Month: January 2023
-
Crime
തളിപ്പറമ്പിലെ അധ്യാപകനെതിരെ 26 പോക്സോ കേസുകൾ, ഒരു അധ്യാപകനെതിരെ ഒരേസമയം ഇത്രയധികം കേസുകൾ എടുക്കുന്നത് സംസ്ഥാനത്ത് തന്നെ ആദ്യം
തളിപ്പറമ്പ്: കണ്ണൂരിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെതിരെ 26 പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തു. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു അധ്യാപകനെതിരെ ഒരേസമയം ഇത്രയധികം കേസുകൾ എടുക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം അഞ്ച് വിദ്യാർഥിനികളുടെ പരാതിയിലാണ് കേസുകൾ എടുത്തിരുന്നത്. പ്രതിയായ അറബി അധ്യാപകൻ മലപ്പുറം കൊണ്ടോട്ടി സ്വദേശി എം.ഫൈസലിനെ (52) കഴിഞ്ഞ ദിവസം തന്നെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്. തളിപ്പറമ്പ് എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച കൂടുതൽ ഉദ്യോഗസ്ഥർ സ്കൂളിലെത്തി വിദ്യാർഥിനികളുടെ മൊഴികൾ ശേഖരിച്ചപ്പോഴാണ് 21 പേർ കൂടി അധ്യാപകൻ ശാരീരികമായി ഉപദ്രവിച്ചെന്ന് മൊഴി നൽകിയത്. 2021 നവംബർ മുതലാണ് ഫൈസൽ 6, 7 ക്ലാസ്സുകളിലെ വിദ്യാർഥിനികളെ ഉപദ്രവിച്ച് തുടങ്ങിയതത്രെ. ക്ലാസ് സമയങ്ങളിലാണ് ഇയാൾ വിദ്യാർഥിനികളെ ഉപദ്രവിച്ചത്. ഇതു തുടർന്നപ്പോൾ ചില വിദ്യാർഥിനികൾ ഇയാളുടെ ക്ലാസിൽനിന്നു മാറണമെന്ന് മറ്റ് അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നു. കൂടുതൽ വിദ്യാർഥിനികൾ ഈ ആവശ്യവുമായി എത്തിയപ്പോൾ സംശയം തോന്നിയ സ്കൂൾ അധികൃതർ വിദ്യാർഥിനികളെ…
Read More » -
Crime
സംവിധായിക നയന സൂര്യയുടെ മരണം: ക്രൈംബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു
തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി ക്രൈംബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു. ഇതു സംബന്ധിച്ച് ഡിജിപി അനിൽകാന്ത് ഉത്തരവിറക്കി. 13 പേരാണ് സംഘത്തിലുള്ളത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്‌പി എസ്.മധുസൂദനൻ സംഘത്തലവനായി തുടരും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡിവൈഎസ്പി ആർ.പ്രതാപൻ നായർ, ഡിറ്റക്റ്റീവ് ഇൻസ്പെക്ടർമാരായ എച്ച്.അനിൽകുമാർ, പി.ഐ.മുബാറക്, എസ്ഐമാരായ ശരത് കുമാർ, കെ.മണിക്കുട്ടൻ, ഡിറ്റക്റ്റീവ് എസ്ഐ കെ.ജെ.രതീഷ്, എഎസ്ഐമാരായ ടി.രാജ് കിഷോർ, കെ ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അർഷ ഡേവിഡ്, എ.അനിൽകുമാർ, ക്രിസ്റ്റഫർ ഷിബു എന്നിവരാണ് സംഘത്തിലുള്ളത്. നയന സൂര്യന്റെ മരണം സംബന്ധിച്ച കേസ് ഫയൽ മ്യൂസിയം പൊലീസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. മൊഴികൾ, ഫൊറന്‍സിക് രേഖകൾ, അന്വേഷണ റിപ്പോർട്ടുകൾ അടക്കം പൊലീസ് ശേഖരിച്ച എല്ലാ വിവരങ്ങളും കണ്ടെത്തലുകളും ഉൾപ്പെടുന്നതാണ് കേസ് ഫയൽ. കേസ് ഫയൽ വിശദമായി പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. മരണകാരണം കണ്ടെത്താൻ…
Read More » -
Crime
ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തളളി; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം: മറ്റൊരു വിവാഹം കഴിക്കാന്‍ ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനാഭവനില്‍ സുനിതയെ ഭര്‍ത്താവ് ജോയ് ആന്റണി കൊലപ്പെടുത്തിയ കേസിലാണ് കുറ്റക്കാരനെന്ന് തെളിഞ്ഞത്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ. വിഷ്ണു 17ന് ശിക്ഷ വിധിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. സ്ത്രീധനത്തിനായി മറ്റൊരു വിവാഹം കഴിക്കാനാണ് പ്രതി ജോയ് ഭാര്യ സുനിതയെ അതിധാരുണമായി കൊലപ്പെടുത്തിയത്. സുനിതയെ മണ്‍വെട്ടി കൈകൊണ്ട് തലയക്ക് അടിച്ചു വീഴ്ത്തിയ ശേഷം ജീവനോടെ മണ്ണെണ്ണ ഒഴിച്ച് ചുട്ട് കൊന്ന് മൂന്ന് കഷ്ണങ്ങളാക്കി പ്രതിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ തളളുകയായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കൊല്ലപ്പെട്ടത് സുനിതയാണെന്ന് കോടതി നിര്‍ദേശപ്രകാരം നടത്തിയ ഡി.എന്‍.എ ടെസ്റ്റിലൂടെ തെളിഞ്ഞിരുന്നു. കോടതിയുടെ നേരിട്ടുള്ള ചോദ്യം ചെയ്യലില്‍ മണ്‍വെട്ടി കൈ കൊണ്ടല്ല ഓല മടല്…
Read More » -
Crime
പൊലീസിനുനേരെ വീണ്ടും ബോംബേറ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആക്രമണം പ്രതിയെ പിടികൂടാന്‍ എത്തിയപ്പോള്‍
തിരുവനന്തപുരം: മംഗലപുരത്ത് പൊലീസിനുനേരെ വീണ്ടും ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മുഖ്യപ്രതി ഷെഫീഖാണ് ആക്രമിച്ചത്. ഷെഫീഖിനെ കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. സമാന ആക്രമണം ഉച്ചയ്ക്കുമുണ്ടായിരുന്നു. പുത്തൻതോപ്പ് സ്വദേശിയായ നിഖിൽ നോർബെറ്റ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിയായ ഷെഫീഖിന്റെ വീട് തിരിച്ചറിഞ്ഞ് എത്തിയപ്പോഴാണ് ഉച്ചയ്ക്ക് ബോംബേറുണ്ടായത്. ഉച്ചയ്ക്ക് പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ് ഷെഫീഖ് രക്ഷപ്പെട്ടിരുന്നു. എന്നാൽ ഷെഫീഖിന്റെ സഹോദരനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെഫീഖ് വീണ്ടും അവിടെ എത്തിയെന്ന വിവരം അറിഞ്ഞാണ് രാത്രിയിൽ പൊലീസ് എത്തി വീടു വളഞ്ഞത്. എന്നാൽ ഇവിടെ എത്തിയപ്പോൾ രണ്ടു നാടൻ ബോംബുകൾ പൊലീസിനു നേർക്ക് വലിച്ചെറിയുകയായിരുന്നു. ആർക്കും പരുക്കില്ല. ഷെഫീഖ് വീണ്ടും ഓടി രക്ഷപ്പെട്ടെന്നാണ് വിവരം. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വലിയ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
Read More » -
India
വധശ്രമക്കേസില്‍ 10 വര്‍ഷം തടവ്: ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കി ഉത്തരവിറങ്ങി
ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവ്. ലോക്‌സഭാ സെക്രട്ടറി ജനറലാണ് എം.പിയെ അയോഗ്യനാക്കിയുള്ള ഉത്തരവിറക്കിയത്. ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതല്‍ എം.പിയെ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതായി ഉത്തരവില്‍ പറയുന്നു. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിംഗ് ആണ് ഉത്തരവിറക്കിയത്. ക്രിമിനല്‍ കേസ് എം.പിയെ കോടതി ശിക്ഷിച്ച സാഹചര്യത്തിലാണ് ചട്ടപ്രകാരമുള്ള നടപടി. അതേസമയം, വധശ്രമ കേസിലെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ അടക്കം 4 പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. കേസില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരനായ മുഹമ്മദ് സാലിഹിനോടും പ്രോസിക്യൂഷനോടും കോടതി നിര്‍ദേശിച്ചിരുന്നു. അപ്പീലില്‍ വിധി വരുന്നത് വരെ കവരത്തി കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന എംപിയുടെ ആവശ്യത്തില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2009 ല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് നാല്…
Read More » -
Crime
നടി തുനിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷീസൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി
മുംബൈ: നടി തുനിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷീസൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ വസായ് കോടതി തള്ളി. ഷീസൻ പൊലീസ് കസ്റ്റഡിയിൽ തുടരും. നിലവിൽ താനെ സെൻട്രൽ ജയിലിലാണ് ഷീസൻ ഖാനുള്ളത്. ജാമ്യം ലഭിക്കുന്നതിനായി ഷീസാന്റെ കുടുംബം മുംബൈ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. തുനിഷയുടെ മരണത്തിൽ ഷീസാന് യാതൊരു പങ്കുമില്ലെന്നാണ് ഷീസന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. ശൈലേന്ദ്ര മിശ്ര, ശരദ് റായ് എന്നിവരാണ് ഷീസാനു വേണ്ടി ഹാജരായത്. അതേസമയം, സത്യം മറച്ചുവയ്ക്കാൻ ഷീസാന്റെ കുടുംബം നാടകം കളിക്കുകയാണെന്ന് തുനിഷയുടെ അഭിഭാഷകൻ വാദിച്ചു. അഡ്വ. തരുൺ ശർമയാണ് തുനിഷയ്ക്കായി ഹാജരായത്. തുനിഷയുടെ മരണത്തിൽ ഷീസാന്റെ അമ്മയ്ക്കും പങ്കുണ്ടെന്നും അവരെയും പ്രതി ചേർക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
Read More » -
Kerala
ജല അതോറിറ്റിയുടെ നഷ്ടം നികത്താൻ വെള്ളക്കരം വർധിപ്പിക്കുന്നു, എൽഡിഎഫ് യോഗത്തിന്റെ അനുമതി
തിരുവനന്തപുരം∙ വെള്ളക്കരം വർധിപ്പിക്കാൻ എല്‍ഡിഎഫ് യോഗത്തിന്റെ അനുമതി. ലീറ്ററിന് ഒരു പൈസ വർധിപ്പിക്കും. ജലവിഭവ മന്ത്രിയുടെ ശുപാർശ യോഗം അംഗീകരിച്ചു. 2391.89 കോടി രൂപയുടെ നഷ്ടത്തിലാണ് ജല അതോറിറ്റി. ഈ നഷ്ടം നികത്താനാണ് കരം വർധിപ്പിക്കുന്നത്. ജല അതോറിറ്റിയുടെ കടം കാരണം പ്രവർത്തനങ്ങൾ നടത്താനോ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാനോ കഴിയാത്ത സ്ഥിതിയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ജല അതോറിറ്റിയെ കൂടുതൽ മെച്ചപ്പെടുത്താൻ ഈ തീരുമാനത്തിലൂടെ കഴിയും. കുടിശിക കൊടുത്തില്ലെങ്കില്‍ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖ എൽഡിഎഫ് അംഗീകരിച്ചു. ഘടകക്ഷികൾ അഭിപ്രായങ്ങൾ എഴുതി നൽകി. സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽനിന്നും അഭിപ്രായം ശേഖരിച്ചു. വികസന കാര്യങ്ങൾ വേഗത്തിലാക്കാൻ ഒരു പൊതുനയം രൂപീകരിക്കുകയാണ് ചെയ്തതെന്നു ഇ.പി.ജയരാജൻ പറഞ്ഞു. ഓരോ വകുപ്പിലെയും മന്ത്രിമാർ ഈ നയത്തിനനുസരിച്ച് വകുപ്പിനെ ശക്തിപ്പെടുത്തണം. കാർഷിക രംഗത്തെ വിപുലീകരിക്കാനുള്ള പദ്ധതികൾ രൂപീകരിക്കണമെന്ന് നയത്തിൽ നിർദേശിക്കുന്നു. ഐടി മേഖല കൂടുതൽ…
Read More » -
Crime
ജയിലിലേക്ക് പ്രവേശിക്കുമ്പോൾ മാധ്യമപ്രവർത്തകരോടായി പ്രവീൺ റാണ പറഞ്ഞു… ‘യഥാർഥ കള്ളൻമാർ പുറത്തുവരും, റോയൽ ഇന്ത്യ പീപ്പിൾസ് പാർട്ടി സിന്ദാബാദ്’
തൃശൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി പ്രവീണ്‍ റാണ ജയിലിലേക്കു പോയത് യഥാര്‍ഥ കള്ളന്‍മാര്‍ പുറത്തുവരുമെന്ന പരാമർശത്തോടെ. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽവച്ച് അറസ്റ്റിലായ ‘സേഫ് ആൻഡ് സ്ട്രോങ്’ ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണയെ, ഈ മാസം 27 വരെയാണ് കോടതി റിമാൻഡ് ചെയ്തത്. റാണ നൂറു കോടി രൂപ തട്ടിയതായാണ് തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. റാണയുടെ കൂട്ടാളികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോക് വ്യക്തമാക്കി. ‘യഥാർഥ കള്ളൻമാർ പുറത്തുവരും. റോയൽ ഇന്ത്യ പീപ്പിൾസ് പാർട്ടി സിന്ദാബാദ്’ – ജയിലിലേക്ക് പ്രവേശിക്കുമ്പോൾ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരോടായി റാണയുടെ വാക്കുകൾ ഇങ്ങനെ. ‘ജീവിതത്തില്‍ വിജയം നേടാനുള്ള സൂത്ര വിദ്യ പറഞ്ഞു തരുന്ന കോച്ച്. ജീവിതത്തില്‍ ആരോഗ്യപരമായ സാമ്പത്തികാവസ്ഥ ഒരുക്കാന്‍ സഹായിക്കുന്ന ഡോക്ടര്‍…’ – റാണയുടെ ഈ സ്വയം വിശേഷണങ്ങളില്‍ വീണ നിക്ഷേപകര്‍ ഇപ്പോൾ കാത്തിരിക്കുകയാണ്; റാണ തട്ടിയെടുത്ത കോടികള്‍ എവിടെയെന്ന…
Read More » -
Local
കോട്ടയം നഗരസഭാ കൗൺസിലർ ജിഷാ ഡെന്നി അന്തരിച്ചു
കോട്ടയം: നഗരസഭാ 38-ാം വാർഡ് കൗൺസിലർ ജിഷാ ഡെന്നി (45) അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആദ്യ തവണ കൗൺസിലറായിരുന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്, തുടർന്ന് കഴിഞ്ഞ ടേമിൽ മത്സരരംഗത്തുണ്ടായിരുന്നില്ല. അസുഖം ഭേദമായതോടെ ഇത്തവണ മത്സരിക്കുകയും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. എന്നാൽ പിന്നീടും രോഗബാധയുണ്ടായതോടെ ചികിത്സയിലായിരുന്ന ജിഷ ഇന്നലെ വൈകിട്ട് 8.45 നാണ് അന്തരിച്ചത്. മൃതദേഹം മോർച്ചറിയിൽ. ചിങ്ങവനം തെക്കെ മഠത്തിൽ ഡെന്നി കുര്യാക്കോസിന്റെ ഭാര്യയാണ്. സംസ്ക്കാരം ഞായറാഴ്ച 4ന് ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ പുത്തൻപള്ളിയിൽ. പരേത മാരാരിക്കുളം വെളിപ്പറമ്പിൽ പരേതനായ ലൂക്കോസിന്റെയും ലില്ലിക്കുട്ടിയുടെയും മകളാണ്. മക്കൾ: കുര്യാക്കോസ്, ലൂക്കോസ്, സെബാൻ. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം നഗരസഭയിൽ പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം വിലാപയാത്രയായി ഭവനത്തിലേക്ക് കൊണ്ടുപോകും.
Read More » -
Kerala
അനധികൃത ബാനര്‍ വയ്ക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കണം: ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: അനധികൃത ബാനറുകളും കൊടികളും വയ്ക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഉത്തരവു നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാര്‍ക്കും എസ്.എച്ച്.ഒമാര്‍ക്കുമെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ബോര്‍ഡുകള്‍ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിര്‍ദേശം നടപ്പിലാക്കാത്ത ജീവനക്കാര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടു. മരണം സംഭവിക്കാവുന്ന അപകടംവരെ ഉണ്ടാകാം എന്നറിഞ്ഞിട്ടും അനധികൃതമായ ബാനറുകളും മറ്റും സ്ഥാപിക്കുന്നത് എന്തു തരത്തിലുള്ള സംസ്‌കാരമാണെന്നു കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു. സ്‌കൂട്ടറില്‍ സഞ്ചരിക്കവേ തോരണം കെട്ടിയിരുന്ന പ്ലാസ്റ്റിക് ചരട് കഴുത്തില്‍ കുരുങ്ങി തൃശൂരില്‍ അഭിഭാഷകയ്ക്കു പരുക്കേറ്റിരുന്നു. തുടര്‍ന്ന് തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറി രാകേഷ് കുമാര്‍ കോടതിയില്‍ ഹാജരായിരുന്നു. തുടര്‍ന്നാണ് കോടതി ഇത്തരം പരാമര്‍ശം നടത്തിയത്. കോടതി ഉത്തരവുകള്‍ നല്‍കിയിട്ടും ‘സ്വയം പ്രമോഷന്റെ’യും ഈഗോയുടെയും ഫലമായി മറ്റുള്ളവരുടെ ജീവന് തെല്ലും വിലകല്‍പ്പിക്കാതെ സംഘടനകളും ജനങ്ങളും അനധികൃത ബോര്‍ഡുകളും ബാനറുകളും ഉള്‍പ്പെടെ സ്ഥാപിക്കാന്‍ ധൈര്യപ്പെടുകയാണെന്നും കോടതി പറഞ്ഞു. അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവയ്ക്കു പിന്നിലുള്ളവര്‍ രാഷ്ട്രീയമായും മറ്റും ശക്തരായതിനാല്‍…
Read More »