Month: January 2023
-
India
70 ശതമാനം വരെ വിലക്കുറവില്‍ വീട്ടുപകരണങ്ങള്‍ വാങ്ങാം, ഇന്ന് മുതൽ ആമസോണ്‍ ഇന്ത്യ റിപ്പബ്ലിക് ഡേ സെയില്‍
ആമസോണ്‍ ഇന്ത്യ ‘റിപ്പബ്ലിക് ഡേ സെയിൽ’ ഇന്ന് മുതൽ. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ 2023 ജനുവരി 15 മുതല്‍ ജനുവരി 20 വരെയാണ്. പ്രൈം അംഗങ്ങള്‍ക്ക് ഇന്ന് മുതല്‍ 24 മണിക്കൂര്‍ നേരത്തേ സെയില്‍ ലഭിക്കും. കരകൗശല വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള വില്‍പ്പനക്കാര്‍ നല്‍കുന്ന ദശലക്ഷക്കണക്കിന് ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഷോപ്പിങ് നടത്താം. സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രോണിക്സ്, ടിവികള്‍, ഗ്രോസറി, ഫാഷന്‍, ബ്യൂട്ടി, വീടിനും അടുക്കളയ്ക്കും ആവശ്യമുള്ള ഉപകരണങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഓരോ വിഭാഗത്തിലും അധിക കൂപ്പണുകളും നല്‍കിയിട്ടുണ്ട്. 10 ശതമാനം വരെ അധിക ഓഫറുകളും അധിക കൂപ്പൺ വഴി ലഭിക്കും. അടുക്കളയിലേക്കും വീട്ടിലേക്കും പുതുതായി സാധനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതൊരു മികച്ച അവസരമാണ്. നിരവധി ഓഫറുകളാണ് കംപനി പ്രഖ്യാപിച്ചിരിക്കുന്നത്. വാട്ടര്‍ പ്യൂരിഫയര്‍ നല്ലൊരു പ്യൂരിഫയര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതൊരു നല്ല തിരഞ്ഞെടുപ്പാണ്. ഘടിപ്പിക്കാവുന്നതാണ് HUL Pureit വാട്ടര്‍ പ്യൂരിഫയര്‍. ഇതിന് 10 ലിറ്റര്‍ കപ്പാസിറ്റി…
Read More » -
Crime
ശ്രീകാര്യം കട്ടേലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിൻറേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു; മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തുക്കൾ ചേർന്ന് തല്ലി കൊന്നു
തിരുവനന്തപുരം : ശ്രീകാര്യം കട്ടേലയിൽ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്‍റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ശ്രീകാര്യം കട്ടേലയിൽ അമ്പാടി നഗർ സ്വദേശി സാജുവിനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇന്ന് പുലർച്ചെയാണ് സാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സാജുവിനെ സുഹൃത്തുക്കൾ ചേർന്ന് തല്ലി കൊല്ലുകയായിരുന്നുവെന്നാണ് വിവരം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനീഷ്, വിനോദ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട സാജുവിന്റ സുഹൃത്തുക്കളാണ് രണ്ട് പേരും. തലയിൽ കല്ലു കൊണ്ട് ഇടിച്ചാണ് സാജുവിനെ കൊന്നതെന്നാണ് കണ്ടെത്തൽ. ഇന്നലെ രാത്രി 7 മണിക്ക് ഒരു ബന്ധുവിനൊപ്പം മൊബൈൽ വാങ്ങാൻ പുറത്തുപോയതായിരുന്നു സാജു. പിന്നീട് മടങ്ങി വന്നില്ല. അന്വേഷണത്തിനിടെ പുലർച്ചെ നാലുമണിയോടെയാണ് കട്ടേല ട്രിനിറ്റി സ്കൂളിന് സമീപം സാജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
Read More » -
India
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി ഫോൺ കോൾ വന്നത് കർണാടക ജയിലിൽനിന്ന്; അമ്പരന്ന് പൊലീസ്
ബെംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് വധഭീഷണി ഫോൺ കോൾ വന്നത് കർണാടക ജയിലിൽനിന്ന്. ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. 100 കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്നായിരുന്നു ഫോണിലൂടെ രണ്ട് തവണ അജ്ഞാതന്റെ ഭീഷണി. ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലെ ജീവനക്കാരാണ് ഫോൺ ഫോൺ അറ്റൻഡ് ചെയ്ത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നൽകിയില്ലെങ്കിൽ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി. അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് പൊലീസ് അറിയിച്ചു. ബെലഗാവി ജയിലിൽ കഴിയുന്ന ജയേഷ് കാന്ത എന്ന ഗുണ്ടാ നേതാവാണ് അനധികൃത ഫോൺ ഉപയോഗിച്ച് ഗഡ്കരിക്ക് ഭീഷണി സന്ദേശമയച്ചത്. ഇയാളെ വിട്ടുകിട്ടാൻ നാഗ്പൂർ പൊലീസ് കർണാടകയോട് ആവശ്യമുന്നയിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ ജയിലിൽ നിന്നാണ് ഭീഷണിപ്പെടുത്തിയത്. കർണാടകയിലെ ബെലഗാവി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘവും കൊലക്കേസ് പ്രതിയുമായ ജയേഷ് കാന്തയാണ് വിളിച്ചത്. ജയിലിനുള്ളിൽ നിയമവിരുദ്ധമായി ഫോൺ ഉപയോഗിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ നാഗ്പൂർ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. പ്രതിയിൽനിന്ന്…
Read More » -
LIFE
‘ദസറ’യിൽ നാനിയുടെ നായികയായി കീര്‍ത്തി സുരേഷ്; തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിൽ സ്‍ട്രീമിംഗ്
തെന്നിന്ത്യൻ പ്രേക്ഷകരുട പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രമാണ് ‘ദസറ’. നാനിയാണ് ‘ദസറ’യില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ ‘ദസറ’യുടെ ഒടിടി പാര്‍ട്‍ണറെ കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ട്. കീര്‍ത്തി സുരേഷ് ‘വെന്നെല’ എന്ന കഥാപാത്രമാകുന്ന ‘ദസറ’ തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലായിരിക്കും സ്‍ട്രീമിംഗ് ചെയ്യുക. ‘ദസറ’ എന്ന ചിത്രത്തിന്റെ ചിതീകരണം കഴിഞ്ഞതായി കീര്‍ത്തി സുരേഷ് നേരത്തെ അറിയിച്ചിരുന്നു. ശ്രീകാന്ത ഒഡേലയാണ് സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്. https://twitter.com/Netflix_INSouth/status/1614162942278406144?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1614162942278406144%7Ctwgr%5E1c8bda87f985b686c5f2b2055329c315b1757f1b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FNetflix_INSouth%2Fstatus%2F1614162942278406144%3Fref_src%3Dtwsrc5Etfw കീര്‍ത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ ‘സൈറണ്‍’ ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം…
Read More » -
Kerala
രാജ്യസുരക്ഷയില്‍ ഇന്ത്യൻ കരസേനയുടെ സംഭാവനകള്‍ സമാനതകളില്ലാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലി : രാജ്യസുരക്ഷയില്‍ ഇന്ത്യൻ കരസേനയുടെ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‍റെ കരുത്തുറ്റ സേനബലം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് പ്രധാനമന്ത്രി കരസേനയുടെ സേവനത്തെ പുകഴ്ത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കരസേനാ ദിനം, സൈന്യം ഇന്ന് ദില്ലിക്ക് പുറത്താണ് ആഘോഷിച്ചത്. ബംഗളുരു മദ്രാസ് എഞ്ചിനീയേഴ്സ് ഗ്രൂപ്പിന്റെ പരേഡ് ഗ്രൗണ്ടിൽ കരസേനയുടെ വിവിധ റെജിമെന്റുകൾ അണിനിരന്ന ഗംഭീരപ്രകടനങ്ങൾ അരങ്ങേറി. 1949-ൽ ബ്രിട്ടീഷ് കമാൻഡർ ജനറൽ സർ ഫ്രാൻസിസ് റോബർട്ട് റോയ് ബുച്ചറിൽ നിന്ന് ഫീൽഡ് മാർഷൽ കെ എം കരിയപ്പ ചുമതല ഏറ്റെടുത്ത ദിനമാണ് കരസേനാ ദിനമായി ആഘോഷിക്കുന്നത്. 1949 മുതൽ രാജ്യതലസ്ഥാനത്താണ് കരസേനാഘോഷങ്ങൾ നടന്നിട്ടുള്ളത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിലാണ് കരസേന ആ ചരിത്രം മാറ്റിയെഴുതിയത്. ചരിത്രത്തിലാദ്യമായി ദില്ലിക്ക് പുറത്ത് നടന്ന കരസേനാദിനാഘോഷം സൈന്യത്തിന്റെ ഗംഭീരപ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. അശ്വാരൂഡസേനയുൾപ്പടെ എട്ട് സേനാ വിഭാഗങ്ങൾ പരേഡിൽ അണിനിരന്നു. അഞ്ച് റെജിമെന്റുകളുടെ മിലിട്ടറി…
Read More » -
India
‘കോൺഗ്രസ് കുടുംബത്തിലെ ശക്തമായ സ്തംഭം’; സന്തോഖ് സിംഗ് ചൗധരിക്ക് ആദരാജ്ഞലികൾ അർപ്പിച്ച് രാഹുൽ ഗാന്ധി
ദില്ലി: ഭാരത് ജോഡോ യാത്രക്കിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ മരിച്ച പാർട്ടി എംപി സന്തോഖ് സിംഗ് ചൗധരിക്ക് ആദരാജ്ഞലികൾ അർപ്പിച്ച് രാഹുൽ ഗാന്ധി. ‘കോൺഗ്രസ് കുടുംബത്തിലെ ശക്തമായ സ്തംഭം’ എന്നാണ് രാഹുൽ ഗാന്ധി അദ്ദേഹത്തെ വിശഷിപ്പിച്ചത്. വിനീതനായ, കഠിനാധ്വാനിയായ നേതാവായിരുന്നു അദ്ദേഹമെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു. ശനിയാഴ്ച രാവിലെ പഞ്ചാബിലെ ജലന്ധർ ജില്ലയിലെ ഫില്ലൗറിൽ രാഹുലിന്റെ ഭാരത് ജോഡോ യാത്രയിൽ ചൗധരി പങ്കെടുത്തിരുന്നു, അതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തിരുന്നു. “സന്തോഖ് സിംഗ് ചൗധരിയുടെ പെട്ടെന്നുള്ള വിയോഗം ഞെട്ടിച്ചു. യൂത്ത് കോൺഗ്രസ് മുതൽ പാർലമെന്റ് അംഗം വരെ തന്റെ ജീവിതം പൊതുസേവനത്തിനായി സമർപ്പിച്ച അദ്ദേഹം കഠിനാധ്വാനിയായ നേതാവും നല്ല വ്യക്തിയും കോൺഗ്രസ് കുടുംബത്തിന്റെ ശക്തമായ സ്തംഭവുമായിരുന്നു. മരിച്ചവരുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നു.’ രാഹുൽ ട്വീറ്റ് ഗാന്ധി ചെയ്തു. യാത്ര നിർത്തി വെച്ചതിന് ശേഷം രാഹുൽ ഗാന്ധി ചൗധരിയുടെ വസതിയിൽ സന്ദർശനം നടത്തിയിരുന്നു. നിർത്തിവെച്ച ഭാരത് ജോഡോ…
Read More » -
LIFE
‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി റീമേക്ക്, ‘സെൽഫി’ മോഷൻ പോസ്റ്റർ പങ്കുവച്ച് പൃഥ്വിരാജ്; ബി ടൗണിനെ കരകയറ്റാൻ അക്ഷയ്, ഒപ്പം ഇമ്രാന്‍ ഹാഷ്മിയും
തുടരെയുള്ള പരാജയങ്ങളിൽ നിന്നും കര കയറിക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് മേഖല. കൊവിഡിന് ശേഷം മറ്റ് പല ഫിലിം ഇന്റസ്ട്രികളും ബഹുദൂരം മുന്നിലെത്തിയെങ്കിലും ഹിന്ദി സിനിമകൾക്ക് അതിന് സാധിച്ചിരുന്നില്ല. ഒടുവിൽ മലയാള ചിത്രം ദൃശ്യം 2വിന്റെ റീമേക്ക് വേണ്ടിവന്നു ബി ടൗണിനെ കരകയറ്റാൻ. അത്തരത്തിൽ മറ്റൊരു മലയാള ചിത്രവും ബോളിവുഡിൽ റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകർത്തഭിനയിച്ച ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി റീമേക്കാണ് റിലീസിനെത്തുന്നത്. ‘സെൽഫി’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. പരസ്പരം പോരടിക്കാൻ ഒരുങ്ങി നിൽക്കുന്ന ഇമ്രാനെയും അക്ഷയ് കുമാറിനെയും ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. വീഡിയോ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. രാജ് മെഹ്‍ത സംവിധാനം ചെയ്യുന്ന സെൽഫി 2023 ഫെബ്രുവരി 24 ന് തിയറ്ററുകളിൽ എത്തും. പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രം ഇമ്രാന്‍ ഹാഷ്മിയുമാണ്…
Read More » -
Kerala
കാര്യവട്ടം ഏകദിനം; നികുതി നിരക്ക് വർദ്ധനയെ ന്യായീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: നികുതി നിരക്ക് വർദ്ധനയെ ന്യായീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ. കാര്യവട്ടം ഏകദിനത്തിൽ വിനോദ നികുതി വർദ്ധിപ്പിച്ചത് സർക്കാരുമായി ആലോചിച്ചെന്ന് ആര്യാ രാജേന്ദ്രൻ പറഞ്ഞു. വിവാദങ്ങൾ കാരണമല്ല കാണികൾ കുറഞ്ഞത്. നഗരസഭയുടെ വരുമാനം ജനങ്ങൾക്ക് നൽകാനുള്ളതാണ്. മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിച്ചത്. പരമ്പര നേരത്തെ സ്വന്തമാക്കിയതും 50 ഓവർ മൽസരവും കാണികളുടെ എണ്ണത്തെ ബാധിച്ചുവെന്ന് മേയർ പറഞ്ഞു. 40000 സീറ്റുകളുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏഴായിരം സീറ്റുകളിലെ ടിക്കറ്റാണ് വിറ്റുപോയതെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ശബരിമല സീസൺ, സിബിഎസ്ഇ പരീക്ഷ, 50 ഓവർ മത്സരം എന്നിവ ടിക്കറ്റ് വിൽപ്പനയെ ബാധിച്ചുവെന്ന് ഇന്നലെ കെസിഎ ജോയിന്‍റ് സെക്രട്ടറി ബിനീഷ് കോടിയേരി പ്രതികരിച്ചിരുന്നു. കാണികൾക്ക് ആലസ്യമെന്നും പകുതിയോളം കാണികളെങ്കിലും കളി കാണാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിവാദങ്ങൾ ടിക്കറ്റ് വിൽപനയെ ബാധിച്ചിട്ടില്ല. വരും മൽസരങ്ങൾ കാര്യവട്ടത്തെത്താൻ കാണികളുടെ എണ്ണം തടസമാകില്ലെന്നും ബിനീഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക്…
Read More » -
Kerala
നാദാപുരത്തിന് പുറമേ സമീപ പഞ്ചായത്തുകളിലേക്കും അഞ്ചാം പനി വ്യാപിക്കുന്നു; ആളുകള്‍ വാക്സീനേഷന് മടിക്കുന്നത് പ്രതിസന്ധി
കോഴിക്കോട്: നാദാപുരത്തിന് പുറമേ സമീപ പഞ്ചായത്തുകളിലേക്കും അഞ്ചാം പനി വ്യാപിക്കുന്നു. 24 പേരാണ് അഞ്ചാം പനി ബാധിച്ച് പ്രദേശത്ത് ചികിത്സയിലുള്ളത്. രോഗവ്യാപനം രൂക്ഷമായ നാദാപുരം പഞ്ചായത്തില്‍ ആളുകള്‍ വാക്സീനേഷന് മടിക്കുന്നത് പ്രതിസന്ധിയാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. നാദാപുരം പഞ്ചായത്തിനു പിന്നാലെ സമീപ പഞ്ചായത്തുകളായ കാവിലും പാറ,മരുതോങ്കര, പഞ്ചായത്തുകളിലാണ് അഞ്ചാം പനി സ്ഥിരീകരിച്ചത്. ഏറ്റവുമധികം രോഗികളുള്ളത് നാദാപുരത്താണ്, 18 പേര്‍. പ്രതിരോധകുത്തിവെപ്പെടുക്കാന്‍ ആളുകള്‍ മടിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. നാദാപുരം പഞ്ചായത്തില്‍ മാത്രം 340 കുട്ടികള്‍ വാക്സീന്‍ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ കണക്ക്. വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതില്‍ 65 പേര്‍ മാത്രമാണ് വാക്സീനെടുത്തത്. വാക്സീന്‍റെ പ്രാധാന്യം പൊതു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ബോധവത്കരണ പരിപാടികള്‍ തുടങ്ങി. ആവശ്യമെങ്കില്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Read More »
