പുണെ: മഹാരാഷ്ട്രയിലെ പുണെയിലെ ഹിഞ്ജവാദിയിൽ ഞായറാഴ്ച നടന്ന കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ എൻസിപി എംപി സുപ്രിയ സുളെയുടെ സാരിയിൽ തീപിടിച്ചു. കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ, ഛത്രപതി ശിവാജിയുടെ ചെറിയ പ്രതിമയിൽ ഹാരമണിയിക്കുന്നതിനിടെ മേശപ്പുറത്തിരുന്ന വിളക്കിൽ നിന്നാണ് തീപിടിച്ചത്.
NCP MP @supriya_sule‘s saree catches fire, while she was garlanding Chhatrapati Shivaji Maharaj at a function in #Pune.pic.twitter.com/mrliEympRe
— Priyathosh Agnihamsa (@priyathosh6447) January 15, 2023
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. താൻ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുപ്രിയ അറിയിച്ചു. ‘‘ഒരു കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടന വേളയിൽ, എന്റെ സാരിക്ക് അബദ്ധത്തിൽ തീപിടിച്ചു. തക്കസമയത്ത് തീ അണച്ചു. ഞാൻ സുരക്ഷിതയാണ്. ആരും വിഷമിക്കേണ്ടതില്ല’’– അവർ പ്രസ്താവനയിൽ വ്യക്തമാക്കി.