കൊച്ചി: യാക്കോബായ സുറിയാനി സഭ സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ദേശീയ പരിശീലന ക്യാമ്പ് നടത്തും. ആഗോള സര്‍വമത തീര്‍ഥാടനകേന്ദ്രമായ കോതമംഗലം മാര്‍ത്തോമ ചെറിപള്ളിയുടെ കീഴിലുള്ള നെല്ലിമറ്റം മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനീനയറിങ് ആന്‍ഡ് ടെക്‌നോളജിയിൽ 14, 15 തീയതികളിലാണ് ക്യാമ്പ്.
10, 11,12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു വേണ്ടിയാണ് ദ്വിദിന ക്യാമ്പ് നടത്തുന്നത് എന്ന് എം.ജെഎസ്.എസ്.എ. പ്രസിഡന്റ് മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി എം.ജെ മര്‍ക്കോസ്, സെക്രട്ടറി എല്‍ദോ ഐസക്, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പി.വി. പൗലോസ് പഴുക്കാളില്‍ എന്നിവര്‍ അറിയിച്ചു. 14ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ഉദ്ഘാടനം നിര്‍വഹിക്കും. എം.ജെ.എസ്.എസ്.എ. പ്രസിഡന്റ് ഡോ. മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ആന്റണി ജോണ്‍ എം.എല്‍.എ, എല്‍ദോ ഐസക്, ഫാ. ജക്‌സണ്‍ ജേക്കബ്, ഡോ. പി. സോജന്‍ ലാല്‍, ഫാ. ജോസ് പരത്തുവയലില്‍, അഡ്വ. സി.ഐ. ബേബി, ബിനോയി മണ്ണഞ്ചേരി, സി.എ കുഞ്ഞച്ചന്‍, സി.കെ. ബാബു, കെ.പി. പൗലോസ്, ഡി. കോര,
ഫാ. സാബു സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.15ന് രാവിലെ 7.15ന് വിശുദ്ധ കുര്‍ബാന. കരിയര്‍ ഗൈഡന്‍സ് ക്ലാസ്. സമാപന സമ്മേളനത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.