CrimeNEWS

ഭിന്നശേഷിക്കാരിയെ ഗള്‍ഫിലെത്തിച്ച് പീഡിപ്പിച്ച സംഭവം: ഒളിവില്‍ കഴിഞ്ഞയാള്‍ അറസ്റ്റില്‍

മലപ്പുറം: ഭിന്നശേഷിക്കാരിയായ യുവതിയെ ഭര്‍ത്താവിന്റെ സഹായത്തോടെ വിദേശത്ത് വെച്ച് പീഡിപ്പിച്ച ചങ്ങരംകുളം സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തായിരുന്ന ചങ്ങരംകുളം തെങ്ങില്‍ സ്വദേശി വാക്കത്ത് വളപ്പില്‍ യഅ്ക്കൂബി(49)നെയാണ് ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കല്‍ അറസ്റ്റ് ചെയ്തത്.

2020ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ചങ്ങരംകുളം സ്വദേശിയായ പെണ്‍കുട്ടിയെ യഅ്ക്കൂബിന്റെ ഭാര്യയുടെ സഹോദരന്‍ വിവാഹം ചെയ്തിരുന്നു. പിന്നീട് ഗള്‍ഫിലെത്തിച്ച ശേഷം പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെയും സഹോദരിയുടെയും ഒത്താശയോടെ സഹോദരീ ഭര്‍ത്താവ് പീഡിപ്പിച്ചെന്നാണ് പരാതി.

Signature-ad

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും സഹോദരിയും നേരത്തെ അറസ്റ്റിലായിരുന്നു. വിദേശത്തായിരുന്ന പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: