Month: January 2023

  • Kerala

    കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം: വിവാദമായതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്

    കോഴിക്കോട്: കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്ക്കാരം വിവാദമായതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽഡിഎഫ് സർക്കാരും കേരളീയ സമൂഹവും ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നും സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു. തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും നടപടികൾ സ്വീകരിക്കണമെന്നുമാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിന്റെ ആവശ്യം. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാനത്തിനെതിരെ മുസ്ലിം ലീ​ഗ് രം​ഗത്തെത്തിയിരുന്നു. മുസ്ലിം വേഷധാരിയെ തീവ്രവാദിയാക്കി ചിത്രീകരിച്ചെന്നാണ് ആക്ഷേപം. മുജാഹിദ് സമ്മേളനത്തിൽ മുസ്ലീം സമുദായത്തിന് വേണ്ടി സംസാരിച്ച് മുഖ്യമന്ത്രി കയ്യടി വാങ്ങി. ഇതേ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മുസ്ലിം സമുദായത്തെ തീവ്രവാദിയാക്കി എന്ന് മുൻ വി​ദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ആരോപിച്ചു. സ്വാഗതഗാനം തയ്യാറാക്കിയതിൽ സൂക്ഷ്മതയുണ്ടായില്ലെന്നുമാണ് ആരോപണം. സാഹോദര്യവും മതമൈത്രിയും ദേശസ്നേഹവുമെല്ലാം പറയുന്ന…

    Read More »
  • NEWS

    മുൻ പ്രസിഡന്‍റിനെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് പെറുവിൽ പ്രക്ഷോഭം: പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി; 12 മരണം

    ലിമ: പെറുവിൽ മുൻ പ്രസിഡന്‍റ് പെട്ര്യോ കാസ്റ്റിനോയെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രക്ഷോഭത്തിൽ 12 മരണം. തിങ്കളാഴ്ച സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മിലുളള ഏറ്റുമുട്ടലിലാണ് മരണം. ജുലിയാക്കയിൽ ഉണ്ടായ സംഘർഷത്തിൽ 34ഓളം പേർക്ക് പരിക്കേറ്റു. ഡിസംബറില്‍ നിയമവിരുദ്ധമായി കോൺഗ്രസ് പിരിച്ചുവിടാൻ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് കാസ്റ്റിനോയെ സ്ഥാനത്ത് നിന്ന് നീക്കിയതും അറസ്റ്റ് ചെയ്തതും. ഇതിന് പിന്നാലെ രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയായിരുന്നു. വിചാരണയ്ക്ക് മുന്‍പായുള്ള പതിനെട്ട് മാസത്തെ കരുതല്‍ തടങ്കലിലാണ് കാസ്റ്റിനോയുള്ളത്. കലാപക്കുറ്റമാണ് കാസ്റ്റിനോയുടെ മേല്‍ ആരോപിച്ചിട്ടുള്ളത്. ഇത് കാസ്റ്റിനോ നിഷേധിച്ചിട്ടുണ്ട്. പെറുവിന്‍റെ തെക്കന്‍ മേഖലയായ പൂണോയിലെ ടിടികാക്ക തടാകത്തിന് സമീപമാണ് തിങ്കളാഴ്ച പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയത്. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലുകള്‍ വലിച്ചെറിഞ്ഞതോടെ സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു. വെടിയൊച്ചകളും പുകയും പ്രദേശമാകെ നിറഞ്ഞുവെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സികള്‍ സംഭവത്തേക്കുറിച്ച് വിവരിക്കുന്നത്. ക്രിസ്തുമസ് പുതുവത്സര സമയത്ത് പ്രതിഷേധത്തിന് ഇടവേള വന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് പ്രതിഷേധം വീണ്ടും…

    Read More »
  • LIFE

    ജനല്‍ തുറന്നപ്പോള്‍ ചുറ്റും വെള്ളം, അകത്തേക്കും വെള്ളം കയറുന്നു! മഹാപ്രളയത്തിന്റെ ഓര്‍മകളുമായി അനു സിത്താര

    മലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത ഒന്നാണ് 2018 ലെ മഹാപ്രളയം. ഇന്നും അതിന്റെ ആഘാതം മലയാളി മറന്നിട്ടുണ്ടാകില്ല. തൊട്ടടുത്ത വര്‍ഷവും കേരളം പ്രളയത്തെ നേരിട്ടു. പരസ്പരം കരുത്തും താങ്ങുമൊക്കെയായി മാറിയാണ് മലയാളി പ്രളയത്തെ അതിജീവിച്ചത്. എല്ലാ മലയാളികള്‍ക്കും പ്രളയവുമായി ബന്ധപ്പെട്ട കഥകള്‍ വരും തലമുറയോട് പറയാനുണ്ടാകും. ഇപ്പോഴിതാ മഹാപ്രളയത്തില്‍ താനും നിമിഷ സജയനും പെട്ടു പോയ കഥ പങ്കുവെക്കുകയാണ് നടി അനു സിത്താര. ഫ്ളവേഴ്സ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് അനു സിത്താര മനസ് തുറന്നത്. അനുവിന്‍െ്‌റ വാക്കുകള്‍ ഇങ്ങനെ: ”എറണാകുളത്ത് അങ്കമാലിയില്‍ പെട്ടു. ഞാന്‍ മാത്രമല്ല, ഞാന്‍ കാരണം നിമിഷ സജയനും പെട്ടു. അന്നൊരു അവാര്‍ഡ് ഷോയുണ്ടായിരുന്നു. എനിക്ക് ഡാന്‍സ് പെര്‍ഫോമന്‍സും നിമിഷയ്ക്ക് അവാര്‍ഡും ഉണ്ടായിരുന്നു. നിമിഷ എന്റെ അടുത്ത സുഹൃത്താണ്. ഇത് കഴിഞ്ഞ് ഞാന്‍ പിറ്റേന്ന് കോഴിക്കോട് പോവുകയാണ് ഒരു പ്രോഗ്രാമുണ്ട്. അത് കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞേ തിരിച്ചു വരികയുള്ളൂ. അതിനാല്‍ നിമിഷയോട് എന്തായാലും വന്നില്ലേ, ഇന്നിവിടെ എന്റെ കൂടെ…

    Read More »
  • Kerala

    സേഫ് ആൻറ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്: പ്രതി പ്രവീൺ റാണയുടെ റിസോർട്ട് പൂട്ടി കൊടികുത്തി യൂത്ത് കോൺ​ഗ്രസ്; റാണയ്ക്ക് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കിയെന്ന് നിക്ഷേപകർ

    തൃശൂർ: സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയുടെ റിസോർട്ടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് റിസോർട്ട് പൂട്ടി കൊടികുത്തി. അരിമ്പൂരെ റാണാസ് റിസോർട്ടാണ് പൂട്ടിയത്. അതേസമയം പ്രവീൺ റാണയ്ക്ക് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കിയെന്നാണ് നിക്ഷേപകരുടെ ആരോപണം. കേസ് അന്വേഷിക്കുന്ന തൃശ്ശൂർ ഈസ്റ്റ് പൊലീസും പ്രതിക്കൊപ്പമെന്ന് നിക്ഷേപകർ ആരോപിച്ചു. തനിക്ക് ജീവന് ഭീഷണിയുണ്ടെന്നാണ് രണ്ടു ലക്ഷം നഷ്ടമായ നിക്ഷേപക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പണം നഷ്ടമായവർ സമരസമിതി രൂപീകരിച്ച് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ 27 ന് അരിമ്പൂര്‍ റാണാ റിസോട്ടില്‍ നടത്തിയ നിക്ഷേപ സംഗമത്തില്‍ റാണയക്ക് പിന്തുണയുമായി അന്തിക്കാട് എസ്ഐ വന്നു. ഇപ്പോള്‍ കേസന്വേഷിക്കുന്ന ഈസ്റ്റ് പൊലീസും റാണയ്ക്കൊപ്പമാണ്. പണം നഷ്ടമായ നൂറിലേറെപ്പേര്‍ തൃശൂരില്‍ യോഗം ചേര്‍ന്ന് സമര സമിതിയും രൂപീകരിച്ചു. കഴിഞ്ഞ ദിവസം റാണയുടെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് പൊലീസ് എത്തുമ്പോഴേക്കും ഇയാൾ മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പൊലീസിന്റെ വീഴ്ചയെന്ന ആരോപണം…

    Read More »
  • Crime

    അതിഥിത്തൊഴിലാളികളെ ആല്‍മരത്തിനു മുകളില്‍ കയറ്റി പണവും ഫോണുമടക്കം അടിച്ചുമാറ്റി!

    തൃശൂര്‍: അതിഥിത്തൊഴിലാളികളെ ആല്‍മരത്തിനു മുകളില്‍ കയറ്റി പണവും ഫോണുമടക്കം അടിച്ചുമാറ്റിയതായി പരാതി. തൃപ്രയാറിന് സമീപം വലപ്പാടണ് സംഭവം. ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്നാവശ്യപ്പെട്ടാണ് 4 അതിഥിത്തൊഴിലാളികളെ മലയാളിയായ ഒരാള്‍ വിളിച്ചത്. ക്ഷേത്രത്തിലേക്കായതുകൊണ്ട് ശുദ്ധി വേണമെന്നു പറഞ്ഞ് അടിവസ്ത്രമടക്കം അഴിപ്പിച്ചു. തോര്‍ത്തു മാത്രം ഉടുത്ത തൊഴിലാളികളെ ചേര്‍ക്കര റോഡരികിലെ ആലിന്റെ മുകളിലേക്കു കയറ്റി. ആലില പറിക്കുന്നതിനിടെ താഴേക്കു നോക്കിയ തൊഴിലാകളികള്‍ ഞെട്ടി! ജോലിക്കു വിളിച്ചയാള്‍ വസ്ത്രങ്ങളും 16,000 രൂപ വില വരുന്ന 2 മൊബൈല്‍ ഫോണുകളും പണവുമായി മുങ്ങുന്നതാണ് അവര്‍ കണ്ടത്. ആലിനു മുകളില്‍ നിന്ന് വേഗം ഇറങ്ങിയെങ്കിലും അപ്പോഴേക്കും അയാള്‍ കടന്നുകളഞ്ഞെന്നു. വസ്ത്രങ്ങള്‍ പിന്നീട് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വലപ്പാട് സ്റ്റേഷനിലെത്തിയ ഇവര്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്. സുശാന്തിന് ഇയാളുടെ ഫോണ്‍ നമ്പര്‍ നല്‍കി. അതില്‍ വിളിച്ചെങ്കിലും ആരും എടുത്തില്ല. ഝാര്‍ഖണ്ഡ് സ്വദേശി വിനോദ് എന്നയാളുടെ പേരിലാണ് സിം കാര്‍ഡ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Crime

    പുതുവത്സരാഘോഷം പൊടിപെടിച്ചു; കടംവീട്ടാന്‍ റബ്ബര്‍ഷീറ്റും ഒട്ടുപാലും മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍

    കോതമംഗലം: പുതുവത്സരാഘോഷത്തിന്റെ കടംവീട്ടാന്‍ മോഷണം നടത്തിയ നാല് പേര്‍ പിടിയില്‍. മോഷ്ടിച്ച റബ്ബര്‍ഷീറ്റും ഒട്ടുപാലും വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ചേലാട് കരിങ്ങഴ ഭാഗത്ത് മഠത്തില്‍ സജിത്ത് (20), നെല്ലിക്കുഴി കമ്പനിപ്പടി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന മന്നാംമലയില്‍ ഗോകുല്‍ (20) എന്നിവരെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ശനിയാഴ്ചയാണ് സംഭവം. പൈമറ്റം സ്വദേശിയുടെ വീടിനടുത്തുള്ള സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന മുപ്പത് കിലോ റബ്ബര്‍ ഷീറ്റും നെടുംപാറ സ്വദേശിയുടെ റബ്ബര്‍ത്തോട്ടത്തിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന 42 കിലോ ഒട്ടുപാലുമാണ് മോഷ്ടിച്ചത്. ഊന്നുകലിലെ കടയില്‍ ഒട്ടുപാല്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവരെ കാക്കനാട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

    Read More »
  • LIFE

    ”നീ പൊക്കമുള്ള പെണ്‍കുട്ടിയെ കല്യാണം കഴിക്കണം; നിന്നെ പോലെ ഒരാളെയല്ല, ബഹദൂര്‍ക്ക പറഞ്ഞ വാക്കുകള്‍ മറക്കില്ല”

    പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് തെളിയിച്ച കലാകാരനാണ് ഗിന്നസ് പക്രുവെന്ന അജയ കുമാര്‍. നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത പക്രു പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരന്‍ ആണ്. ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തികളെക്കുറിച്ച് പക്രു കൈരളി ടിവിയോട് മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ഞാന്‍ അഭിനയിക്കുമ്പോള്‍ എന്റെ കൂടെ വരുന്ന ചെറിയ ആര്‍ട്ടിസ്റ്റ് ആയാലും വലിയ ആര്‍ട്ടിസ്റ്റ് ആയാലും അവര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനും അവരില്‍ നിന്നും മനസ്സിലാക്കാനും ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ ഒരു വാക്ക് ആയിരിക്കും നമ്മളെ ഏറ്റവും കൂടുതല്‍ ഇന്‍സ്‌പൈര്‍ ചെയ്യുന്നത്. അങ്ങനെ മാനസികമായി എനിക്ക് ഏറ്റവും കൂടുതല്‍ അടുപ്പം തോന്നിയത് ബഹദൂര്‍ക്കയോട് ആണ്. ‘ജോക്കര്‍’ സിനിമയില്‍ തുടക്കം മുതല്‍ അവസാനം വരെ ഞങ്ങള്‍ രണ്ട് പേരുമുണ്ട്. മിക്കവാറും ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഷൂട്ടും ഉണ്ടാവാറില്ല. ആ ദിവസങ്ങളില്‍ ഞാന്‍ ബഹദൂര്‍ക്കയുടെ കൂടെ പോയിരിക്കും. ചില സമയത്ത് എന്റെ പ്രായത്തിലേക്ക് അദ്ദേഹം വരും. അദ്ദേഹത്തിന്റെ പഴയ സിനിമാ വിശേഷങ്ങള്‍ പറഞ്ഞ്…

    Read More »
  • Kerala

    ആശ്രിതനിയമനത്തിനു നിയന്ത്രണം, നാലാം ശനി അവധി: ചർച്ച വിഫലം, സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് സര്‍വീസ് സംഘടനകള്‍

    തിരുവനന്തപുരം: ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനും നാലാം ശനിയാഴ്ചകള്‍ അവധിയാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാർ നീക്കത്തിനു തിരിച്ചടി. പരിഷ്കാരങ്ങളോട് എതിര്‍പ്പുമായി സർവീസ് സംഘടനകള്‍. ഇന്നലെ ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയി വിളിച്ച യോഗത്തിലാണ് സര്‍വീസ് സംഘടനകള്‍ ഒന്നാകെ ഈ നിര്‍ദ്ദേശങ്ങളെ എതിര്‍ത്തത്. സി.പി.എം നേതൃത്വത്തിലുള്ള എന്‍.ജി.ഒ യൂണിയന്‍ പോലും ഇീ നിര്‍ദ്ദേശങ്ങളോട് അനുകൂലമായല്ല പ്രതികരിച്ചത്. ചര്‍ച്ചനീണ്ടുപോയതോടെ അഭിപ്രായങ്ങള്‍ എഴുതി നല്‍കാന്‍ ചീഫ് സെക്രട്ടറി ജീവനക്കാരുടെ സംഘടനകളോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശം ആയുധമാക്കികൊണ്ട് ആശ്രിതനിയമനത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനായിരുന്നു ചീഫ് സെക്രട്ടറി ഇന്നലെ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയത്. ഒരു വര്‍ഷം 5 ശതമാനത്തിൽ കൂടുതല്‍ നിയമനങ്ങള്‍ ആശ്രിതനിയമനങ്ങളായി നടത്താന്‍ പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇത് നിയമനങ്ങളില്‍ വീണ്ടും കാലതാമസമുണ്ടാക്കുമെന്നും അതുകൊണ്ട് ഒരു വര്‍ഷം 5% പേര്‍ക്ക് നിയമനം നല്‍കിയശേഷം ബാക്കിയുള്ളവര്‍ക്ക് 10 ലക്ഷം രൂപ നല്‍കാനുമായിരുന്നു സെക്രട്ടറിതല സമിതി നല്‍കിയ നിര്‍ദ്ദേശം. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ സംഘടനകള്‍ ഒന്നാകെ…

    Read More »
  • Kerala

    പണപ്പിരിവിനെച്ചൊല്ലി ബി.ജെ.പി യോഗത്തിനിടെ കൈയ്യാങ്കളി; നേതാക്കള്‍ പണം വാങ്ങിയെന്ന് ആക്ഷേപം

    കോഴിക്കോട്: പണപ്പിരിവിനെച്ചൊല്ലി ബി.ജെ.പി യോഗത്തിനിടെ കൈയ്യാങ്കളി. പേരാമ്പ്രയിലാണ് സംഭവം. തന്റെ ഉടമസ്ഥതയിലുളള പെട്രോള്‍ പമ്പ് നിര്‍മാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാമെന്ന പേരില്‍ ബി.ജെ.പി നേതാക്കള്‍ പണം വാങ്ങിയെന്ന പ്രവര്‍ത്തകനായ പ്രജീഷിന്റെ പരാതിയെച്ചൊല്ലിയായിരുന്നു കൈയ്യാങ്കളി. നേതാക്കള്‍ പണം വാങ്ങിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകനും ബി.ജെ.പി മുന്‍ നേതാവുമായ പാലേരി സ്വദേശി പ്രജീഷിന്റെ പെട്രോള്‍ പമ്പ് നിര്‍മ്മാണത്തിനായി മണ്ണ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശികമായി പ്രതിഷേധം ഉണ്ടായിരുന്നു. ഇത് പരിഹരിക്കാമെന്ന് പറഞ്ഞ് ബി.ജെ.പി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റും ചില ഭാരവാഹികളും ചേര്‍ന്ന് ഒരു ലക്ഷത്തി പതിനായിരം രൂപ പ്രജീഷില്‍ നിന്നും വാങ്ങിയതായാണ് ആരോപണം. വീണ്ടും ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് നേതാക്കള്‍ സമീപിച്ചെങ്കിലും പണം നല്‍കിയില്ലെന്ന് പ്രജീഷ് പറയുന്നു. പിന്നാലെ പെട്രോള്‍ പമ്പ് നിര്‍മ്മാണം നേതാക്കളിടപെട്ട് തടഞ്ഞതായാണ് പരാതി. നേതാക്കള്‍ തന്റെ ഉടമസ്ഥതയില്‍ കുറ്റ്യാടിയിലുളള പെട്രോള്‍ പമ്പിലെത്തി പണം വാങ്ങുന്ന ദൃശ്യങ്ങളും പ്രജീഷിന്റെ ശബ്ദരേഖയും പുറത്ത് വന്നു. ഇതിന് പിന്നാലെ ചേര്‍ന്ന ബി.ജെ.പി പേരാമ്പ്ര…

    Read More »
  • Kerala

    പെരുവനം പെരുവഴിയില്‍; കുട്ടന്‍ മാരാരെ പൂരം ഇലഞ്ഞിത്തറ പ്രമാണി സ്ഥാനത്തുനിന്ന് നീക്കി, കിഴക്കൂട്ട് അനിയന്‍ മാരാര്‍ പകരക്കാരന്‍

    തൃശൂര്‍: പെരുവനം കുട്ടന്‍ മാരാരെ പൂരം ഇലഞ്ഞിത്തറ പ്രമാണിസ്ഥാനത്തുനിന്നും പാറമേക്കാവ് ദേവസ്വം നീക്കി. വെള്ളിയാഴ്ച വേല എഴുന്നള്ളിപ്പില്‍ ഭഗവതിയെ എഴുന്നള്ളിച്ച ശേഷം മേളം വൈകിച്ചതും ചെണ്ട താഴെ വച്ചതുംമാണ് സ്ഥാന ചലനത്തിനു വഴിതെളിച്ചതെന്നു സൂചനയുണ്ട്. 24 വര്‍ഷത്തിനു ശേഷമാണു കുട്ടന്‍ മാരാര്‍ പുറത്തു പോകുന്നത്. കിഴക്കൂട്ട് അനിയന്‍ മാരാരാണ് പുതിയ പ്രമാണി. അതേസമയം, മുതിര്‍ന്ന വാദ്യകലാകാരനായ അനിയന്‍ മാരാര്‍ക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം അലങ്കരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് പാറമേക്കാവ് ദേവസ്വം വ്യക്തമാക്കിയിരുന്നു. തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങള്‍ക്കും മേള പ്രമാണിയാണ് പെരുവനം. 2011 ല്‍ പത്മശ്രീ നല്‍കി ഇദ്ദേഹത്തെ ആദരിച്ചത്. 78 വയസ്സായ കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്ക് പ്രമാണി സ്ഥാനത്ത് ഒരവസരം നല്‍കാന്‍ പാറമേക്കാവ് ദേവസ്വം ബോര്‍ഡ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുകയായിരുന്നു. 1961 മുതല്‍ കിഴക്കൂട്ട് അനിയന്‍ മാരാര്‍ പൂരത്തിനുണ്ട്. കലാകാരന്മാര്‍ക്ക് മാറി മാറി മേളപ്രമാണിസ്ഥാനം…

    Read More »
Back to top button
error: