Month: January 2023

  • LIFE

    ‘ആട് ജീവിതം’ ആദായകരമാക്കാം; വളർത്താം അജഗണത്തിലെ വമ്പൻ ബീറ്റൽ 

    പാലിനു വേണ്ടി പശുവിന് ഒപ്പം തന്നെ പ്രാധാന്യത്തോടെ ആടിനെയും വളർത്തുന്നവരാണ് മലയാളികൾ. നാടൻ ഇനങ്ങളിൽ പെട്ട ആടുകളെ ആയിരുന്നു കൂടുതലും വളർത്തിയിരുന്നതെങ്കിലും രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഉള്ള ആടുകളെയും വിദേശ ഇനങ്ങളിൽ പെട്ട ആടുകളെയും നമ്മുടെ നാട്ടിൽ ധാരാളമായി വളർത്തുന്നുണ്ട്. അത്തരത്തിൽ മികച്ച വരുമാനം നൽകുന്ന ഇനം ആടുകളാണ് ബീറ്റൽ. ഉയര്‍ന്ന പാല്‍ ഉല്‍പാദനത്തിനും മാംസോല്‍പാദനമികവിനും പ്രത്യുല്‍പാദനക്ഷമതക്കുമെല്ലാം ഒരുപോലെ പേരുകേട്ടവയാണ് ബീറ്റല്‍ ആടുകള്‍. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍, അമൃത്സര്‍ എന്നീ രണ്ട് ജില്ലകളാണ് ബീറ്റല്‍ ആടുകളുടെ വംശഭൂമിക. ഗുര്‍ദാസ്പൂരിലെ ബട്ടാല എന്ന നഗരത്തിന്റെ പേരില്‍ നിന്നാണ് ഈ ആടുകള്‍ക്ക് ബീറ്റല്‍ എന്ന പേരു ലഭിച്ചത്. ആകാരത്തിന്റെയും ശരീരതൂക്കത്തിന്റെയും പാലുല്പാദനത്തിന്റെയും കാര്യത്തില്‍ ജമുനാപാരി ആടുകള്‍ക്ക് പിന്നിലാണെങ്കിലും പ്രത്യുല്‍പാദനക്ഷമതയിലും വൈവിധ്യമാര്‍ന്ന കാലാവസ്ഥകളോടുള്ള ഇണക്കത്തിലും ജമുനാപാരിയേക്കാള്‍ മികവ് ബീറ്റല്‍ ആടുകള്‍ക്കാണ്. എണ്ണക്കറുപ്പിന്റെ അഴക് എണ്ണക്കറുപ്പിന്റെ ഏഴഴകാണ് പഞ്ചാബി ബീറ്റല്‍ ആടുകളുടെ മേനിക്കുള്ളത്. തിളക്കമുള്ള തവിട്ടുകലര്‍ന്ന കറുപ്പ് നിറത്തിലും തവിട്ടിലും കറുപ്പിലും പടര്‍ന്ന വെളുത്ത പാടുകളോടെയും ബീറ്റല്‍ ആടുകളെ…

    Read More »
  • Crime

    സ്‌കൂള്‍ ലാബില്‍ ആയുധ നിര്‍മാണമെന്ന് പോലീസ്; നിരീക്ഷിക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം

    തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവര്‍ത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനമേധാവികള്‍ക്കുമാണ് ഡയറക്ടറുടെ നിര്‍ദ്ദേശം. പ്രവൃത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നതായി എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഉണ്ടെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു. ലാബുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ നിരീക്ഷണവും മേല്‍നോട്ടവും ഉണ്ടാകണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. അധ്യാപകരും ലാബ് ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് ഉത്തരവിലുള്ളത്. സ്ഥാപനമേധാവികളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍- ഇന്‍ ചാര്‍ജ് ഡോ. ബൈജുഭായ് ടി.പി. നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ഡിസംബര്‍ 21-ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് എ.ഡി.ജി.പി. സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.  

    Read More »
  • Food

    പച്ചമുളക് ചെടിയുടെ ഇല ചുരുണ്ട് നശിക്കുന്നോ? പേടിക്കേണ്ട പരിഹാരമാർഗ്ഗങ്ങളുണ്ട് 

    ദൈനംദിന ജീവിതത്തിൽ ഏറ്റവും പച്ചക്കറി ഒന്നാണ് പച്ചമുളക്. മിക്ക വീടുകളിലും പച്ചക്കറി കൃഷിക്കൊപ്പം പച്ചമുളക് കാന്താരി മുളകും കൃഷി ചെയ്യാറുണ്ട്. മറ്റു പച്ചക്കറികളിലെ എന്നപോലെ കീടങ്ങളുടെ ആക്രമണം മുളക് ചെടിയിലും രൂക്ഷമാണ്. മുളകിന്റെ ഇലകള്‍ ചുരുണ്ട് നശിക്കുന്നതും ചെടിയുടെ വളര്‍ച്ച മുരടിക്കുന്നതും പ്രധാന പ്രശ്‌നമാണ്. ഇവയ്ക്ക് ജൈവ രീതിയിലുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ പരിശോധിക്കാം. 1. വെര്‍ട്ടിസീലിയം ലായനി ഇലയുടെ അടിഭാഗത്തായി തളിക്കുക. 20 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി മുളക് ചെടിയുടെ ഇലകളുടെ താഴ്ഭാഗത്തായി തളിക്കുക. 2. മോരും സോപ്പുവെള്ളവുമാണ് മറ്റൊരു പ്രതിവിധി. ഒരു ലിറ്റര്‍ പുളിച്ച മോരും ഒരു ലിറ്റര്‍ സോപ്പുവെള്ളവും ചേര്‍ത്ത് തളിക്കുന്നതും ഫലം ചെയ്യും. 3. കിരിയാത്ത് ഇലയും നല്ലൊരു കീടനാശിനിയാണ്. കിരിയാത്തിന്റെ ഇല ചതച്ചു പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ കുറച്ച് സോപ്പുവെള്ളം ചേര്‍ത്ത് മുളക് ചെടികള്‍ക്ക് സ്േ്രപ ചെയ്തു നല്‍കാം. 4. ഗോമൂത്രം നേര്‍പ്പിച്ചു തളിക്കുന്നതും നല്ലതാണ്. നാടന്‍ പശുവിന്റെ മൂത്രമാണെങ്കില്‍…

    Read More »
  • Sports

    കുട്ടികായിക താരങ്ങളുടെ ശ്രദ്ധയ്ക്ക്… സ്പോര്‍ട്സ് അക്കാഡമികളിലെ സോണല്‍ സെലക്ഷന്‍ 18 മുതല്‍

    തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാഡമികളിലേക്കുള്ള സോണല്‍ സെലക്ഷന്‍ ജനുവരി 18 മുതല്‍ 24 വരെ നടക്കും. 2023-24 അധ്യയന വര്‍ഷത്തെ 7,8 ക്ലാസുകളിലേക്കും, പ്ലസ് വണ്‍, കോളേജ് ഡിഗ്രി ഒന്നാം വര്‍ഷത്തേക്കും അണ്ടര്‍-14 വിമണ്‍ ഫുട്ബോള്‍ അക്കാഡമിയിലേക്കുമാണ് കായികതാരങ്ങളെ തിരെഞ്ഞെടുക്കുന്നത്. സ്വിമ്മിങ്, ബോക്സിങ്, ജൂഡോ, ആര്‍ച്ചറി, റസ്ലിങ്, തയ്കേ്വാണ്ടോ, സൈക്ലിങ്, നെറ്റ്ബോള്‍, കബഡി, ഖോ ഖോ, ഹോക്കി, ഹാന്‍ഡ്ബോള്‍ എന്നീ കായികയിനങ്ങളിലേക്ക് നേരിട്ടാണ് സോണല്‍ സെലക്ഷന്‍ നടത്തുന്നത്. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്ബോള്‍ എന്നിവയില്‍ ജില്ലാതല സെലക്ഷനില്‍ യോഗ്യത നേടയവര്‍ക്ക് സോണല്‍ സെലക്ഷനില്‍ പങ്കെടുക്കാം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ കുട്ടികള്‍ക്ക് 18ന് സ്‌കൂള്‍, പ്ലസ് വണ്‍ വിഭാഗത്തിലേക്കും 19 ന് അണ്ടര്‍ 14 ഗേള്‍സ് ഫുട്ബോള്‍, കോളേജ് തലത്തിലേക്കുമുള്ള സെലക്ഷന്‍ കണ്ണൂര്‍ പോലീസ് സ്റ്റേഡിയത്തില്‍ നടക്കും.

    Read More »
  • LIFE

    വിനോദസഞ്ചാരമേഖലയിൽ പുതിയ ദൗത്യം; ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇനി മുതല്‍ സൊസൈറ്റി, നിയമാവലിക്ക്‌ അംഗീകാരം 

    തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റി രൂപത്തിലേക്ക് മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സും മന്ത്രിസഭ അംഗീകരിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷനെ പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് ടൂറിസം മേഖലയില്‍ വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരിശീലനം, മാര്‍ക്കറ്റിംഗ്, മറ്റ് പിന്തുണാ സംവിധാനങ്ങള്‍ തുടങ്ങിയവ ഉറപ്പുനല്‍കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റിയായി മാറ്റുന്നതിനായാണ് ഈ തീരുമാനം. ടൂറിസം മന്ത്രി ചെയര്‍മാനും ടൂറിസം സെക്രട്ടറി വൈസ് ചെയര്‍മാനും നിലവിലെ സംസ്ഥാന ഉത്തരവാദിത്ത മിഷന്‍ കോര്‍ഡിനേറ്റര്‍ സി.ഇ.ഒയുമായി പ്രവര്‍ത്തിക്കുന്ന രൂപത്തിലായിരിക്കും സൊസൈറ്റിയുടെ ഘടന. സൊസൈറ്റിയാകുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ഫണ്ട് കൈപ്പറ്റാന്‍ ഉത്തരവാദിത്ത ടൂറിസത്തിന് തടസ്സമുണ്ടാകില്ല. യു.എന്‍.ഡി.പി നല്‍കിവരുന്ന കോ- ഫണ്ടിംഗ് രീതി സൊസൈറ്റി അല്ലാത്തതിനാല്‍ അവസാനിപ്പിച്ചിരുന്നു. ഇതിനും മാറ്റം വരും. സ്വതന്ത്ര സ്വഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലൂടെ ഭാവിയില്‍ പദ്ധതിവിഹിത വിനിയോഗം കുറച്ചു കൊണ്ടുവരാനും സാധിക്കും. 2017 ല്‍ മിഷന്…

    Read More »
  • Crime

    പ്രവീൺ റാണയ്ക്ക് പിന്നാലെ കാസർഗോഡും നിക്ഷേപതട്ടിപ്പ്; 96 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് പണം തട്ടി ഉടമ മുങ്ങിയെന്ന പരാതിയുമായി നിക്ഷേപകർ

    കാസര്‍ഗോഡ്: തൃശ്ശൂരിലെ പ്രവീൺ റാണയ്ക്ക് പിന്നാലെ കാസർഗോഡും നിക്ഷേപതട്ടിപ്പ്. 96 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് പണം തട്ടി ഉടമ മുങ്ങിയെന്ന പരാതിയുമായി നിക്ഷേപകർ. വൻപലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പിനെതിരായ പരാതി. ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു. ജിബിജി നിധി ലിമിറ്റഡ് എന്ന പേരിലുള്ള കുണ്ടംകുഴിയിലെ ധനകാര്യ സ്ഥാപനത്തിനെതിരെയാണ് പരാതി. 96 ശതമാനം വരെ പലിശയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. പണം നിക്ഷേപിച്ചവര്‍ക്ക് പലിശയോ നിക്ഷേപിച്ച പണമോ ലഭിക്കാതെ ആയതോടെയാണ് പരാതി ഉയര്‍ന്നത്. അന്‍പതിനായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നിക്ഷേപിച്ച് വഞ്ചിതരായ 20 പേരാണ്‍ ബേഡകം പൊലീസിനെ സമീപിച്ചത്. ജിബിജി ചെയര്‍മാന്‍ കുണ്ടംകുഴിയിലെ വിനോദ് കുമാര്‍, ആറ് ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ചെയര്‍മാന്‍ വിനോദ് കുമാര്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഡോക്ടര്‍ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രം ഉപയോഗിച്ചാണ് ഇയാള്‍ നിക്ഷേപകരില്‍…

    Read More »
  • Food

    രുചിയിലും ആരോഗ്യ കാര്യങ്ങളിലും ബിരിയാണി ഒന്നാം സ്ഥാനത്ത്, അറിയുക ബിരിയാണിയിൽ അടങ്ങിയിട്ടുള്ള സവിശേഷ ഗുണങ്ങൾ

    ചിക്കൻ അധിഷ്ഠിത വിഭവങ്ങളാണ് അല്‍ഫാം, ഷവര്‍മ, കുഴിമന്തി, ബാര്‍ബിക്യൂ, ഷവായി, ഗ്രില്‍ഡ് ചിക്കന്‍, ബിരിയാണി എന്നിവ. പല രീതിയിലും ഇവയൊക്കെ ആരോഗ്യത്തിന്  ഹാനികരമെന്നാണ് വ്യാപക പ്രചരണം. പക്ഷേ ബിരിയാണിക്ക്  ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ആഫ്രിക്കന്‍ ജേണല്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രസിദ്ധീകരിച്ച പഠനത്തിൽ ഇക്കാര്യങ്ങൾ അക്കമിട്ടു പറയുന്നു. ലോകത്തില്‍ തന്നെ പ്രശസ്തിയാര്‍ജ്ജിച്ച ഹൈദരാബാദ് ബിരിയാണിയാണ് പഠനത്തിനായി ഉപയോഗിച്ചത്. ഇതില്‍ നിന്ന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചാണ് പഠനം വിശദീകരിക്കുന്നത്. മഞ്ഞള്‍, ജീരകം, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, കുങ്കുമപ്പൂവ് തുടങ്ങി നിരവധി സുഗന്ധവ്യഞ്ജനങ്ങള്‍ ബിരിയാണിയിലുണ്ട്. ഇവ ഓരോന്നും ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞതാണ്. ഇത് നമ്മുടെ ആന്തരിക അവയവങ്ങള്‍ക്ക് ഗുണകരമാണ്.  ബിരിയാണിയുടെ ചേരുവകളായ മഞ്ഞളും കുരുമുളകും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കൂടുന്നത് തടയുകയും ചെയ്യുന്നു. ഇഞ്ചിയും ജീരകവും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുകയും ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുകയും ചെയ്യും. ജീരകം, കുര്‍ക്കുമിന്‍ എന്നിവയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി,…

    Read More »
  • India

    കൊല്ലരുത്: കാക്ക, എലി, പഴംതീനി വവ്വാല്‍ എന്നീ ജീവികളെ കൊന്നാൽ തടവും പിഴയും ശിക്ഷ എന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

    കാക്ക, എലി, പഴംതീനി വവ്വാല്‍ തുടങ്ങിയ ജീവികളെ കൊന്നാല്‍ ഇനി തടവും പിഴയും ശിക്ഷ. ഇവയെ സംരക്ഷിത വിഭാഗമായ ഷെഡ്യൂള്‍ രണ്ടിലാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിയമം ലംഘിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും കാല്‍ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. വിളകള്‍ നശിപ്പിക്കുകയും രോഗങ്ങള്‍ പരത്തുകയും ചെയ്യുന്ന വെര്‍മിന്‍ ജീവികള്‍ അടങ്ങിയ അഞ്ചാം ഷെഡ്യൂളിലായിരുന്നു ഇവയെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. വന്യജീവി സംരക്ഷണനിയമത്തില്‍ ഉള്‍പ്പെട്ട ജീവികളെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിച്ചാലേ കൊല്ലാന്‍ അനുമതിയുണ്ടാകൂ. ഉപദ്രവകാരികളായ കാട്ടുപന്നിയെ കൊല്ലാമെന്നു ഹൈക്കോടതി വിധിയുണ്ടായിട്ടും കേന്ദ്രം ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടില്ല. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഷെഡ്യൂളുകള്‍ ആറില്‍ നിന്ന് നാലായി ചുരുങ്ങി. ഉയര്‍ന്ന സംരക്ഷണം ആവശ്യമായ ജീവികള്‍ക്കായുള്ളതാണ് ഒന്നാം ഷെഡ്യൂള്‍. കുറഞ്ഞ സംരക്ഷണമുള്ള ജീവികള്‍ അടങ്ങിയതാണ് ഷെഡ്യൂള്‍ രണ്ട്. സംരക്ഷണം ആവശ്യമായ സസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ഷെഡ്യൂള്‍ മൂന്നിലാണ്. അന്താരാഷ്ട്ര ധാരണകള്‍ക്ക് വിധേയമായ ജീവികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഷെഡ്യൂള്‍ നാല്. ഷെഡ്യൂള്‍ രണ്ടിലാണു കാട്ടുപന്നിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൊല്ലാന്‍…

    Read More »
  • LIFE

    പഴനി തീർത്ഥാടകരുടെ ശ്രദ്ധക്ക്… കുംഭാഭിഷേകം നടക്കുന്നതിനാൽ ഈ മാസം 23 മുതൽ 27 വരെ ദർശനത്തിനു നിയന്ത്രണം 

    പൊള്ളാച്ചി: കുംഭാഭിഷേകം നടക്കുന്നതിനാൽ പഴനി ക്ഷേത്രത്തിൽ ഈ മാസം 23 മുതൽ 27 വരെ ദർശനത്തിനു നിയന്ത്രണം. ജനുവരി 27നു കുംഭാഭിഷേകം നടക്കാനിരിക്കെയാണ് 23-27വരെ ദർശനം നടത്താൻ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചത്. കുംഭാഭിഷേകത്തോടനുബന്ധിച്ച് മുരുക ഭ​ഗവാന്റെ നവപാഷാണ വി​ഗ്രഹം ശുദ്ധികലശം ചെയ്യുന്നതിനാലാണു ദർശനം അനുവദിക്കാത്തത്. ഈ ദിവസങ്ങളിൽ ആവാഹനം നടത്തിയ വി​ഗ്രഹം ദർശിക്കാമെന്നും അറിയിച്ചു. 27നു നടക്കുന്ന കുംഭാഭിഷേകത്തിൽ ആറായിരം ഭക്തർക്കേ പ്രവേശനമുള്ളു. ഓൺലൈൻ വഴി അപേക്ഷ നൽകിയവരിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 3000ഭക്തർക്കേ കുംഭാഭിഷേകത്തിൽ പങ്കെടുക്കാനാകൂ. ആഘോഷത്തിന്‌ മുന്നോടിയായി ചേർന്ന ആലോചനായോഗത്തിലാണ് തീരുമാനം. ഫെബ്രുവരി നാലിന് തൈപ്പൂയ്യ ഉത്സവവും നടക്കും. ചടങ്ങ്‌ നടക്കുന്ന ദിവസം ബലൂണിൽ ഘടിപ്പിച്ച ക്യാമറമുഖേന പോലീസ് നിരീക്ഷണം നടത്തും. കുംഭാഭിഷേകത്തിന്റെ ഭാഗമായി പഴനിമല ക്ഷേത്രത്തിൽ നടക്കുന്ന അന്നദാനം, ജനുവരി 23 മുതൽ പഴനി അടിവാരം വടക്കു ഗിരിവീഥിയിലെ കുടമുഴക്ക് നിനവരങ്ങിൽ നടക്കും. ഭക്തരുടെ സൗകര്യത്തിനായി മലയടിവാരം മുതൽ ബസ് സ്റ്റാൻഡ് വരെ എൽ.ഇ.ഡി. ടി.വി.കൾ (സ്‌ക്രീനുകൾ)…

    Read More »
  • Health

    സൂക്ഷിച്ചാൽ ദുഃഖിക്കണ്ട…! കേരളത്തിൽ 30 പിന്നിട്ട 25 ശതമാനം ആളുകൾക്കും ജീവിതശൈലീരോഗങ്ങൾ

    സംസ്ഥാനത്ത് 30 വയസിന് മുകളിലുള്ള 25 ശതമാനം പേരും ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവർ എന്ന് പഠനറിപ്പോർട്ട്. അഞ്ചിൽ ഒരാൾക്ക് രോഗം വരാനുള്ള സാധ്യതയുമുണ്ട്. തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന രോഗങ്ങളാണ് ഇവ.. ഇതിൽ പലതും മാരക രോഗങ്ങളാണ്. ആരോഗ്യവകുപ്പ് നടത്തിയ ജീവിതശൈലീ രോഗനിര്‍ണയപരിശോധന 46.25 ലക്ഷം ആളുകളില്‍ പൂർത്തിയാക്കിയപ്പോഴാണ് അമ്പരപ്പിക്കുന്ന ഈ വിവരങ്ങൾ പുറത്ത് വന്നത്. സംസ്ഥാനത്ത് 1.69 കോടി ജനങ്ങളാണ് 30 വയസ്സ് കഴിഞ്ഞവർ. 140 പഞ്ചായത്തുകളിൽ പ്രാഥമിക പഠനമായി ആരംഭിച്ച പദ്ധതി ഇപ്പോൾ 540 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 26 ശതമാനം പേർക്ക് അമിത ബിപി, പ്രമേഹം എന്നീ രോഗങ്ങൾ ഉണ്ടെന്ന് കണ്ടെത്തുകയോ ചികിത്സിക്കുകയോ ചെയ്യുന്നു. ജീവിത ശൈലീരോഗങ്ങൾ പലപ്പോഴും ചെറുപ്പത്തിൽ തന്നെ ബാധിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം, അമിതഭാരം, കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം, അൽഷിമേഴ്‌സ്, പിസിഓഡി, സിഓപിഡി, കരൾ രോഗങ്ങൾ, വിഷാദരോഗം തുടങ്ങിയവയാണിത്. ചിലപ്പോൾ വന്ധ്യത മുതൽ ഉദ്ധാരണക്കുറവ് പോലെയുള്ള ലൈംഗിക ശേഷിക്കുറവ്…

    Read More »
Back to top button
error: