തിരുവനന്തപുരത്ത്: പോലീസുകാരന്റെ കണ്ണില്‍ ഇടിച്ചു പരുക്കേല്‍പ്പിച്ചു. കല്ലറ പാങ്ങോടാണ് സംഭവം. പാങ്ങോട് സ്റ്റേഷനിലെ സി.പി.ഒ സിബിക്കാണ് പരുക്കേറ്റത്. മദ്യപിച്ചു ബാറില്‍ ബഹളമുണ്ടാക്കിയ കല്ലറ സ്വദേശിയായ ശ്യം നായരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇയാളുമായി വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു പോലീസുകാരനെ ആക്രമിച്ചത്. സംഭവത്തില്‍ ശ്യാം നായരെ പോലീസ് അറസ്റ്റ് ചെയ്തു.