Month: January 2023

  • Local

    മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ആലപ്പുഴ സ്വദേശിയായ യുവാവ് ആംബുലൻസിനു മുന്നിൽച്ചാടി  ജീവനൊടുക്കി

      കോട്ടയം: അപകടമരണമെന്നു കരുതിയ കേസിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. ആലപ്പുഴ പുന്നപ്ര തെക്ക് സിന്ദൂര ജംക്‌ഷനിൽ കറുകപ്പറമ്പിൽ സെബാസ്റ്റ്യൻ തോമസ് (20) മരിച്ചത് ആംബുലൻസിനു മുന്നിലേക്ക് ചാടിയാണെന്ന്  പൊലീസ് സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇയാൾ വാഹനാപകടത്തിൽ മരിച്ചു എന്നാണ് കരുതിയിരുന്നത്. എന്നാൽ യുവാവ് ആംബുലൻസിനു മുന്നിലേക്ക് ചാടുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മെഡിക്കൽ കോളജിനു സമീപം റോഡിൽ നിന്ന യുവാവ് ആംബുലൻസിനു മുന്നിലേക്കു ചാടുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയെങ്കിലും ചികിത്സയ്ക്കിടെ ശനിയാഴ്ച  മരിച്ചു. കാലിനു പരുക്കേറ്റ് രണ്ടാഴ്ച മുൻപാണ് യുവാവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതെന്നും ചികിത്സയ്ക്കിടെ ഇയാൾ ആശുപത്രിയിൽ നിന്നു കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പരിചരിക്കാൻ ഒപ്പം നിന്നിരുന്ന മാതാവ് റോസമ്മ ഭക്ഷണം വാങ്ങാൻ പുറത്തു പോയപ്പോഴാണത്രേ യുവാവ് കടന്നുകളഞ്ഞത്. മകനെ കാണാനില്ലെന്നു കാട്ടി അവർ പൊലീസിൽ പരാതി നൽകിയിരുന്നു. പരേതനായ കെ.ജെ.തോമസാണ് പിതാവ്. പുന്നപ്ര സെന്റ്…

    Read More »
  • NEWS

    റാസൽഖൈമയിൽ നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് പുതിയ ബസ് റൂട്ട്

    റാസൽഖൈമയിൽ നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് പുതിയ ബസ് റൂട്ട് പ്രഖ്യാപിച്ചു. ഫെസ്റ്റിവൽ പാർക്കിലേക്ക് വൺ- വേ ടിക്കറ്റിന് 30 ദിർഹമാണ് നിരക്ക്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് സേവനം ലഭിക്കുക. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം കാരണം ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) യുടെ സഹകരണത്തോടെ റാസൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ബസ് റൂട്ട് ആരംഭിച്ചത്. റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള യാത്രകൾ വൈകിട്ട് മൂന്നിനും അഞ്ചിനും ഗ്ലോബൽ വില്ലേജിൽ നിന്ന് റാസൽഖൈമയിലേക്കുള്ള യാത്രകൾ രാത്രി 10നും 12നും പുറപ്പെടും. യാത്രക്കാർക്ക് റാക് ബസ് എന്ന സ്മാർട്ട് ആപ്പിൽ ഓൺലൈനായി ബുക്ക് ചെയ്യാനും യാത്രക്ക് പണം നൽകാനും കഴിയും. ഇൻ്റർസിറ്റി ബസ് സർവീസ് വിപുലീകരിക്കുന്നതിനും എല്ലാവർക്കും പൊതുഗതാഗതം സുഗമമാക്കുന്നതിനുമുള്ള അതോറിറ്റിയുടെ കാഴ്ചപ്പാടിൻ്റെ ഭാഗമായാണ് സർവീസ് ആരംഭിച്ചത് എന്ന് റാക് ബസ് ക്വാളിറ്റി ആൻഡ് ഓപറേഷൻസ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മുഹമ്മദ് ഹാഷിം ഇസ്മാഈൽ പറഞ്ഞു.

    Read More »
  • Health

    ഇയർഫോണിന്റെ അമിതോപയോ​ഗം മൂലം കേൾവിക്കുറവ് അടക്കമുള്ള ​ഗുരുതര പ്രശ്നങ്ങൾ ബാധിക്കാം, ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോ​ഗിക്കാം എന്നറിയുക

        മൊബൈൽഫോൺ പോലെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത  അവശ്യവസ്തുവായി മാറിയിരിക്കുന്നു ഇയർഫോണും. പാട്ടുകേൾക്കുക, സിനിമ കാണുക, ഫോൺ വിളിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കും ഔദ്യോ​ഗിക കാര്യങ്ങൾക്കും വരെ നമ്മൾ ഇയർഫോണിനെ ആശ്രയിക്കുന്നു. യാതൊരു തടസ്സങ്ങളും ഇല്ലാതെ മണിക്കൂറുകളോളം ഇയർഫോൺ ചെവിയിൽ വച്ചിരിക്കാൻ ഭൂരിഭാ​ഗം പേരും ഇഷ്ടപ്പെടുന്നു. എന്നാൽ കേൾവിക്കുറവ് അടക്കമുള്ള ​ഗുരുതരമായ പ്രശ്നങ്ങളാണ് ഇയർഫോണിന്റെ അമിതോപയോ​ഗം മൂലം ഉണ്ടാകുന്നതെന്ന് ഭൂരിഭാ​ഗം പേരും തിരിച്ചറിയുന്നില്ല. ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോ​ഗിക്കാമെന്ന് മനസിലാക്കുക. ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ ഉപയോ​ഗിക്കാതിരിക്കുക. ചെവിക്ക് വിശ്രമം നൽകി ഇയർഫോൺ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക. അടുത്തിരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വെക്കാതിരിക്കുക. 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക. ​ഗുണനിലവാരമില്ലാത്ത ഇയർഫോണുകൾ ഉപയോ​ഗിക്കാതിരിക്കുക. ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകൾ ഒഴിവാക്കുക. മറ്റൊരാളുടെ ഇയർഫോൺ ഉപയോ​ഗിക്കുന്ന ശീലം അരുത്. ഒരുദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോ​ഗിക്കേണ്ടി വന്നാൽ അടുത്ത ദിവസങ്ങളിൽ കഴിവതും ഉപയോ​ഗിക്കാതിരിക്കാൻ ശ്രമിക്കുക.

    Read More »
  • Kerala

    കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ വളർച്ച; പ്രവീൺ റാണയുടെ ആഡംബര വിവാഹത്തിന്റെ ആല്‍ബത്തിന് മാത്രം ചെലവായത് 12 ലക്ഷം രൂപ

    തൃശൂർ: 150 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽ അറസ്റ്റിലായ സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണയുടെ (കെ.പി. പ്രവീണ്‍) വളർച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. എന്‍ജിനീയറിങ് പഠനത്തിന് ശേഷം ചെറിയ മൊബൈല്‍ കടയിലാണ് തുടക്കം. കേരളത്തിന് പുറത്ത് പൂട്ടിപ്പോയ വ്യാപാര സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. ഇതില്‍ വിജയം കണ്ടതോടെ പ്രവര്‍ത്തനമേഖല പബ്ബുകളിലേക്കും സ്പാകളിലേക്കും വ്യാപിപ്പിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും പബ്ബുകള്‍ തുടങ്ങി. മദ്യക്കച്ചവടത്തിലും പിടിമുറുക്കി. അന്വേഷണ ഏജന്‍സികളുടെ കണ്ണുകള്‍ തന്റെ മേല്‍ പതിഞ്ഞെന്ന് മനസ്സിലായതോടെ തട്ടകം കേരളത്തിലേക്ക് മാറ്റി. സ്വന്തം നാട്ടില്‍ സേഫ് ആന്‍ഡ് സ്ട്രോങ് എന്ന ധനകാര്യ സ്ഥാപനം തുടങ്ങി. സാധാരണ കമ്പനികള്‍ 12 ശതമാനം പലിശ നല്‍കിയിരുന്ന സ്ഥാനത്ത് സേഫ് ആന്‍ഡ് സ്ട്രോങ് 48 ശതമാനം പലിശ നൽകി. തുടക്കത്തില്‍ കൃത്യമായി പലിശ നല്‍കിയതോടെ നിക്ഷേപകര്‍ വര്‍ധിച്ചു. എന്നാല്‍, കമ്പനി‌കളുടെ അംഗീകാരം റദ്ദാക്കിയത് വിനയായി. അംഗീകാരം പോയ വിവരം മറച്ചുവച്ചും റാണ ബിസിനസ് തുടര്‍ന്നു. പലിശ…

    Read More »
  • Kerala

    ആഷിക് അബുവും രാജീവ് രവിയും തന്നെ വിമര്‍ശിക്കുന്നത് പ്രശസ്തിക്ക് വേണ്ടി: അടൂര്‍ ഗോപാലകൃഷ്ണന്‍

    കോട്ടയം കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തില്‍ പ്രതികരണവുമായി ചലച്ചിത്രസംവിധായകനും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നു എന്ന ആരോപണം തള്ളിയ അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ തികഞ്ഞ പ്രഫഷണലായ വ്യക്തിയാണെന്നും വ്യക്തമാക്കി. പ്രഫഷണലായ ഒരു വ്യക്തിക്ക് ഒരുവിഭാഗം വിദ്യാര്‍ത്ഥികളോട് എങ്ങനെ വിവേചനപരമായി പെരുമാറാനാകുമെന്നും തെറ്റായ ആരോപണമാണ് ഉയരുന്നതെന്നും അടൂര്‍ പറഞ്ഞു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംഭവവുമായി ബന്ധപ്പെട്ട് ആഷിഖ് അബുവും രാജീവ് രവിയും അടൂരിനെതിരെ നടത്തിയ പ്രസ്താവനകളോടും അദ്ദേഹം പ്രതികരിച്ചു. ”പ്രശസ്തിക്ക് വേണ്ടിയാണ് അവര്‍ എന്നെ വിമര്‍ശിക്കുന്നത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ല. നിരുത്തരവാദപരമായ സമീപനമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും അടൂര്‍ ആരോപിച്ചു. ന്യൂ ജനറേഷന്‍ ഫിലിം മേക്കേഴ്സ് എന്നാണ് അവര്‍ സ്വയം വിളിക്കുന്നത്. എന്താണ് അവരില്‍ പുതിയതായിട്ടുള്ള”തെന്നും അടൂര്‍ ചോദിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡ് ആണെന്നും അടൂര്‍ ചൂണ്ടിക്കാട്ടി. 2014 മുതല്‍…

    Read More »
  • Crime

    ബാലുശ്ശേരിയില്‍ റബ്ബര്‍ തോട്ടത്തില്‍ സ്ത്രീ പൊള്ളലേറ്റ് മരിച്ച നിലയില്‍

    കോഴിക്കോട്: ബാലുശ്ശേരി തലയാട് സ്ത്രീയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കക്കയം റോഡില്‍ റബര്‍ തോട്ടത്തില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തലയാട് ഭാഗത്ത് പള്ളി പെരുന്നാള്‍ ആഘോഷത്തിന് എത്തിയവരാണ് സംഭവം കാണുന്നത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഓടിയെത്തിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകമാണോ ആത്മഹത്യ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ബാലുശ്ശേരി സി.ഐ എം.കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് പരിശോധന.

    Read More »
  • Crime

    കള്ള് ചോദിച്ചിട്ട് കൊടുക്കാത്തതിന് ചെത്തുതൊഴിലാളി കയറിയ തെങ്ങ് മുറിച്ച് യുവാവിന്റെ പരാക്രമം

    തൃശൂര്‍: വെള്ളികുളങ്ങരയില്‍ ചെത്തുതൊഴിലാളിക്ക് നേരെ ആക്രമണം. ചെത്തുതൊഴിലാളിയായ അജയന്‍ (42) എന്ന ആള്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കള്ളു ചോദിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കത്തിലാണ് ആക്രമണം ഉണ്ടായത്. കള്ള് ചെത്താന്‍ പോയപ്പോള്‍ കൊല്ലും എന്ന ഭീഷണിപ്പെടുത്തിയാണ് അജയനെ ബിസ്മി എന്ന യുവാവ് ആക്രമിച്ചത്. അജയന്‍ കള്ളുചെത്താന്‍ തെങ്ങിന് മുകളില്‍ കയറിയപ്പോള്‍ യുവാവ് മെഷിന്‍ വാള്‍ ഉപയോഗിച്ച് തെങ്ങ് മുറിയ്ക്കുകയായിരുന്നു. കാലില്‍ ഗുരുതര പരുക്കേറ്റ അജയന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിസ്മിയെ വെളളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിയുടനെ കള്ള് വേണമെന്ന് ബിസ്മി പറഞ്ഞത് അജയന്‍ സമ്മതിക്കാതിരുന്നതാണ് ആക്രമണത്തിന് വഴിവച്ചത്. തെങ്ങ് പാതി ചരിഞ്ഞപ്പോള്‍ തന്നെ അജയന് തെങ്ങില്‍ നിന്ന് ചാടിയിറങ്ങാന്‍ കഴിഞ്ഞതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു.          

    Read More »
  • Crime

    വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ശത്രുത; പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തിനിടെ സ്‌കൂളില്‍ വടിവാള്‍വീശി യുവാക്കള്‍

    തൃശൂര്‍: വരവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനിടയില്‍ പുറത്തു നിന്നെത്തിയവര്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബൈക്കിലെത്തിയ വരവൂര്‍ വളവ് സ്വദേശി മുണ്ടനാട്ട് പ്രമിത്ത് (27) പുളിഞ്ചോട് അഭിലാഷ് (28) എന്നിവരാണ് അക്രമം നടത്തിയത്. 2003 ബാച്ചിന്റെ സംഗമമായിരുന്നു സ്‌കൂളില്‍ നടന്നിരുന്നത്. സംഗമത്തില്‍ പങ്കെടുത്ത തളി കുണ്ടുപറമ്പില്‍ ഹഖീമിനെ ലക്ഷ്യമിട്ടാണ് രണ്ടംഗ സംഘമെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്നെ നടന്ന ഫുട്ബോള്‍ മത്സരമാണ് ഇവര്‍ തമ്മിലുള്ള ശത്രുതക്ക് കാരണമെന്നു പറയുന്നു. ഹഖീമിന്റെ സുഹൃത്തുക്കളെത്തി ആദ്യം ഇവരെ തിരിച്ചയച്ചെങ്കിലും സംഗമം കഴിഞ്ഞു സ്വന്തം വാഹനത്തില്‍ മടങ്ങിയിരുന്ന ഹഖീമിന്റെ വാഹനത്തിനു നേരെ ഇവര്‍ വീണ്ടും ആക്രമണം നടത്തി. ഹക്കീമിന്റെ വാഹനവും ആക്രമികളുടെ വാഹനവും നിയന്ത്രണം വിട്ട് പിലക്കാട് ഭാഗത്ത് അപകടത്തില്‍പ്പെട്ടു. പരുക്കേറ്റ മൂവരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി പോലീസ് പറഞ്ഞു.

    Read More »
  • Crime

    നടന്‍ സുനില്‍ സുഖദയുടെ കാറിനു നേരെ നാലംഗ സംഘത്തിന്റെ ആക്രമണം

    തൃശൂര്‍: നടന്‍ സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണം. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ നാലുപേര്‍ കാര്‍ ആക്രമിക്കുകയായിരുന്നു. തനിക്കു മര്‍ദനമേറ്റെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നു സുനില്‍ സുഖദ അറിയിച്ചു. സംഭവത്തില്‍ ആളൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാടക പരിശീലനവുമായി ബന്ധപ്പെട്ടാണ് സുനില്‍ കുഴിക്കാട്ടുശേരിലെത്തിയത്. സുഹൃത്തുക്കളായ 4 പേര്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ, വഴിയിലുണ്ടായിരുന്ന ബൈക്ക് യാത്രികനോട് ഒതുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ രണ്ടു ബൈക്കുകളിലായെത്തിയ നാലുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. വണ്ടിക്ക് വശം കൊടുത്തില്ലെന്നു പറഞ്ഞാണ് നാലംഗ സംഘം തന്റെ കാര്‍ ആക്രമിച്ചതെന്ന് സുനില്‍ സുഖദ പറഞ്ഞു. ഇവര്‍ മദ്യപിച്ചിരുന്നുവെന്നാണ് തോന്നുന്നത്. ആക്രമണം നടക്കുമ്പോള്‍ താരം വാഹനത്തിലില്ലായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ അക്രമികള്‍ കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് സുനില്‍ പറയുന്നു.

    Read More »
  • Kerala

    തന്റെ ഓഫിസിൽ നായർ സമുദായത്തിലുള്ളവരെന്നു പരാതിയുണ്ടായിരുന്നു, ഇതുമൂലം ഇതര സമുദായക്കാരെ തിരഞ്ഞുപിടിച്ച് നിയമിക്കേണ്ടി വന്നു; സമൂഹത്തിൽ ജാതിബോധം വളർത്തിയത് രാഷ്ട്രീയക്കാർ: ശശി തരൂർ

    തിരുവനന്തപുരം: സമൂഹത്തിൽ ജാതിബോധം വളർത്തിയത് രാഷ്ട്രീയക്കാരെന്ന് ശശി തരൂർ എംപി. ജാതിക്ക് രാഷ്ട്രീയത്തിൽ പ്രാധാന്യമേറെയാണ്. വോട്ടർമാർക്ക് സന്ദേശം നൽകാനായാണ് ജാതി നോക്കി സ്ഥാനാർഥികളെ നിർത്തുന്നത്. ജാതിയോ സമുദായമോ നോക്കാതിരുന്നിട്ടും തന്റെ ഓഫിസ് ജീവനക്കാരിലേറെയും നായർ സമുദായത്തിലുള്ളവരെന്നു പരാതിയുണ്ടായിരുന്നു. ഇതുമൂലം ഇതര സമുദായക്കാരെ തിരഞ്ഞുപിടിച്ച് നിയമിക്കേണ്ടി വന്നുവെന്നും നിയമസഭാ പുസ്തകോത്സവത്തിൽ ശശി തരൂർ പറഞ്ഞു. ശശി തരൂർ തറവാടി നായരാണെന്നു കഴിഞ്ഞദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞതു വലിയ ചർച്ചയായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ പോലും തരൂരിന് കഴിവുണ്ടെന്നും എന്നാൽ കൂടെയുള്ളവർ അദ്ദേഹത്തെ അനുവദിക്കില്ലെന്നുമാണു സുകുമാരൻ നായർ പറഞ്ഞത്. ഇതിനെതിരെ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഈ വിശേഷണത്തോടെ തരൂരിന്റെ രാഷ്ട്രീയഭാവി തീർന്നെന്നു വെള്ളാപ്പള്ളി പറഞ്ഞു.

    Read More »
Back to top button
error: