എടത്വാ: പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ യൗസേപ്പ് പിതാവിന്റേയും ദര്‍ശനതിരുനാളിന് എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയില്‍ കൊടിയേറി. തിരുനാള്‍ ഫെബ്രുവരി രണ്ടിന് നടക്കും. വികാരി ഫാ. മാത്യു ചൂരവടി മുഖ്യകാര്‍മികത്വം വഹിച്ചു. പ്രീസ്റ്റ്-ഇന്‍-ചാര്‍ജ്ജ് ഫാ. മിജോ കൈതപ്പറമ്പില്‍, ഫാ. റ്റിബിന്‍ ഒറ്റാറയ്ക്കല്‍, ഫാ. അലന്‍ വെട്ടുകുഴിയില്‍, സഹവികാരിമാരായ ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. എബി പുതിയാപറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ലദീഞ്ഞും ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടന്നു.
പ്രസുദേന്തി വി.ജെ. കുര്യന്‍ വെട്ടുകുഴിയില്‍, കൈക്കാരന്മാരായ വര്‍ണ്മീസ് ദേവസ്യാ വേലിക്കളത്തില്‍, ജോസഫ് തോമസ് കുന്നേല്‍, രാജു ജോസഫ് പറമ്പത്ത്, ജനറല്‍ കണ്‍വീനര്‍ ജോസി പറത്തറ, കണ്‍വീനര്‍മാരായ റ്റോമിച്ചന്‍ പുത്തന്‍വീട്, സാബു കരിക്കംപള്ളി, സിബിച്ചന്‍ കണ്ണംകുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി. ഫെബ്രുവരി ഒന്ന് വരെ എല്ലാ ദിവസവും വൈകുന്നേരം നാലിന് റംശ, വിശുദ്ധ കുര്‍ബാന, വചനസന്ദേശവും നടക്കും. ഇന്ന് വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആചരിക്കും. വൈകുന്നേരം കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം. നാളെ ദിവ്യകാരുണ്യ പ്രദക്ഷിണം പ്രസുദേന്തി വാഴ്ച. ഒന്നിന് ജപമാല പ്രദക്ഷിണം, കപ്ലോന്‍ വികാരി വാഴ്ച.
രണ്ടിന് തിരുനാള്‍ ദിനത്തില്‍ രാവിലെ 9.30 കുര്‍ബ്ബാന, വചനസന്ദേശം, പ്രദക്ഷിണം, കൊടിയിറക്ക്. ഫാ. തോമസ് ആര്യങ്കാല, ഫാ. തോമസ് ചക്കാലയ്ക്കല്‍, ഫാ. മനോജ് കറുകയില്‍, ഫാ. ജോസ് കോനാട്ട്, ഫാ. ഗ്രിഗറി മേപ്പുറം, ഫാ. തോമസ് കാരക്കാട്, ഫാ. ജോര്‍ജ് തൈച്ചേരില്‍, ഫാ. ജോസ് പുളിന്താനത്ത്, ഫാ. തോമസ് പുതിയാപറമ്പില്‍, ഫാ. ബിന്നി കുറിഞ്ഞിപ്പറമ്പില്‍, ഫാ. തോമസ് മുട്ടേല്‍, ഫാ. അലന്‍ വെട്ടുകുഴിയില്‍, ഫാ. ജോസഫ് ഇളംതുരുത്തിയില്‍ എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.