Month: January 2023

  • Crime

    നടന്‍ സുനില്‍ സുഖദയുടെ കാറിനു നേരെ നാലംഗ സംഘത്തിന്റെ ആക്രമണം

    തൃശൂര്‍: നടന്‍ സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണം. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ നാലുപേര്‍ കാര്‍ ആക്രമിക്കുകയായിരുന്നു. തനിക്കു മര്‍ദനമേറ്റെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നു സുനില്‍ സുഖദ അറിയിച്ചു. സംഭവത്തില്‍ ആളൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാടക പരിശീലനവുമായി ബന്ധപ്പെട്ടാണ് സുനില്‍ കുഴിക്കാട്ടുശേരിലെത്തിയത്. സുഹൃത്തുക്കളായ 4 പേര്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ, വഴിയിലുണ്ടായിരുന്ന ബൈക്ക് യാത്രികനോട് ഒതുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ രണ്ടു ബൈക്കുകളിലായെത്തിയ നാലുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. വണ്ടിക്ക് വശം കൊടുത്തില്ലെന്നു പറഞ്ഞാണ് നാലംഗ സംഘം തന്റെ കാര്‍ ആക്രമിച്ചതെന്ന് സുനില്‍ സുഖദ പറഞ്ഞു. ഇവര്‍ മദ്യപിച്ചിരുന്നുവെന്നാണ് തോന്നുന്നത്. ആക്രമണം നടക്കുമ്പോള്‍ താരം വാഹനത്തിലില്ലായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ അക്രമികള്‍ കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് സുനില്‍ പറയുന്നു.

    Read More »
  • Kerala

    തന്റെ ഓഫിസിൽ നായർ സമുദായത്തിലുള്ളവരെന്നു പരാതിയുണ്ടായിരുന്നു, ഇതുമൂലം ഇതര സമുദായക്കാരെ തിരഞ്ഞുപിടിച്ച് നിയമിക്കേണ്ടി വന്നു; സമൂഹത്തിൽ ജാതിബോധം വളർത്തിയത് രാഷ്ട്രീയക്കാർ: ശശി തരൂർ

    തിരുവനന്തപുരം: സമൂഹത്തിൽ ജാതിബോധം വളർത്തിയത് രാഷ്ട്രീയക്കാരെന്ന് ശശി തരൂർ എംപി. ജാതിക്ക് രാഷ്ട്രീയത്തിൽ പ്രാധാന്യമേറെയാണ്. വോട്ടർമാർക്ക് സന്ദേശം നൽകാനായാണ് ജാതി നോക്കി സ്ഥാനാർഥികളെ നിർത്തുന്നത്. ജാതിയോ സമുദായമോ നോക്കാതിരുന്നിട്ടും തന്റെ ഓഫിസ് ജീവനക്കാരിലേറെയും നായർ സമുദായത്തിലുള്ളവരെന്നു പരാതിയുണ്ടായിരുന്നു. ഇതുമൂലം ഇതര സമുദായക്കാരെ തിരഞ്ഞുപിടിച്ച് നിയമിക്കേണ്ടി വന്നുവെന്നും നിയമസഭാ പുസ്തകോത്സവത്തിൽ ശശി തരൂർ പറഞ്ഞു. ശശി തരൂർ തറവാടി നായരാണെന്നു കഴിഞ്ഞദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞതു വലിയ ചർച്ചയായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ പോലും തരൂരിന് കഴിവുണ്ടെന്നും എന്നാൽ കൂടെയുള്ളവർ അദ്ദേഹത്തെ അനുവദിക്കില്ലെന്നുമാണു സുകുമാരൻ നായർ പറഞ്ഞത്. ഇതിനെതിരെ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഈ വിശേഷണത്തോടെ തരൂരിന്റെ രാഷ്ട്രീയഭാവി തീർന്നെന്നു വെള്ളാപ്പള്ളി പറഞ്ഞു.

    Read More »
  • NEWS

    നേപ്പാള്‍ വിമാനാപകടം: മരിച്ചവരില്‍ പത്തനംതിട്ടയില്‍നിന്ന് മടങ്ങിപ്പോയ 3 നേപ്പാള്‍ സ്വദേശികളും

    കാഠ്മണ്ഡു: നേപ്പാള്‍ വിമാനാപകടത്തില്‍ മരിച്ചവരിൽ പത്തനംതിട്ടയിൽനിന്ന് മടങ്ങിയ മൂന്ന് നേപ്പാള്‍ സ്വദേശികളും. രാജു ടക്കൂരി, റബിൻ ഹമാൽ, അനിൽ ഷാഹി എന്നിവരാണ് മരിച്ചത്. നേപ്പാളിൽ സുവിശേഷകനായിരുന്ന പത്തനംതിട്ട ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവരടക്കമുള്ള അഞ്ചംഗ സംഘം. മടക്കയാത്രയില്‍ സംഘത്തിലെ ദീപക്ക് തമാഹ്, സരൺ എന്നിവർ കാഠ്മണ്ഡു വിമാനത്താവളത്തിൽ ഇറങ്ങി. മറ്റു മൂന്നുപേരും പൊഖാറയിലേക്ക് പോകവേയായിരുന്നു അപകടം. 45 വർഷത്തോളം നേപ്പാളിൽ സുവിശേഷകനായിരുന്ന മാത്യു ഫിലിപ്പിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ചുപേരും എത്തിയത്. ഞായറാഴ്ച രാവിലെ 10.33ന് അഞ്ച് ഇന്ത്യക്കാർ അടക്കം 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് തകർന്നു വീണത്. വീണതിനു പിന്നാലെ വിമാനം തീപിടിച്ചു. ഇതുവരെ 68 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

    Read More »
  • Kerala

    സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി പി. രാജീവ്

    തിരുവനന്തപുരം: സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം തുടരുമെന്ന് മന്ത്രി പി രാജീവ്. കഴിഞ്ഞ 9 മാസം കൊണ്ട് കേരളത്തില്‍ ഒരുലക്ഷത്തി പതിനാറായിരം പുതിയ സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഇതില്‍ 38000 വനിതാ സംരംഭകരാണ്. ഇതുവഴി ഏഴായിരം കോടിയുടെ നിക്ഷേപമാണ് കേരളത്തിന് അകത്തു നിന്നു മാത്രം ഉണ്ടായിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെട്ടുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങളാണ് വ്യവസായ വകുപ്പ് ലക്ഷ്യം വെച്ചത്. എട്ട് മാസം കൊണ്ട് ആ ലക്ഷ്യം പൂര്‍ത്തികരിച്ചു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം കൂടിയുണ്ട്. അപ്പോഴേക്കും ഒന്നര ലക്ഷത്തിനും ഒന്നേമുക്കാല്‍ ലക്ഷത്തിനം ഇടയില്‍ സംരംഭങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റും, അസാപ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക തല്‍പരര്‍ക്കുള്ള പരിശീലന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസവും…

    Read More »
  • Sports

    കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചരിത്രം രചിച്ച് ഇന്ത്യൻ വിജയഗാഥയ; ലങ്ക 73ന് പുറത്ത്

    തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചരിത്രം രചിച്ച് ഇന്ത്യൻ വിജയഗാഥ. ഇന്ത്യയുടെ പരമ്പര നേട്ടത്തോടെ ഫലം അപ്രസക്തമായി മാറിയെങ്കിലും, തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനം ഇനി ചരിത്രത്തിന്റെ ഭാഗം. രാജ്യാന്തര ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോർഡുമായി ഇന്ത്യ ശ്രീലങ്കയെ വീഴ്ത്തിയത് 317 റൺസിന്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 390 റൺസ്. ശ്രീലങ്കയുടെ മറുപടി 22 ഓവറിൽ വെറും 73 റൺസിന് അവസാനിച്ചു. 168 പന്തുകൾ ബാക്കിയാക്കിയാണ് ഇന്ത്യ കൂറ്റൻ വിജയം സ്വന്തമാക്കിയത്. സെഞ്ചറി നേടിയ വിരാട് കോലിയാണ് കളിയിലെ കേമനും പരമ്പരയിലെ താരവും. റൺ അടിസ്ഥാനത്തിൽ രാജ്യാന്തര ഏകദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2008 ജൂലൈ ഒന്നിന് അയർലൻഡിനെതിരെ ന്യൂസീലൻഡ് നേടിയ 290 റൺസിന്റെ വിജയമാണ് പിന്നിലായത്. ഇതിനു മുൻപ് ഇന്ത്യ നേടിയ ഏറ്റവും വലിയ വിജയം…

    Read More »
  • India

    ബേക്കറികളില്‍ പഴംപൊരിക്ക് 18% ജി.എസ്.ടി, ഹോട്ടലിൽ 5%; ഭക്ഷ്യമേഖലയിലെ ജി.എസ്.ടി നിരക്ക് ഏകീകരിക്കണമെന്ന് ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന്‍

    കൊച്ചി: ചെറുകിട-ഇടത്തരം മേഖലയില്‍ വരുന്ന എല്ലാ ഭക്ഷ്യ വസ്തുക്കള്‍ക്കും ഏക നികുതി സമ്പ്രദായം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ജി.എസ്.ടി നടപ്പിലാക്കിയ രാജ്യങ്ങളില്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് അഞ്ചു ശതമാനമാണ് നികുതി. ഇന്ത്യയില്‍ ഇത് 18 ശതമാനം വരെയാണ്. കേരളത്തിലെ ബേക്കറികളില്‍ വില്‍ക്കുന്ന പഴംപൊരിക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കുമ്പോള്‍ ഹോട്ടലില്‍ വില്‍ക്കുന്ന പഴംപൊരിക്ക് അഞ്ചു ശതമാനമാണ് ജി.എസ്.ടിയെന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഭക്ഷ്യ വിഭവങ്ങള്‍ക്ക് ജി.എസ്.ടി നിരക്ക് ഏകീകരിച്ചാല്‍ ജി.എസ്.ടി വരുമാനം പതിന്മടങ്ങു വര്‍ദ്ധിക്കുമെന്നു ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് പി.എം. ശങ്കരന്‍, ബേക്കേഴ്സ് അസോസിയേഷന്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ്, സംസ്ഥാന സെക്രട്ടറിമാരായ സി.പി. പ്രേംരാജ്, കെ.ആര്‍. ബെല്‍രാജ്, ഐടി ആന്‍ഡ് ലോ സെക്രട്ടറി ബിജു പ്രേംശങ്കര്‍ എന്നിവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ജി.എസ്.ടി നടപ്പാക്കിയത് മുതല്‍ ചെറുകിട മേഖലകളില്‍ ഉത്പാദിപ്പിക്കുന്ന ബേക്കറി ഉത്പന്നങ്ങള്‍ക്ക് നിലവില്‍വന്ന നികുതികളെ…

    Read More »
  • Sports

    കേരള പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ത്രെഡ്സിന് അഞ്ച് ഗോള്‍ ജയം, തുരത്തിയത് ഡോണ്‍ ബോസ്‌കോ എഫ്.എയെ

    കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോള്‍ഡന്‍ ത്രെഡ്സ് എഫ്.സിക്ക് തകര്‍പ്പന്‍ ജയം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഡോണ്‍ ബോസ്‌കോ എഫ്.എയെ അഞ്ച് ഗോളിന് തോല്‍പ്പിച്ചു. അജയ് അലക്സ്, ക്രൈസ്റ്റ് ഒദ്രാഗോ, അജാത് സഹീം, പകര താരം കെ.എസ് അബ്ദുല്ല, ഇ.എസ് സജീഷ് എന്നിവരാണ് ഗോളടിച്ചത്. ആദ്യ കളിയില്‍ കേരള പൊലീസിനോട് തോറ്റെങ്കിലും ആത്മവിശ്വാസത്തോടെയാണ് ഗോള്‍ഡന്‍ ത്രെഡ്സ് എഫ്.സി ഡോണ്‍ബോസ്‌കോ എഫ്.എയ്ക്കെതിരെ ഇറങ്ങിയത്. ആദ്യ ഘട്ടത്തില്‍ നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോള്‍ഡന്‍ ത്രെഡ്സ് മുന്നേറ്റ നിരയ്ക്ക് ലക്ഷ്യം കാണാനായില്ല. 24-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഗോള്‍ഡന്‍ ത്രെഡ്സ് മുന്നിലെത്തി. ക്യാപ്റ്റന്‍ അജയ് അലക്സിന്റെ തകര്‍പ്പന്‍ കിക്ക് വല തുളച്ചു. പിന്നാലെ സുബിയുടെ കരുത്തുറ്റ ഷോട്ട് ഗോള്‍ കീപ്പര്‍ ആകാശ് തടഞ്ഞു. 42-ാം മിനിറ്റില്‍ ക്രൈസ്റ്റ് ഔദ്രാഗോ മിന്നുന്ന ഫ്രീകിക്കിലൂടെ ത്രെഡ്സിന്റെ നേട്ടം രണ്ടാക്കി. രണ്ടാംപകുതിയിലും ഗോള്‍ഡന്‍ ത്രെഡ്സ് തകര്‍പ്പന്‍ കളി പുറത്തെടുത്തു. 50-ാംമിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലീഡ്…

    Read More »
  • India

    എൻസിപി എംപി സുപ്രിയ സുളെയുടെ സാരിയിൽ തീപിടിച്ചു; ആശങ്കപ്പെടേണ്ട, താൻ സുരക്ഷിതയെന്ന് സുപ്രിയ

    പുണെ: മഹാരാഷ്ട്രയിലെ പുണെയിലെ ഹിഞ്ജവാദിയിൽ ഞായറാഴ്ച നടന്ന കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ എൻസിപി എംപി സുപ്രിയ സുളെയുടെ സാരിയിൽ തീപിടിച്ചു. കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ, ഛത്രപതി ശിവാജിയുടെ ചെറിയ പ്രതിമയിൽ ഹാരമണിയിക്കുന്നതിനിടെ മേശപ്പുറത്തിരുന്ന വിളക്കിൽ നിന്നാണ് തീപിടിച്ചത്. NCP MP @supriya_sule‘s saree catches fire, while she was garlanding Chhatrapati Shivaji Maharaj at a function in #Pune.pic.twitter.com/mrliEympRe — Priyathosh Agnihamsa (@priyathosh6447) January 15, 2023 സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. താൻ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുപ്രിയ അറിയിച്ചു. ‘‘ഒരു കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടന വേളയിൽ, എന്റെ സാരിക്ക് അബദ്ധത്തിൽ തീപിടിച്ചു. തക്കസമയത്ത് തീ അണച്ചു. ഞാൻ സുരക്ഷിതയാണ്. ആരും വിഷമിക്കേണ്ടതില്ല’’– അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

    Read More »
  • Kerala

    കാര്യവട്ടത്ത് കാണികളെത്തിയില്ല, സ്‌പോണ്‍സര്‍മാര്‍ക്ക് അതൃപ്തി; മന്ത്രി വി. അബ്ദുറഹിമാനെതിരെ കെ.സി.എ

    തിരുവനന്തപുരം: കാര്യവട്ടത്ത് കാണികളെത്താത്തതിന് മന്ത്രിയെ പഴിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ നിന്നും കാണികള്‍ വിട്ടു നിന്നതിൽ സ്‌പോണ്‍സര്‍മാര്‍ നിരാശരെന്നും കെ.സി.എ. ഇതിനു കാരണം മന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനയാണെന്നും കെ.സി.എ. കുറ്റപ്പെടുത്തി. കാണികള്‍ കുറഞ്ഞത് ഈ വര്‍ഷം നടക്കുന്ന ലോകകപ്പിന് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമെന്നും മറ്റ് അസോസിയേഷനുകള്‍ ഇക്കാര്യം ആയുധമാക്കുമെന്നും കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. മന്ത്രി വി. അബ്ദുറഹിമാനുമായി ചര്‍ച്ച ചെയ്താണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. എന്നാല്‍ നിരക്കുകളെക്കുറിച്ച് മന്ത്രി നടത്തിയ പ്രസ്താവന തിരിച്ചടിയായിയെന്നു ജയേഷ് കുറ്റപ്പെടുത്തി. കെ.സി.എയെക്കുറിച്ച് മന്ത്രി പഠിച്ചിട്ടില്ലെന്നും മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് എരിതീയില്‍ എണ്ണയൊഴിക്കാന്‍ ശ്രമിച്ചിരിക്കാമെന്നും ജയേഷ് പറഞ്ഞു. 40000 സീറ്റുകളുള്ള ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഏഴായിരം സീറ്റുകളിലെ ടിക്കറ്റാണ് വിറ്റുപോയതെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാറും പറഞ്ഞു. ശബരിമല സീസണ്‍, സി.ബി.എസ്.ഇ പരീക്ഷ, 50 ഓവര്‍ മത്സരം എന്നിവ ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചുവെന്ന്…

    Read More »
  • Kerala

    തന്റെ അഭിപ്രായം മറ്റുള്ളവര്‍ അവരുടെ മനോവൈകൃതം അനുസരിച്ച് വ്യാഖ്യാനിക്കേണ്ട, ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ല: കെ.എം. ഷാജി

    കണ്ണൂർ: ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. എല്‍ജിബിടിക്യു വിഷയത്തില്‍ തന്റെ അഭിപ്രായം മറ്റുള്ളവര്‍ അവരുടെ മനോവൈകൃതം അനുസരിച്ച് വ്യാഖ്യാനിക്കേണ്ട. ധാര്‍മികതയും കുടുംബസംവിധാനവും നിലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. എൽജിബിടിക്യു എന്നാല്‍ ഏറ്റവും മോശമായ സ്വവര്‍ഗരതിയാണെന്നും അത് നാട്ടിൻപുറത്തെ തല്ലിപ്പൊളി പരിപാടിയാണെന്നും കഴിഞ്ഞദിവസം ആരോപിച്ചത് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം. ഷാജിയുടെ കുറിപ്പിൽനിന്ന്: എന്റെ നിലപാട് ഞാൻ പറയാം. മറ്റുള്ളവർ അവരുടെ മനോവൈകൃതങ്ങൾക്ക് അനുസരിച്ച് അതിനെ വ്യാഖ്യാനിക്കേണ്ടതില്ല. ലൈംഗിക ന്യൂനപക്ഷങ്ങളെ ഞാൻ അടച്ചാക്ഷേപിച്ചിട്ടില്ല. Lgbtqia++ എന്നതിൽ എന്റെ വീക്ഷണം: L എന്നാൽ lesbian അഥവാ ഒരു സ്ത്രീക്ക്‌ മറ്റൊരു സ്ത്രീയോട് തോന്നുന്ന ലൈംഗിക ആകർഷണമാണ്. G എന്നാൽ gay അഥവാ പുരുഷനും പുരുഷനും തമ്മിലുള്ള ലൈംഗികാകർഷണം. B എന്നാൽ bisexual അഥവാ ആണിനോടും പെണ്ണിനോടും ലൈംഗിക ആകർഷണം തോന്നിയേക്കാവുന്ന അവസ്ഥ. മൂന്നും പ്രകൃതി വിരുദ്ധമാണ്. ഞാൻ ഇവരെയാണ് പ്രശ്നവൽക്കരിച്ചത്. T എന്നാൽ ട്രാൻസ്ജെൻഡർ അഥവാ…

    Read More »
Back to top button
error: