Month: January 2023
-
India
വായ്പത്തട്ടിപ്പ് കേസിലെ അറസ്റ്റ് നിയമവിരുദ്ധമെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു; ചന്ദ കൊച്ചാറിനും ഭർത്താവിനും ജാമ്യം
മുംബൈ: വായ്പത്തട്ടിപ്പ് കേസിലെ അറസ്റ്റ് നിയമവിരുദ്ധമെന്ന വാദം ബോംബെ ഹൈക്കോടതി അംഗീകരിച്ചു, ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ എന്നിവർക്കു ജാമ്യം. ഇരുവരുടെയും അറസ്റ്റ് നിയമപരമല്ലെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ചന്ദ കൊച്ചാർ ബാങ്ക് മേധാവിയായിരിക്കെ വിഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് ഡിസംബർ 23നു ചന്ദ കൊച്ചാറിനെയും ദീപക് കൊച്ചാനെയും സിബിഐ അറസ്റ്റ് ചെയ്തത്. എന്നാൽ അഴിമതി നിരോധന നിയമപ്രകാരം തങ്ങളെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന ഇരുവരുടെയും വാദം ബോംബെ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണം നടത്തുന്നതിനു നിയമത്തിലെ സെക്ഷൻ 17എ പ്രകാരമുള്ള അനുമതി നിർബന്ധമാണെന്നും സിബിഐക്ക് ഇതു ലഭിച്ചിട്ടില്ലെന്നും ചന്ദ കൊച്ചാറും ദീപക് കൊച്ചാറും കോടതിയെ ബോധിപ്പിച്ചു. വിഡിയോകോൺ ഗ്രൂപ്പ് സിഇഒ വേണുഗോപാൽ ധൂത്, ദീപക് കൊച്ചാർ നിയന്ത്രിക്കുന്ന ന്യൂപവർ റിന്യൂവബിൾസ് (എൻആർഎൽ), സുപ്രീം എനർജി, വിഡിയോകോൺ ഇന്റർനാഷനൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, വിഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവരാണ് കേസിലെ…
Read More » -
Local
പെൻഷൻ വിതരണം: സഹകരണ ബാങ്ക് ജീവനക്കാരുടെ ഇൻസന്റീവ് മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിനെതിരെ കെ.സി.ഇ.സി. സമരത്തിന്
കോട്ടയം: സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുന്ന സഹകരണ ബാങ്ക് ജീവനക്കാരുടെ ഇൻസന്റീവ് മുൻ കാല പ്രാബല്യത്തോടെ വെട്ടിക്കുറക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്പോയീസ് കൗൺസിൽ (കെ.സി.ഇ.സി- എ.ഐ.ടി.യു.സി) സമരത്തിന്. ഇതിന്റെ ഭാഗമായി കെ.സി.ഇ.സി. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി ആർ. ബിജു, പ്രസിഡന്റ് അബ്ദുൾ ഹാരിസ് എന്നിവർ അറിയിച്ചു. സർക്കാർ അനുവദിക്കുന്ന ക്ഷേമ പെൻഷനുകൾ കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലം മുതലാണ് സഹകരണ ബാങ്ക് ജീവനക്കാർ വഴി അർഹരായവരുടെ വീടുകളിൽ എത്തിച്ച് നൽകുന്ന സംവിധാനം ആരംഭിച്ചത്. ഇതിന് 50 രൂപ നിരക്കിൽ ബാങ്കുകൾക്ക് ഇൻസന്റീവും നൽകി വന്നിരുന്നു. 2021 നവംബർ മാസം മുതൽ ഇത് കുടിശികയും ആയിരുന്നു. ഇൻസന്റീവ് ലഭിക്കാതിരിക്കുമ്പൊഴും മുടക്കം കൂടാതെ പെൻഷൻ വിതരണം നടത്തിവരുന്ന ജീവനക്കാരോടുള്ള വഞ്ചനയാണ് മുൻ കാല പ്രാബല്യത്തോടെ ഇൻസന്റീവ് വെട്ടിക്കുറക്കാനുള്ള തീരുമാനം. തൊഴിലാളിവിരുദ്ധമായ ഈ…
Read More » -
India
ഗവർണർ-സർക്കാർ പോര് തമിഴ്‌നാട്ടിലും; നയപ്രഖ്യാപന പ്രസംഗത്തിൽ ഒളിച്ചുകളി, മുഖ്യമന്ത്രിയുടെ വിമർശനത്തിൽ പ്രതിഷേധിച്ച് ഒടുവിൽ ഗവർണറുടെ ഇറങ്ങിപ്പോക്ക്, നിയമസഭയിൽ നാടകീയ സംഭവങ്ങൾ !
നയപ്രഖ്യാപനത്തിൽ എഴുതിച്ചേർക്കാത്ത ഗവർണറുടെ വാക്കുകൾ സഭാരേഖയിൽ നിന്നു നീക്കാൻ പ്രമേയം പാസാക്കി ചെന്നൈ: ഗവർണർ-സർക്കാർ പോര് തമിഴ്‌നാട്ടിലും രൂക്ഷമായി. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറുടെ ഒളിച്ചുകളി. ഇതിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിൽ പ്രതിഷേധിച്ച് ഒടുവിൽ ഗവർണറുടെ ഇറങ്ങിപ്പോക്ക്, നിയമസഭയിൽ നാടകീയ സംഭവങ്ങൾ ! മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസംഗത്തിനിടെയാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയത്. സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ പൂര്‍ണമായി വായിച്ചില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഗവര്‍ണര്‍ ഇറങ്ങിപ്പോയത്. സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. ദ്രാവീഡിയന്‍ മോഡല്‍ എന്നതടക്കമുള്ള ചില ഭാഗങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. എംഎല്‍എമാര്‍ക്ക് പുതുവത്സരാശംസകളും പൊങ്കല്‍ ആശംസകളും നേര്‍ന്നു കൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. ഗവര്‍ണറുടെ പ്രസംഗത്തിനിടെ ഡിഎംകെ എംഎല്‍എമാര്‍ തമിഴ്‌നാട് വാഴ്‌കെ, എങ്കള്‍ നാട് തമിഴ്‌നാട് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. തുടര്‍ന്ന് ഗവര്‍ണറോടുള്ള പ്രതിഷേധ സൂചകമായി നിയമസഭയില്‍ നിന്നും അംഗങ്ങൾ ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.…
Read More » -
Food
മലയാളികളുടെ ഇഷ്ടഫലമായി അവക്കാഡോ; ബട്ടര്‍ഫ്രൂട്ട് നടാം, കർഷകർക്ക് മികച്ച വരുമാനവും നേടാം
ബട്ടര്‍ഫ്രൂട്ട്, പേരു പോലെ ശരിക്കും വെണ്ണപ്പഴം തന്നെയാണ്. വെണ്ണപോലിരിക്കുന്ന അകക്കാമ്പിലെ രുചിയിൽ മലയാളികൾ അകൃഷ്ടരായിക്കഴിഞ്ഞിരിക്കുന്നു. ബട്ടർഫ്രൂട്ട് എന്ന് അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ് 1892 ല്‍ ഭാരതത്തിലെത്തിച്ചത്. അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്പിലും വന്‍പ്രചാരമുണ്ട്. ‘പെര്‍സിയ അമേരിക്കാന’ എന്ന് ശാസ്ത്രലോകത്തില്‍ അറിയപ്പെടുന്ന അവൊക്കാഡോ മൂന്ന് വിഭാഗത്തില്‍ ലഭ്യമാണ്. മെക്‌സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റ് ഇന്ത്യന്‍ എന്നീ വിഭാഗങ്ങളുള്ളതില്‍, കേരളത്തില്‍ കൃഷി ചെയ്യാവുന്നത് വെസ്റ്റ് ഇന്ത്യന്‍ ഇനങ്ങളാണ്. ഈ സീസണില്‍ ബട്ടര്‍ഫ്രൂട്ടിന് നല്ല വില ലഭിച്ചതിനാല്‍ കര്‍ഷകരും ഹാപ്പിയാണ്. ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യം കേരളത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വളരെ സാദ്ധ്യതയുള്ള അവൊക്കാഡോ പഴത്തിന് ഈയടുത്തകാലത്തായി ആവശ്യക്കാര്‍ കൂടിവരുന്നു. ഏറ്റവുമധികം കൊഴുപ്പടങ്ങിയ ഫലമാണ് അവൊക്കാഡോ എന്നതിനാല്‍ സസ്യാഹാരഭോജികള്‍ക്ക് മാംസത്തിന് പകരമായി ഈ പഴം ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. അവൊക്കാഡോയില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ 75…
Read More » -
Careers
വയര്‍മാന്‍ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഫെബ്രുവരി 28
തിരുവനന്തപുരം: കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് എല്ലാ ജില്ലകളിലും വച്ച് 2023 മെയില്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള വയര്‍മാന്‍ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് കേരളാ സ്‌റ്റേറ്റ് ഇലക്ര്ടിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നിയമത്തിലെ 15 (3), 18 എന്നീ വകുപ്പുകള്‍ പ്രകാരം വയര്‍മാന്‍ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും നല്‍കും. അപേക്ഷ ഫോറത്തിന്റെ മാതൃക വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. അപേക്ഷയോടൊപ്പം ഫീസായ 560 രൂപയുടെ ചെലാനും ഹാജരാക്കണം. ഫീസ് എതെങ്കിലും ഗവണ്‍മെന്റ് ട്രഷറിയിലോ ജനസേവന കേന്ദ്രത്തിലോ 0043-00-800-99 എന്ന ശീര്‍ഷകത്തില്‍ അടച്ച അസ്സല്‍ ചെലാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത രേകകളോടുകൂടി സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ചീഫ് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ്, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തില്‍ ഫെബ്രുവരി 28ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കണം.
Read More » -
Kerala
യാക്കോബായ സഭ ദേശീയ വിദ്യാര്‍ഥി പരിശീലന ക്യാമ്പ് 14 മുതല്‍
കൊച്ചി: യാക്കോബായ സുറിയാനി സഭ സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ദേശീയ പരിശീലന ക്യാമ്പ് നടത്തും. ആഗോള സര്‍വമത തീര്‍ഥാടനകേന്ദ്രമായ കോതമംഗലം മാര്‍ത്തോമ ചെറിപള്ളിയുടെ കീഴിലുള്ള നെല്ലിമറ്റം മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനീനയറിങ് ആന്‍ഡ് ടെക്‌നോളജിയിൽ 14, 15 തീയതികളിലാണ് ക്യാമ്പ്. 10, 11,12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു വേണ്ടിയാണ് ദ്വിദിന ക്യാമ്പ് നടത്തുന്നത് എന്ന് എം.ജെഎസ്.എസ്.എ. പ്രസിഡന്റ് മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി എം.ജെ മര്‍ക്കോസ്, സെക്രട്ടറി എല്‍ദോ ഐസക്, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പി.വി. പൗലോസ് പഴുക്കാളില്‍ എന്നിവര്‍ അറിയിച്ചു. 14ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ഉദ്ഘാടനം നിര്‍വഹിക്കും. എം.ജെ.എസ്.എസ്.എ. പ്രസിഡന്റ് ഡോ. മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ആന്റണി ജോണ്‍ എം.എല്‍.എ, എല്‍ദോ ഐസക്, ഫാ. ജക്‌സണ്‍ ജേക്കബ്, ഡോ. പി. സോജന്‍…
Read More » -
Kerala
അഞ്ജുശ്രീയുടെ മരണം ആത്മഹത്യ, എലിവിഷം ഉള്ളിൽ ചെന്നതായി സൂചന; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
കാസര്‍കോട്: പെരുമ്പള ബേനൂരിൽ കോളജ് വിദ്യാർഥിനി കെ. അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധ മൂലമല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കൽ കോളജിൽ പോസ്‌റ്റുമോർട്ടം നടത്തിയ ഡോക്ടർ പൊലീസിനോട് സൂചിപ്പിച്ചു. അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മാനസികസമ്മര്‍ദം കാരണം ജീവനൊടുക്കുന്നു എന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുള്ളത്. പക്ഷേ ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതിനിടെ, അഞ്ജുശ്രീയുടെ മൊബൈല്‍ഫോണില്‍ വിഷത്തിന്റെ ഉപയോഗങ്ങൾ തെരഞ്ഞതിന്റെ വിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്. പെരുമ്പള ബേനൂർ ശ്രീനിലയത്തിൽ പരേതനായ എ.കുമാരൻ നായരുടെയും കെ.അംബികയുടെയും മകളായ അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി ഏഴാം തീയതി ശനിയാഴ്ച പുലർച്ചെ അഞ്ചര മണിയോടെയാണ് മരിച്ചത്. ഡിസംബര്‍ 31ന് കുഴിമന്തി കഴിച്ചശേഷം പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നും ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതോടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. 31ന് ഹോട്ടലിൽനിന്ന് ഓൺലൈനായി ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം…
Read More » -
Kerala
ആമയെപ്പോലെ തല ഉള്ളിലിട്ടിരുപ്പാണ് സംസ്ഥാന പ്രസിഡന്റെന്ന് രൂക്ഷവിമര്‍ശനം; യൂത്ത് കോൺഗ്രസ് നേതൃസ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഷാഫി
കൊച്ചി: ആമയെപ്പോലെ തല ഉള്ളിലിട്ടിരുപ്പാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റെന്ന് നേതൃ യോഗത്തിൽ രൂക്ഷവിമര്‍ശനം; പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഷാഫി പറമ്പിൽ. ഇന്നലെ ചേർന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലാണ് പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമര്‍ശനം ഉണർന്നത്. എറണാകുളം ഡി.സി.സിയില്‍ ചേര്‍ന്ന കമ്മിറ്റിയിലാണ് ഷാഫിയുടെ സമീപകാലപ്രവര്‍ത്തനങ്ങളില്‍ ഭൂരിപക്ഷം അംഗങ്ങളും അതൃപ്തി പ്രകടിപ്പിച്ചത്. സര്‍ക്കാരിനെതിരായി സമരങ്ങള്‍ നടത്തുന്നില്ലെന്നും രാഷ്ട്രീയപരമായ പ്രസ്താവനകള്‍ പോലും ഇറക്കാന്‍ വിമുഖത കാണിക്കുന്നുവെന്നും രൂക്ഷവിമര്‍ശനമാണ് ഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും ഉയര്‍ത്തിയത്. എ.കെ ആന്റണിയുടെ ഭൂരിപക്ഷ സമുദായ പ്രസ്താവനയില്‍ രാഷ്ട്രീയ നിലപാടെടുക്കാന്‍ പോലും ഷാഫിക്ക് കഴിഞ്ഞില്ലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്ന് വികാരാധീനനായി ഷാഫി അറിയിച്ചു. ഇടതു ഭരണം ജനം മടുത്തുവെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ആര് മുഖ്യമന്ത്രിയാകണം എന്ന ചക്കളത്തി പോരാട്ടത്തിലാണ്. ഇത് പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണെന്ന് ഒരു ഭാരവാഹി തുറന്നടിച്ചു. ആമയെ പോലെ തല ഉള്ളിലിട്ടിരുപ്പാണ് സംസ്ഥാന പ്രസിഡന്റെന്ന ഒരു സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. രണ്ട്…
Read More » -
Kerala
മകരവിളക്കിന് ദിവസങ്ങൾ മാത്രം; തീർത്ഥാടക പ്രവാഹത്തിൽ സന്നിധാനം
ശബരിമല: മകരവിളക്കിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ ശബരിമല സന്നിധാനം തീര്‍ത്ഥാടകരെക്കൊണ്ട് നിറഞ്ഞു. മകരജ്യോതി ദര്‍ശനം സാധ്യമാകുന്ന പ്രധാന ഇടങ്ങളിലെല്ലാം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. പാണ്ടിത്താവളത്തും കൊപ്രാക്കളത്തിന് സമീപവും അടുത്ത ദിവസം മുതല്‍ തമ്പടിക്കുന്ന തീര്‍ഥാടകര്‍ പര്‍ണശാലകള്‍ കെട്ടി വിരിവെച്ചു തുടങ്ങും. തീപിടുത്ത സാധ്യത ഒഴിവാക്കാനായി പര്‍ണശാലകളില്‍ ആഹാരസാധനങ്ങള്‍ പാകം ചെയ്യുന്നതിന് അഗ്‌നിരക്ഷാസേനയും പോലീസും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് ഉത്സവത്തിന് നടതുറന്ന ശേഷം ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് പ്രതിദിനം ശബരിമലയിലേക്ക് എത്തുന്നത്. മകരജ്യോതി ദര്‍ശനം ലക്ഷ്യമാക്കി മലചവിട്ടുന്ന ഇതര സംസ്ഥാന തീര്‍ത്ഥാടകരില്‍ നല്ലൊരു ശതമാനവും പില്‍ഗ്രിം സെന്ററുകളിലും മറ്റ് വിരിയിടങ്ങളിലുമായി ഞായറാഴ്ച മുതല്‍ തന്നെ തമ്പടിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒന്നേകാല്‍ ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. താഴെ തിരുമുറ്റം, വടക്കേടനയുടെ ഭാഗത്തെ തുറസായ സ്ഥലം, മാളികപ്പുറം ക്ഷേത്രത്തിന് മുന്നിലെ തുറസായ സ്ഥലം, വാവര്‍ നടയുടെ മുന്‍വശം, വലിയ നടപ്പന്തല്‍ , മാളികപ്പുറം നടപ്പന്തല്‍…
Read More » -
Crime
പോലീസ് മുകളിലേക്ക് കയറിയപ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ റാണയുടെ ‘എസ്‌കേപ്’; തിരച്ചില്‍ ഊര്‍ജിതം, നാല് വാഹനങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി:കോടികളുടെ ‘സേഫ് ആന്‍ഡ് സ്ട്രോങ്’ നിക്ഷേപത്തട്ടിപ്പു കേസില്‍ പോലീസിനെ വെട്ടിച്ച മുഖ്യപ്രതി പ്രവീണ്‍ റാണ രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെ തുശൂരില്‍ നിന്നുള്ള പോലീസ് സംഘം എത്തിയപ്പോഴേയ്ക്കും ചെലവന്നൂരിലെ കായലോരത്തുള്ള ഫ്ളാറ്റില്‍ നിന്നാണ് ഇയാള്‍ രക്ഷപെട്ടത്. പോലീസ് മുകളിലേക്കു കയറുമ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ താഴേയ്ക്ക് ഇറങ്ങി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കാറില്‍ തൃശൂര്‍ ഭാഗത്തേയ്ക്കു പോയ ഇയാളുടെ വാഹനം ചാലക്കുടിയില്‍ എത്തിയെങ്കിലും ഇയാള്‍ വാഹനത്തിലുണ്ടായിരുന്നില്ല. അങ്കമാലിയില്‍ ഇയാള്‍ ഇറങ്ങിയതായാണ് വിവരം. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഫ്ലാറ്റില്‍ നിന്നു രക്ഷപെട്ടത്. അതേസമയം, ഫ്ളാറ്റില്‍ ഉണ്ടായിരുന്ന റാണയുടെ രണ്ട് ആഡംബരക്കാര്‍ ഉള്‍പ്പടെ നാലു വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. രണ്ടു ദിവസമായി റാണയെ കണ്ടെത്താന്‍ പോലീസ് ബംഗളുരു ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വലവിരിച്ചിരുന്നു. രാജ്യം വിടാന്‍ ശ്രമം നടക്കുന്നതിനാല്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്. ഒരു ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ വച്ച് ഏകദേശം നൂറുകോടി രൂപ പ്രവീണ്‍ റാണ നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്ക്. സേഫ്…
Read More »