Month: January 2023

  • Tech

    ഫെയ്സ്ബുക്കില്‍ കുത്തിട്ടാല്‍ റീച്ച് കൂടുമോ? വാസ്തവമെന്ത് ?

    ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ റീച്ച് കുറയുന്നു എന്ന പരാതി എഫ്.ബി ഉപയോക്താക്കള്‍ ഇടയ്ക്കിടെ ഉന്നയിക്കാറുണ്ട്. ഈ പോസ്റ്റിലൊരു കുത്തിടൂ, കമന്‍റിടൂ, റീച്ച് കൂട്ടൂ എന്ന അഭ്യര്‍ഥന ഇടക്കിടെ പല ഉപയോക്താക്കളും നടത്താറുമുണ്ട്. ഇങ്ങനെ കുത്തിട്ടാല്‍ പോസ്റ്റുകളുടെ റീച്ച് കൂടുമോയെന്ന് പരിശോധിക്കാം. ‘ഫെയ്സ്ബുക്ക് അൽഗോരിതം മാറ്റിയിരിക്കുന്നു. നിങ്ങൾക്കിനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ. ബാക്കിയുള്ളവരുടെ പോസ്റ്റുകൾ കാണാനും കൂടുതൽ പേരിലേക്ക് പോസ്റ്റുകൾ എത്താനും നിങ്ങൾ ഈ പോസ്റ്റ് ലൈക്ക് ചെയ്ത് കമന്‍റോ കുത്തോ ഇടുക’- 2017ലാണ് ഈ കോപ്പി പേസ്റ്റ് വാക്കുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2017 ഡിസംബറിൽ അമേരിക്കയിൽ പ്രചരിച്ച പോസ്റ്റിന്‍റെ പരിഭാഷയാണ് വര്‍ഷങ്ങളായി ഇവിടെ പ്രചരിക്കുന്നത്. ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതുകൊണ്ടോ കുത്തിട്ടതുകൊണ്ടോ ആരുടെയും ഫെയ്സ്ബുക്ക് റീച്ച് കൂടില്ലെന്ന് ഫെയ്സ്ബുക്ക് വക്താവിനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു- “ഇതില്‍ ഒരു വാസ്തവവുമില്ല. ഓരോ പോസ്റ്റും നിങ്ങളെ സംബന്ധിച്ച് എത്രമാത്രം പ്രസക്തമാണ് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂസ് ഫീഡിനെ ഞങ്ങള്‍ റാങ്ക് ചെയ്യുന്നത്.…

    Read More »
  • Crime

    ലോറിയിലെ ലഹരിക്കടത്ത്: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റില്‍ ചേരി തിരിഞ്ഞ് വാക്കേറ്റം

    ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ പൊലീസ് പിടിച്ചെടുത്ത ലോറിയുടെ ഉടമയും ആലപ്പുഴ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ. ഷാനവാസിനെതിരെ നടപടിയെടുക്കാന്‍ ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചേരിതിരിഞ്ഞ് വാദപ്രതിവാദം. ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മുതിര്‍ന്ന നേതാക്കളടങ്ങിയ ഒരു വിഭാഗം ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ശക്തമായ എതിര്‍പ്പോടെ മറുവിഭാഗം രംഗത്തെത്തിയപ്പോള്‍, മന്ത്രി സജി ചെറിയാന്റെ ഇടപെടലാണ് രംഗം ശാന്തമാക്കിയത്. തെറ്റുകാരനാണെന്ന് അന്വേഷണത്തില്‍ ബോദ്ധ്യമായാല്‍ മാത്രം കര്‍ശന നടപടി മതിയെന്ന സജിയുടെ നിര്‍ദ്ദേശം എല്ലാവരും അംഗീകരിക്കുകയായിരുന്നു. അതുവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. ഇതിനുശേഷമാണ് ഇരുവിഭാഗങ്ങളിലും ഉള്ളവരെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മിഷന് രൂപം നല്‍കിയത്. തന്നെ കേസില്‍ കുടുക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നതായി സംശയിക്കുന്നുവെന്ന ഷാനവാസിന്റെ ആരോപണം പാര്‍ട്ടിയിലെ ചിലരെ ഉന്നം വച്ചുള്ളതാണ്. പാര്‍ട്ടി സമ്മേളനത്തോടെ രൂപംകൊണ്ട പുതിയ അച്ചുതണ്ടുകള്‍ തമ്മിലുള്ള ബലപരീക്ഷണമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നിലെന്നും പറയപ്പെടുന്നു. നിലവില്‍ ആലപ്പുഴ നോര്‍ത്ത് ഏരിയ…

    Read More »
  • Crime

    കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി, പ്രതി പിടിയില്‍

    കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ ബോംബ് വെച്ചെന്ന വ്യാജ സന്ദേശമയച്ച പ്രതി പിടിയില്‍. നാലുവയല്‍ സ്വദേശി റിയാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് ഇയാള്‍ വ്യാജ സന്ദേശം അയച്ചതെന്ന് പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെയാണ് കണ്ണൂര്‍ റെയില്‍വെ പോലീസിന്റെ ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തിയത്. പിന്നാലെ, കണ്ണൂര്‍ ടൗണ്‍ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ സംശയകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

    Read More »
  • NEWS

    കുവൈത്തിൽ അത്യാഹിത കേസുകളിൽ എല്ലാ സർക്കാർ ആശുപത്രികളിലും സ്വദേശി-വിദേശി ഭേദമില്ലാതെ സൗജന്യ ചികിത്സ

    കുവൈത്തിൽ അത്യാഹിത കേസുകളിൽ എല്ലാ സർക്കാർ ആശുപത്രികളിലും സ്വദേശി-വിദേശി ഭേദമില്ലാതെ സൗജന്യ ചികിത്സ നൽകിവരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ പ്രൊട്ടോക്കോൾ നിലവിലുണ്ടെന്ന് അധികൃതർ പറഞ്ഞു. ഗുരുതര ഹൃദയ സംബന്ധമായ രോഗമുള്ള വിദേശികൾക്ക് അടിയന്തര ശസ്ത്രക്രിയകളും കാർഡിയാക് കത്തീറ്ററൈസേഷൻ ചികിത്സയും മരുന്നുകളും സൗജന്യമായാണ് നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടിയന്തിര കേസുകളിൽ എല്ലാ രോഗികളുടെയും ജീവൻ സംരക്ഷിക്കുന്നതിനാണ് പ്രധാന്യമെന്നും ധാർമ്മിക വശത്തിന് മുൻഗണന നൽകി വിവേചനമില്ലാതെ ചികിത്സ തുടർന്നുവരുന്നതായും മന്ത്രാലയം വ്യക്തമാക്കി.

    Read More »
  • NEWS

    സൗദി വനിതകളെ വിവാഹം കഴിക്കുന്നവർക്ക് സൗദി പൗരത്വം നൽകാമെന്ന് രാജ ഉത്തരവ്

    റിയാദ്: സൗദി വനിതകളെ വിവാഹം കഴിക്കുന്നവർക്ക് സൗദി പൗരത്വം നൽകാമെന്ന് രാജ ഉത്തരവ്. കർശന ചട്ടങ്ങൾ പാലിക്കുന്നവർക്ക് ഇതനുസരിച്ച് പൗരത്വം നൽകും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനാണ് ഭേദഗതിക്ക് അനുമതി നൽകിയത്. സൗദി സ്ത്രീകളെ വിവാഹം കഴിച്ച് സൗദിയിൽ കഴിയുന്നവർക്ക് ആശ്വാസമാകുന്നതാണ് ഉത്തരവ്. അയൽ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ സൗദി വനിതകളെ വിവാഹം കഴിച്ചവർ വർഷങ്ങളായി രാജ്യത്താണ് കഴിയുന്നത്. ചട്ടങ്ങൾ പാലിച്ചവരാണെങ്കിൽ ഇവർക്ക് പൗരത്വം ലഭിക്കും. പൗരത്വ അപേക്ഷ നൽകാനുള്ള പ്രധാന നിബന്ധനകൾ ഇവയാണ്. 1-അപേക്ഷകന് സൗദി ഇഖാമ അഥവാ താമസരേഖ ഉണ്ടാകണം. 2- പത്ത് വർഷം സൗദിയിൽ പൂർത്തിയാക്കിയിരിക്കണം. 3- പെരുമാറ്റ ദൂഷ്യത്തിനോ ക്രിമിനൽ നടപടിക്കോ കേസുള്ള ആളാകരുത്. 4- ആറ് മാസത്തിലേറെ ഏതെങ്കിലും കേസിൽ ജയിലിൽ കഴിഞ്ഞവരാകരുത്. 5- അറബി ഭാഷ നന്നായി സംസാരിക്കാൻ കഴിയണം. 6- രാജ്യത്തിനാവശ്യമായ തൊഴിൽ ചെയ്യുന്നയാളാകണം. ഇത്രയും പാലിച്ചാൽ മതി, സൗദിയിൽ പൗരത്വം ലഭിക്കും. ഇവരുടെ മക്കൾക്ക് പ്രായപൂർത്തിയാകുന്ന മുറക്കും പൗരത്വം നൽകും.…

    Read More »
  • Kerala

    മഞ്ചേശ്വരം കോഴക്കേസില്‍ കുറ്റപത്രം: കെ.സുരേന്ദ്രന്‍ ഒന്നാംപ്രതി

    കാസര്‍ഗോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കാസര്‍ഗോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.സതീഷ് കുമാര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഒന്നാം പ്രതി. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷര്‍ സുനില്‍ നായക്, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.വി.ബാലകൃഷ്ണ ഷെട്ടി, ജില്ലാ സെക്രട്ടറി മണികണ്ഠ റൈ, സുരേഷ് നായക്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികള്‍. 1500 പേജുള്ള കുറ്റപത്രത്തില്‍ 120 ഓളം സാക്ഷികളുണ്ട്. ഫോണ്‍ രേഖകളും നിരവധി സര്‍ട്ടിഫിക്കറ്റുകളും കൂടെ സമര്‍പ്പിച്ചിട്ടുണ്ട്. കെ.സുരേന്ദ്രനെതിരെ പട്ടികജാതി/വര്‍ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചേര്‍ത്ത് നേരത്തെ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയെ തട്ടികൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു വെളിപ്പെടുത്തല്‍.ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി.രമേശന്‍ കാസര്‍ഗോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍…

    Read More »
  • Crime

    ബിരിയാണി കഴിച്ച കുട്ടിയുടെ തൊണ്ടയില്‍ റബര്‍ബാന്‍ഡ് കുടുങ്ങി; പരിശോധന ‘അവസരമാക്കി’ ഹോട്ടല്‍ ഉടമകളില്‍നിന്ന് പണം തട്ടുന്നയാള്‍ പിടിയില്‍

    കൊച്ചി: ഹോട്ടല്‍ ഉടമകളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാള്‍ പിടിയില്‍. വയനാട് മാനന്തവാടി സ്വദേശി ബേസില്‍ വര്‍ക്കി (31) ആണ് പിടിയിലായത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്റീരിയര്‍ ഡിസൈനര്‍ ആണ് ബേസില്‍. ഭക്ഷണവുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍ക്കെതിരേ വരുന്ന വാര്‍ത്തകള്‍ അവസരമാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു. ഗൂഗിളില്‍ കയറി ഹോട്ടലുകളുടെ നമ്പര്‍ ശേഖരിച്ച് ഉടമയെ ഫോണ്‍ ചെയ്യും. വക്കീല്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് വിളിക്കുന്നത്. അവിടെനിന്ന് പാഴ്സല്‍ വാങ്ങിയെന്നും ഭക്ഷണം കഴിച്ച് തന്റെ കുട്ടി അവശനിലയില്‍ ഹോസ്പിറ്റലില്‍ ആണെന്നും മറ്റും പറയും. പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം എറണാകുളം സരിത തിയറ്ററിനടുത്തുള്ള ഹോട്ടലിലേക്ക് ബേസില്‍ വിളിച്ചു. ഹോട്ടലില്‍ നിന്ന് വാങ്ങിയ ബിരിയാണിയില്‍ റബര്‍ബാന്‍ഡ് ഉണ്ടായിരുന്നുവെന്നും അത് കഴിച്ച തന്റെ കുട്ടിയുടെ തൊണ്ടയില്‍ റബര്‍ബാന്‍ഡ്…

    Read More »
  • Tech

    മൊബൈല്‍ ഇന്റര്‍നെറ്റ് വേഗയില്‍ ലോകത്ത് ഒന്നാമതെത്തി ഖത്തര്‍

    ദോഹ: മൊബൈല്‍ ഇന്റര്‍നെറ്റ് വേഗയില്‍ ലോകത്ത് ഒന്നാമതെത്തി ഖത്തര്‍. ലോകകപ്പ് ഫുട്ബോള്‍ നടന്ന നവംബറിലെ കണക്കുകളിലാണ് ഖത്തറിന് ഒന്നാം സ്ഥാനമുള്ളത്. ഓക്ല സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സ് റാങ്കിങ്ങിലാണ് ഖത്തര്‍ ഒന്നാമതെത്തിയത്. നവംബറില്‍ 176.18 എംബി പെര്‍ സെക്കന്റ് ആയിരുന്നു ഖത്തറിലെ ഡൗൺലോഡ്‌ വേഗത, അപ്ലോഡിങ് വേഗത 25.13 ആയി ഉയര്‍ത്താനും കഴിഞ്ഞു. ലോകകപ്പ് വേദികളിലാണ് ഏറ്റവും വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സൌകര്യം ഒരുക്കിയിരുന്നത്. അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ഡൌണ്‍ലോഡിങ് 757.77എംബിപിഎസ് വരെ വേഗത്തില്‍ നടന്നതായി കണക്കുകള്‍ പറയുന്നു. റഷ്യന്‍ ലോകകപ്പിനേക്കാള്‍ ഏറെ ശക്തമായിരുന്നു ഖത്തറിലെ ഇന്റര്‍നെറ്റ് സംവിധാനമെന്ന് ബ്രോഡ്കാസ്റ്റിങ് ചാനലുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കോംപാക്ട്ക് സ്വഭാവമുള്ള ലോകകപ്പില് വ്യാപകമായി ലൈവ് യു യൂണിറ്റുകള്‍ ഉപയോഗിച്ചു. ഫൈവ് ജി സാങ്കേതിക വിദ്യ ഉപയോഗിച്ച് മികച്ച വേഗതയിലും ക്വാളിറ്റിയിലും ദൃശ്യങ്ങള്‍ കൈമാറാനും സാധിച്ചു.

    Read More »
  • NEWS

    ഭീകരവാദ ഫണ്ടിങും കള്ളപ്പണം വെളുപ്പിക്കലും നേരിടാൻ ധനകാര്യസ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേങ്ങളുമായി യുഎഇ സെൻട്രൽ ബാങ്ക്

    ദുബൈ: ഭീകരവാദ ഫണ്ടിങും കള്ളപ്പണം വെളുപ്പിക്കലും നേരിടാൻ ധനകാര്യസ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേങ്ങളുമായി യുഎഇ സെൻട്രൽ ബാങ്ക്. ഇടപാടുകാരെ തിരിച്ചറിയാൻ ഡിജിറ്റൽ ഐ.ഡി സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു. യു.എ.ഇ സെൻട്രൽ ബാങ്ക് അനുമതിയോടെ ധനകാര്യരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും പുതിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ ബാധ്യസ്ഥരാണ്. ഭീകരവാദ ഫണ്ടിങും, കള്ളപ്പണം വെളുപ്പിക്കലും തടയാൻ നേരത്തേ സെന്‍ട്രൽ ബാങ്ക് മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് പുറമെയാണ് കൂടുതൽ കർശനമായ പുതിയ മാർഗനിർദേശങ്ങൾ. ഇടപാടുകാരെ തിരിച്ചറിയാൻ അവരുടെ ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുന്നതോടൊപ്പം സംശയം തോന്നുന്ന ഇടപാടുകാരുടെ ഐ.പി അഡ്രസ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ധനകാര്യ സ്ഥാപനങ്ങൾക്ക് പരിശോധിക്കാം. തേർഡ് പാർട്ടിയായി എത്തുന്ന ഇടപാടുകാരുടെ മുഴുവൻ രേഖകളും ധനകാര്യസ്ഥാപനങ്ങൾ വീഴ്ചയില്ലാതെ ശേഖരിച്ചിരിക്കണം. ഇടപാടുകാരെ കുറിച്ച് സംശയമുണ്ടെങ്കിൽ അവരുടെ മറ്റ് ഇടപാടുകളുടെ വിശദാംശങ്ങളും ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടണമെന്ന് പുതിയ മാർഗ നിർദേശത്തിൽ പറയുന്നു.

    Read More »
  • NEWS

    സാധനങ്ങൾ വാങ്ങുന്നവർക്ക് 15 ദിവസത്തിനകം ഉൽപ്പന്നങ്ങൾ നൽകണം; സൗദിയിൽ ഓൺലൈൻ സ്റ്റോറുകൾക്ക് പ്രത്യേക നിർദേശം

    റിയാദ്: സൗദിയിൽ ഓൺലൈൻ സ്റ്റോർ വഴി സാധനങ്ങൾ വാങ്ങുന്നവർക്ക് 15 ദിവസത്തിനകം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയത്തിനകം വിതരണം ചെയ്യാനായില്ലെങ്കിൽ ഓർഡർ റദ്ദാക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. ഓർഡർ റദ്ദാക്കുന്ന സാഹചര്യങ്ങളിൽ അടച്ച മുഴുവൻ തുകയും ഓൺലൈൻ സ്റ്റോർ ഉപഭോക്താവിന് തിരിച്ച് നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ ഓൺലൈൻ സ്റ്റോർ വഴി ഓർഡർ ചെയ്യുന്ന സാധനങ്ങൾ 15 ദിവസത്തിനകം ഉപഭോക്താവിന് വിതരണം ചെയ്യേണ്ടതാണ്. എന്തെങ്കിലും സാഹചര്യത്തിൽ വിതരണത്തിന് 15 ദിവസത്തിൽ കൂടുതൽ കാലതാമസം നേരിടുകയാണെങ്കിൽ അക്കാര്യം കാരണം വ്യക്തമാക്കികൊണ്ട് ഉപഭോക്താവിനെ അറിയിക്കണം. ഓർഡർ ചെയ്ത ഉൽപ്പനം ലഭിക്കാൻ 15 ദിവസത്തിൽ കൂടുതൽ കാലതാമസം നേരിടുകയാണെങ്കിൽ ഉപഭോക്താവിന് ഓർഡർ റദ്ദാക്കാം. അല്ലെങ്കിൽ ഓർഡറിൽ മാറ്റം വരുത്തി മറ്റൊരു ഉൽപ്പനം ആവശ്യപ്പെടാം. നിശ്ചിത സമയത്തിനകം ഉൽപ്പന്നം ലഭിക്കാത്തതിൻ്റെ പേരിൽ ഓർഡർ റദ്ദാക്കുകയാണെങ്കിൽ മുഴുവൻ തുകയും ഓൺലൈൻ സ്റ്റോർ ഉപഭോക്താവിന് തിരിച്ച് നൽകേണ്ടതാണെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

    Read More »
Back to top button
error: