Month: January 2023
-
LIFE
പ്രിയപ്പെട്ട ഉണ്ണി… കല്യാണിക്കും ചങ്ങാതി പിയൂഷ് ഉണ്ണിക്കും സ്റ്റേറ്റ് അവർഡോ നാഷണൽ അവാർഡോ ഉറപ്പ്, അതിനുള്ള എല്ലാ ഭാഗ്യവും അവർക്ക് ലഭിക്കട്ടെ; മാളികപ്പുറം കണ്ടശേഷം സ്വാസിക പറയുന്നു
സമീപകാല മലയാള സിനിമയില്‍ ജനപ്രീതിയില്‍ മുന്നിലെത്തിയ ചിത്രമാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ദേവനന്ദ എന്ന ബാലതാരമാണ്. കല്യാണി എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്. കല്യാണിയുടെ ചങ്ങാതി പിയൂഷ് ഉണ്ണിയായി എത്തിയത് ശ്രീപദ് എന്ന ബാലതാരവുമാണ്. ചിത്രത്തെ പ്രശംസിക്കുന്ന എല്ലാവരും തന്നെ ഈ ബാലതാരങ്ങളുടെ പ്രകടനത്തെയും ശ്ലാഘിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ഇവരുടെ പ്രകടനത്തെക്കുറിച്ചും പറയുകയാണ് നടി സ്വാസിക വിജയ്. സ്വാസികയുടെ വാക്കുകൾ: പ്രിയപ്പെട്ട ഉണ്ണി, മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളിൽ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാൽ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആർക്കും യാതൊരു അതിശയവും ഉണ്ടാവാൻ സാധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയെ ഒരിക്കൽ ഇതുപോലെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നാലുവർഷം മാളികപ്പുറമായ…
Read More » -
Kerala
കോട്ടയത്ത് ഇടത് മുന്നണിയിൽ പൊട്ടിത്തെറി; കേരള കോൺഗ്രസ് എമ്മിനെതിരെ സിപിഐ പരസ്യമായി രംഗത്ത്
കോട്ടയം: കോട്ടയത്ത് ഇടത് മുന്നണിയിൽ പൊട്ടിത്തെറി. കേരള കോൺഗ്രസ് എമ്മിനെതിരെ സിപിഐ പരസ്യമായി രംഗത്ത് വന്നു. കേരള കോൺഗ്രസ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദവികൾ രാജിവച്ച് ഒഴിയുന്നില്ലെന്നുമാണ് ആക്ഷേപം. പരാതി അടിസ്ഥാനരഹിതമാണെന്നും മുന്നണി ധാരണകൾ പാലിക്കുമെന്നും കേരള കോൺഗ്രസ് എം പ്രതികരിച്ചു. കോട്ടയത്തെ ഇടത് മുന്നണിയിൽ രണ്ടാമനാര് എന്ന തർക്കം കേരള കോൺഗ്രസ് എമ്മിന്‍റെ എൽഡിഎഫ് പ്രവേശം മുതൽ നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധികാര കൈമാറ്റം സംബന്ധിച്ചുള്ള പുതിയ തർക്കം. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിൽ അധികാര കൈമാറ്റം സംബന്ധിച്ച് എൽഡിഎഫ് ധാരണയുണ്ടാക്കിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ഡിസംബർ 30ന് ആദ്യ ടേം പൂർത്തിയാക്കിയ അംഗങ്ങൾ സ്ഥാനമൊഴിയണം. മുന്നണിയിൽ കേരള കോൺഗ്രസ് എം മാത്രം ഇത് പാലിക്കുന്നില്ലെന്നാണ് സിപിഐയുടെ ആക്ഷേപം. ആരോപണം അടിസ്ഥാനരഹിതമാണെന്നും സ്ഥാനമാറ്റം സംബന്ധിച്ച് കാര്യങ്ങൾ പരിശോധിക്കുകയാണെന്നും കേരള കോൺഗ്രസ് എം. പാല നഗരസഭ ചെയർമാൻ പദവി ഒഴിയുന്നതിലും നേരത്തെ കേരള കോൺഗ്രസ് എമ്മിൽ…
Read More » -
Tech
ലോകത്തിലെ ആദ്യ റോബോ അഭിഭാഷകൻ ട്രാഫിക് ടിക്കറ്റ് കേസിൽ പ്രതിഭാഗത്തിനു വേണ്ടി കോടതിയിൽ ഹാജരാവും
അടുത്തമാസത്തോടെ ലോകത്തിലെ ആദ്യ റോബോ അഭിഭാഷകന്‍ കോടതിയില്‍ ഹാജര്‍ ആകും . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്രവര്‍ത്തനക്ഷമമാക്കിയ ഈ നിയമ സഹായി ട്രാഫിക് ടിക്കറ്റ് കേസിലാണ് പ്രതിഭാഗത്തിനു വേണ്ടി ഹാജരാവുന്നത്. നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അതിന്റെ ഏറ്റവും പുതിയ സംവിധാനങ്ങള്‍ അവതരിപ്പിക്കുന്ന വര്‍ഷമാണ് 2023. അതിനു തുടക്കം കുറിക്കുന്നത് റോബോ അഭിഭാഷകന്റെ അരങ്ങേറ്റത്തോടെയാണ്. ഡുനോട്ട്പേ (DoNotPay) എന്ന കമ്പനിയാണ് ലോകത്തെ ആദ്യ റോബോ വക്കീലിനെ നിര്‍മ്മിച്ചത്. ഡുനോട്ട്പേയുടെ സ്മാര്‍ട് ഫോണ്‍ ആപ് വഴി ആയിരിക്കും റോബോട്ട് കോടതിയിലെ സംഭാഷണങ്ങള്‍ മുഴുവന്‍ കേള്‍ക്കുന്നതും പ്രതിക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും. ഒരു മനുഷ്യ അഭിഭാഷകനെ പോലെ തന്നെ എന്താണ് കോടതിയില്‍ പറയേണ്ടത് എന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തന്റെ കക്ഷിക്ക് നല്‍കാന്‍ ഈ റോബോട്ടിനാവും. ഇയര്‍ഫോണ്‍ വഴിയായിരിക്കും നിര്‍ദേശം നല്‍കുക എന്ന് മാത്രം. 2015-ല്‍ ജോഷ്വ ബ്രൗഡര്‍ സ്ഥാപിച്ചതാണ് ഡുനോട്ട്പേ. ലോകത്തിലെ ആദ്യത്തെ റോബോട്ട് അഭിഭാഷകന്റെ ‘വീടാണ്’ ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫീസ് പിഴയോ അടയ്ക്കുന്നതുമായി…
Read More » -
Kerala
താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്; വരുമാനത്തിന് നികുതി നൽകാൻ നിർദേശം
എറണാകുളം: താരസംഘടനയായ അമ്മക്ക് ജിഎസ്ടിനോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നൽകാനാണ് നോട്ടീസില്‍ നിർദേശിക്കുന്നത്. ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി.എസ്ടി. നൽകണമെന്ന് നിർദേശം, 2017 മുതലുളള ജിഎസ്ടിയാണ് അടയ്ക്കേണ്ടത്, ഇക്കാര്യത്തിൽ അധിക്യതർക്ക് ഉടൻ മറുപടി നൽകുമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചു സംസ്ഥാന ജിഎസ്‌ടി ഇന്‍റലിജൻസ് വിഭാഗമാണ് അമ്മക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ താരസംഘടന എട്ടുകോടിയിലധികം(8,73,95,118) വരുന്ന ജിഎസ്‌ടി ടേൺ ഓവർ പ്രകാരമുളള നികുതി അടച്ചില്ലെന്നാണ് ജിഎസ്ടി വകുപ്പിന്‍റെ കണ്ടെത്തൽ. ഇതു പ്രകാരം നികുതിയും പലിശയും പിഴയുമടക്കം നാലുകോടിയിലധികം( 4,03,83,256) പിഴയടക്കാനാണ് ജിഎസ്‌ടി വകുപ്പിന്‍റെ നോട്ടീസിൽ ആവശ്യപ്പെടുന്നത്. നികുതി ഇനത്തിൽ 1,50,15,530 രൂപയും ഇതിന്‍റെ പലിശയായി 1,03,52,196 രൂപയും പിഴയും ഉൾപ്പടെയാണ് താരസംഘടന ജിഎസ്‌ടി വകുപ്പിന് നൽകേണ്ടത്. നോട്ടീസ് പ്രകാരം തുകയടച്ചാൽ നികുതി തുകയും പലിശയും പിഴയുടെ 25 ശതമാനവും അടച്ചാൽ മതിയാകും. അതേസമയം…
Read More » -
Kerala
രണ്ട് മാസത്തിനിടെ നഷ്ടമായത് പത്ത് വളര്‍ത്തുമൃഗങ്ങളെ; ഉപജീവനമാര്‍ഗമായിരുന്ന വളര്‍ത്തുമൃഗങ്ങളെ കടുവ കൊലപ്പെടുത്തിയപ്പോൾ നഷ്ടപരിഹാരം പോലും നിഷേധിച്ച് വനം വകുപ്പിന്‍റെ ക്രൂരത
സുല്‍ത്താന്‍ബത്തേരി: ബഫര്‍സോണ്‍ അതിര്‍ത്തി നിര്‍ണ്ണയത്തെ ചൊല്ലിയും വന്യമൃഗ ആക്രമണങ്ങളിലും ജില്ലയിലെങ്ങും പ്രതിഷേധം അരങ്ങേറുമ്പോഴും ഉപജീവനമാര്‍ഗമായിരുന്ന വളര്‍ത്തുമൃഗങ്ങളെ കടുവ വകവരുത്തിയ ബത്തേരി പഴേരിക്കടുത്തുള്ള വീട്ടികുറ്റി ഗ്രാമത്തിലെ കുറുമക്കാരുടെ ദുരിതകഥ പുറം ലോകമറിഞ്ഞിട്ടില്ല. അറിഞ്ഞ വനം വകുപ്പാകട്ടെ പലവിധ ന്യായീകരണങ്ങള്‍ പറഞ്ഞ് ഈ ആദിവാസി സമൂഹത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയ്ക്ക് പോലും അവര്‍ക്ക് അര്‍ഹതയില്ലെന്ന് പറഞ്ഞ് നിഷേധിച്ചു. പഴേരി ഗ്രാമത്തിലെ വീട്ടിക്കുറ്റി ശുപ്രന്‍, വേലായുധന്‍, ചെറുക്കന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് രണ്ട് മാസത്തിനിടെ പത്ത് വളര്‍ത്തുമൃഗങ്ങളെ നഷ്ടമായത്. കഴിഞ്ഞ ദിവസം വേലായുധന്‍റെ കണ്‍മുന്നില്‍ വെച്ചാണ് അദ്ദേഹത്തിന്‍റെ ആടിനെ കടുവ പിടിച്ചത്. ആടിനെ മേയ്ക്കാനായി വയലിലൂടെ കൊണ്ട് പോകുമ്പോള്‍ കടുവ ആക്രമിക്കുകയായിരുന്നു. വേലായുധന്‍ കൈവശമുണ്ടായിരുന്ന വടി കൊണ്ട് നിലത്തടിച്ച് ശബ്ദമുണ്ടാക്കിയപ്പോള്‍ കടുവ ആടിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞതെന്ന് വേലായുധന്‍ പറയുന്നു. വീട്ടില്‍ നിന്നിറങ്ങുന്നത് കടുവയുടെ വായിലേയ്ക്ക് എന്ന അവസ്ഥയിലാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. ശുപ്രന്‍റെ ഗര്‍ഭിണിയായ പശുവിനെയും ചെറുക്കന്‍ ബാലകൃഷ്ണന്‍റെ രണ്ട് കിടാവുകളെയും രണ്ട് മാസത്തിനുള്ളില്‍ കടുവ കൊന്നു. ഗ്രാമവാസികളുടെ…
Read More » -
Kerala
ബസുകളിൽ പരസ്യം നൽകുന്നതിന് പുതിയ പദ്ധതി സമർപ്പിച്ച് കെഎസ്ആർടിസി; നടപടി സുപ്രീം കോടതി നിർദ്ദേശ പ്രകാരം
ദില്ലി: കെഎസ്ആർടിസി ബസുകളിൽ പരസ്യം നൽകുന്നതിന് പുതിയ പദ്ധതി സമർപ്പിച്ച് കെഎസ്ആർടിസി. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് പുതിയ സ്കീം സമർപ്പിച്ചത്. ബസിൻ്റെ ഇരുവശങ്ങളിലും പിന്നിലും മാത്രം പരസ്യം നൽകും. മുൻവശത്ത് പരസ്യം നൽകില്ല. ലോ ഫ്ലോർ ബസുകളിൽ അടക്കം ഗ്ലാസുകൾ മുഴുവനായി മറച്ച് പരസ്യം പതിക്കില്ല. മുന്നറിയിപ്പുകൾ മറയ്ക്കുന്ന രീതിയിൽ പരസ്യം പതിക്കില്ല പരസ്യം പതിക്കുന്നതിനെ സംബന്ധിച്ച് തീരുമാനത്തിന് രണ്ട് കമ്മറ്റികൾ രൂപീകരിക്കും. ഒരു കമ്മറ്റി പരസ്യത്തിൻ്റെ അനുമതിയിൽ തീരുമാനം എടുക്കാനും രണ്ടാമത്തെ കമ്മറ്റി പരസ്യം സംബന്ധിച്ച് പരാതികൾ പരിശോധിക്കാനുമായിരിക്കും. കെ എസ് ആർ ടി സി സ്റ്റാൻഡിംഗ് കൗൺസൽ ദീപക് പ്രകാശ് ആണ് പുതിയ സ്കീം സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
Read More » -
Tech
ആമസോണിൽ പിരിച്ചുവിടൽ ബാധിക്കുന്നവരിൽ കൂടുതലും ഇന്ത്യക്കാർ
ദില്ലി: ആമസോണിൽ പിരിച്ചുവിടൽ ബാധിക്കുന്നവരിൽ കൂടുതലും ഇന്ത്യക്കാർ. വരുന്ന ആഴ്ചകളിൽ തങ്ങളുടെ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ ആമസോൺ പ്രഖ്യാപിച്ചിരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ആയിരത്തോളം ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടൽ ബാധിച്ചേക്കും. ഇക്കാര്യത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. ഇന്ത്യൻ വിപണിയിലെ മാർക്കറ്റ് പ്ലേസ്, ഡിവൈസസ് ടീമുകളിലുടനീളമുള്ള ജീവനക്കാരെയാകും പിരിച്ചുവിടുക എന്നാണ് സൂചന.പിരിച്ചുവിടുന്നവർക്ക് പണവും, ആരോഗ്യ ഇൻഷുറൻസ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉൾപ്പടെയുള്ളവ കമ്പനി ചെയ്തു നല്കുമെന്നും കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും ജനുവരി 18 മുതൽ അറിയിപ്പ് നൽകിത്തുടങ്ങുമെന്നും കമ്പനി അറിയിച്ചു. ആഗോള തലത്തിൽ താൽകാലിക ജീവനക്കാരെ കൂടാതെ കമ്പനിക്ക് 15.4 ലക്ഷം ജീവനക്കാരുണ്ട് ആമസോണിന്. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി. ആമസോണിന്റെ ഏകദേശം 1% ജീവനക്കാരെ പ്രതിനിധീകരിക്കുന്ന വെട്ടിക്കുറവുകളെ കുറിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി ബുധനാഴ്ച ജീവനക്കാർക്ക് അയച്ച മെമ്മോയിൽ പരാമർശിക്കുന്നുണ്ട്. പിരിച്ചുവിടലുകൾ കഴിഞ്ഞ വർഷം തന്നെ…
Read More » -
Tech
ചാറ്റ് ട്രാന്‍സ്ഫര്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ലളിതമാക്കാന്‍ വാട്ട്സ്ആപ്പ്
ദില്ലി: സ്വകാര്യതയ്ക്ക് പ്രധാന്യം കൊടുക്കുന്ന തരത്തിലുള്ള നിരവധി അപ്ഡേറ്റുകളുമായി വാട്ട്സാപ്പ് എത്താറുണ്ട്. ഇപ്പോഴിതാ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ആപ്പ്. ആൻഡ്രോയിഡ് ഫോണുകളിൽ ചാറ്റ് ട്രാൻസ്ഫർ എളുപ്പമാക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സാപ്പ് പരിചയപ്പെടുത്തുന്നത്. ക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കാതെ തന്നെ പഴയ ആൻഡ്രോയിഡ് ഫോണിൽ നിന്ന് പുതിയതിലേക്ക് ചാറ്റുകൾ നീക്കാൻ ഉപയോക്താക്കളെ അനുവദിക്കുകയാണ് ലക്ഷ്യം. വാട്ട്‌സ്ആപ്പ് സെറ്റിങ്സ് ടാബിലെ പുതിയ ഓപ്ഷന്‍ ലളിതമായ ചാറ്റ് ട്രാന്‍സ്ഫറിന് വേണ്ടി വാട്ട്സ്ആപ്പ് നിര്‍മ്മിക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിൾ ഡ്രൈവിൽ ചാറ്റ് ബാക്കപ്പ് ചെയ്‌ത് അല്ലെങ്കിൽ ആൻഡ്രോയിഡിൽ നിന്ന് ഐഫോണുകളിലേക്ക് മൂവ് ടു ഐഒഎസ് ആപ്പ് വഴി ചാറ്റ് കൈമാറാനുള്ള സൗകര്യം വാട്ട്‌സ്ആപ്പ് നിലവിലുണ്ട്. ലളിതമായ ചാറ്റ് ട്രാന്‍സ്ഫര്‍ ഫീച്ചര്‍ നിലവിൽ അതിന്‍റെ നിര്‍മ്മാണഘട്ടത്തിലാണ്. കൃത്യമായ റോൾഔട്ട് തീയതി സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിങ്ങളുടെ പഴയ ഉപകരണം നഷ്‌ടപ്പെടുകയോ നശിക്കുകയോ ചെയ്‌താൽ, ക്ലൗഡ് ബാക്കപ്പ് ഉപയോഗിച്ച് പുതിയ ഫോണിൽ ചാറ്റ് ഹിസ്റ്ററി മാത്രമേ ആക്‌സസ് ചെയ്യാൻ…
Read More » -
LIFE
കോഴികൾ കൃത്യമായി മുട്ടയിടുന്നില്ലെ ? ഇതാ പരിഹാരം
അത്യാധുനിക രീതിയിലുള്ള കൂടുകളിൽ വളരെ എളുപ്പത്തിൽ അത്യുത്പാദന ശേഷിയുള്ള കോഴികളെ വളർത്തുന്നവർ നഗരത്തിലും നാട്ടിൻപുറത്തുമിപ്പോൾ ധാരാളമുണ്ട്. ഇവർക്കെല്ലാം സ്ഥിരമായുള്ള പരാതിയാണ് കോഴികൾ കൃത്യമായി മുട്ടയിടുന്നില്ലെന്നത്. കാലാവസ്ഥ മാറ്റം കോഴികളുടെ മുട്ട ഉത്പാദനത്തെ വലിയ രീതിയിൽ ബാധിക്കാനിടയുണ്ട്. കോഴികളെ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കിൽ മാത്രമേ കൃത്യമായ രീതിയിൽ മുട്ട ലഭിക്കുകയുള്ളു. 1. കോഴിക്കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ തന്നെ വിരമരുന്നു നൽകുക. എല്ലാ മാസവും കൃത്യമായി മരുന്ന് നൽകണം, കൂട്ടത്തിൽ മറ്റു വാക്സിനുകളും. 2. ഇലകൾ തീറ്റയായി നൽകാൻ ശ്രദ്ധിക്കുക. മുരിങ്ങ, പാഷൻ ഫ്രൂട്ട്, പപ്പായ (അധികം മൂക്കാത്ത ഇല) എന്നിവയുടെ ഇല ചെറുതായി അരിഞ്ഞ് നൽകുക. കൂട്ടിൽ നിന്നും പുറത്ത് വിടാതെ വളർത്തുന്നതിനാൽ ഇലകളിൽ നിന്നുള്ള പ്രോട്ടീനും വിറ്റാമിനും ലഭിക്കാൻ ഇതുമാത്രമേ മാർഗമുള്ളൂ. ഇലകൾ കഴിച്ചു തുടങ്ങിയാൽ മുട്ടയുടെ എണ്ണം കൃത്യമായിരിക്കും. 3. ഗോതമ്പ് ആഴ്ചയിൽ മൂന്നു തവണയെങ്കിലും കൊടുക്കുക. വെള്ളത്തിൽ ഇട്ട് പൊതർത്തിയ ഗോതമ്പ് കൊടുക്കുന്നത് വളരെ ഗുണം ചെയ്യും. തവിട് കൊഴച്ചു കൊടുക്കുന്നതും…
Read More » -
LIFE
വികാര തീവ്രമായ പ്രണയ രംഗങ്ങൾ കോർത്തിണക്കി സുനൈനയുടെ ‘റെജീന’യിലെ ആദ്യ ഗാനമെത്തി
പ്രശസ്ത തെന്നിന്ത്യൻ താരം സുനൈനയെ നായികയാക്കി സംവിധായകൻ ഡോമിൻ ഡിസിൽവ രചനയും സംവിധാനവും നിര്‍വ്വഹിച്ച റെജീന എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. വികാര തീവ്രമായ പ്രണയ രംഗങ്ങൾ കോർത്തിണക്കിയ ഗാനമാണിത്. ഓരോ മൊഴി ഓരോ മിഴി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി.കെ. ആണ്. സതീഷ് നായര്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കര്‍ മഹാദേവന്‍ ആണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. സ്റ്റാര്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് റെജീന. എന്നാല്‍ ഈ ചിത്രം ബഹുഭാഷകളിലാണ് ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തും. നേരത്തെ പുറത്തിറക്കിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. യെല്ലോ ബിയർ പ്രൊഡക്ഷൻ എൽ എൽ പി യുടെ ബാനറിൽ നിർമ്മിക്കുന്ന റെജീനക്ക് വേണ്ടി മറ്റു ഗാനങ്ങൾ സിദ്ധ് ശ്രീറാം, രമ്യാ നമ്പീശൻ, വൈക്കം…
Read More »