KeralaNEWS

ഈ തീരുമാനം ചരിത്രപരം; വിദ്യാർഥിനികൾക്ക്‌ ആർത്തവ അവധി അനുവദിക്കാൻ കുസാറ്റ്

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ വഴിതിരിവാകുന്ന നിർണായക തീരുമാനവുമായി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്). വിദ്യാർഥിനികൾക്കു ആർത്തവ അവധി അനുവദിക്കാൻ കുസാറ്റ് തീരുമാനിച്ചു. ഓരോ സെമസ്റ്ററിലും 2% അധിക അവധിക്കുള്ള ആനുകൂല്യമാണ് വിദ്യാർഥിനികൾക്കുണ്ടാകുക. കേരളത്തിൽ ആദ്യമായാണ് ആർത്തവ അവധി പരി​ഗണിക്കുന്നത്. സെമസ്റ്റർ പരീക്ഷ എഴുതാൻ നിർബന്ധമായ 75 ശതമാനം ഹാജരിലാണ് ഇളവ്. 75ശതമാനത്തിൽ കുറവ് ഹാജരുള്ളവർ വൈസ് ചാൻസലർക്ക് അപേക്ഷ നൽകി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതാണ് നിലവിലുള്ള പതിവ്.

എന്നാൽ ആർത്തവ അവധിക്ക് പെൺകുട്ടികൾക്ക് ഹാജർ ഇളവിന് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട, പകരം അപേക്ഷ മാത്രം നൽകിയാൽ മതി. എന്നാൽ ആർത്തവ അവധിക്ക് പെൺകുട്ടികൾക്ക് ഹാജർ ഇളവിന് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട, പകരം അപേക്ഷ മാത്രം നൽകിയാൽ മതി. കുസാറ്റിനു പിന്നാലെ മറ്റു സർവകലാശാലകളും വിദ്യാർത്ഥിനി സൗഹൃദ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി ഫയൽ ചെയ്തിരുന്നു. അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഒരു സ്ത്രീ ആര്‍ത്തവ സമയത്ത് അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തുണ്ടാകുന്ന വേദനക്ക് തുല്യമാണെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ പഠനത്തെക്കുറിച്ചും ഹര്‍ജിയില്‍ പറയുന്നു. ആര്‍ത്തവ വേദന വനിതാ ജീവനക്കാരുടെ ഉത്പാദനക്ഷമത കുറയ്ക്കുമെന്നും ഇത് ജോലിയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി കമ്പനികള്‍ സ്ത്രീകള്‍ക്ക് ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി നല്‍കുന്നുണ്ട്. ചില സംസ്ഥാനങ്ങള്‍ ആര്‍ത്തവ അവധികള്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്ക് ഇത്തരം അവധി ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

‘സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 – ലംഘനമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സ്ത്രീകളെ വ്യത്യസ്തമായിട്ടാണ് പരിഗണിക്കുന്നത്. ഒരേ പൗരത്വം ഉളള സ്ത്രീകൾ തുല്യമായി പരിഗണിക്കപ്പെടുകയും തുല്യ അവകാശം നല്‍കുകയും വേണം’- എന്നും ഹര്‍ജിയില്‍ പറയുന്നു.

Back to top button
error: