Month: January 2023

  • India

    ടിഡിപി പദയാത്രയ്ക്കിടെ ഹൃദയാഘാതം; തെലുഗു നടൻ നന്ദമുരി താരക രത്നയുടെ നില ഗുരുതരം

    ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തെലുഗു നടൻ നന്ദമുരി താരക രത്നയുടെ നില ഗുരുതരമായി തുടരുന്നു. ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷിന്‍റെ പദയാത്ര ഉദ്ഘാടനത്തിന് കുപ്പത്ത് എത്തിയപ്പോൾ താരക രത്ന ഹൃദയാഘാതം മൂലം കുഴഞ്ഞു വീണിരുന്നു. പിന്നീട് താരക രത്നയെ ബെംഗളുരുവിലെ നാരായണ ഹൃദയാലയയിലേക്ക് മാറ്റി. താരകരത്നയുടെ നില അതീവഗുരുതരമായി തുടരുന്നുവെന്ന് ഇന്ന് രാവിലെ വന്ന മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അദ്ദേഹം കോമയിൽ തുടരുകയാണെന്നും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാരെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരകരത്നയുടെ അമ്മാവനായ നന്ദമുരി ബാലകൃഷ്ണയും ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും ആശുപത്രിയിലെത്തി. നടൻ ജൂനിയർ എൻടിആറും കല്ല്യാണ്റാമും ആശുപത്രിയിലെത്തിയിരുന്നു. ടിഡിപി സ്ഥാപകനേതാവും നടനുമായ നന്ദമുരി താരകരാമറാവുവിന്‍റെ പേരക്കുട്ടിയാണ് താരകരത്ന

    Read More »
  • Kerala

    ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ വിവാദമായിട്ടും അനങ്ങാതെ കേരള സർവ്വകലാശാല; ഒഴിഞ്ഞുമാറി ചിന്ത ജെറോം, ആരോപണം അതീവഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ്

    തിരുവനന്തപുരം: യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമി​ന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതരതെറ്റ് പുറത്തുവന്നിട്ടും അനങ്ങാതെ കേരള സർവ്വകലാശാല. ചിന്താ ജെറോമും വിശദീകരണം നൽകാതെ ഒഴിഞ്ഞുമാറുമ്പോൾ ആരോപണം അതീവഗുരുതരമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ചിന്തയുടെ ഡോക്ടറേററ് റദ്ദാക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യം. ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്ന് എഴുതിയ ചിന്തയുടെ ഗവേഷണ പ്രബന്ധമാണ് സജീവചർച്ച. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളംചേർക്കുന്നതാണ് പ്രിയദർശൻറെയും രഞ്ജിത്തിൻറെയും സിനിമകൾ എന്ന് പറഞ്ഞാണ് വാഴക്കുലയിലേക്കെത്തുന്നത്. ആര്യൻ സിനിമ പറയുന്നതിടത്താണ് വാഴക്കുല പരാമർശം. എന്നാൽ ആര്യനിൽ മോഹലാലിൻറെ കഥാപാത്രം കൃത്യമായി വാഴക്കുലയുടെ രചയിതാവിനെ പറയുന്നുമുണ്ട്. സിനിമ പോലും കാണാതെയാണോ പ്രബന്ധം തയ്യാറാക്കിയതെന്നതടക്കമുള്ള ആരോപണങ്ങളാണ് ചിന്തക്കെതിരെ ഉയരുന്നത്. നോട്ടപ്പിശക് എന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ ചുരുക്കം ചില ഇടത് അൻുകൂലികൾ മാത്രമാണ് ചിന്തയെ പിന്തുണക്കുന്നത്. പക്ഷെ പിശകിനപ്പുറത്താണ് കാര്യങ്ങൾ എന്നാണ് വിമർശനം. തെറ്റ് കണ്ടെത്താൻ ഗൈഡായിരുന്ന മുൻ പ്രോ വിസിക്കും മൂല്യനിർണ്ണയം നടത്തിയ വിദഗ്ധർക്കും കഴിയാത്തത് ഗുരുതരപ്രശന്മാണ്. ഓപ്പൺ ഡിഫൻസിൽ പോലും…

    Read More »
  • NEWS

    ജോർജിയൻ പൗരന്മാരുമായുള്ള വാക്കു തർക്കം; പോളണ്ടിൽ ഒല്ലൂർ സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു, ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരുക്ക്

    തൃശ്ശൂർ: പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരുക്കേറ്റു. ജോർജിയൻ പൗരന്മാരുമായുള്ള വാക്കു തർക്കത്തിനിടെയാണ് സംഭവം. ഇവരിലൊരാളുടെ കുത്തേറ്റാണ് സൂരജ് മരിച്ചതെന്നാണ് വിവരം. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ – സന്ധ്യ ദമ്പതികളുടെ മകനാണ്‌ മരിച്ച സൂരജ്. അഞ്ച് മാസം മുമ്പാണ് ഇദ്ദേഹം പോളണ്ടിലേക്ക് പോയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സൂരജിന്റെ മരണ വിവരം സുഹൃത്തുക്കൾ ബന്ധുക്കളെ വിളിച്ച് അറിയിച്ചു. പോളണ്ടിലെ ഇന്ത്യൻ എംബസി വിവരം സ്ഥിരീകരിച്ചു. ആഷിഖ് എന്ന സുഹൃത്താണ് വിവരം വീട്ടിലേക്ക് അറിയിച്ചത്. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടതായി സൂരജിന്റെ തൃശ്ശൂരിലെ കൂട്ടുകാർ പറഞ്ഞു. ജോർജിയൻ പൗരനാണ് കുത്തിയതെന്നാണ് ആഷിഖ് സുഹൃത്തുക്കളെ അറിയിച്ചത്. വീട്ടുകാരെ കുറച്ച് സമയം മുൻപാണ് വിവരം അറിയിച്ചത്. സൂരജിന് കുത്തേറ്റത് നെഞ്ചിനും കഴുത്തിനുമാണ് കുത്തേറ്റത്. പരിക്കേറ്റ ഒരു മലയാളിയെ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. സീഡ്‌ക് എന്ന സ്ഥലത്തുള്ള സർക്കാർ ആശുപത്രിയിലാണ്…

    Read More »
  • Kerala

    ചിന്ത ജെറോമിൻ്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതെന്ന്; ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനത്തി​ന്റെ ഭാഗങ്ങൾ കോപ്പി അടിച്ചെന്ന് പരാതി

    തിരുവനന്തപുരം: ചിന്ത ജെറോമിൻ്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതെന്ന് പരാതി. ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പി അടിച്ചതാണെന്നു പരാതി. ഈ വെബ്സൈറ്റിലെ ലേഖനം ചിന്തയുടെ തീസിസിൽ പകർത്തി എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി സംഭവത്തിൽ കേരള വിസിക്ക് പുതിയ പരാതി നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു. യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിൻറെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സർവ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്. ജന്മിത്വത്തിനെതിരായ പോരാട്ടത്തിൽ മലയാള സാഹിത്യത്തിലെ എക്കാലത്തെയും കൊടിയടയാളമാണ് ചങ്ങമ്പുഴയുടെ വാഴക്കുല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ഉണർത്ത് പാട്ടായി പോലും കേരളം ഏറ്റെടുത്ത കവിത ഏറ്റുചൊല്ലാത്ത മലയാളി ഉണ്ടാകില്ല. നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ…

    Read More »
  • Crime

    നാട്ടിലുടനീളം കള്ളന്മാർ വിലസുന്നു,  കൃത്യ​മാ​യ ആ​സൂ​ത്ര​ണ​വും ഹൈ​ടെ​ക് മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കുന്ന ഈ മോ​ഷ​ണ​ സംഘങ്ങളെ കരുതിയിരിക്കൂ; ജാഗ്രത പാലിക്കൂ

    ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥയുടെ വീട്ടില്‍ കാറിലെത്തി വന്‍ കവര്‍ച്ച നടത്തിയ ‘ജപ്പാന്‍ ജയന്‍’ എന്ന കുപ്രസിദ്ധ കള്ളനെ പൊലീസ് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നും എട്ടര ലക്ഷം രൂപയും 32 പവനുമാണ് മോഷ്ടിച്ചത്. മോഷ്ടാവ് കാറില്‍ കയറി പോകുന്നതു കണ്ട അയല്‍വാസി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാനായത്.                        *      *      * കാസർകോട് ആദൂരിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് രണ്ടേകാല്‍ പവൻ ആഭരണങ്ങളും 6,000 രൂപയ്ക്ക് മോഷ്ടിക്കപ്പെട്ടതും രണ്ടു ദിവസം മുമ്പാണ്.  കൊട്ടംകുഴിയിലെ കെ ചന്ദ്രന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. ചന്ദ്രനും കുടുംബവും വീട് പൂട്ടി കാഞ്ഞങ്ങാട് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം. *          *          * കാസർകോട് ജില്ലയിലെ ഉദിനൂരിൽ…

    Read More »
  • India

    ആരോഗ്യമന്ത്രിയുമായി പ്രശ്‍നമുണ്ടോയെന്ന് അറിയില്ല, വെടിവെച്ച എഎസ്ഐക്ക് മാനസികപ്രശ്നമുണ്ടെന്ന് ഭാര്യ

    ഭുവനേശ്വർ: ഒഡീഷയില്‍ ആരോഗ്യമന്ത്രി നവ ദാസിനെ വെടിവെച്ച എഎസ്ഐ ഗോപാല്‍ദാസിന് മാനസികപ്രശ്നമുണ്ടെന്ന് ഭാര്യ ജയന്തി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഗോപാല്‍ദാസ് മരുന്ന് കഴിക്കുന്നുണ്ടെന്നും മന്ത്രിയുമായി പ്രശ്നങ്ങളുണ്ടോയെന്ന് അറിയില്ലെന്നും ഗോപാല്‍ദാസിന്‍റെ ഭാര്യ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ത്സാർസുഗുഡിയിലെ ഗാന്ധി ചൌക്കില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രിക്ക് വെടിയേറ്റത്. കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ദാസ് വെടിവെക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ മന്ത്രിയെ ഉടൻ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ വിദ്ഗധ പരിശോധനക്കായി ആകാശമാർഗം ഭുവനേശ്വറിലേക്ക് മാറ്റി. ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയ പൊലീസ് ഇപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആക്രമണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ആക്രമിക്കാനുള്ള കാരണമെന്താണെന്ന് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയില്‍ എത്തിയ മുഖ്യമന്ത്രി നവീൻ പട്നായിക് സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ചു.…

    Read More »
  • Sports

    ജോക്കോവിച്ചിന് 10-ാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

    മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ അയാള്‍ക്ക് ഹോംസ്ലാം തന്നെ! ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്കുള്ള തിരിച്ചുവരവില്‍ രാജകീയ കിരീടവുമായി സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് റെക്കോര്‍ഡ്. ഫൈനലില്‍ ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തളച്ച് 35കാരനായ ജോക്കോ ഏറ്റവും കൂടുതല്‍ ഗ്രാന്‍‌സ്ലാം കിരീടം നേടിയ റാഫേല്‍ നദാലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി. നദാലിനും ജോക്കോയ്‌ക്കും 22 കിരീടം വീതമായി. സ്കോര്‍: 6-3, 7-6(7-4), 7-6(7-5). ഇതോടെ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടത്തിനായി 24കാരനായ സിറ്റ്‌സിപാസ് ഇനിയും കാത്തിരിക്കണം. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന്‍റെ പത്താം കിരീടം കൂടിയാണിത്. https://twitter.com/AustralianOpen/status/1619662189547356160?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1619662189547356160%7Ctwgr%5Eb069e7adcd9995520cf5a4459ca59150d3289456%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FAustralianOpen%2Fstatus%2F1619662189547356160%3Fref_src%3Dtwsrc5Etfw ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ വനിതാ വിഭാഗത്തില്‍ ബെലാറൂസിന്‍റെ അരീന സബലെങ്ക കഴി‌ഞ്ഞ ദിവസം ചാമ്പ്യനായിരുന്നു. വാശിയേറിയ ഫൈനലില്‍ കസാഖ്സ്ഥാന്‍റെ താരം എലേന റിബകിനയെയാണ് സബലെങ്ക തോല്‍പ്പിച്ചത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം ആണ് സബലെങ്ക തിരിച്ചടിച്ചത്. സ്‌കോര്‍ 4-6, 6-3, 6-4. സബലെങ്കയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടം ആണിത്. വിംബിള്‍ഡണ്‍ ജേതാവായ റിബക്കിനയ്‌ക്കെതിരെ തുടര്‍ച്ചയായ നാലാം ജയമാണ് സബലെങ്ക നേടിയത്. അഞ്ചാം സീഡായ…

    Read More »
  • Crime

    കുണ്ടറയിൽ പൊലീസിനു നേരെ വടിവാൾ വീശി രക്ഷപ്പെട്ട പ്രതികളെ രണ്ടാം ദിവസവും പിടികൂടാനായില്ല

    കൊല്ലം : കുണ്ടറയിൽ പൊലീസിനു നേരെ വടിവാൾ വീശി രക്ഷപ്പെട്ട പ്രതികളെ രണ്ടാം ദിവസവും പിടികൂടാനായില്ല. പ്രതികൾ ഒളിവിൽ കഴിഞ്ഞ കരിക്കുഴിയിലെ തുരുത്തുകളിൽ പൊലീസ് ഇന്നും പരിശോധന നടത്തി. രണ്ടു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. വടിവാൾ വീശി രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ വ്യാപക തെരച്ചിലാണ് രണ്ടാം ദിവസവും പൊലീസ് നടത്തിയത്. കുണ്ടറ, ശാസ്താംകോട്ട, ശൂരനാട്, പുത്തൂർ, ഈസ്റ്റ് കല്ലട എന്നീ സ്റ്റേഷനുകളിലെ 30 ഉദ്യോഗസ്ഥരാണ് തെരച്ചിൽ സംഘത്തിലുള്ളത്. പടപ്പക്കരയിലെ ആൾതാമസം ഇല്ലാത്ത വീടുകൾ പൊലീസ് പരിശോധിച്ചു. കരിക്കുഴിയിൽ പ്രതികൾ ഒളിവിൽ കഴിഞ്ഞ വീടിന് സമീപമുള്ള കായലിലെ തുരുത്തുകളും ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളിലും തെരച്ചിൽ നടത്തി.  വെള്ളിമണ് വഴി ഇവർ രക്ഷപെട്ടിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികൾക്ക് സഹായം നൽകിയെന്ന് കരുതുന്ന രണ്ടു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.  ഇന്നലെ പുലർച്ചയായിരുന്നു അടൂർ റസ്റ്റ് ഹൗസ് മർദ്ദനക്കേസ് പ്രതികളായ ലൂയി പ്ലാസിഡിനെയും ആൻറണി ദാസിനെയും പിടികൂടാൻ ഇൻഫോപാർക്ക് പൊലീസ്…

    Read More »
  • LIFE

    കഴിഞ്ഞ വർഷം ജനപ്രീതിയിൽ മുന്നിലെത്തിയ 10 മലയാള സിനിമകൾ; ഓർമാക്സ് മീഡിയ പുറത്തുവിട്ട ലിസ്റ്റ്

    കൊവിഡ് കാലത്തിനു ശേഷം സിനിമാ വ്യവസായം ശക്തമായ തിരിച്ചുവരവ് നടത്തിയ വര്‍ഷമായിരുന്നു 2022. ബോളിവുഡ് ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ നേടാതിരുന്ന സമയത്ത് ബോക്സ് ഓഫീസില്‍ കുതിപ്പ് നടത്തിയത് തെന്നിന്ത്യന്‍ ചിത്രങ്ങളായിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസുകളായി തെന്നിന്ത്യന്‍ ചിത്രങ്ങളുടെ മൊഴിമാറ്റ പതിപ്പുകള്‍ തിയറ്ററുകളിലെത്തുന്ന ട്രെന്‍ഡിന് വലിയ തുടര്‍ച്ചയുണ്ടായതും കഴിഞ്ഞ വര്‍ഷമാണ്. മലയാള സിനിമകളെ സംബന്ധിച്ചും മികച്ച വര്‍ഷമായിരുന്നു 2022. മൊഴിമാറിയെത്തിയ ഇതരഭാഷാ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ഇവിടെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ജനപ്രീതി നേടിയ 10 മലയാളം സിനിമകളുടെ ലിസ്റ്റ് ആണിത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ലിസ്റ്റ് ആണിത്. പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ മലയാളം മൊഴിമാറ്റ പതിപ്പുകളും അവര്‍ പരിഗണനയ്ക്ക് എടുത്തിട്ടുണ്ട്. ആദ്യ സ്ഥാനത്ത് അക്കൂട്ടത്തില്‍ പെട്ട ഒരു ചിത്രമാണ് എന്നതും കൌതുകം. ആറ് ഒറിജിനല്‍ മലയാളം ചിത്രങ്ങള്‍ക്കൊപ്പം നാല് ഇതരഭാഷാ ചിത്രങ്ങളുടെ മലയാളം പതിപ്പുകളും ലിസ്റ്റില്‍ ഉണ്ട്. തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ മാത്രമാണ്…

    Read More »
  • Social Media

    ഇത്ര ബിൽഡപ്പ് വേണോ ഒരു മസാല ചായക്ക് ? ചായ പ്രേമികളെ ചൊടിപ്പിച്ച വീഡിയോ

    ചായ എന്നത് പലരുടെയും ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. രാവിലെ ഒരു ഗ്ലാസ് ചൂടു ചായ കിട്ടിയില്ലെങ്കില്‍ അന്നത്തെ ദിവസം പോയി എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഈ ചായയിലും പല വിധത്തിലുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ മികച്ച അഭിപ്രായം നേടിയെടുത്ത ഒന്നാണ് മസാല ചായ. ചായപ്പൊടിക്കൊപ്പം ഏലക്കയും ഇഞ്ചിയും ഗ്രാമ്പൂവും കറുവാപ്പട്ടയുമൊക്കെ ചേര്‍ത്താണ് മസാല ചായ തയ്യാറാക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നതും ഇത്തരമൊരു മസാല ചായ തയ്യാറാക്കുന്ന രീതിയാണ്. സാധാരണയായി പാല്‍ തിളച്ച് കഴിയുമ്പോള്‍ ഈ ചേരുവകളെല്ലാം നേരിട്ട് പാലിലേയ്ക്ക് ചേര്‍ത്താണല്ലോ മസാല ചായ തയ്യാറാക്കുന്നത്. എന്നാല്‍ ‘സ്പൂണ്‍സ്ഓഫ്ദില്ലി’ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച മസാല ചായ തയ്യാറാക്കുന്ന വീഡിയോ ആണ് ചായ പ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്.   View this post on Instagram   A post shared by SPOONS OF DILLI™️ (@spoonsofdilli) ഒരു കപ്പില്‍ വെള്ളമെടുത്ത് അതിന് മുകളില്‍ കട്ടി കുറഞ്ഞ തുണി…

    Read More »
Back to top button
error: