും ആംബുലന്‍സും സ്ഥലത്തെത്തി. എന്നാല്‍ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. മരണ കാരണം കണ്ടെത്തുന്നതിന് ഉള്‍പ്പെടെയുള്ള ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. മരണപ്പെട്ട വ്യക്തിക്കൊപ്പം ഒരേ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ആളുകളെ അന്വേഷണത്തിന്റെ ഭാഗമായി ഷാര്‍ജ പൊലീസ് ചോദ്യം ചെയ്‍തുവരികയാണ്.

    Read More »
  • NEWS

    സൗദി അറേബ്യയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കുന്നതിന് വിലക്ക്

    റിയാദ്: സൗദി അറേബ്യയിലെ എയർപ്പോർട്ടുകളിലും മറ്റ് അതിർത്തി കവാടങ്ങളിലും പ്രവർത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ലെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി. ട്വിറ്റർ ഹാൻഡിലിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായാണ് തീരുമാനമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. ഗൾഫ് അറബ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കായുള്ള ഏകീകൃത കസ്റ്റംസ് നിയമമനുസരിച്ച് വ്യോമ, കടൽ, കര കവാടങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളും വ്യവസ്ഥകളും നടപടിക്രമങ്ങളും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വെള്ളിയാഴ്ചയാണ് നിശ്ചയിച്ചത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആവശ്യകതകൾ, നടത്തിപ്പ് ലൈസൻസുകൾ, മറ്റ് അനുബന്ധ നിയന്ത്രണങ്ങൾ എന്നിവ നിർണയിച്ചതിലുൾപ്പെടും. വ്യോമ, കടൽ, കര കവാടങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കും പുറത്തുപോകുന്നവർക്കുമായി ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. തുടർന്നാണ് അതിനാവശ്യമായ നിയമങ്ങളും വ്യവസ്ഥകളും രൂപവത്കരിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.…

    Read More »
  • Kerala

    വിദ്യാർഥി സമരത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയത്തെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ്

    കോട്ടയം: വിദ്യാർഥി സമരത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയത്തെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ്. തിങ്കളാഴ്ച മുതൽ ജനുവരി 15 വരെ അടച്ചിടാൻ ജില്ലാ കളക്ടറാണ് നിർദേശം നൽകിയത്. അതേസമയം, മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമരം നടക്കുകയാണ്. കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹന്റെ ജാതിവിവേചനം ആരോപണം അന്വേഷിക്കാനുള്ള ഉന്നത സമിതിയെ രൂപീകരിച്ചിരുന്നു. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിൽ ഉന്നത തല സമിതി നൽകും. ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനാണ് സ്ഥാപന ചെയർമാൻ. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് ആദ്യം നിയോഗിച്ച കമ്മീഷന് മുന്നിൽ ഡയറക്ടർ ശങ്കർ മോഹൻ തെളിവെടുപ്പിന് ഹാജറായില്ല. നേരത്തെ ജനുവരി എട്ടുവരെ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. പ്രശ്നങ്ങൾ ഒത്തുതീർപ്പാകാത്ത സാഹചര്യത്തിലാണ് ഒരാഴ്ച കൂടി നീട്ടിയത്. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഡയറക്ടർക്കെതിരെ പരാതിയുണ്ട്. ഡയറക്ടറുടെ വീട്ടിലെ കക്കൂസ്…

    Read More »
  • Movie

    മലയാളത്തിൻ്റെ ഗന്ധർവ ഗായകന് നാളെ 83-ാം പിറന്നാൾ, ആ സംഗീത ജീവിതത്തിലെ ചില നാഴികക്കല്ലുകൾ

    സിനിമ ഓർമ്മ നാളെ, ജനുവരി 10ന് ഗന്ധർവ ഗായകൻ യേശുദാസിന്റെ 83-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പാട്ടു ജീവിതത്തിലെ ചില വിശേഷങ്ങൾ ഇതാ: 1. സംഗീത സംവിധായകരിൽ ദേവരാജന്റെ ചലച്ചിത്ര ഗാനങ്ങളാണ് യേശുദാസ് ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത്. 654 ഗാനങ്ങൾ. രണ്ടാമത് രവീന്ദ്രൻ സംഗീതം ചെയ്‌ത ഗാനങ്ങൾ (339). എ റ്റി ഉമ്മർ, ദക്ഷിണാമൂർത്തി, ശ്യാം, എംകെ അർജ്ജുനൻ, ജോൺസൺ, മോഹൻ സിത്താര, എസ് പി വെങ്കിടേഷ്, എം.എസ് ബാബുരാജ് തുടങ്ങിയവരുടെ ഗാനങ്ങളാണ് എണ്ണത്തിന്റെ കാര്യത്തിൽ യഥാക്രമം തൊട്ടു പിന്നിൽ. 2. ഗാനരചയിതാക്കളിൽ ശ്രീകുമാരൻ തമ്പിയുടെ സിനിമാ ഗാനങ്ങളാണ് യേശുദാസ് കൂടുതൽ പാടിയിട്ടുള്ളത്. 501 ഗാനങ്ങൾ. വയലാറിന്റേതായി 445 ഗാനങ്ങൾ. അതിനു പിന്നിൽ പി ഭാസ്‌ക്കരൻ, കൈതപ്രം, ബിച്ചു തിരുമല, പൂവച്ചൽ ഖാദർ, ഓഎൻവി, ഗിരീഷ് പുത്തഞ്ചേരി, യൂസഫലി കേച്ചേരി എന്നിവരുടെ ഗാനങ്ങൾ. 3. സിനിമേതര ഗാനങ്ങളിൽ ആലപ്പി രംഗനാഥിന്റെ സംഗീത സംവിധാനത്തിലാണ് കൂടുതൽ പാട്ടുകൾ (136). കൂടുതൽ പാടിയ ലളിത ഗാനരചയിതാവ്…

    Read More »
  • LIFE

    ”ജയ് ബാലയ്യ..നാ പേരു ഹണി റോസ്” തെലുങ്ക് പറഞ്ഞ് സദസിനെ കൈയിലെടുത്ത് ഹണി റോസ്

    തെലുങ്ക് പറഞ്ഞ് ആരാധകരുടെ കൈയ്യടി നേടി മലയാളത്തിന്‍െ്‌റ സ്വന്തം ഹണി റോസ്. തെലുങ്ക് ചിത്രം ‘വീര സിംഹ റെഡ്ഡി’യുടെ പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു ഹണി തെലുങ്ക് ആരാധകരുടെ മനം കവര്‍ന്നത്. എന്റെ പേര് ഹണി റോസ്. ഞാന്‍ മലയാളം സിനിമയിലെ അഭിനേത്രിയാണ്. ഹണി റോസ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും ഹണി തന്റെ നന്ദി അറിയിച്ചു. നന്ദമൂരി ബാലകൃഷ്ണയുടെ ആക്ഷന്‍ ചിത്രമാണ് വീര സിംഹ റെഡ്ഡി. ശ്രുതി ഹാസനും ഹണി റോസുമാണ് നായികമാര്‍. മലയാളത്തില്‍ നിന്ന് ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശര്‍മ തുടങ്ങിയവരും താരനിരയിലുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗോപീചന്ദ് മലിനേനിയാണ്. കൂര്‍ണലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എസ്.തമന്‍ സംഗീതസംവിധാനവും റിഷി പഞ്ചാബി ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും…

    Read More »
  • Kerala

    പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണാൻ ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് 

    തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണാൻ ഡി.ജി.പി. ഓണ്‍ലൈന്‍ അദാലത്ത് നടത്തുന്നു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഫെബ്രുവരി ഒമ്പത്, 20 തീയതികളിലാണ്‌ ഓൺലൈൻ അദാലത്ത് നടത്തുന്നത്. ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ഫെബ്രുവരി ഒമ്പതിന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20. കൊല്ലം സിറ്റി, കൊല്ലം റൂറല്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ഫെബ്രുവരി 20 നാണ് പരിഗണിക്കുന്നത്. പരാതികള്‍ ജനുവരി 28 ന് മുമ്പ് ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.

    Read More »
Back to top button
error: