CareersTRENDING

വയര്‍മാന്‍ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഫെബ്രുവരി 28

തിരുവനന്തപുരം: കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് എല്ലാ ജില്ലകളിലും വച്ച് 2023 മെയില്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള വയര്‍മാന്‍ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് കേരളാ സ്‌റ്റേറ്റ് ഇലക്ര്ടിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നിയമത്തിലെ 15 (3), 18 എന്നീ വകുപ്പുകള്‍ പ്രകാരം വയര്‍മാന്‍ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും നല്‍കും. അപേക്ഷ ഫോറത്തിന്റെ മാതൃക വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. അപേക്ഷയോടൊപ്പം ഫീസായ 560 രൂപയുടെ ചെലാനും ഹാജരാക്കണം.

ഫീസ് എതെങ്കിലും ഗവണ്‍മെന്റ് ട്രഷറിയിലോ ജനസേവന കേന്ദ്രത്തിലോ 0043-00-800-99 എന്ന ശീര്‍ഷകത്തില്‍ അടച്ച അസ്സല്‍ ചെലാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത രേകകളോടുകൂടി സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ചീഫ് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ്, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തില്‍ ഫെബ്രുവരി 28ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കണം.

Back to top button
error: