KeralaNEWS

പിണറായി തല മറന്ന് എണ്ണ തേക്കരുത്, ചൂടിയിരിക്കുന്ന കീരീടം തൊഴിലാളികളുടെ സംഭാവന; വെടിയുതിര്‍ത്ത് ഇസ്മായില്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമര്‍ശനവുമായി സി.പി.ഐ നേതാവ് കെ.ഇ ഇസ്മായില്‍. കര്‍ഷകത്തൊഴിലാളികളുടെ കാര്യത്തില്‍ പിണറായി വിജയന്‍ തല മറന്ന് എണ്ണ തേക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു വിമര്‍ശനം.

കര്‍ഷകത്തൊഴിലാളികള്‍ അഹോരാത്രം പണിപ്പെട്ടാണ് ഇടതുപക്ഷ പ്രസ്ഥാനത്തെ കേരളത്തില്‍ വിജയിപ്പിച്ചിട്ടുള്ളത് അല്ലാതെ സ്വര്‍ണക്കടത്തല്ലെന്നായിരുന്നു ഇസ്മായിലിന്റെ വിമര്‍ശനം. തലയില്‍ ചൂടിയിരിക്കുന്ന കിരീടം കര്‍ഷകത്തൊഴിലാളികളുടെ സംഭാവനയാണെന്ന് ഓര്‍ക്കണമെന്നും യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിലുള്ള നിബന്ധനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മക്കള്‍ക്ക് ജോലിയുണ്ടോ സൗകര്യമുള്ള വീടുണ്ടോ എന്നൊക്കെ നോക്കി പെന്‍ഷന്‍ നല്‍കുന്ന രീതി അവസാനിപ്പിക്കണം. മറ്റു മേഖലകളില്‍ പെന്‍ഷന്‍ നല്‍കുമ്പോള്‍ മക്കളുടെ ജോലിയും സൗകര്യമുള്ള വീടുമൊന്നും മാനദണ്ഡമല്ലല്ലോ. മിനിമം പെന്‍ഷന്‍ 3000 രൂപയാക്കണം. അതിവര്‍ഷാനുകൂല്യമായി കൊടുക്കാനുള്ളത് 466 കോടി രൂപയുടെ കുടിശ്ശികയാണെന്നും കെ ഇ ഇസ്മായില്‍ ചൂട്ടിക്കാട്ടി.

Back to top button
error: