Month: January 2023

  • Crime

    വീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയെ ഉപദ്രവിച്ച് കവര്‍ച്ച: ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയില്‍

    പത്തനംതിട്ട: അതിക്രമിച്ചു കടന്ന് വീട്ടമ്മയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത് കഴുത്തിലെ മാല കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കന്യാകുമാരി പൊട്ടല്‍കുഴി കല്‍ക്കുളം 18/50 നമ്പര്‍ വീട്ടില്‍ പ്രദീപന്‍ ചിദംബര(30)മാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 21 ന് വൈകിട്ട് നാലിന് അയിരൂര്‍ പേരൂര്‍ച്ചാല്‍ രാമചന്ദ്രന്‍ നായരുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മോഹന്‍ദാസിന്റെ ഭാര്യ കെ.പി രമണിയമ്മയെയാണ് മോഷ്ടാവ് ആക്രമിച്ചശേഷം മാല കവര്‍ന്നത്. കേസിലെ രണ്ടാം പ്രതിയെ പിറ്റേന്ന് തന്നെ പിടികൂടിയിരുന്നു. മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ ഒന്നാം പ്രതി അത് റബര്‍ തോട്ടത്തിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചിരുന്നു. വീട്ടില്‍ അതിക്രമിച്ചു കടന്ന ഇയാള്‍ വീട്ടമ്മയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് കട്ടിലില്‍നിന്നും വലിച്ച് താഴെയിട്ട് പുറത്തു ഇടിക്കുകയും മാല പൊട്ടിച്ചെടുത്ത ശേഷം മുഖത്ത് ഇടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ പോലീസ് സ്‌റ്റേഷനിലെത്തിയ രമണിയമ്മ വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടാം…

    Read More »
  • Crime

    ആറു കിലോയോളം ഭാരം വരുന്ന ഉടുമ്പിനെ വേട്ടയാടി കൊന്നു കറിവെച്ച് കഴിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

    അടിമാലി: ഉടുമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. വാളറ കെയ്യിക്കല്‍ കെ.എം. ബാബു (50), വാളറ തൈപ്പറമ്പില്‍ ടി.കെ. മനോഹരന്‍ (44), മകന്‍ മജേഷ് (20), വാളറ അഞ്ചാം മൈല്‍ സെറ്റില്‍ മെന്റിലെ പൊന്നപ്പന്‍ (52) എന്നിവരെയാണ് നേര്യമംഗലം റെയ്ഞ്ച് ഓഫിസര്‍ സുനില്‍ ലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മനോഹരന്റെ വീട്ടില്‍ വനപാലകര്‍ നടത്തിയ റെയ്ഡിലാണ് ഇറച്ചി കണ്ടെടുത്തത്. കഴിഞ്ഞ 26 ന് മൂന്ന് കലുങ്ക് ഭാഗത്ത് നിന്നുമാണ് ആറ് കിലോയിലേറെ തൂക്കം വരുന്ന കൂറ്റന്‍ ഉടുമ്പിനെ ഇവര്‍ വേട്ടയാടി പിടിച്ചത്. പിന്നീട് നാലു പേരും ഇറച്ചി വീതം വെച്ചെടുത്തു. ഇത് കറിവെച്ച് കഴിക്കുകയും ചെയ്തു. കറിവെക്കാന്‍ ഉപയോഗിച്ച പാത്രങ്ങളും ആയുധങ്ങളും പിടികൂടി. ബാക്കി വന്ന ഇറച്ചിയും പിടികൂടി. റെയ്ഡില്‍ വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ സിജി മുഹമ്മദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ആര്‍. ജയപ്രകാശ്, എ.എസ്. രാജു എന്നിവര്‍ പങ്കെടുത്തു. മനോഹരന്‍ മുന്‍പും…

    Read More »
  • Kerala

    സർക്കാരിനോടു സഹകരിക്കണം, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ സമരം പിന്‍വലിക്കണമെന്നു മന്ത്രി വി. ശിവന്‍കുട്ടി

    തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളയ്ക്ക് മുന്നില്‍ സമരം നടത്തുന്ന സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ സമരം പിന്‍വലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കല / കായിക വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നീ മേഖലകളില്‍ സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ സേവനം ആരംഭിച്ചത് 2016-17 കാലഘട്ടം മുതലാണ്. സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചർച്ചയിൽ അറിയിച്ചിട്ടുണ്ട്. ഇതംഗീകരിച്ച് സമരം പിൻവലിക്കമെന്നു മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് ഇവര്‍ക്ക് ഹോണറേറിയം നല്‍കി വരുന്നത്. 60:40 അനുപാതത്തില്‍ നല്‍കിക്കൊണ്ടിരുന്ന തുക കേന്ദ്രഗവണ്‍മെന്റ് വെട്ടിക്കുറയ്ക്കുകയും കേന്ദ്ര വിഹിതമായി 7000 രൂപയും ജോലി ആഴ്ചയില്‍ 3 ദിവസമാക്കി നിശ്ചയിക്കുകയും ചെയ്തു. സംസ്ഥാന വിഹിതമായ 3000 രൂപ ഉള്‍പ്പെടെ 10,000 രൂപ ഇപ്പോള്‍ നല്‍കി വരികയാണ്. പൊതുവിദ്യാഭ്യാസ മന്ത്രി രണ്ട് പ്രാവശ്യം സമരം നടത്തുന്നവരെ ചര്‍ച്ചയ്ക്ക് വിളിക്കുകയുണ്ടായി. ചര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സമഗ്ര ശിക്ഷാ കേരളം ഡയറക്ടര്‍ എന്നിവരും പങ്കെടുത്തിരുന്നു. കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിച്ചില്ലെങ്കിലും 10,000 രൂപ എന്നത്…

    Read More »
  • Crime

    ജര്‍മ്മനിയില്‍ നഴ്‌സിംഗ് പഠനത്തിന് വിസ വാഗ്ദാനം ചെയത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ

    തൃശൂർ: ജര്‍മ്മനിയില്‍ നഴ്‌സിംഗ് പഠനത്തിന് വിസ വാഗ്ദാനം ചെയത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി മേലൂര്‍ കരുവാപ്പടി സ്വദേശി നന്ദീവരം വീട്ടില്‍ അരുണിന്റെ മകന്‍ ഋഷികേശ്(29) അറസ്റ്റിലായി. മുംബൈ വിമാനത്താവളത്തില്‍ നിന്നും അര്‍മേനിയയിലേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്. തട്ടിപ്പു നടത്തി വിദേശത്തും ഡല്‍ഹിയിലും കൊല്‍ക്കത്തയിലും മറ്റും ഒളിവില്‍ കഴിഞ്ഞു വരവെ കോടതി ഇയാള്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇയാള്‍ക്കെതിരേ പോലിസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഇയാളെ പിടികൂടി കൊരട്ടി പോലീസിന് കൈമാറുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും ഇയാളുടെ അമ്മയുമായ ഉഷാവര്‍മ ഒളിവിലാണ്. കൊരട്ടി സ്വദേശിനിയായ പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും 13 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസിലെ കണ്ണികളിലൊരാളായ കൂത്താട്ടുകളം തിരുമാറാടി ദേശത്ത് ഗ്രേസി മത്തായി (52)യെ ഒരു വര്‍ഷം മുമ്പ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ വിശ്വാസ്യത ലഭിക്കാന്‍ ഇയാള്‍ അമ്മ ഉഷയെയും കൂട്ടുപിടിച്ചാണ്…

    Read More »
  • Local

    ഇനി ആഘോഷനാളുകൾ; എടത്വാപള്ളിയില്‍ ദര്‍ശനതിരുനാളിന് കൊടികയറി

    എടത്വാ: പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ യൗസേപ്പ് പിതാവിന്റേയും ദര്‍ശനതിരുനാളിന് എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയില്‍ കൊടിയേറി. തിരുനാള്‍ ഫെബ്രുവരി രണ്ടിന് നടക്കും. വികാരി ഫാ. മാത്യു ചൂരവടി മുഖ്യകാര്‍മികത്വം വഹിച്ചു. പ്രീസ്റ്റ്-ഇന്‍-ചാര്‍ജ്ജ് ഫാ. മിജോ കൈതപ്പറമ്പില്‍, ഫാ. റ്റിബിന്‍ ഒറ്റാറയ്ക്കല്‍, ഫാ. അലന്‍ വെട്ടുകുഴിയില്‍, സഹവികാരിമാരായ ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. എബി പുതിയാപറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ലദീഞ്ഞും ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടന്നു. പ്രസുദേന്തി വി.ജെ. കുര്യന്‍ വെട്ടുകുഴിയില്‍, കൈക്കാരന്മാരായ വര്‍ണ്മീസ് ദേവസ്യാ വേലിക്കളത്തില്‍, ജോസഫ് തോമസ് കുന്നേല്‍, രാജു ജോസഫ് പറമ്പത്ത്, ജനറല്‍ കണ്‍വീനര്‍ ജോസി പറത്തറ, കണ്‍വീനര്‍മാരായ റ്റോമിച്ചന്‍ പുത്തന്‍വീട്, സാബു കരിക്കംപള്ളി, സിബിച്ചന്‍ കണ്ണംകുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി. ഫെബ്രുവരി ഒന്ന് വരെ എല്ലാ ദിവസവും വൈകുന്നേരം നാലിന് റംശ, വിശുദ്ധ കുര്‍ബാന, വചനസന്ദേശവും നടക്കും. ഇന്ന് വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആചരിക്കും. വൈകുന്നേരം കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം. നാളെ…

    Read More »
  • Kerala

    വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ യുവാക്കൾ എസ്.ഐയെ ഇടിച്ചിട്ടു; ഫോർട്ട്കൊച്ചി എസ്.ഐക്ക്‌ പരുക്ക് 

    കൊച്ചി: വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ യുവാക്കൾ എസ്.ഐയെ ഇടിച്ചിട്ടു; ഫോർട്ട്കൊച്ചി എസ്.ഐയുടെ കൈക്കു പരുക്ക്. ഫോർട്ട് കൊച്ചിയില്‍ രാത്രി പരിശോധനയ്ക്കിടെയാണ് എസ്ഐയെ ബൈക്കിലെത്തിയ യുവാക്കള്‍ ഇടിച്ചു തെറിപ്പിച്ചത്. പള്ളത്തുരാമന്‍ പാര്‍ക്കിന് സമീപം വാഹനപരിശോധന നടത്തിയിരുന്ന ഫോർട്ട് കൊച്ചി എസ്ഐ സന്തോഷ് മേനോനാണ് പരുക്കേറ്റത്. ഹെല്‍മറ്റ് ധരിക്കാതെ മട്ടാഞ്ചേരി ഭാഗത്തു നിന്നെത്തിയ യുവാക്കളുടെ വാഹനത്തിനു കൈകാണിച്ച എസ്ഐയെ ഇടിച്ചിട്ടശേഷം സംഘം കടന്നുകളയുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ എസ്ഐയുടെ കൈയ്ക്കു പൊട്ടലുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്ക് യാത്രികരെ പിടികൂടാനുള്ള ശ്രമത്തിലാണു പൊലീസ്. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചെന്ന വിലയിരുത്തലില്‍ കൊച്ചിയില്‍ പൊലീസ് വ്യാപകമായി പരിശോധന നടത്തി വരികയാണ്. അതിനിടെയാണ് ഈ സംഭവം. ഓപ്പറേഷന്‍ കോമ്പിങ് എന്ന പേരിട്ടിരിക്കുന്ന പരിശോധനയില്‍ ഇതുവരെ 370 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 242 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഞ്ചാവ് ഉള്‍പ്പെടെ ലഹരിയുമായി 26 പേരാണ് കുടുങ്ങിയത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 23…

    Read More »
  • Local

    വയനാട് ബത്തേരിയില്‍ ആശുപത്രി പരിസരത്ത് 19 കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി

    വയനാട്: ബത്തേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് 19 കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ബത്തേരി താലൂക്ക് ആശുപത്രി കോംപൗണ്ടിലാണ് സംഭവം. കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകള്‍ അക്ഷര (19) ആണ് മരിച്ചത്. ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. അക്ഷരയെ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ കാണാതായി എന്ന് പറഞ്ഞ് വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നതിനിടെയാണ് സംഭവം. രാവിലെ 9 മണിയോടെ ജീവിത നൈരാശ്യത്തെ കുറിച്ച് അക്ഷര ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    17 കാരിയെ ഒളിവിൽ പാർപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ച പ്രതി പൊലീസ് കസ്റ്റടിയിൽ നിന്നും വിലങ്ങുമായി ഇറങ്ങിയോടി;  ഒടുവിൽ  മല്‍പിടുത്തത്തിലൂടെ കീഴടക്കിയത് മാധ്യമ പ്രവർത്തകൻ

    കാസര്‍കോട്: 17 കാരിയെ തട്ടിക്കൊണ്ടുപോയി കര്‍ണാടകയിലെ രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ച പ്രതി വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്നും രാത്രി ഇറങ്ങിയോടി. വിലങ്ങുമായി ഓടുന്ന പ്രതിയെ വഴിയില്‍ തടഞ്ഞ് മല്‍പിടുത്തത്തിലൂടെ കീഴടക്കി പൊലീസിനെ ഏല്‍പിച്ചത് ന്യൂസ് ചാനൽ ക്യാമറാമാന്‍ സുനില്‍ കുമാര്‍. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലായിരുന്നു സംഭവം. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഷാഫി (28) ആണ് ആശുപത്രിയില്‍ നിന്നും വിലങ്ങുമായി ഓടി രക്ഷപ്പെടുന്നതിനിടെ പിടിയിലായത്. 2022 സെപ്റ്റംബര്‍ മാസത്തില്‍ ഷാഫി 17 കാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ചെന്നാണ് കേസ്. ശനിയാഴ്ച പെണ്‍കുട്ടിയെ താമസിപ്പിച്ച കര്‍ണാടയിലെ രഹസ്യ കേന്ദ്രത്തെ കുറിച്ച് വിവരം ലഭിച്ചെത്തിയ വിദ്യാനഗര്‍ പൊലീസ് പെണ്‍കുട്ടിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതോടെയാണ് മാസങ്ങളോളം ലൈംഗീക പീഡനത്തിനിരയാക്കിയ കാര്യം വ്യക്തമായത്. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. പിന്നീട് ഷാഫിയുടെ അറസ്റ്റ്…

    Read More »
  • Movie

    ധോണി എന്റര്‍ടെയ്‌ന്മെന്റ്‌സിൻ്റെ ‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ വരുന്നു: ഒപ്പം ‘തഗ്സ്’, ‘ഇരട്ട’, ‘മഹേഷും മാരുതിയും’, ‘റാണി’, ‘പത്ത് തല’

    എം.എസ് ധോണിയുടെ ധോണി എന്റര്‍ടെയ്‌ന്മെന്റ്‌സ് നിര്‍മിക്കുന്ന ആദ്യ സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. ‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ എന്നാണ് തമിഴിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ പേര്. ഹരീഷ് കല്യാണ്‍, അലീന ഷാജി എന്നിവര്‍ ഒന്നിക്കുന്ന ചിത്രം രമേഷ് തമില്‍മണി സംവിധാനം ചെയ്യും. യോഗി ബാബു, നദിയ മൊയ്തു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്ഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. അതേസമയം ധോണി നായകനാകുന്ന ഗ്രാഫിക് നോവല്‍ ഒരുങ്ങുകയാണ്. ‘അഥര്‍വ’ എന്ന നോവലിന്റെ മോഷന്‍ പോസ്റ്റര്‍ ധോണി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഗ്രാഫിക് നോവലില്‍ സൂപ്പര്‍ഹീറോയും പോരാളിയുമായാണ് ധോണി എത്തുന്നത്. രമേശ് തമിഴ് മണിയാണ് നോവലിന്റെ രചന. ശിവ ചന്ദ്രികയുടേതാണ് തിരക്കഥ. തമിഴിലും തെലുങ്കിലും ഹിറ്റുകൾ സൃഷ്ടിച്ച ഫഹദ് ഫാസില്‍ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. സൂരി സംവിധാനം ചെയ്യുന്ന ‘ബഗീര’ എന്ന ചിത്രത്തിലൂടെയാണ് ഫഹദിന്റെ കന്നഡ അരങ്ങേറ്റം. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ്…

    Read More »
  • Crime

    പണം ധൂർത്ത് അടിക്കാനുള്ള ആഗ്രഹം; വീട് കുത്തിത്തുറന്ന് 87,000 രൂപയും രണ്ടര പവന്റെ സ്വർണവും മോഷ്ടിച്ച് പത്താം ക്ലാസുകാരൻ മുങ്ങി! ഒടുവിൽ കുടുങ്ങി, അമ്പരപ്പിൽ പൊലീസ്!

    കണ്ണൂർ: ശ്രീകണ്ഠപുരത്ത് വീട് കുത്തി തുറന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി പിടിയിൽ. കഴിഞ്ഞ 17 നാണ് പൊടിക്കളത്തെ ദാക്ഷായണിയുടെ വീട്ടിൽ കവർച്ച നടന്നത്. 87,000 രൂപയും രണ്ടര പവന്റെ സ്വർണവുമാണ് മോഷണം പോയത്.  പകൽ സമയത്ത് വീട് കുത്തിത്തുറന്നായിരുന്നു മോഷണം. കൃത്യമായി വീട് അറിയാവുന്നയാളാണ് മോഷണം നടത്തിയത് എന്ന നിഗമനത്തിലായിരുന്നു പൊലീസ്. വീടുമായി ബന്ധമുള്ള ആളുകളുടെ ഫിങ്കർ പ്രിന്റ് എടുക്കാനുള്ള നടപടി ശ്രീകണ്ഠാപുരം പൊലീസ് ആരംഭിച്ചു. അതിനിടെയാണ് അയൽവാസിയായ പത്താം ക്ലാസുകാരൻ വീടുവിട്ടിറങ്ങിയ വിവരം പൊലീസിന് ലഭിച്ചത്. രണ്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാർഥി തിരിച്ചെത്താതായതോടെ പൊലീസിന്റെ സംശയം ബലപ്പെടുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കോഴിക്കോടിനടുത്ത് നിന്ന് കണ്ടെത്തിയത്. കുട്ടി പൊലീസിനോട് കുറ്റ സമ്മതം നടത്തി. കുട്ടിയുടെ കയ്യിൽ നിന്ന് മോഷണം നടത്തിയ സ്വർണാഭരണങ്ങളും കണ്ടെടുത്തു. മോഷ്ടിച്ച തുകയില്‍ നിന്ന് 30, 000 രൂപ കുട്ടി ചിലവഴിച്ചിരുുന്നു. പ്രായപൂർത്തി ആകാത്തതിനാൽ പതിഞ്ചുകാരനെ…

    Read More »
Back to top button
error: