NEWSWorld

ഭീകരവാദ ഫണ്ടിങും കള്ളപ്പണം വെളുപ്പിക്കലും നേരിടാൻ ധനകാര്യസ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേങ്ങളുമായി യുഎഇ സെൻട്രൽ ബാങ്ക്

ദുബൈ: ഭീകരവാദ ഫണ്ടിങും കള്ളപ്പണം വെളുപ്പിക്കലും നേരിടാൻ ധനകാര്യസ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേങ്ങളുമായി യുഎഇ സെൻട്രൽ ബാങ്ക്. ഇടപാടുകാരെ തിരിച്ചറിയാൻ ഡിജിറ്റൽ ഐ.ഡി സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു.

യു.എ.ഇ സെൻട്രൽ ബാങ്ക് അനുമതിയോടെ ധനകാര്യരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും പുതിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ ബാധ്യസ്ഥരാണ്. ഭീകരവാദ ഫണ്ടിങും, കള്ളപ്പണം വെളുപ്പിക്കലും തടയാൻ നേരത്തേ സെന്‍ട്രൽ ബാങ്ക് മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് പുറമെയാണ് കൂടുതൽ കർശനമായ പുതിയ മാർഗനിർദേശങ്ങൾ. ഇടപാടുകാരെ തിരിച്ചറിയാൻ അവരുടെ ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുന്നതോടൊപ്പം സംശയം തോന്നുന്ന ഇടപാടുകാരുടെ ഐ.പി അഡ്രസ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ധനകാര്യ സ്ഥാപനങ്ങൾക്ക് പരിശോധിക്കാം.

Signature-ad

തേർഡ് പാർട്ടിയായി എത്തുന്ന ഇടപാടുകാരുടെ മുഴുവൻ രേഖകളും ധനകാര്യസ്ഥാപനങ്ങൾ വീഴ്ചയില്ലാതെ ശേഖരിച്ചിരിക്കണം. ഇടപാടുകാരെ കുറിച്ച് സംശയമുണ്ടെങ്കിൽ അവരുടെ മറ്റ് ഇടപാടുകളുടെ വിശദാംശങ്ങളും ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടണമെന്ന് പുതിയ മാർഗ നിർദേശത്തിൽ പറയുന്നു.

Back to top button
error: