Movie

സ്റ്റെഫി സേവ്യർ ചിത്രം ‘മധുര മനോഹര മോഹം’ പൂർത്തിയായി, രജീഷാ വിജയനും ആർഷാ ബൈജുവും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ

പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു.’ മധുര മനോഹര മോഹം’ എന്നാണ് ചിത്രത്തിന്റെ നാമധേയം.

ബീത്രീ എം. ക്രീയേഷൻസ് നിർമിക്കുന്ന ഈ ‘മധുര മനോഹര മോഹ’ത്തിന്റെ ചിത്രീകരണം പത്തനംതിട്ടയിലും പരിസരങ്ങളിലുമായി പൂർത്തിയായി.
ഒരു ഇടത്തരം യാഥാസ്ഥിതിക നായർ കുടുംബത്തെ കേന്ദ്രീകരിച്ച് സമ്പൂർണ കുടുംബ കഥയാണ് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
രജീഷാ വിജയനും ആർ ഷാ ബൈജുവമാണ് നായികമാർ. മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ് എന്ന ചിത്രത്തിലെ നായികയായ ആർഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷറഫുദ്ദീനാണ് നായകൻ.
സൈജു കുറുപ്പ്, വിജയരാഘവൻ, അൽത്താഫ് സലിം, ബിജു സോപാനം. സുനിൽ സുഗത, ബിന്ദു പണിക്കർ
എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
മഹേഷ് ഗോപാൽ. ജയ് വിഷ്ണു എന്നിവരുടേതാണു തിരക്കഥ.

Signature-ad

സംഗീതം- ഹിഷാം അബ്ദുൾ വഹാബ്
ഛായാഗ്രഹണം- ചന്ദ്രു സെൽവരാജ്.
എഡിറ്റിംഗ്- അപ്പു ഭട്ടതിരി.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ്- സുഹൈൽ, എബിൻ എടവനക്കാട്.
പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മല വെട്ടത്ത്.

വാഴൂർ ജോസ്.

Back to top button
error: