LocalNEWS

വയനാട് ബത്തേരിയില്‍ ആശുപത്രി പരിസരത്ത് 19 കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി

വയനാട്: ബത്തേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് 19 കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ബത്തേരി താലൂക്ക് ആശുപത്രി കോംപൗണ്ടിലാണ് സംഭവം. കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകള്‍ അക്ഷര (19) ആണ് മരിച്ചത്.

ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.

Signature-ad

അക്ഷരയെ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ കാണാതായി എന്ന് പറഞ്ഞ് വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നതിനിടെയാണ് സംഭവം. രാവിലെ 9 മണിയോടെ ജീവിത നൈരാശ്യത്തെ കുറിച്ച് അക്ഷര ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടിരുന്നു.

ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: