ചെന്നൈ: അജിത് നായകനായ ‘തുനിവ്’ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ ആരാധകന് മരിച്ചു. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് സംഭവം. നൃത്തം ചെയ്യുന്നതിനിടെ ലോറിയില്‍ നിന്ന് വീണ് പരുക്കേറ്റായിരുന്നു മരണം.
തിയേറ്ററിന് മുന്നിലൂടെ പോയ ലോറിയില്‍ ചാടിക്കയറിയതായിരുന്നു ഇയാള്‍. എന്നാല്‍, നൃത്തം ചെയ്തതോടെ നില തെറ്റി താഴെ വീണു. നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, രോഹിണി തിയേറ്ററിന് സമീപം അജിതിന്റെയും വിജയിന്റെയും ആരാധകര്‍ ഏറ്റമുട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവിഭാഗവും സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചു. ഇന്ന് റിലീസായ അജിത്തിന്റെയും വിജയിയുടെ ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത് എന്നാണ് വിവരം.
#WATCH | Tamil Nadu: Fans of Ajith Kumar tore posters of Vijay starrer #Varisu & fans of Vijay tore posters of Ajith Kumar starrer #Thunivu outside a movie theatre in Chennai
Both films have released on the same day after 8 yrs, people gathered in large numbers to watch them. pic.twitter.com/rahM76Gcjk
— ANI (@ANI) January 11, 2023
എ.എന്‍.ഐ ട്വീറ്റ് ചെയ്ത ഒരു വീഡിയോയില്‍ സിനിമ തീയറ്ററിന് പുറത്തുള്ള ഫളക്സ് ഹോര്‍ഡിംഗുകള്‍ കീറുകയും ചിലതിന് മുകളില്‍ ആളുകള്‍ കയറി അവ ഇളക്കാന്‍ ശ്രമിക്കുന്നതും കാണാം. പോലീസ് ലാത്തി വീശിയാണ് ഇരുകൂട്ടരെയും ഓടിച്ചതെന്നും സ്ഥിതിഗതികള്‍ ശാന്തമാക്കിയത് എന്നുമാണ് റിപ്പോര്‍ട്ട്. തമിഴ്നാടിന്റെ പലഭാഗത്തും സമാനമായ സംഭവങ്ങള്‍ നടന്നുവെന്നും വിവരമുണ്ട്.
9 വര്‍ഷത്തിന് ശേഷമാണ് അജിത്തിന്റെയും വിജയിയുടെയും ചിത്രം ഒരുമിച്ച് റിലീസ് ആകുന്നത്. അതേസമയം, അജിത്തിന്റെ ‘തുനിവി’നും, വിജയ് നായകനാകുന്ന ‘വാരിസി’നും വലിയ വരവേല്‍പ്പാണ് തിയേറ്ററുകളില്‍ ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത് എന്നാണ് വിവരം. ഫാന്‍സ് ഷോകള്‍ കഴിഞ്ഞതോടെ വലിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.