Month: January 2023
-
Kerala
പാലക്കാട് വൻ മയക്കുമരുന്ന് വേട്ട; ട്രെയിനില്‍നിന്ന് 1.7 കോടിയുടെ ചരസ് പിടിച്ചു
പാലക്കാട്: പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ അന്താരാഷ്ട്ര വിപണിയില്‍ 1.7 കോടിരൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നായ ചരസ് കണ്ടെത്തി. ഷാലിമാര്‍-തിരുവനന്തപുരം എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ചരസ് പിടികൂടിയത്. പാലക്കാട് ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സര്‍ക്കിളും സംയുക്തമായാണ് പരിശോധന നടത്തിയത്. കൂടിയ അളവില്‍ കഞ്ചാവ് കടത്തുമ്പോള്‍ പിടിക്കപ്പെടുമെന്ന കാരണത്താല്‍ കഞ്ചാവ് സംസ്‌കരിച്ച് ചരസാക്കി മാറ്റി ട്രെയിന്‍ വഴി കടത്തുന്ന ലഹരി മാഫിയയുടെ ശ്രമമാണ് പൊളിഞ്ഞത്. ലഹരിമരുന്ന് കടത്തിയ പ്രതിയെ കണ്ടെത്തുന്നതിന് എക്‌സൈസും ആര്‍.പി.എഫും അന്വേഷണം ഊര്‍ജിതമാക്കി. സംസ്ഥാനത്ത് ഇത്രയും കൂടിയ അളവില്‍ ചരസ് പിടികൂടുന്നത് അടുത്തകാലത്ത് ആദ്യമാണ്. ദക്ഷിണ റെയില്‍വേ ആര്‍.പി.എഫ്. ഐ.ജി. ജി.എം. ഈശ്വരറാവുവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണര്‍ അനില്‍കുമാര്‍ നായരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പ്രത്യേക പരിശോധന നടത്തിയത്. ആര്‍.പി.എഫ്. സി.ഐ. എന്‍. കേശവദാസ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആര്‍.പി.എഫ്.…
Read More » -
Kerala
മകരവിളക്ക് മഹോത്സവം: ദർശന പുണ്യവുമായി തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്ത് നിന്നും പുറപ്പെടും
പത്തനംതിട്ട: മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുളള തിരുവാഭരണവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര നാളെ ഒന്നിന് വലിയ കോയിക്കല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ദര്‍ശനത്തിനു വച്ചിരുന്ന തിരുവാഭരണങ്ങള്‍ നാളെ പുലര്‍ച്ചെ നാലിന് കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികളില്‍നിന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഏറ്റുവാങ്ങും. 4.30 മുതല്‍ വലിയകോയിക്കല്‍ ക്ഷേത്ര സോപാനത്തില്‍ ദര്‍ശനത്തില്‍ വയ്ക്കും. 11.30 ന് വലിയ തമ്പുരാന്‍ മകയിരം നാള്‍ രാഘവ വര്‍മ്മരാജ ക്ഷേത്രത്തിലേക്ക് എത്തും. പ്രത്യേക പൂജകള്‍ക്കായി ഉച്ചയ്ക്ക് 12 മണിക്ക് നട അടയ്ക്കും. പൂജകള്‍ക്ക് ശേഷം പേടകങ്ങള്‍ മൂന്നും അടയ്ക്കും. മേല്‍ശാന്തി പൂജിച്ചു നല്‍കുന്ന ഉടവാള്‍ രാജപ്രതിനിധി തൃക്കേട്ട നാള്‍ രാജരാജ വര്‍മ്മക്ക് വലിയ തമ്പുരാന്‍ കൈമാറും. ഒരു മണിക്ക് കുളത്തിനാല്‍ ഗംഗാധരന്‍ പിളളയുടെ നേതൃത്വത്തിലുള്ള സംഘം പേടകങ്ങള്‍ ശിരസിലേറ്റും. രാജപ്രതിനിധി പല്ലക്കില്‍ ഘോഷയാത്ര നയിക്കും. ഇരുമുടികെട്ട് ഏന്തിയ നൂറുകണക്കിന് അയ്യപ്പന്‍മാരും ദേവസ്വം ബോര്‍ഡ് അധികൃതരും പോലീസും ഘോഷയാത്രക്ക് ആദ്യാവസാനം…
Read More » -
Local
വിവാഹവീട്ടിലെ ഭക്ഷ്യവിഷബാധ: കണ്ണൂരില്‍ചികിത്സ തേടിയവരുടെ എണ്ണം 100 കവിഞ്ഞു
കണ്ണൂർ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മലപ്പട്ടം പഞ്ചായതില്‍ വിവാഹവീട്ടില്‍ ഭക്ഷ്യവിഷബാധയേറ്റ് നൂറോളം പേര്‍ ചികിത്സ തേടി, ഈ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പും ആരോഗ്യവകുപ്പും കാരണമറിയാതെ ഇരുട്ടില്‍ തപ്പുന്നു. വിവാഹവീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം അവശത അനുഭവപ്പെട്ടവര്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നൂറോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കണ്ണൂര്‍ ജില്ലാ ആശുപത്രി, തളിപറമ്പ് താലൂക് ആശുപത്രി, മയ്യില്‍ സി എച്ച് സി, മലപ്പട്ടം കുടുംബാരോഗ്യകേന്ദ്രം, എന്നിവടങ്ങളിലും കണ്ണൂര്‍, തളിപ്പറമ്പ്, മയ്യില്‍, എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമാണ് ഇവര്‍ ചികിത്സയിലുള്ളത്. ഇതില്‍ മുപ്പതോളം പേര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയിലാണ്. സ്ത്രീകളും കുട്ടികളും വയോധികരും ഭക്ഷ്യവിഷബാധയേറ്റവരിലുണ്ട്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്. എന്നാല്‍ ഇവര്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണോ അതോ കുടിച്ച ശീതളപാനീയത്തില്‍ നിന്നാണോ വിഷബാധയേറ്റതെന്ന കാര്യം ഇതുവരെ ആരോഗ്യവകുപ്പിന് കണ്ടെത്താന്‍ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വിവാഹവീട്ടില്‍ നിന്നും ഭക്ഷണാവശിഷ്ടങ്ങളുടെയും ശീതളപാനീയത്തിന്റെയും സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെങ്കിലും ഫലം…
Read More » -
Business
ഇന്ത്യയിൽ ആപ്പിളിനു വേണ്ടി ടാറ്റ ഐഫോൺ നിർമ്മിക്കും
ബെംഗലൂരു: ആപ്പിളിന്‍റെ ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റ് ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 5,000 കോടി രൂപയുടെ അടുത്തുവരുന്ന ഇടപാടാണ് നടക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇക്കണോമിക് ടൈംസാണ് ഈ വിഷയവുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. എന്നാല്‍ കര്‍ണാടകത്തിലെ ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ഉടമകളായ വിസ്‌ട്രോണോ ടാറ്റ ഗ്രൂപ്പോ ഇടപാടിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ ഐഫോൺ നിർമ്മാതാക്കളാണ് വിസ്‌ട്രോൺ. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13 എന്നിവയുടെ നിർമ്മാണത്തിനായി കര്‍ണാടകത്തില്‍ ഇവര്‍ക്ക് ഒരു കേന്ദ്രമുണ്ട്. അതേ സമയം ഇന്ത്യയില്‍ ഐഫോൺ 14 നോൺ-പ്രോ മോഡലുകളും അടക്കം ഐഫോണുകള്‍ ഫോക്‌സ്‌കോൺ, പെഗാട്രോൺ എന്നിവരുടെ പ്ലാന്‍റുകളിലാണ് നിർമ്മിക്കുന്നത്. പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ടാറ്റ സൺസിന്‍റെ ഉടമസ്ഥതയിലുള്ള ടാറ്റ ഇലക്ട്രോണിക് പ്രൈവറ്റ് ലിമിറ്റഡ് (ടിഇപിഎൽ) കര്‍ണാടക പ്ലാന്‍റ് ഏറ്റെടുക്കും എന്നാണ് പറയുന്നത്. വിസ്‌ട്രോണിന്റെ 2.2 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫാക്ടറി ബാംഗ്ലൂരില്‍നിന്ന് 50…
Read More » -
Kerala
ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിന് പിന്നാലെ വീണ്ടും തിരിച്ചടി; സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ബിജിമോൾ പുറത്ത്
തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ഇഎസ് ബിജിമോളെ ഒഴിവാക്കി. ജയാ മധുവിനെയാണ് ബിജിമോള്‍ക്ക് പകരം എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ജില്ലാ കമ്മിറ്റി അംഗമായി ബിജിമോള്‍ തുടരും. പൈനാവ് കെ.ടി ജേക്കബ് സ്മാരകത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ ശിവരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗമാണ് 13 അംഗ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തത്. കെ. സലിം കുമാര്‍, കെ.കെ ശിവരാമന്‍, പ്രിന്‍സ് മാത്യു , പി. പളനിവേല്‍, ജോസ് ഫിലിപ്പ്, വി.കെ ധനപാല്‍, എം.വൈ ഔസേപ്, ജയാ മധു, പി. മുത്തുപ്പാണ്ടി, സി.യു ജോയി, ജി.എന്‍ ഗുരുനാഥന്‍, വാഴൂര്‍ സോമന്‍, എം.കെ പ്രിയന്‍ എന്നിവരെയാണ് എക്സിക്യൂട്ടീവിലേക്കു തിരഞ്ഞെടുത്തത്. പ്രിന്‍സ് മാത്യു, പി. പളനിവേല്‍ എന്നിവരെ അസിസ്റ്റന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ അഷ്റഫ് യോഗത്തില്‍ പങ്കെടുത്തു. ഇഎസ് ബിജിമോളും ജില്ലാ നേതൃത്വവും തമ്മിലുള്ള പോര് നേരത്തെ മറനീക്കി പുറത്തുവന്നിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്…
Read More » -
NEWS
ദുബൈയില്‍ നിന്ന് സലാലയിലേക്ക് പോകുകയായിരുന്ന ജിടിസിയുടെ ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
ദുബൈയില്‍ നിന്ന് സലാലയിലേക്ക് പോകുകയായിരുന്ന ജിടിസിയുടെ ബസ് അപകടത്തില്‍പ്പെട്ട് ഒമാന്‍ സ്വദേശി മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു. തുംറൈത്തിന് സമീപം തോകയില്‍ ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്. മുന്നില്‍ പോവുകയായിരുന്ന ട്രെയിലറില്‍ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ സലാല സുല്‍ത്വാന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരിലധികവും യമന്‍, ഒമാന്‍ പൗരന്മാരാണെന്നാണ് അറിയുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു
Read More » -
Crime
ആറു വയസ്സുകാരന്‍ അധ്യാപികയെ വെടിവെച്ചുകൊന്നു! ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല; കുട്ടി ഇപ്പോള്‍ ചികിത്സയിൽ
ആറു വയസ്സുകാരനായ വിദ്യാര്‍ത്ഥി അമ്മയുടെ തോക്കുമായി സ്‌കൂളില്‍ എത്തി സ്വന്തം അധ്യാപികയെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ വെര്‍ജിനയില്‍ ആണ് സംഭവം. അമ്മ നിയമപരമായി വാങ്ങിയ തോക്കുമായി സ്‌കൂളിലെത്തിയ കുട്ടി അധ്യാപികക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെര്‍ജിനയിലെ റിച്ച്മണ്ടില്‍ നിന്ന് 112 കിലോമീറ്റര്‍ ദൂരെയുള്ള ന്യൂപോര്‍ട്ട് ന്യൂസ് നഗരത്തിലെ റിച്ച്നെക്ക് എലിമെന്ററി സ്‌കൂളില്‍ ആണ് സംഭവം നടന്നത്. ജനുവരി ആറിനായിരുന്നു വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഭീതിയിലാഴ്ത്തിയ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് . ബാഗിനുള്ളില്‍ ഒളിപ്പിച്ചുവച്ചാണ് കുട്ടി തോക്ക് സ്‌കൂളില്‍ എത്തിച്ചത്. ശേഷം ക്ലാസ് മുറിയില്‍ അധ്യാപിക ക്ലാസ് എടുത്തു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബാഗില്‍ നിന്നും കുട്ടി തോക്ക് പുറത്തെടുത്ത് അധ്യാപികയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അബിഗെയ്ല്‍ സ്വെര്‍നര്‍ എന്ന അധ്യാപികയ്ക്ക് നേരെയാണ് വിദ്യാര്‍ത്ഥിയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഈ ആക്രമണം അറിയാതെ സംഭവിച്ചത് അല്ല എന്നും വ്യക്തമായ പ്ലാനിങ്ങോടെയാണ് ആറു വയസ്സുകാരന്‍ കുറ്റകൃത്യം നടപ്പിലാക്കിയതെന്നും പോലീസ് മേധാവിയായ സ്റ്റീവ് ഡ്രൂ മാധ്യമങ്ങളോട് പറഞ്ഞു. വെടിയേറ്റ അധ്യാപികയെ…
Read More » -
Movie
സൈജുക്കുറുപ്പ് നായകൻ, ദർശന നായിക, സിൻ്റോ സണ്ണി സംവിധായകൻ. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ പുതിയ സിനിമ വരുന്നു
പ്രശസ്ത സംവിധായകനായ ഹരിഹരൻ്റെ ‘മയൂഖ’ത്തിലെ നായകനായി മലയാള സിനിമയി ലെത്തി. പിന്നീട് വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകൻ്റെ മനം കവർന്ന സൈജു ക്കുറുപ്പ് ഏറെ ഇടവേളക്കുശേഷം വീണ്ടും നായകസ്ഥാനത്തെത്തുന്നു. നവാഗതനായ സിൻ്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൈജു ക്കുറുപ്പ് നായകനായി എത്തുന്നത്. നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമ്മിക്കുന്നത്. കളിമണ്ണ്, മ്യാവു, എല്ലാം ശരിയാകും, മേ ഹൂം മുസ എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് തിരുവല്ല നിർമ്മിക്കുന്ന ചിത്രമാണിത്. ജിബു ജേക്കബ്ബിൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു വരുകയായിരുന്നു സിൻ്റോസണ്ണി. നാട്ടിൽ നടന്ന യഥാർത്ത സംഭവത്തെ ആസ്പദമാക്കി തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ‘ചില കഥാപാത്രങ്ങൾ ഒരഭിനേതാവിൻ്റെ ജീവിതത്തിൽ പലപ്പോഴും വലിയ വഴിത്തിരിവിന് ഇടയാക്കുന്നുണ്ട്. അത് വെള്ളിമൂങ്ങയിൽ ബിജു മേനോനിൽ കാണാൻ ഇടവന്നു. വെള്ളിമൂങ്ങ എന്ന ചിത്രത്തിൻ്റെ ക്ലാസ്, എൻ്റെ ജീവിതത്തേയും ഏറെ സ്വാധീനിച്ചു. ആസ്വാധീനമാണ്…
Read More » -
Crime
സ്റ്റേഷനിലേക്ക് പോകവെ മോഷ്ടാവ് കൈയിൽ കരുതിയ കത്തികൊണ്ട് പോലീസുകാരനെ കുത്തി; എഎസ്ഐയ്ക്ക് ദാരുണാന്ത്യം; പ്രതിക്കെതിരെ കൊലപാതകകുറ്റവും
ദില്ലി: മോഷണകേസിലെ പ്രതിയുടെ കുത്തേറ്റ് ദില്ലിയിൽ എ എസ് ഐ മരിച്ചു. മോഷണക്കേസിലെ പ്രതിയായ അനീഷിനെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എ എസ് ഐക്ക് കുത്തേറ്റത്. മയാപുരിയിൽ ജനുവരി നാലിനാണ് സംഭവം നടന്നത്. ഗുരുതര പരിക്കേറ്റ എ എസ് ഐ ശംഭു ദയാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മോഷണകേസിൽ പിടിയിലായി സ്റ്റേഷനിലേക്ക് കൊണ്ടുപോകവെ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ടാണ് പ്രതി അനീഷ് എ എസ് ഐയെ കുത്തിയത്. എ എസ് ഐ കുത്തേറ്റതിന് പിന്നാലെ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ എ എസ് ഐയെ ആക്രമിച്ച് കടന്നു കളയാൻ ശ്രമിച്ച അനീഷിനെ കൂടുതൽ പൊലീസുകാരെത്തി അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കൊലപാതകകുറ്റം അടക്കം ചുമത്തിയിട്ടുണ്ട്. പ്രതി എ എസ് ഐയെ കുത്തുന്നതടക്കമുള്ള സംഭവങ്ങളുടെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇയാൾ ഒന്നിലധികം തവണയാണ് എ എസ് ഐ ശംഭു ദയാലിനെ കുത്തിയത്. പൊലീസ് സ്‌റ്റേഷനിൽ എത്തുന്നതിന് മുമ്പായാണ് പ്രതി അനീഷ്…
Read More » -
India
ചാനലുകള്‍അതിരുവിടുന്നെന്ന് കേന്ദ്ര സർക്കാർ, നിയന്ത്രണങ്ങൾ വരുമോ…?
ന്യൂഡല്‍ഹി : ടെലിവിഷന്‍ ചാനലുകളുടെ ചട്ടവിരുദ്ധമായ നീക്കങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിൻ്റെ മുന്നറിയിപ്പ്. ദാരുണവും ഹൃദയഭേദകവുമായ കുറ്റകൃത്യങ്ങളുടെയോ അപകടങ്ങളുടെയോ ചിത്രം പ്രേക്ഷകരെ കാണിക്കുന്നത് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ക്രിക്കറ്റ് താരം ഋഷഭ് പന്ത് നേരിട്ട റോഡപകടം അടക്കമുള്ള സംഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജാഗ്രതാനിര്‍ദേശം. രക്തത്തില്‍ കുളിച്ച മൃതദേഹങ്ങളുടെയോ പരിക്കേറ്റവരുടെയോ വിഡിയോ ദൃശ്യങ്ങള്‍, നിര്‍ദ്ദയം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍, കൂട്ടനിലവിളി, അധ്യാപകന്‍ വിദ്യാര്‍ഥിയെ കഠിനമായി ശിക്ഷിക്കുന്ന രംഗങ്ങള്‍ ഇവയൊക്കെ മിനിറ്റുകളോളം കാണിക്കുന്നു. പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഇത്തരം രംഗങ്ങള്‍ പ്രത്യേക വൃത്തത്തിനുള്ളിലാക്കി പ്രദർശിപ്പിക്കുന്നു. ദൃശ്യങ്ങള്‍ അവ്യക്തമാക്കാനോ ദൂരെ നിന്നെടുത്ത ചിത്രങ്ങള്‍ കാണിക്കാനോ ശ്രദ്ധിക്കുന്നില്ല. സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ ഒരു മര്യാദയുമില്ലാതെ അതേപടി പകര്‍ത്തി സംപ്രേഷണം ചെയ്യുന്നു. ഇത് കടുത്ത മനോവ്യഥക്ക് ഇടയാക്കുന്ന കാര്യങ്ങളാണ്. പ്രക്ഷേപണ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. അതുകൊണ്ട് കുറ്റകൃത്യങ്ങള്‍, അപകടം, അക്രമം തുടങ്ങിയവയുടെ റിപ്പോര്‍ട്ടിങ്ങില്‍ ജാഗ്രത കാണിക്കണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഓര്‍മിപ്പിച്ചു
Read More »