Month: January 2023

  • Food

    പ്രഭാത ഭക്ഷണത്തിനായി രുചിയേറും ചോളം ഉപ്പുമാവ് ഉണ്ടാക്കാം

    ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു മില്ലറ്റാണ് ചോളം. ഇതിൽ വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ചോളത്തിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം പോലുള്ള അസുഖങ്ങൾക്കും ഉത്തമപരിഹാരമാണ് ചോളം. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റുന്നതിനും ചോളം കഴിക്കുന്നത് ഒരുപരിധിവരെ നല്ലതാണ്. ഇതിൽ കൊഴുപ്പിന്റെ അംശം തീരെ കുറവാണ്. അതിനാൽ ചോളം ഉപ്പുമാവ് പ്രഭാത ഭക്ഷണമായി കഴിക്കുകയാണെങ്കിൽ നിരവധി ആരോഗ്യഗുണങ്ങൾ നേടാം. ഉപ്പുമാവ് ഉണ്ടാക്കാനായി ചോളപ്പൊടിയാണ് ആവശ്യം. ചോളം ഉപ്പുമാവ് ഉണ്ടാക്കുന്ന വിധമാണ് താഴെ ചേർക്കുന്നത്. ആവശ്യമുള്ള ചേരുവകൾ – ചോളപ്പൊടി – 1 കപ്പ് (250 ഗ്രാം) – പാൽപ്പൊടി – ¼ കപ്പും 1ടേബിൾ സ്പൂണും – പാൽപ്പൊടി – ¼ കപ്പും 1ടേബിൾ സ്പൂണും – ചുവന്നുള്ളി (വലുത്)– 2 എണ്ണം കനം കുറച്ച് അരിഞ്ഞത് – പച്ചമുളക് അരിഞ്ഞത് – 2 എണ്ണം – ഇഞ്ചി കനം…

    Read More »
  • Crime

    നയന സൂര്യയുടെ മരണം; പോലീസിനെതിരേ ഗുരുതര ആരോപണവുമായി മുന്‍ ഫോറന്‍സിക് മേധാവി

    തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ (28) മരണത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഫൊറന്‍സിക് മേധാവി കെ.ശശികല. കൊലപാതക സാധ്യത എന്നായിരുന്നു തന്റെ ആദ്യ നിഗമനമെന്നും ‘ആത്മഹത്യയെന്ന് നിഗമനം’ എന്നൊരു മൊഴി പോലീസിനു നല്‍കിയിട്ടില്ലെന്നും കെ.ശശികല പറഞ്ഞു. ‘ശശികലയുടെ നിഗമനം ആത്മഹത്യയെന്നായിരുന്നു’ എന്നാണ് പോലീസ് രേഖപ്പെടുത്തിയത്. ഇത് തെറ്റാണെന്നും അവര്‍ വ്യക്തമാക്കി. കൊലപാതക സാധ്യത കൃത്യമായി പോലീസിനോട് സൂചിപ്പിച്ചിരുന്നുവെന്നും ശശികല ഉറപ്പിച്ച് പറയുന്നു. ഇതോടെ നയനയുടെ മരണവുമായി ബന്ധപ്പെട്ട് വലിയതോതിലുള്ള അട്ടിമറികള്‍ നടന്നിരുന്നു എന്നതിന്റെ സൂചനകളും പുതിയ തെളിവുകളുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നയനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് അന്നത്തെ ഫോറന്‍സിക് മേധാവിയായിരുന്ന കെ. ശശികലയാണ്. ഇവരുടേതെന്ന തരത്തില്‍ നേരത്തെ പുറത്തുവന്ന മൊഴിയില്‍ നയന സൂര്യന്റെ മരണം സ്വയം കഴുത്ത് ഞെരിച്ച് ആകാമെന്ന വിചിത്ര പരാമര്‍ശമാണ് ഉണ്ടായിരുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ‘അസ്ഫിക്സിയോഫീലിയ’ എന്ന സ്വയം പീഡന അവസ്ഥയില്‍ മരണം സംഭവിച്ചതാകാമെന്നായിരുന്നു മൊഴി. എന്നാല്‍, ഇത്തരത്തിലുള്ള ഒരു മൊഴി താന്‍ പോലീസിന് നല്‍കിയിട്ടില്ലെന്ന്…

    Read More »
  • LIFE

    ഓസ്‍കര്‍ അവാര്‍ഡിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് സിനിമകൾ ഷോർട്ട് ലിസ്റ്റിൽ

    തൊണ്ണൂറ്റിയഞ്ചാമത് ഓസ്‍കര്‍ അവാര്‍ഡിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് സിനിമകൾ ഷോർട്ട് ലിസ്റ്റിൽ. ആർആർആർ, ദ് കശ്മീർ ഫയൽസ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയാണ് ആ ചിത്രങ്ങൾ. 301 സിനിമകൾക്കൊപ്പം ആണ് ഓസ്കറിനായി ഈ ഇന്ത്യൻ സിനിമകൾ മത്സരിക്കാൻ ഒരുങ്ങുന്നത്. അവസാന നോമിനേഷനുകള്‍ ജനുവരി 24ന് പ്രഖ്യാപിക്കും. We are overjoyed to share that 'Kantara' has received 2 Oscar qualifications! A heartfelt thank you to all who have supported us. We look forward to share this journey ahead with all of your support. Can’t wait to see it shine at the @shetty_rishab #Oscars #Kantara #HombaleFilms — Hombale Films (@hombalefilms) January 10, 2023 ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിൽ ആണ്…

    Read More »
  • NEWS

    സൗത്ത് സുഡാന്‍ പ്രസിഡന്റ് ട്രൗറസില്‍ മുള്ളി; വാര്‍ത്തയാക്കിയവരെ ഉള്ളില്‍ത്തള്ളി

    ദുബായ്: എയര്‍ ഇന്ത്യാ വിമാനങ്ങളിലെ മൂത്ര വിവാദങ്ങള്‍ക്കു പിന്നാലെ മറ്റൊരു മൂത്രക്കഥകൂടി! പ്രസിഡന്റ് സല്‍വ കീര്‍ മയാര്‍ഡി പൊതുപരിപാടിക്കിടെ മൂത്രമൊഴിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് സൗത്ത് സുഡാനില്‍ ആറ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സൗത്ത് സുഡാന്‍ ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനിലെ മാധ്യമപ്രവര്‍ത്തകരെയാണ് ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ റൈറ്റ്‌സ് ഗ്രൂപ്പ് രംഗത്തെത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. റോഡ് ഉദ്ഘാടന പരിപാടിക്കിടെ ദേശീയഗാനം മുഴങ്ങിയപ്പോള്‍ അറ്റന്‍ഷനായി നിന്ന കീറിന്റെ പാന്റ്‌സുകളെ നനച്ചു കൊണ്ട് മൂത്രം ഒഴുകി തറയില്‍ പരന്നു. രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ ഇത് ചിത്രീകരിക്കുന്നുമുണ്ടായിരുന്നു. കീര്‍ തന്റെ ട്രേഡ്മാര്‍ക്ക് കറുത്ത തൊപ്പിയും ചാരനിറത്തിലുള്ള വസ്ത്രവും ധരിച്ച് പങ്കെടുക്കുന്ന ചടങ്ങിനിടെ ഇടത് ട്രൗസറിന്റെ കാല് നനയുന്നതായാണ് വീഡിയോയിലുള്ളത്. ഒരു യൂട്യൂബ് ചാനലിലാണ് ഇതിന്റെ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ആറ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രം ഒഴിച്ചത്…

    Read More »
  • Kerala

    തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ലൈസൻസ് ഇല്ലാതെ കതിന പൊട്ടിക്കുന്നതിന് വിലക്ക്

    തൃശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ലൈസൻസ് ഇല്ലാതെ കതിന പൊട്ടിക്കുന്നതിന് വിലക്ക്. വെടിമരുന്ന് ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികൾക്ക് പൊലീസ് നോട്ടീസ് നല്‍കി. ശബരിമലയിൽ കതിന പൊട്ടിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ നടപടി. ക്ഷേത്രത്തിൽ  ആചാരത്തിന്റെ ഭാഗമായി രാത്രി മൂന്ന് തവണ കതിനപൊട്ടിക്കുന്ന പതിവുണ്ട്. ചട്ടം ലംഘിച്ച് കതിന പൊട്ടിക്കുന്നതായി പൊലീസിന് പരാതി കിട്ടിയിരുന്നു. ശബരിമലയിൽ മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി ജയകുമാർ ആണ് മരിച്ചത്. മാളികപ്പുറത്ത് കതിന നിറയ്ക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അമല്‍ (28), രജീഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

    Read More »
  • Kerala

    അമ്മ ജിഎസ്‍ടി ഇനത്തില്‍ അടയ്ക്കാനുളളത് 4 കോടി 36 ലക്ഷം രൂപ; നവംബറില്‍ നോട്ടീസ് നല്‍കിയിട്ടും പണം അടച്ചിട്ടില്ല

    കൊച്ചി: താരസംഘടനയായ അമ്മ ജിഎസ്‍ടി ഇനത്തില്‍ അടയ്ക്കാനുളളത് 4 കോടി 36 ലക്ഷം രൂപയെന്ന് ജിഎസ്‍ടി ഇന്‍റലിജന്‍സ് വിഭാഗം. പണം അടയ്ക്കണമെന്ന് കാട്ടി കഴിഞ്ഞ നവംബറില്‍ നോട്ടീസ് നല്‍കിയിട്ടും ഇതുവരെ സംഘടന പണം അടച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കാരണം കാണിക്കൽ നോട്ടീസ് നല്‍കാനാണ് ജിഎസ്ടി വകുപ്പിന്‍റെ നീക്കം. ജിഎസ്‍ടി നിലവിൽ വന്ന 2017 മുതൽ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കുകയോ ചരക്ക് സേവന നകുതി അടയ്ക്കുകയോ ചെയ്തിരുന്നില്ല. സംഘടനയുടെ പ്രവര്‍ത്തനം ചാരിറ്റബിള്‍ സൊസൈറ്റിയെന്ന നിലയിലാണെന്നായിരുന്നു അമ്മയുടെ വാദം. എന്നാൽ, ഇക്കാലയളവില്‍ സ്റ്റേജ് ഷോകളിലൂടെയും ഡൊണേഷനുകളിലൂടെയും അമ്മയ്ക്ക് 15 കോടിയിലേറെ രൂപയുടെ വരുമാനം ഉണ്ടായതായി ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം കണ്ടെത്തി. വിദേശരാജ്യങ്ങളിലുള്‍പ്പെടെ നടത്തിയ താര നിശകളിലൂടെയും ഡൊണേഷന്‍, അംഗത്വ ഫീസ് തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയും ലഭിച്ച വരുമാനത്തിന്‍റെ കണക്കുകൾ കോഴിക്കോട്ടെ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം ശേഖരിച്ചിരുന്നു. തുടർന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ കഴിഞ്ഞ സെപ്റ്റംബറിൽ വിളിച്ചുവരുത്തി. സംഘടന…

    Read More »
  • LIFE

    തിയറ്റർ റിലീസിൻറെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി ടൈറ്റാനിക് വീണ്ടും റിലീസിനൊരുങ്ങുന്നു; 4 കെ 3ഡിയിൽ റീമാസ്റ്ററിംഗ്

    ലോകസിനിമയിലെ എക്കാലത്തെയും ജനപ്രിയ ഏടുകളില്‍ ഒന്നാണ് ടൈറ്റാനിക്. ഹോളിവുഡ് സിനിമകള്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്തവര്‍ പോലും ഉറപ്പായും കണ്ടിരിക്കാന്‍ സാധ്യതയുള്ള എപിക്. ഇപ്പോഴിതാ തിയറ്റര്‍ റിലീസിന്‍റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാ​ഗമായി ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. എന്നാല്‍ ചിത്രം മുന്‍പ് തിയറ്ററുകളില്‍ കണ്ടിട്ടുള്ളവര്‍ക്കുപോലും പുതിയ അനുഭവം പകരുന്ന തരത്തിലാണ് സിനിമ എത്തുക. കാരണം 4കെ 3ഡിയിലേക്ക് റീമാസ്റ്ററിം​ഗ് നടത്തിയാണ് പടം എത്തുന്നത്. ഇതിനോടനുബന്ധിച്ച് പുതിയ ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. #Titanic revient sur grand écran en versions remasterisées 3D et 4K, dès le 8 février au cinéma. pic.twitter.com/eqq7IFFTPr — 20th Century Studios FR (@20thCenturyFR) January 10, 2023 ഈ വര്‍ഷത്തെ വാലന്‍റൈന്‍ഡ് ഡേ കണക്കാക്കിയാണ് ചിത്രം എത്തുക. വാലന്റൈന്‍ഡ് ഡേ വാരാന്ത്യത്തില്‍- ഫെബ്രുവരി 10 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ജാക്കിന്‍റെയും റോസിന്റെയും ദുരന്ത പ്രണയകഥ ഒരിക്കല്‍ക്കൂടി, അതും…

    Read More »
  • Business

    ജോലി തേടുന്നവർക്ക് വമ്പൻ ഓഫറുമായി ആപ്പിൾ; കരിയർ പേജിൽ ഇന്ത്യയിലെ ജോലികൾക്കായി നിരവധി ഓപ്പണിങ്ങുകളുടെ പട്ടിക

    മുംബൈ: ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോറുകൾ തുറക്കാനുള്ള പ്ലാനിങിലാണ് ആപ്പിൾ. കമ്പനിയുടെ ആദ്യത്തെ മുൻനിര റീട്ടെയിൽ സ്റ്റോറുകളാണ് രാജ്യത്ത് ആപ്പിൾ ഓപ്പൺ ചെയ്യുന്നത്. റീട്ടെയിൽ സ്റ്റോറിലേക്കുള്ള ജീവനക്കാരെ കമ്പനി നിയമിക്കാൻ തുടങ്ങിയതായാണ് സൂചന. ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കമ്പനിയുടെ കരിയർ പേജിൽ ഇതിനോടകം നിരവധി ഓപ്പണിങുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത ജോലികൾക്കായാണ് ഓപ്പണിങ്ങുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ കരിയർ പേജിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ജോലികൾക്കായി നിരവധി ഓപ്പണിങ്ങുകൾ ലിസ്റ്റ് ചെയ്തുകഴിഞ്ഞു. ബിസിനസ്സ് വിദഗ്‌ദ്ധൻ, “ജീനിയസ്”, ഓപ്പറേഷൻ എക്‌സ്‌പെർട്ട്, ടെക്‌നിക്കൽ സ്‌പെഷ്യലിസ്റ്റ് എന്നിങ്ങനെ നീളുന്നു ഓപ്പണിങുകളുടെ ലിസ്റ്റുകൾ. ഓഫിഷ്യലി ഓപ്പൺ ചെയ്യാത്ത ആപ്പിൾ സ്റ്റോറുകളിലേക്ക് നിയമനം ലഭിച്ചതായ അഞ്ചിലധികം പേർ ഇതിനോടകം രം​ഗത്തെത്തിയിട്ടുണ്ട്.പ്രഫഷണൽ നെറ്റ്‌വർക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്നിലൂടെയാണ് ഇക്കൂട്ടർ അവകാശവാദം നടത്തിയിരിക്കുന്നത്. ആമസോൺ, ട്വിറ്റർ,മെറ്റ ഉൾപ്പെടെയുള്ള കമ്പനികൾ സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാണിച്ച് പിരിച്ചുവിടൽ നടത്തുന്ന സമയത്താണ് നിയമനമെന്നത് ശ്രദ്ധേയമാണ്. ടാറ്റാ ഗ്രൂപ്പ് രാജ്യത്താകമാനം നൂറോളം ആപ്പിൾ…

    Read More »
  • NEWS

    ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെയുള്ള പ്രതികാര നടപടികൾ തുടരുന്നു; മൂന്ന് പ്രക്ഷോഭകാരികൾക്ക് കൂടി വധശിക്ഷ

    ടെഹ്റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെയുള്ള പ്രതികാര നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്. ഏറ്റവും ഒടുവിലായി മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി ഇറാനിലെ മത ഭരണകൂടം വധശിക്ഷ വിധിച്ചു. പ്രക്ഷോഭകാരികള്‍ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് മതഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും വലിയ കുറ്റമായി കരുതുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് പേരെ കഴിഞ്ഞ ശനിയാഴ്ച തൂക്കിക്കൊന്നിരുന്നു. എന്നാല്‍, വധ ശിക്ഷയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ജയിലിന് മുന്നില്‍ തടിച്ച് കൂടി പ്രതിഷേധിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 13ന് തലസ്ഥാനമായ ടെഹ്റാനിലെത്തിയ കുര്‍ദ് വംശജയായ 22 കാരി മഹ്സ അമീനിയെ ശരിയാം വണ്ണം ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത്. മതകാര്യ പൊലീസിന്‍റെ കൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന മഹ്സ അമീനി ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു. ഇതിന് പിന്നാലെ രാജ്യമൊട്ടാകെ മതകാര്യ പൊലീസിനും സര്‍ക്കാരിനുമെതിരെ അതിശക്തമായ പ്രക്ഷോഭമായിരുന്നു അരങ്ങേറിയത്. ഇതേ തുടര്‍ന്ന് മാസങ്ങളോളം രാജ്യത്ത് കലാപ സമാനമായിരുന്നു. ഏതാണ്ട് 1000 നും 1500 റിനും ഇടയില്‍…

    Read More »
  • Kerala

    ശബരിമല വിമാനത്താവളം: സാമൂഹികാഘാത പഠനം തുടങ്ങി; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കൽ നടപടികൾക്ക് വേഗം കൂട്ടി സർക്കാ‍ർ

    പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികൾക്ക് വേഗം കൂട്ടി സർക്കാ‍ർ. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനം തുടങ്ങി. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റടക്കം 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിന് പിന്നാലെയാണ് സർക്കാർ നടപടികൾ വേഗത്തിലാക്കുന്നത്. നടപടികൾ കാലതാമസമില്ലാതെ പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് കൂടുതൽ ഉദ്യോഗസ്ഥര നിയമിക്കും. 2,263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റിൻറെ ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച് പാല മുൻസിഫ് കോടതിയിൽ കേസുള്ളതിനാൽ കോടതി നിർദ്ദേശപ്രകാരമായിരിക്കും ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുക. സാമൂഹിക ആഘാത പഠനം പൂർത്തിയാക്കി ശേഷം പൊതുജന അഭിപ്രായം തേടും. തുടർന്ന് വിദഗ്ധ സമിതിയുടെ നടപടിക്രമങ്ങളടക്കം പൂ‍ർത്തിയാക്കിയ ശേഷമായിരിക്കും ഭൂമി ഏറ്റെടുക്കലെന്നും റവന്യൂ വകുപ്പ് അറിയിച്ചു. എന്നാൽ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് സർക്കാർ ഉറപ്പിച്ച് പറഞ്ഞതിന് ശേഷം വേണ്ടിവന്നാൽ ഭൂമി പണം നൽകി ഏറ്റെടുക്കാം എന്ന് പറയുന്നതിൽ വൈരുദ്ധ്യമുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. കോടതിയിൽ സർക്കാർ നിലപാടിന് ഈ വാദം തിരിച്ചടിയാകുമെന്നും…

    Read More »
Back to top button
error: