Month: January 2023
-
LIFE
മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലി: മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ആര്‍ആര്‍ആര്‍ ടീമിനെയും ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘നാട്ടു നാട്ടു’ ഗാനം ഒരുക്കിയ കീരവാണിയെയും അഭിനന്ദിച്ചത്. വളരെ സവിശേഷമായ ഒരു നേട്ടമാണിത്. എംഎം കീരവാണിയെ അഭിനന്ദിക്കുന്നു. ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്, രാഹുൽസിപ്ലിഗുഞ്ച് എന്നിവരെയും അഭിനന്ദിക്കുന്നു. രാജമൌലി, ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എല്ലാ ആര്‍ആര്‍ആര്‍ ടീമിനെയും അഭിനന്ദിക്കുന്നു. ഈ അഭിമാനകരമായ നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു – പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു. A very special accomplishment! Compliments to @mmkeeravaani, Prem Rakshith, Kaala Bhairava, Chandrabose, @Rahulsipligunj. I also congratulate @ssrajamouli, @tarak9999, @AlwaysRamCharan and the entire team of @RRRMovie. This prestigious honour has made every Indian very proud. https://t.co/zYRLCCeGdE — Narendra Modi (@narendramodi)…
Read More » -
Business
ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ഇടിവ്
ദില്ലി: ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ഇടിവ്. 2021 നവംബറിനെ അപേക്ഷിച്ച് 2022 നവംബറിൽ രാജ്യത്തേക്കുള്ള ഇറക്കുമതി 5.42 ശതമാനം കുറഞ്ഞു. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ചൈനയിൽ നിന്നുള്ള ഇറക്കുമതി 2021 നവംബറിൽ 8.08 ബില്യൺ ഡോളറായിരുന്നു. എന്നാൽ ഇത് 2022 നവംബറിൽ 7.65 ബില്യൺ ഡോളറായി കുറഞ്ഞു, ഇലക്ട്രോണിക് ചരക്കുകളാണ് ചൈനയിൽ നിന്നും കൂടുതലായി ഇന്ത്യയിൽ എത്താറുണ്ടായിരുന്നത്. ഇതിൽ തന്നെയാണ് കുറവ് വന്നിരിക്കുന്നതും. പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, യൂറിയ, ഡയമോണിയം ഫോസ്ഫേറ്റ് എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ പ്രധാന ഇനങ്ങളിൽ ചിലത്. 2022-23 സാമ്പത്തിക വർഷത്തിൽ ഇത് തുടർച്ചയായ രണ്ടാം മാസമാണ് ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 8.70 ബില്യൺ ഡോളറിൽ നിന്ന് 7.85 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു. മാത്രമല്ല, ആഗോള ഡിമാൻഡ് ദുർബലമായതിനാൽ ചൈനയുടെ ഒക്ടോബറിലെ കയറ്റുമതി 0.3 ശതമാനം കുറഞ്ഞിട്ടുണ്ട്, പകർച്ചവ്യാധിയെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഉപഭോക്തൃ…
Read More » -
Crime
കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 95 പവൻ കവർന്ന സംഭവം: പ്രതി പിടിയിൽ; കള്ളനെ പിടികൂടിയതിന് നാട്ടുകാരും വീട്ടുകാരും പൊലീസിന് മധുരം നൽകി
തൃശ്ശൂർ: കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 95 പവൻ സ്വർണം മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. 10 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അന്വേഷണം വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് പൊലീസ് പറയുന്നു. കണ്ണൂർ സ്വദേശിയായ ഇസ്മായിലിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കുന്നംകുളത്ത് രാജൻ – ദേവി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. മുൻപ് ആറ് കേസുകളിൽ പ്രതിയാണ് 30കാരനായ പ്രതി. ഡിസംബർ രണ്ടിനാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. ഒറ്റയ്ക്ക് യാത്ര ചെയ്ത് ഒഴിഞ്ഞ വീടുകൾ നോക്കി കണ്ടെത്തി മോഷണം ചെയ്യുന്നതാണ് പ്രതിയുടെ രീതി. കുന്നംകുളത്ത് പുതുവത്സര ദിവസമായിരുന്നു പ്രതി മോഷണം നടത്തിയത്. രാജൻ വിദേശത്താണ്. സംഭവ ദിവസം ദേവി വീട്ടിലുണ്ടായിരുന്നില്ല. രാത്രി വീട്ടിലെത്തിയ പ്രതി കോളിങ് ബെൽ അടിച്ച് ഇവിടെ ആളുണ്ടോയെന്ന് നോക്കി. ആരും വാതിൽ തുറക്കാതെ വന്നതോടെ ആളില്ലെന്ന് ഉറപ്പിച്ചു. പിന്നീട് പുറകിലെ വാതിൽ കുത്തിപ്പൊളിച്ചാണ് ഇസ്മായിൽ വീടിന് അകത്ത് കടന്നത്.…
Read More » -
Local
എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടറി ജോർജ് മരങ്ങോലി രാജി വച്ച് ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നു
ഏറ്റുമാനൂർ: എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടറി ജോർജ് മരങ്ങോലി പാർട്ടി സ്ഥാനം രാജി വച്ച് ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നു. എൻ.സി.പി. സംസ്ഥാന നിർവാഹക സമിതി അംഗമായ കാണക്കാരി സ്വദേശി തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തി പാർട്ടിയിൽനിന്നും പുറത്താക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് രാജിവച്ച് ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നു ജോർജ് മരങ്ങോലി പറഞ്ഞു. തനിക്കൊപ്പം എൻ.സി.പിയുടെ സജീവ് പ്രവർത്തകരായ 50 ഓളം പേരും ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് തോമസ് ലയന സമ്മേളനം ഉദ്ഘാടനം ചെയ്തതായും അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Read More » -
India
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണ; ത്രിപുരയിൽ ബി.ജെ.പിയെ പുറത്താക്കാൻ മതേതര കക്ഷികൾ ഒന്നിക്കണമെന്ന് സീതാറാം യെച്ചൂരി
അഗർത്തല: ത്രിപുരയിൽ ബി.ജെ.പിയെ പുറത്താക്കാൻ മതേതര കക്ഷികൾ ഒന്നിക്കണമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുരയിൽ ബി ജെ പി യെ തോൽപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം. ബി ജെ പി യെ തോൽപ്പിക്കാൻ മതേതര കക്ഷികളെ ഒന്നിപ്പിക്കണം. ഇതാണ് പാർട്ടി കോൺഗ്രസിലെയും തീരുമാനം. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിൽ മുന്നോട്ട് പോകുന്ന പ്രദ്യുതിന്റെ പാർട്ടിയുമായുള്ള സഹകരണത്തിൽ യെച്ചൂരി നിലപാട് വ്യക്തമാക്കിയില്ല. ത്രിപുര തെരഞ്ഞെടുപ്പ് നിർണായകമാണെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്തെ ബിജെപി സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു. ത്രിപുരയിൽ ബിജെപിയെ തോൽപ്പിക്കാൻ മതേതര പാർട്ടികളുടെ സഹകരണവും കൂട്ടായ്മയും വേണം. ഇതിനുവേണ്ട നടപടികൾ സംസ്ഥാനത്തെ സിപിഎം നേതൃത്വം കൈക്കൊള്ളും. ബംഗാളിലെ സി പി എം നേതൃത്വത്തെ കേന്ദ്ര നേതൃത്വം വിമർശിച്ചത് തെരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കിയതിനല്ല. ധാരണയെക്കാൾ ഉപരി മുന്നണിയായി കോൺഗ്രസുമായി ബംഗാളിൽ പ്രവർത്തിച്ചു. ഇത് സഖ്യം രൂപീകരിച്ചതിന് തുല്യമായി. അതിനാലാണ് വിമർശിച്ചതെന്നും യെച്ചൂരി പറഞ്ഞു. ബി ജെ പി വിരുദ്ധ വോട്ട്…
Read More » -
Kerala
കോടികൾ മുടക്കി ലഹരി വിരുദ്ധ കാമ്പയിനുകൾ സർക്കാർ നടത്തുമ്പോൾ പാർട്ടി നേതാക്കളും കേഡർമാരും ലഹരി മാഫിയകളായി പ്രവർത്തിക്കുന്നു; പരിഹസിച്ച് സതീശൻ
തിരുവനന്തപുരം: ഒരു വശത്ത് കോടികൾ മുടക്കി ലഹരി വിരുദ്ധ കാമ്പയിനുകൾ സർക്കാർ നടത്തുമ്പോൾ മറുവശത്ത് പാർട്ടി നേതാക്കളും കേഡർമാരും ലഹരി മാഫിയകളായി പ്രവർത്തിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലഹരിക്കടത്തിലെ സി.പി.എം ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എന്ത് പറയാനുണ്ടെന്നും സതീശൻ ചോദിച്ചു. സംസ്ഥാനത്ത് ലഹരിക്കടത്ത് സംഘങ്ങൾ ഉൾപ്പെടെ എല്ലാ മാഫിയകൾക്ക് പിന്നിലും സിപിഎം നേതാക്കളാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ആലപ്പുഴയിൽ സിപിഎം നേതാവിൻ്റെ നേതൃത്വത്തിൽ പാർട്ടി സംഘം നടത്തിയ നിരോധിത പാൻ മസാലക്കടത്ത് എന്നും സതീശൻ പറഞ്ഞു. സിപിഎം കൗൺസിലറുടെ വാഹനത്തിൽ നിന്നാണ് ഒരു കോടി രൂപ വിലവരുന്ന പാൻ മസാല പിടികൂടിയത്. അറസ്റ്റിലായവരെല്ലാം സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുമാണ്. ഒരു വശത്ത് കോടികൾ മുടക്കി ലഹരി വിരുദ്ധ കാമ്പയിനുകൾ സർക്കാർ നടത്തുമ്പോൾ മറുവശത്ത് പാർട്ടി നേതാക്കളും കേഡർമാരും ലഹരി മാഫിയകളായി പ്രവർത്തിക്കുകയാണ്. സിപിഎം നേതാക്കളുടെ നേതൃത്വത്തിലോ പിന്തുണയിലോ ആണ് സംസ്ഥാനത്ത് ലഹരിക്കടത്ത് ഉൾപ്പെടെ എല്ലാ നിയമവിരുദ്ധ പ്രവത്തനങ്ങളും നടക്കുന്നത്. ലഹരി…
Read More » -
Kerala
കുഴൽമന്ദത്ത് യുവാക്കൾ ബസിനടിയിൽപ്പെട്ടു മരിച്ചസംഭവം; കെ.എസ്.ആർ.ടി.സി. ഡ്രൈവറെ പിരിച്ചുവിട്ടു
പാലക്കാട്: കുഴൽമന്ദത്ത് യുവാക്കൾ ബസിനടിയിൽപ്പെട്ടു മരിച്ചസംഭവംത്തിൽ ഉത്തരവാദിയായ കെ.എസ്.ആർ.ടി.സി. ഡ്രൈവറെ പിരിച്ചുവിട്ടു. 2022 ഫെബ്രുരി 7 നാണ് കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ചത്. പീച്ചി സ്വദേശി സിഎൽ ഔസേപ്പിനെയാണ് സർവീസിൽനിന്ന് പുറത്താക്കിയത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കൃത്യവിലോപം കെഎസ്ആർടിസിയ്ക്ക് അവമതിപ്പുണ്ടാക്കിയതായി വിലയിരുത്തിയാണ് നടപടി. ഔസേപ്പ് തുടർന്നാൽ കൂടുതൽ മനുഷ്യ ജീവൻ നഷ്ടമാകുമെന്ന നിരീക്ഷണത്തോടെയാണ് നടപടി. കഴിഞ്ഞ വർഷം ഫെബ്രുവരി 7 ന് രാത്രി 10 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പാലക്കാട് നിന്ന് വടക്കഞ്ചേരിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിടിച്ചാണ് ബൈക്ക് യാത്രക്കാർ മരിച്ചത്. റോഡിൻ്റെ ഇടതു വശത്ത് ബസിന് പോകാൻ ഇടം ഉണ്ടായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവർ ബസ് വലത്തോട്ട് വെട്ടിച്ചു. ഇതാണ് അപകട കാരണം. അപകടത്തെ തുടർന്ന് ഔസേപ്പ് സസ്പെൻഷനിലായിരുന്നു. ഡ്രൈവർ ഔസേപ്പ് മനപൂർവം അപകടമുണ്ടാക്കിയെന്ന ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൻ്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി. വിശദമായ അന്വേഷണം നടത്തി. അപകടത്തിൻ്റെ ദൃശ്യങ്ങളിൽ ഡ്രൈവറുടെ ഭാഗത്തെ വീഴ്ച…
Read More » -
Kerala
വിഷം കുടിക്കാൻ വിധിക്കപ്പെട്ട് മലയാളികൾ; രാസവസ്തുക്കൾ കലർത്തിയ 15,300 ലിറ്റർ പാൽ തമിഴ്നാട് അതിർത്തിയിൽ പിടികൂടി
കൊല്ലം: വിഷം കുടിക്കാൻ വിധിക്കപ്പെട്ട മലയാളികൾ, പാലിലും രാസവസ്തുക്കൾ കലർത്തി തട്ടിപ്പ്. രാസവസ്തുക്കൾ കലർത്തി മായം ചേർത്ത് തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്കു കൊണ്ടുവന്ന പാൽ അതിർത്തിയിലെ പരിശോധനയിൽ പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ടാങ്കറിൽ കൊണ്ടുവന്ന, ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പാൽ പിടികൂടിയത്. ഇന്ന് രാവിലെ മൃഗസംരക്ഷണ വകുപ്പ് പരിശോധനയിലാണ് ടാങ്കറിൽ കൊണ്ടുവരികയായിരുന്ന പാൽ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് കൊല്ലത്തേക്ക് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയാണ് പാൽ കൊണ്ടുവന്നത്. പിടിച്ചെടുത്ത പാൽ ആരോഗ്യവകുപ്പിന് കൈമാറും. പത്തനംതിട്ടയിലെ പന്തളത്തുള്ള ഒരു കമ്പനിയിലേക്ക് കൊണ്ടുവന്ന പാലാണ് എന്നാണ് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന വിവരം. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. പാൽ ഏറെ നാൾ കേട് കൂടാതെ ഇരിക്കാൻ വേണ്ടിയാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്. ഛർദ്ദി, വയറിളക്കം പോലുള്ള രോഗങ്ങൾക്ക് ഇതു കാരണമാകും. പാലിന്റെ ഗുണമേന്മ…
Read More » -
Health
മദ്യപാനികൾ മറന്നു പോകരുത് ഇക്കാര്യങ്ങൾ, ഒരു തുള്ളി മദ്യത്തിൽ നിന്നു പോലും ക്യാൻസർ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന. ഹൃദയരോഗം സ്ട്രോക്ക്, പാന്‍ക്രിയാസ്, കരള്‍, കുടല്‍, തലച്ചോറിന്റെ പ്രവര്‍ത്തനം തുടങ്ങി മദ്യ വിപത്തുകൾ വിശദമായി അറിയുക
ഹൃദ് രോഗികൾ ദിവസവും രണ്ട് പെഗ് മദ്യം കഴിക്കുന്നത് ഉത്തമം എന്നാണ് ചില ഡോക്ടർമാരുടെ ശുപാർശ. പക്ഷേ ഇത് അബദ്ധമാണ്. മദ്യങ്ങളെല്ലാം ആരോഗ്യത്തിന് ഹാനികരമാണ്. ബിയര്‍ അത്ര അപകടകാരിയല്ലെന്ന് പറയുന്നുണ്ടെങ്കിലും ഗുരുതരമായ കരള്‍, ഹൃദയരോഗങ്ങള്‍ക്ക് കാരണമാകുമെന്നതാണ് സത്യം. രക്തത്തിലെ പഞ്ചസാരയുടെ അളവും, രക്തസമ്മര്‍ദവും ക്രമാതീതമായി ഉയര്‍ത്താന്‍ ബിയര്‍ വഴിവെയ്ക്കും. പാന്‍ക്രിയാസ്, കരള്‍, കുടല്‍ എന്നിവയ്ക്കാണ് പ്രശ്നങ്ങള്‍ രൂപപ്പെടുക. കൂടാതെ, ഭാരം വര്‍ദ്ധിക്കാനും ഇതിലെ പഞ്ചസാരയുടെ അളവ് കാരണമാകും. സ്ഥിരം മദ്യപാനിയാണെങ്കില്‍ പെരുമാറ്റത്തില്ലും വൈരുദ്ധ്യം വരാൻ സാധ്യതയുണ്ട്. അമിത മദ്യപാനം മുതിര്‍ന്നവരില്‍ ഉയര്‍ന്ന സ്ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും എന്നാണ് മറ്റൊരു കണ്ടെത്തൽ. 20നും 30നും ഇടയില്‍ പ്രായമുള്ള, മിതമായ അളവില്‍ മദ്യം കഴിക്കുന്ന ആളുകള്‍ക്ക് മദ്യം കഴിക്കാത്തവരേക്കാള്‍ ചെറുപ്പത്തില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ഗവേഷകര്‍ നൽകുന്ന മുന്നറിയിപ്പ്. ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 19 ശതമാനം അധിക സാധ്യതയാണ് ഇവര്‍ക്കുള്ളത്. ‘കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ചെറുപ്പക്കാര്‍ക്കിടയിലെ…
Read More » -
Kerala
പിണറായി തല മറന്ന് എണ്ണ തേക്കരുത്, ചൂടിയിരിക്കുന്ന കീരീടം തൊഴിലാളികളുടെ സംഭാവന; വെടിയുതിര്‍ത്ത് ഇസ്മായില്‍
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമര്‍ശനവുമായി സി.പി.ഐ നേതാവ് കെ.ഇ ഇസ്മായില്‍. കര്‍ഷകത്തൊഴിലാളികളുടെ കാര്യത്തില്‍ പിണറായി വിജയന്‍ തല മറന്ന് എണ്ണ തേക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു വിമര്‍ശനം. കര്‍ഷകത്തൊഴിലാളികള്‍ അഹോരാത്രം പണിപ്പെട്ടാണ് ഇടതുപക്ഷ പ്രസ്ഥാനത്തെ കേരളത്തില്‍ വിജയിപ്പിച്ചിട്ടുള്ളത് അല്ലാതെ സ്വര്‍ണക്കടത്തല്ലെന്നായിരുന്നു ഇസ്മായിലിന്റെ വിമര്‍ശനം. തലയില്‍ ചൂടിയിരിക്കുന്ന കിരീടം കര്‍ഷകത്തൊഴിലാളികളുടെ സംഭാവനയാണെന്ന് ഓര്‍ക്കണമെന്നും യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിലുള്ള നിബന്ധനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മക്കള്‍ക്ക് ജോലിയുണ്ടോ സൗകര്യമുള്ള വീടുണ്ടോ എന്നൊക്കെ നോക്കി പെന്‍ഷന്‍ നല്‍കുന്ന രീതി അവസാനിപ്പിക്കണം. മറ്റു മേഖലകളില്‍ പെന്‍ഷന്‍ നല്‍കുമ്പോള്‍ മക്കളുടെ ജോലിയും സൗകര്യമുള്ള വീടുമൊന്നും മാനദണ്ഡമല്ലല്ലോ. മിനിമം പെന്‍ഷന്‍ 3000 രൂപയാക്കണം. അതിവര്‍ഷാനുകൂല്യമായി കൊടുക്കാനുള്ളത് 466 കോടി രൂപയുടെ കുടിശ്ശികയാണെന്നും കെ ഇ ഇസ്മായില്‍ ചൂട്ടിക്കാട്ടി.
Read More »