Month: January 2023

  • Crime

    സ്ത്രീയ്‌ക്കൊപ്പം റസ്റ്റോറന്റിൽ എത്തിയ യുവാവിന്റെ കൈകൾ വെട്ടിമാറ്റിയ സംഭവം: നാലുപേർ അറസ്റ്റിൽ 

    ഗുരുഗ്രാം: ഹരിയാനയില്‍ സ്ത്രീക്കൊപ്പം യുവാവിന്റെ കൈ അക്രമിസംഘം വെട്ടി മാറ്റിയ സംഭവത്തിൽ അഞ്ചു ദിവസത്തിനുശേഷം അറസ്റ്റ്. വെള്ളിയാഴ്ചാണ് പ്രതികളായ ഹര്‍ദീപ് സിങ്, അനില്‍ എന്നിവരെ പിടികൂടിയത്. കാറില്‍ രക്ഷപ്പെടുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. സ്ത്രീക്കായി തെരച്ചില്‍ തുടരുന്നതായി പൊലീസ് പറയുന്നു. മുറിച്ചെടുത്ത കൈകളുമായാണ് അക്രമിസംഘം കടന്നുകളഞ്ഞത്. തിങ്കളാഴ്ച കര്‍ണാലില്‍ ആണ് സംഭവം. സ്ത്രീയ്‌ക്കൊപ്പം റെസ്റ്റോറന്റില്‍ ഇരിക്കുമ്പോള്‍ ജുഗ്നുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടു വാഹനങ്ങളിലായി എത്തിയ പ്രതികള്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. ജുഗ്നുവിന്റെ രണ്ടു കൈകളും വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് മുറിച്ചെടുത്ത കൈകളുമായി പ്രതികള്‍ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ സ്ത്രീയും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.  കുരുക്ഷേത്രയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജു​ഗ്നുവിന്റെ നില ​ഗുരുതരമാണ് എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സദർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുരുക്ഷേത്ര ഹവേലിയിലാണ് സംഭവം നടന്നത്. ആക്രമണകാരികളെ കണ്ടെത്താൻ പോലീസ് സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. “മുഖം…

    Read More »
  • Kerala

    ഇന്ന് മകരവിളക്ക്; പുണ്യദർശനത്തിനായി സന്നിധാനത്ത് തീർത്ഥാടക പ്രവാഹം, തിരുവാഭരണ ഘോഷയാത്ര ഇന്നു വൈകിട്ട് ശബരിമലയിലെത്തും

    ശബരിമല: മകരവിളക്കിനൊരുങ്ങി സന്നിധാനം, പുണ്യ ദർശനം കാത്ത് ഭക്തസഹസ്രങ്ങൾ. മകരവിളക്ക് ദർശനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, സന്നിധാനം തീർത്ഥാടകരാൽ നിറഞ്ഞു. ശബരിമല സന്നിധാനവും പരിസരവും മാത്രമല്ല മകരജ്യോതി ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പ ഭക്തർ തമ്പടിച്ചിരിക്കുകയാണ്. വൈകിട്ട് 6.30ന്‌ ദീപാരാധനയ്ക്കുശേഷം മകരവിളക്കുംകണ്ട്‌ തീർഥാടകർ മലയിറങ്ങും. സംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.20ന് ശേഷം സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധനയ്ക്ക് ശേഷം 6.30നും 6.50നും മധ്യേ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ദീപാരാധനയ്ക്കും മകരവിളക്കിനുംശേഷം രാത്രി 8.45ന്‌ മകരസംക്രമ പൂജ നടക്കും. നെയ്യഭിഷേകവും തിരുവാഭരണങ്ങൾ അണിഞ്ഞുള്ള വിഗ്രഹ ദർശനവുമുണ്ടാകും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ തൊഴാനും ജ്യോതി ദർശിച്ച് സായൂജ്യം നേടാനുമായി സന്നിധാനത്തും പരിസരത്തും മാത്രം ഒരു ലക്ഷത്തിലധികം ഭക്തർ തമ്പടിച്ചിട്ടുണ്ട്. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാൻ സൗകര്യമുണ്ട്. സുരക്ഷക്ക്…

    Read More »
  • Kerala

    ഈ തീരുമാനം ചരിത്രപരം; വിദ്യാർഥിനികൾക്ക്‌ ആർത്തവ അവധി അനുവദിക്കാൻ കുസാറ്റ്

    കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ വഴിതിരിവാകുന്ന നിർണായക തീരുമാനവുമായി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്). വിദ്യാർഥിനികൾക്കു ആർത്തവ അവധി അനുവദിക്കാൻ കുസാറ്റ് തീരുമാനിച്ചു. ഓരോ സെമസ്റ്ററിലും 2% അധിക അവധിക്കുള്ള ആനുകൂല്യമാണ് വിദ്യാർഥിനികൾക്കുണ്ടാകുക. കേരളത്തിൽ ആദ്യമായാണ് ആർത്തവ അവധി പരി​ഗണിക്കുന്നത്. സെമസ്റ്റർ പരീക്ഷ എഴുതാൻ നിർബന്ധമായ 75 ശതമാനം ഹാജരിലാണ് ഇളവ്. 75ശതമാനത്തിൽ കുറവ് ഹാജരുള്ളവർ വൈസ് ചാൻസലർക്ക് അപേക്ഷ നൽകി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതാണ് നിലവിലുള്ള പതിവ്. എന്നാൽ ആർത്തവ അവധിക്ക് പെൺകുട്ടികൾക്ക് ഹാജർ ഇളവിന് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട, പകരം അപേക്ഷ മാത്രം നൽകിയാൽ മതി. എന്നാൽ ആർത്തവ അവധിക്ക് പെൺകുട്ടികൾക്ക് ഹാജർ ഇളവിന് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട, പകരം അപേക്ഷ മാത്രം നൽകിയാൽ മതി. കുസാറ്റിനു പിന്നാലെ മറ്റു സർവകലാശാലകളും വിദ്യാർത്ഥിനി സൗഹൃദ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി ഫയൽ…

    Read More »
  • Movie

    സത്യൻ, നസീർ, അംബിക എന്നിവരഭിനയിച്ച ‘ദേവത’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 58 വർഷം

    സിനിമ ഓർമ്മ കർണ്ണാടക സംഗീത ചക്രവർത്തി ഡോക്ടർ ബാലമുരളീകൃഷ്ണ പാടിയ ആദ്യ മലയാള സിനിമ ‘ദേവത’ റിലീസ് ചെയ്‌തിട്ട് 58 വർഷം. 1965 ജനുവരി 14 ന് ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തി. പി ഭാസ്‌ക്കരൻ എഴുതിയ ഗാനങ്ങൾക്ക് പി.എസ് ദിവാകർ ആയിരുന്നു സംഗീതം. ലെനിൻ രാജേന്ദ്രന്റെ ‘സ്വാതി തിരുനാളി’ൽ ‘ദേവന് കെ പതി ഇന്ദ്ര’ എന്ന ഹിന്ദി ഭജൻ ആലപിച്ച് കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട് ബാലമുരളീകൃഷ്ണ. അഞ്ച് ഡോക്ടറേറ്റുകൾ ലഭിച്ച ഏക സംഗീതജ്ഞനാണ് അദ്ദേഹം. ‘ദേവത’യ്ക്ക് രണ്ട് സംവിധായകരുണ്ടായിരുന്നു. സുബ്ബറാവു, കെ പത്മനാഭൻ നായർ. യഥാർത്ഥ സൗന്ദര്യം എന്താണ് എന്ന അന്വേഷണമാണ് കഥയുടെ മർമ്മം. മാദക സൗന്ദര്യമുള്ള രമ, ഇഷ്ടപ്പെട്ട പുരുഷന്റെ (മോഹനൻ) മുഖം ആസിഡ് വീണ് പൊള്ളിയപ്പോൾ അയാളെ അവഗണിച്ച് ഡോക്ടർ വേണുവിനെ വശീകരിക്കാൻ ശ്രമിക്കുന്നു. വേണു പക്ഷേ അതിലൊന്നും കുടുങ്ങിയില്ല. അന്ധയായ അമ്മിണിയുടെ കാഴ്‌ച വീണ്ടെടുക്കുന്നതിലാണ് അയാളുടെ ശ്രദ്ധ. ആസിഡ് പൊള്ളലേറ്റ മോഹനൻ അന്ധയായ അമ്മിണിയെ ഭാര്യയായി…

    Read More »
  • NEWS

    സാഹസിക സഞ്ചാരികൾ ഷാര്‍ജയിലേക്ക് സ്വാഗതം, പട്ടംപോലെ പറന്ന് കാഴ്ചകള്‍ കാണാം;  യു.എ.ഇയിലെ ആദ്യത്തെ ഔദ്യോഗിക പാരാഗ്ലൈഡിംഗ് കേന്ദ്രം തുറന്നു: തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം

       യുഎഇയിലെ സാഹസിക വിനോദസഞ്ചാരത്തിന് പുതിയ ആവേശം പകരുകയാണ് ഷാര്‍ജ സ്‌കൈ അഡ്വഞ്ചേഴ്‌സ് പാരാഗ്ലൈഡിങ് സെന്റര്‍. ഷാര്‍ജ നിക്ഷേപവികസനവകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തിലാണ് യുഎഇയില്‍ തന്നെ ആദ്യത്തെ ഔദ്യോഗിക ലൈസന്‍സുള്ള പാരാഗ്ലൈഡിങ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ഷാര്‍ജ രാജ്യാന്തര പാരാഗ്ലൈഡിങ് ചാംപ്യന്‍ഷിപിന് ശേഷം തിങ്കളാഴ്ച മുതല്‍ അതിഥികള്‍ക്കായി കേന്ദ്രം വാതില്‍ തുറക്കും. ഷാര്‍ജയുടെ മധ്യമേഖലയില്‍ അല്‍ ഫയ റിട്രീറ്റിന് സമീപമായാണ് ഈ പുതിയ വിനോദകേന്ദ്രം. സാഹസിക സഞ്ചാരികളുടെ മനം നിറക്കാന്‍ പാകത്തിലുള്ള മനോഹരമായ കാഴ്ചകള്‍ ആകാശത്ത് പറന്നുനടന്ന് കാണാന്‍ അവസരമൊരുക്കുന്ന സ്‌കൈ അഡ്വഞ്ചേഴ്‌സ്, മേഖലയില്‍ നിരവധി കച്ചവട-നിക്ഷേപ സാധ്യതകള്‍ക്കും വഴിവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. വിവിധ തലങ്ങളിലുള്ള സാഹസികാനുഭവങ്ങള്‍ പകരുന്ന മൂന്ന് പാക്കേ പജുകളും അംഗത്വ ഓപ്ഷനുകളുമാണ് നിലവില്‍ ‘സ്‌കൈ അഡ്വഞ്ചേഴ്‌സി’ലുള്ളത്. പരിചയസമ്പന്നരായ പ്രൊഫഷണലുകളോടൊപ്പം ആകാശക്കാഴ്ച കാണാന്‍ സാധിക്കുന്ന ടാന്‍ഡം പാരാഗ്ലൈഡിംഗ്, സ്വന്തമായി എങ്ങനെ പാരാഗ്ലൈഡ് ചെയ്യാമെന്നും രാജ്യാന്തര പാരാഗ്ലൈഡിംഗ് ലൈസന്‍സ് നേടാമെന്നും പഠിക്കുന്നതിനുള്ള സമഗ്രമായ വിദഗ്ധരുടെ നേതൃത്വത്തിലുള്ള കോഴ്സ്, നിലവില്‍ ലൈസന്‍സുള്ള…

    Read More »
  • Kerala

    ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി അഞ്ച് വർഷം ദുരിതജീവിതം, ഒടുവിൽ കോഴിക്കോട് സ്വദേശിനി ഹർഷിന നിയമപോരാട്ടത്തിന്

    ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി അഞ്ച് വർഷം ദുരിതം അനുഭവിച്ച കോഴിക്കോട് സ്വദേശിനി ഹർഷിന നിയമപോരാട്ടത്തിന്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം വൈകിപ്പിക്കുന്നതായി ആരോപണം. റിപ്പോർട്ടിൽ വ്യക്തത വരുത്താൻ എന്ന പേരിൽ ആരോഗ്യമന്ത്രി പുതിയ അന്വേഷണം പ്രഖ്യാപിച്ചിട്ട് ഒരു മാസമായിട്ടും നടപടിയൊന്നുമുണ്ടായില്ല. അഞ്ച് വർഷം വയറ്റിൽ ചുമന്ന കത്രിക പുറത്തെടുത്തെങ്കിലും ഹർഷിനയുടെ ദുരിതം ഇനിയും അവസാനിച്ചിട്ടില്ല. അന്വേഷണം പൂർത്തിയാക്കാതെ നടപടി വൈകിപ്പിക്കുകയാണ് ആരോഗ്യവകുപ്പ്. ആദ്യ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാത്തതിനെ തുടർന്ന് ഹർഷിന പരസ്യമായി പ്രതിഷേധിച്ചതോടെയാണ് വ്യക്തത വരുത്താനെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രി പുതിയ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ കത്രിക പുറത്തെടുത്തിട്ട് നാല് മാസമായിട്ടും യാതൊരു നടപടിയുമില്ല. ആരോഗ്യ വകുപ്പിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഹർഷിന പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ വീഴ്ച മറച്ചു വെക്കാനാണോ ആരോഗ്യ വകുപ്പിന്റെ ശ്രമമെന്ന് സംശയമുണ്ട്. നിയമ പോരാട്ടമല്ലാതെ മറ്റ് വഴികൾ മുന്നിൽ ഇല്ല. 2017ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെയാണ് പന്തീരങ്കാവ് സ്വദേശി…

    Read More »
  • Food

    വെണ്ടയ്ക്ക ഇട്ടുവെച്ച വെള്ളം പതിവായി കുടിക്കൂ, അത്ഭുതം അനുഭവിച്ചറിയൂ

    ആഹാരമാണ് ഔഷധം എന്നത് പരമമായ സത്യമാണ്. പച്ചക്കറികളും കലർപ്പില്ലാത്ത കറിക്കൂട്ടുകളുമൊക്കെ മാരകമായ പല രോഗങ്ങളെയും പ്രതിരോധിക്കുന്നു. വെണ്ടയ്ക്കയുടെ നിരവധി ഗുണങ്ങളെക്കുറിച്ചുള്ള ഗവേഷണ ഫലങ്ങൾ അടുത്ത സമയത്താണ് പുറത്തു വന്നത്. വണ്ണം കുറയ്ക്കാനും പ്രമേഹം തടയാനും കരളിനെ സംരക്ഷിക്കാനുമൊക്കെയുള്ള അത്ഭുത സിദ്ധിയുണ്ട് വെണ്ടയ്ക്ക്. വെണ്ടയ്ക്ക ഇട്ടുവെച്ച വെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. നാലോ അഞ്ചോ ചെറിയ വെണ്ടയ്ക്ക കീറി രണ്ടു ഗ്ളാസ് വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് വെക്കുകയാണ് വേണ്ടത്. ശേഷം രാവിലെ ഈ വെണ്ടയ്ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേക്ക് പകര്‍ത്തിയെടുത്ത് ഈ വെള്ളമാണ് കുടിക്കേണ്ടത്. ഇത് പതിവായി കുടിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഒരു പാനീയമാണിത്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി, സി, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയെ വിശപ്പിനെ അടക്കാനും, ദഹനം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്നു. ഇതിലൂടെയാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ഈ പാനീയം…

    Read More »
  • Crime

    ഭിന്നശേഷിക്കാരിയെ ഗള്‍ഫിലെത്തിച്ച് പീഡിപ്പിച്ച സംഭവം: ഒളിവില്‍ കഴിഞ്ഞയാള്‍ അറസ്റ്റില്‍

    മലപ്പുറം: ഭിന്നശേഷിക്കാരിയായ യുവതിയെ ഭര്‍ത്താവിന്റെ സഹായത്തോടെ വിദേശത്ത് വെച്ച് പീഡിപ്പിച്ച ചങ്ങരംകുളം സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തായിരുന്ന ചങ്ങരംകുളം തെങ്ങില്‍ സ്വദേശി വാക്കത്ത് വളപ്പില്‍ യഅ്ക്കൂബി(49)നെയാണ് ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കല്‍ അറസ്റ്റ് ചെയ്തത്. 2020ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ചങ്ങരംകുളം സ്വദേശിയായ പെണ്‍കുട്ടിയെ യഅ്ക്കൂബിന്റെ ഭാര്യയുടെ സഹോദരന്‍ വിവാഹം ചെയ്തിരുന്നു. പിന്നീട് ഗള്‍ഫിലെത്തിച്ച ശേഷം പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെയും സഹോദരിയുടെയും ഒത്താശയോടെ സഹോദരീ ഭര്‍ത്താവ് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും സഹോദരിയും നേരത്തെ അറസ്റ്റിലായിരുന്നു. വിദേശത്തായിരുന്ന പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    കാറില്‍ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം സഞ്ചരിച്ചതിന് സദാചാര ഭീഷണി; വ്യാജ പോലീസ് തട്ടിയെടുത്തത് 1.40 ലക്ഷം

    ഗുരുഗ്രാം: കാറില്‍ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പുരുഷനെ കബളിപ്പിച്ച് പോലീസുകാരനെന്ന വ്യാജേന ഒരാള്‍ 1.40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അനാശാസ്യ കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരേ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവരും ബുധനാഴ്ച രാത്രി 8.15 ഓടെ കിംഗ്ഡം ഓഫ് ഹെവനിന് സമീപം കാറില്‍ ഇരിക്കുമ്പോള്‍ പോലീസ് യൂണിഫോം ധരിച്ച ഒരാള്‍ അവരെ സമീപിക്കുകയായിരുന്നു. ഇയാള്‍ തങ്ങളെ സമീപിച്ച് കാറിന്റെ ചില്ല് താഴ്ത്താന്‍ ആവശ്യപ്പെട്ടതായി പരാതിക്കാരനായ ശുഭം തനേജ പറയുന്നു. തുടര്‍ന്ന് ഇയാള്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകളും തിരിച്ചറിയല്‍ കാര്‍ഡുകളും കൈക്കലാക്കുകയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെട്ട് പോകണമെങ്കില്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി തനേജ പരാതിയില്‍ പറയുന്നു. ”ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ എ.ടി.എം കാര്‍ഡില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിച്ചു, 40,000 രൂപ കാറില്‍ സൂക്ഷിച്ചിരുന്നു. 1.40 ലക്ഷം രൂപ എടുത്ത ശേഷം ഞങ്ങളുടെ…

    Read More »
  • Crime

    കസ്റ്റഡിയിലുള്ള പ്രതി പോലീസുകാരന്റെ കണ്ണില്‍ ഇടിച്ചു പരുക്കേല്‍പ്പിച്ചു

    തിരുവനന്തപുരത്ത്: പോലീസുകാരന്റെ കണ്ണില്‍ ഇടിച്ചു പരുക്കേല്‍പ്പിച്ചു. കല്ലറ പാങ്ങോടാണ് സംഭവം. പാങ്ങോട് സ്റ്റേഷനിലെ സി.പി.ഒ സിബിക്കാണ് പരുക്കേറ്റത്. മദ്യപിച്ചു ബാറില്‍ ബഹളമുണ്ടാക്കിയ കല്ലറ സ്വദേശിയായ ശ്യം നായരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുമായി വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു പോലീസുകാരനെ ആക്രമിച്ചത്. സംഭവത്തില്‍ ശ്യാം നായരെ പോലീസ് അറസ്റ്റ് ചെയ്തു.

    Read More »
Back to top button
error: