Month: January 2023
-
Culture
മേളങ്ങളുടെ വലിപ്പമാണ് തന്റെ വലിപ്പം, ഇലഞ്ഞിത്തറയില്‍നിന്നു മടങ്ങുന്നത് ആത്മസംതൃപ്തിയോടെയെന്നു പെരുവനം കുട്ടൻ മാരാർ
ആശയവിനിമയങ്ങളില്‍ ചില പിഴവുണ്ടായി കിഴക്കൂട്ട് അനിയന്‍മാരാര്‍ വലിയ കലാകാരൻ തൃശൂര്‍: മേളങ്ങളുടെ വലിപ്പമാണ് തന്റെ വലിപ്പമെന്നും ഇലഞ്ഞിത്തറയില്‍നിന്നു മടങ്ങുന്നത് ആത്മസംതൃപ്തിയോടെയെന്നും പെരുവനം കുട്ടൻ മാരാർ. ആത്മസംതൃപ്തിയോടെയാണ് ഇലഞ്ഞിത്തറയില്‍നിന്നു മടങ്ങുന്നതെന്ന് പാറമേക്കാവു ദേവസ്വത്തിന്റെ മേളപ്രമാണി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട പെരുവനം കുട്ടന്‍ മാരാര്‍ പറഞ്ഞു. ഇരുപത്തിനാലു വര്‍ഷം മേളപ്രാമാണികത്വം വഹിച്ചത് ഏറെ സന്തോഷകരം. മേളങ്ങളുടെ വലിപ്പമാണ് തന്റെ വലിപ്പം. ദൈവം നിയോഗം പോലെ നല്ല വേദികള്‍ തന്നു, അവസരം തന്നു. തനിക്ക് ആ അവസരങ്ങള്‍ ഉപയോഗിക്കാനായി. സംഭവിക്കുന്നതെന്തും നല്ലതിന് എന്നു കരുതുന്നയാളാണ് താന്‍. ഇപ്പോള്‍ ദേവസ്വത്തിന്റെ തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. അതു തന്റെയും നന്മയ്ക്കാണ് എന്നു തന്നെയാണ് കരുതുന്നത്- പെരുവനം പറഞ്ഞു. പാറമേക്കാവിന്റെ മേളപ്രമാണിയായി നിയോഗിക്കപ്പെട്ട കിഴക്കൂട്ട് അനിയന്‍മാരാര്‍ വലിയ കലാകാരനാണെന്ന് പെരുവനം പറഞ്ഞു. തങ്ങള്‍ ഒരുമിച്ച് ഒരുപാട് വേദികളില്‍ കൊട്ടിയിട്ടുണ്ട്. താന്‍ പ്രമാണിയായപ്പോള്‍ ചില സാഹചര്യങ്ങള്‍ കൊണ്ട് അദ്ദേഹം വിട്ടുനിന്നു. ഇപ്പോഴും നല്ല സൗഹൃദമാണ്. പാറമേക്കാവ് വേലയ്ക്കിടെ ആശയവിനിയമത്തിലെ ചില പിഴവുകളാണ് ഉണ്ടായത്.…
Read More » -
India
തിയേറ്ററിന് മുന്നില്‍ ഇളയതളപതി, തലൈ ആരാധകര്‍ ഏറ്റുമുട്ടി; ലോറിയില്‍ നിന്ന് വീണ് അജിത് ആരാധകന്‍ മരിച്ചു
ചെന്നൈ: അജിത് നായകനായ ‘തുനിവ്’ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ ആരാധകന്‍ മരിച്ചു. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് സംഭവം. നൃത്തം ചെയ്യുന്നതിനിടെ ലോറിയില്‍ നിന്ന് വീണ് പരുക്കേറ്റായിരുന്നു മരണം. തിയേറ്ററിന് മുന്നിലൂടെ പോയ ലോറിയില്‍ ചാടിക്കയറിയതായിരുന്നു ഇയാള്‍. എന്നാല്‍, നൃത്തം ചെയ്തതോടെ നില തെറ്റി താഴെ വീണു. നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, രോഹിണി തിയേറ്ററിന് സമീപം അജിതിന്റെയും വിജയിന്റെയും ആരാധകര്‍ ഏറ്റമുട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവിഭാഗവും സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചു. ഇന്ന് റിലീസായ അജിത്തിന്റെയും വിജയിയുടെ ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത് എന്നാണ് വിവരം. #WATCH | Tamil Nadu: Fans of Ajith Kumar tore posters of Vijay starrer #Varisu & fans of Vijay tore posters of Ajith Kumar starrer #Thunivu outside a movie…
Read More » -
Crime
കാറില്‍ കഞ്ചാവ് കടത്ത്; 1.14 കിലോ കഞ്ചാവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: കാറില്‍ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ രണ്ടുപേരെ ബേഡകം പോലീസ് അറസ്റ്റ്‌ചെയ്തു. കുണ്ടംകുഴി കുമ്പാറത്തോട് എ.ജെ. ജിതിന്‍ (29), ബീംബുങ്കാല്‍ കെ.വി. മിഥുന്‍ (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജിതിന്‍ എസ്.എഫ്.ഐ. ബേഡകം മുന്‍ ഏരിയാ സെക്രട്ടറിയാണ്. ചൊവ്വാഴ്ച രാവിലെ കുണ്ടംകുഴി നിടുംബയയില്‍ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബംഗളൂരുവില്‍നിന്ന് ബസ് മാര്‍ഗം സുള്ള്യയില്‍ എത്തിച്ചശേഷം കാറില്‍ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
ഇനി ലോക്‌സഭയിലേക്ക് ഇല്ലെന്ന് ഏഴ് കോണ്‍ഗ്രസ് എം.പിമാർ, കേരളം തട്ടകമാക്കാന്‍ ഉറച്ച് നേതാക്കൾ
ഒരു വര്‍ഷത്തിനപ്പുറം എത്തുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ബി.ജെ.പിയുടെ നീക്കങ്ങള്‍ ശരവേഗത്തിലാണ്. കോണ്‍ഗ്രസാകട്ടെ എവിടെനിന്ന് തുടങ്ങണമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലും. ‘ഭാരത് ജോഡോ യാത്ര’യിലൂടെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആവേശം പ്രവര്‍ത്തകരിലും നേതാക്കളിലും പ്രകടമാണ്. എന്നാല്‍, അധികാരത്തില്‍ തിരിച്ചെത്താന്‍ ഇത് കൊണ്ടു കഴിയുമോ എന്ന് ഉറപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. മോദിയുടെ തേരോട്ടം കണ്ട 2014ല്‍ കോണ്‍ഗ്രസ് നാണക്കേടിന്റെ ചരിത്രത്തിലേക്ക് ഒതുങ്ങിപ്പോയിരുന്നു. 44 സീറ്റാണ് രാജ്യത്ത് ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിക്ക് നേടാൻ കഴിഞ്ഞത്. 2019ല്‍ നില അല്‍പ്പം മെച്ചപ്പെടുത്തി. കേരളത്തിന്റെ കരുത്തില്‍ സീറ്റുകളുടെ എണ്ണം 52 ആക്കി. തുടര്‍ച്ചയായി രണ്ടു തവണയും ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ കസേര ഒഴിഞ്ഞുകിടന്നു. 2024ലേക്ക് എത്തുമ്പോള്‍ സ്ഥിതി കൂടുതല്‍ അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അടക്കംപറച്ചില്‍. കൂടുതല്‍ മണ്ഡലങ്ങളുളള യു.പി, പശ്ചിമ ബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കൂടുതല്‍ സീറ്റ് നേടുക കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. ഏതെങ്കിലും സംസ്ഥാനത്ത് സീറ്റ് രണ്ടക്കം കടക്കുന്നുണ്ടെങ്കില്‍ അത്…
Read More » -
India
ജോഷിമഠിനു പിന്നാലെ അലിഗഢിലും വീടുകള്‍ക്കു വിള്ളല്‍, ആശങ്ക; പരിശോധനയ്ക്ക് നിർദേശം
ലഖ്‌നൗ: ജോഷിമഠിനു പിന്നാലെ അലിഗഢിലും വീടുകള്‍ക്കു വിള്ളല്‍ പ്രത്യക്ഷപ്പെട്ടത് ആശങ്കയുണ്ടാക്കി. ഉത്തരാഖണ്ഡിലെ ജോഷിമഠിലും കര്‍ണപ്രയാഗിലും ഭൂമി ഇടിഞ്ഞുതാഴുന്നതു മൂലം കെട്ടിടങ്ങള്‍ക്കു കേടുപാടുണ്ടായ സാഹചര്യത്തില്‍ അലിഗഢിലെ ജനങ്ങളില്‍ വലിയ പരിഭ്രാന്തിയാണ് ഉണ്ടായിട്ടുള്ളത്. കന്‍വാരിയഗന്‍ജ് പ്രദേശത്താണ് വീടുകള്‍ക്കു വിള്ളല്‍ വീണിട്ടുള്ളത്. കഴിഞ്ഞ മൂന്നോ നാലോ ദിവസത്തിനിടയിലാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു. അധികൃതരെ അറിയിച്ചിട്ടും പ്രതികരണമൊന്നുമില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാൽ, സംഭവത്തെക്കുറിച്ച അന്വേഷിക്കുമെന്ന് അലിഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഡീഷനല്‍ കമ്മിഷണര്‍ രാകേഷ് കുമാര്‍ യാദവ് പറഞ്ഞു. ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം സര്‍ക്കാര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനു പിന്നാലെയാണ് വീടുകള്‍ക്കു വിള്ളല്‍ ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ പൈപ്പ്‌ലൈനില്‍ ചോര്‍ച്ചയുണ്ടെന്ന് ഇവര്‍ പറയുന്നു. അതിനിടെ, ജോഷിമഠിൽ വിള്ളൽ രൂപപ്പെട്ട വീടുകളുടെയും കെട്ടിടങ്ങളുടെയും എണ്ണം 723 ആയി. ഇതിൽ 86 കെട്ടിടങ്ങളാണ് ഏറ്റവും അപകടകരമായ അവസ്ഥയിൽ ഉള്ളത്. 131 കുടുംബങ്ങളിലെ 400ലധികം പേരെ മാറ്റി താമസിപ്പിച്ചു. അതീവ അപകടാവസ്ഥയിലുള്ള…
Read More » -
Kerala
മലങ്കര അണക്കെട്ടിൽ അറ്റകുറ്റപ്പണി; രണ്ട് ഷട്ടറിന്റെ റോപ് വേകൾ മാറ്റിസ്ഥാപിച്ചു
തൊടുപുഴ: മലങ്കര അണക്കെട്ടിൽ അറ്റകുറ്റപ്പണി; രണ്ട് ഷട്ടറിന്റെ റോപ് വേ പൂര്‍ണമായും മാറ്റി പുതിയത് സ്ഥാപിച്ചു. മറ്റ് നാല് ഷട്ടറിന്റെ റോപ് വേകള്‍ രണ്ടാം ഘട്ടത്തിലാണ് മാറ്റി സ്ഥാപിക്കുന്നത്. അണക്കെട്ടിലെ ആറ് ഷട്ടറിന്റേയും റോപ് വേകള്‍ കാലപ്പഴക്കത്താല്‍ ദ്രവിച്ച് ഗുരുതരമായ അപകടാവസ്ഥയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് റോപ് വേകള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ ജലവിഭവ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചത്. മൂന്ന് ഷട്ടറിന്റെ റോപ് വേകള്‍ മാറ്റി സ്ഥാപിക്കാനാണ് തീരുമാനിച്ചതെങ്കിലും രണ്ടെണ്ണത്തിന്റെയാണ് മാറ്റിയത്. മൂന്നാമത്തേത് അഴിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ വന്നതിനെ തുടര്‍ന്ന് രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഇത് മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. രണ്ടാം ഘട്ട നവീകരണ ജോലികള്‍ ജലവിഭവ വകുപ്പിന്റെ ഉന്നത തലത്തിലുള്ള തീരുമാനത്തിന് ശേഷമേ നടക്കുകയുള്ളൂ. ഇതിന് സ്‌കൂബാ ഡൈവേഴ്‌സ് ഉള്‍പ്പെടെയുള്ള കൂടുതല്‍ സാങ്കേതിക സംവിധാനം ആവശ്യമുണ്ട്. ആറ് ഷട്ടറുകളില്‍ ഏറ്റവും ഗുരുതരമായ പ്രശ്‌നമുള്ള റോപ് വേയാണ് ഒന്നാം ഘട്ടത്തില്‍ മാറ്റി സ്ഥാപിച്ചത്. എം.വി.ഐ.പിയുടെ മെക്കാനിക്കല്‍ വിഭാഗം എ.ഇയുടെ…
Read More » -
NEWS
‘നാട്ടു നാട്ടു’വിലൂടെ ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് കീരവാണി, പുരസ്‌കാര നിറവിൽ ആർ.ആർ.ആർ
ന്യൂഡൽഹി: എ ആർ റഹ്മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് എം എം കീരവാണിയും മകൻ കാലഭൈരവയും. ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിലാണ് ആർ. ആർ. ആർ. എന്ന രാജമൌലി ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം പുരസ്‌കാരം നേടിയത്. കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യൻ ചിത്രമായ ആർആർആർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. റിഹാന, ലേഡിഗാഗ , ടെയ്ലർ സ്വിഫ്റ്റ് എന്നിവർക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. എആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാരം. ദേവരാഗം അടക്കം മലയാളത്തിലും ഹിറ്റ് ഈണങ്ങൾ ഒരുക്കിയ, തല മുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ എസ്എസ് രാജമൗലിയും…
Read More » -
India
മുസ്ലിങ്ങള്‍ മേധാവിത്വ മനോഭാവം ഉപേക്ഷിക്കണം; അവര്‍ക്ക് രാജ്യത്ത് ഭീഷണിയില്ല: മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ക്ക് രാജ്യത്ത് ഭീഷണിയില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. എന്നാല്‍, മുസ്ലിങ്ങളുടെ മേധാവിത്വ മനോഭാവം ഉപേക്ഷിക്കണം. ഞങ്ങള്‍ ഒരു ഉന്നത വംശത്തില്‍ പെട്ടവരാണ്, ഞങ്ങള്‍ ഒരിക്കല്‍ ഈ ദേശം ഭരിച്ചു. വീണ്ടും ഭരിക്കും എന്ന ചിന്താഗതി പാടില്ലെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഇസ്ലാമിനോ, തങ്ങളുടെ പൂര്‍വ്വികരുടെ വിശ്വാസത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മുസ്ലിങ്ങള്‍ക്കോ ഒരു ഭീഷണിയുമില്ല. എന്നാല്‍, അവര്‍ ആധിപത്യത്തെക്കുറിച്ചുള്ള വാചാടോപങ്ങള്‍ ഉപേക്ഷിക്കേണ്ടിവരും. ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങളായ ഓര്‍ഗനൈസര്‍, പാഞ്ചജന്യ എന്നിവയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ജനസംഖ്യാ നിയന്ത്രണം ബലപ്രയോഗത്തിലൂടെ സാധ്യമല്ല. ജനങ്ങള്‍ സ്വത്താണ്. എന്നാല്‍, അധികമായാല്‍ അതൊരു ഭാരം കൂടിയാണ്. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ (എല്‍.ജി.ബി.ടി) തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അവര്‍ സാമൂഹിക സ്വീകാര്യത അര്‍ഹിക്കുന്നുവെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. ഹിന്ദുക്കള്‍ ആധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായി തുടരണം. ഭാരതത്തില്‍ ജീവിക്കുന്ന മുസ്ലീങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല. അവരുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാം. അത് പൂര്‍ണ്ണമായും…
Read More » -
Crime
കോടതിയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; കുഞ്ഞിനെ ഉപേക്ഷിച്ചുപോയതിലെ വൈരാഗ്യമെന്ന് പോലീസ്
ഒറ്റപ്പാലം: കുടുംബക്കോടതിയില്‍ എത്തിയ യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത് കുഞ്ഞിനെയുള്‍പ്പെടെ ഉപേക്ഷിച്ചുപോയതിലെ വൈരാഗ്യംമൂലമെന്ന് പോലീസ്. കാമുകനൊപ്പം കോടതിയിലെത്തിയ യുവതിയെ കണ്ടതോടെ ഭര്‍ത്താവ് പനമണ്ണ തെക്കത്തുപറമ്പില്‍ രഞ്ജിത്ത് (33) ആക്രമിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന മടവാളെടുത്താണ് കോടതിക്കുപുറത്തുവെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മനിശ്ശീരി കരുവാന്‍പുരയ്ക്കല്‍ വീട്ടില്‍ സുബിതയെ (24) ശസ്ത്രക്രിയക്ക് വിധേയയാക്കി. വലതുകൈയിലെ നടുവിരലിനും ഇടതുകൈക്കുമാണ് ശസ്ത്രക്രിയ നടത്തിയത്. വധശ്രമത്തിനുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കേസില്‍ രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
Read More » -
Kerala
കണ്ണൂരില്‍ മത്സ്യസംസ്‌കരണ കേന്ദ്രത്തിനു മുന്നിലെ പ്രതീകാത്മക സമരപ്പന്തല്‍ കത്തിച്ചു
കണ്ണൂര്‍: കാങ്കോല്‍ കരിയാപ്പില്‍ പ്രവര്‍ത്തിക്കുന്ന സാഗര്‍ പേള്‍ സീ ഫുഡ് മത്സ്യസംസ്‌കരണ കേന്ദ്രത്തിനു മുന്നിലെ പ്രതീകാത്മക സമരപ്പന്തല്‍ പൊളിച്ച് കത്തിച്ചു. ഇന്നലെ രാത്രി പത്തോടെ അജ്ഞാതസംഘമാണ് പന്തലിന് തീയിട്ടത്ത്. പ്രതിപക്ഷമില്ലാതെ സി.പി.എം ഭരിക്കുന്ന ആലപ്പടമ്പ് പഞ്ചായത്തില്‍ നേതൃത്വത്തിന് എതിരെ തിരിഞ്ഞ പൊതുപ്രവര്‍ത്തകന്‍ ജോബി പീറ്ററിനെ സി.പി.എം ആലപടമ്പ് ലോക്കല്‍ സെക്രട്ടറി ടി.വിജയന്‍ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ പേരില്‍ നേതൃത്വത്തില്‍ നിന്ന് ഭീഷണിയുള്ളതായി സമരസമിതി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പന്തല്‍ അക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More »