Month: December 2022

  • Tech

    യുഎസ്ബി-സി ചാർജിങ് പോർട്ടില്ലാത്ത ഫോണി​ന്റെ കച്ചോടം ഈ രാജ്യത്ത് ഇനി നടക്കില്ല; 2025 മാർച്ച് മുതൽ നിർബന്ധം

    ദില്ലി: ഇനി രാജ്യത്ത് ഫോൺ വിൽക്കണമെങ്കിൽ യുഎസ്ബി-സി ചാർജിങ് പോർട്ടും വേണം. 2025 മാർച്ച് മുതൽ രാജ്യത്ത് വില്ക്കുന്ന മൊബൈലുകൾക്ക് യുഎസ്ബി-സി ചാർജിങ് പോർട്ട് നിർബന്ധമാക്കും. ഇതിനായി ഇന്ത്യയിലെ മൊബൈൽ നിർമ്മാതാക്കൾക്ക് 2025 മാർച്ച് വരെ സമയപരിധി നൽകിയിട്ടുണ്ട്.  ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിങ് ‘ദി ഇക്കണോമിക് ടൈംസി’നോടാണ് ഇക്കാര്യം പറഞ്ഞത്. 2023 ഡിസംബർ 28നകം പോർട്ടുമായി  ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറത്തിറക്കും. 2024 ഡിസംബർ 28ന് ഇത് പ്രാബല്യത്തിൽ വരുത്താനുമാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം. യൂറോപ്യൻ യൂണിയന്റെ തീരുമാനം നിലവിൽ  വന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാകും ഇന്ത്യയിൽ ഇത് സംബന്ധിച്ച മാർഗനിർദേശം പ്രാബല്യത്തിൽ വരുന്നത്. ചാർജറുകൾ ഒരേ തരത്തിലാക്കുന്നത് സംബന്ധിച്ച് നടപടി പരിശോധിക്കാൻ കർമസമിതി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാർ ചൗബേ രാജ്യസഭയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇലക്ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതിക വിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികൾ അടങ്ങിയതാണ് സമിതി. മിക്ക ആൻഡ്രോയിഡ് ഫോണുകളും…

    Read More »
  • Local

    തൂത്തൂട്ടി ബൈബിൾ കൺവൻഷൻ ഉദ്​ഘാടനവും പുലരി പുതുവത്സര ശുശ്രൂഷയും

    തിരുവഞ്ചൂർ(കോട്ടയം): തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ പുലരി പുതുവത്സര ശുശ്രൂഷയും തൂത്തൂട്ടി ബൈബിൾ കൺവൻഷ​ന്റെ ഉദ്​ഘാടനവും നാളെ നടക്കും. 31ന് വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥന, 6.30ന് ഗാനശുശ്രൂഷ, അനുഭവസാക്ഷ്യങ്ങൾ, വചനസന്ദേശം, കൺവൻഷൻ ഉദ്ഘാടനം. രാത്രി 10.30ന് യാമപ്രാർത്ഥന, 11ന് കുർബാന – സഖറിയാസ് മോർ പീലക്‌സിനോസ്. 12ന് സ്നേഹവിരുന്ന്. കൺവൻഷ​ന്റെ ഒന്നാം ദിനമായ 1ന് ഉച്ചയ്ക്ക് 2ന് ധ്യാനം, 6ന് സന്ധ്യാപ്രാർത്ഥന, 6.30ന് ഗാനശുശ്രൂഷ, 7ന് വചനസന്ദേശം – റവ.ഫാ.ജോർജ് പനയ്ക്കൽ (ഡയറക്ടർ ഡിവൈൻ ധ്യാന കേന്ദ്രം, മുരിങ്ങൂർ), 8.30ന് സമാപനപ്രാർത്ഥന, ആശീർവാദം. 2ന് 6ന് സന്ധ്യാപ്രാർത്ഥന, 6.30ന് ഗാനശുശ്രൂഷ, 7ന് വചനസന്ദേശം – ഫാ.ജിസൺ പോൾ, വേങ്ങാശ്ശേരി, 8.30ന് സമാപനപ്രാർത്ഥന, ആശീർവാദം. 3ന് 6ന് സന്ധ്യാപ്രാർത്ഥന, 6.30ന് ഗാനശുശ്രൂഷ, 7ന് വചനസന്ദേശം – ഫാ. റെനി പുല്ലുകാലായിൽ (മരിയൻ ധ്യാനകേന്ദ്രം, പാലക്കാട്), 8.30ന് സമാപനപ്രാർത്ഥന, ആശീർവാദം. കൺവൻഷ​ന്റെ സമാപന ദിവസമായ 4ന് രാവിലെ 6.30ന് പ്രഭാതനമസ്‌കാരം, 7ന് കുർബാന –…

    Read More »
  • Crime

    അമിത വേഗതയിൽ ബൈക്ക് ഓടിച്ചതിനെ ചോദ്യം ചെയ്ത വീട്ടമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

    ചേർത്തല: പുന്നപ്ര -വയലാർ വാർഷിക ദിനാചരണത്തിനിടെ അമിത വേഗതയിൽ ബൈക്ക് ഓടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് പ്രദേശവാസിയായ വീട്ടമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ രമണിക വീട്ടിൽ ആരോമൽ (24), വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ കരിയിൽ വീട്ടിൽ അഖിൽ (21) എന്നിവരെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് തുടയെല്ല് പൊട്ടിയ സരസമ്മ (72) ഇപ്പോഴും ചികിത്സയിലാണ്. ചേർത്തല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആൻറണി വി ജെ, സബ്ബ് ഇൻസ്പെക്ടർ പി പി ബസന്ത്, സിപിഒ കിഷോർ ചന്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ ചേര്‍ത്തലയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര -വയലാർ വാർഷിക ദിനാചരണത്തിനിടെ അമിത വേഗതയിൽ ബൈക്ക് ഓടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് പ്രദേശവാസിയായ വീട്ടമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച…

    Read More »
  • Kerala

    ഒന്നര വയസുകാരനെ ഇരുപതോളം തെരുവുനായ്ക്കള്‍ ചേര്‍ന്ന് കടിച്ചുകുടഞ്ഞു; ഗുരുതര പരുക്ക്

    കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ ഒന്നര വയസ്സുകാരന് ഗുരുതര പരുക്ക്. മയ്യനാട്ടെ രാജേഷ്-ആതിര ദമ്പതികളുടെ മകന്‍ അര്‍ണവിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ശരീരമാസകലം പരുക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്തിരുന്ന് കളിക്കുമ്പോഴാണ് കുട്ടിയുടെ നേര്‍ക്ക് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഈ സമയം കുട്ടിയുടെ മുത്തശ്ശി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ ഇരുപതോളം തെരുവുനായകള്‍ ചേര്‍ന്ന് കുട്ടിയെ കടിച്ചുപറിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മരക്കഷണം ഉപയോഗിച്ച് തെരുവുനായകളെ അടിച്ചോടിച്ച് കുട്ടിയെ രക്ഷിച്ചു. കൊല്ലം ജില്ലാ ആശുപത്രിയില്‍ പേവിഷബാധയ്ക്കെതിരായ വാക്സിനടക്കമുള്ള ചികിത്സ കുട്ടിക്ക് നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ കുട്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റും.    

    Read More »
  • Crime

    വെള്ളം ചോദിച്ചെത്തി, വീടിനുള്ളില്‍ കയറി കടന്നുപിടിച്ചു; അതിഥിതൊഴിലാളിയായ യുവതിക്ക് നേരെ പീഡനശ്രമം

    ഇടുക്കി: രാജകുമാരിയില്‍ അതിഥിതൊഴിലാളിയായ യുവതിക്ക് നേരെ പീഡനശ്രമം. വീട്ടില്‍ പെണ്‍കുട്ടി മാത്രമുള്ളപ്പോള്‍ വെള്ളം ചോദിച്ചെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുളപ്പറച്ചാല്‍ സ്വദേശി സിജു ക്ലീറ്റസിനെതിരേ രാജാക്കാട് പോലീസ് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ചയായിരുന്നു സംഭവം. ഓട്ടോയുമായി യുവതി താമസിക്കുന്ന വീട്ടിനടുത്തെത്തിയ പ്രതി, യുവതി പുറത്തുനില്‍ക്കുന്നതു കണ്ട് വീട്ടിലേക്ക് കയറിച്ചെന്ന് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയായിരുന്നു. യുവതി വീടിനുള്ളിലേക്ക് കയറിയപ്പോള്‍ പ്രതിയും പിന്തുടര്‍ന്നു. മുന്‍വശത്തെ വാതില്‍ ഉള്ളില്‍ നിന്ന് അടച്ചശേഷം യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ യുവതി പിന്‍വശത്തെ വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി ആ വാതിലും ബലമായി അടച്ചു. ഇരുവരും തമ്മില്‍ പിടിവലിയുണ്ടാവുകയും ഇതിനിടയില്‍ ഇയാളെ തള്ളിയിട്ട് മുന്‍വശത്തെ വാതില്‍ വഴി യുവതി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി. ഇതിനിടയില്‍ പ്രതി ഓട്ടോയുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് രാജാക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.  

    Read More »
  • Social Media

    അച്ഛനും അമ്മയും പറയുന്നത് മാത്രം കേട്ട് ജീവിക്കുന്ന കുട്ടിയുടെ വസ്ത്രധാരണം ആണോ ഇത് ? ദില്‍ഷയെ കടന്നാക്രമിച്ച് നിമിഷ

    ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ് മലയാളം. നിരവധി ആരാധകരും ഈ ഒരു പരിപാടിക്ക് ഉണ്ട്. ഈ വട്ടം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് നിമിഷ. ബിഗ്‌ബോസ് വീട്ടില്‍ വെച്ച് നിരവധി ഹെറ്റര്‍സിനെ നിമിഷ സ്വന്തമാക്കിയിരുന്നു. ബിഗ്‌ബോസില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാര്യമായിരുന്നു നിമിഷയുടെയും ജാസ്മിന്റെയും സൗഹൃദത്തെക്കുറിച്ച് ആണ്. ബിഗ് ബോസ് വീടിന് പുറത്തിറങ്ങിയതിനു ശേഷവും ഈ സൗഹൃദം ഇരുവരും നിലനിര്‍ത്തിക്കൊണ്ട് പോവുകയാണ് ചെയ്തത്. ഈ വര്‍ഷം ബിഗ്‌ബോസ് മത്സര വിജയി ദില്‍ഷ പ്രസന്നന്‍ ആയിരുന്നു. ദില്‍ഷയ്ക്ക് ആരാധകര്‍ വര്‍ദ്ധിക്കാനുള്ള കാരണം എന്നത് ബിഗ്‌ബോസ് വീട്ടില്‍ വച്ച് ദില്‍ഷ മലയാളികള്‍ക്ക് വളരെയധികം ഇഷ്ടപ്പെടുന്ന രീതിയില്‍ ഉള്ള ചില കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു എന്നതാണ്. അതിലൊന്ന് വസ്ത്രധാരണമാണ്. വസ്ത്രധാരണത്തെക്കുറിച്ച് ഒക്കെ ദില്‍ഷ വളരെയധികം സംസാരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ബിഗ്‌ബോസ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ശേഷം പങ്കുവെച്ച് പുതിയൊരു ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.…

    Read More »
  • Crime

    വായ്പാ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ സ്വകാര്യ ബാങ്ക് നിയോഗിച്ച അക്രമി സംഘം വീടു കയറി യുവാവിന്‍റെ കൈവിരല്‍ വെട്ടി

    ആനത്താനം: വായ്പാ തിരിച്ചടവ് മുടങ്ങിയതിൻറെ പേരിൽ സ്വകാര്യ ബാങ്ക് നിയോഗിച്ച അക്രമി സംഘം വീടു കയറി യുവാവിൻറെ കൈവിരൽ വെട്ടി. കോട്ടയം വിജയപുരത്തിനടുത്ത് ആനത്താനത്ത് ഇന്ന് വൈകിട്ടായിരുന്നു സംഭവം. ബാങ്കിൻറെ മണർകാട് ശാഖയിൽ നിന്ന് നിയോഗിച്ച അക്രമികളാണ് ആക്രമിച്ചതെന്നാണ് കുടുംബത്തിൻറെ പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ബാങ്ക് അധികൃതർ പ്രതികരിച്ചു. ആനത്താനം സ്വദേശി രഞ്ജിത്തിൻറെ വീടാണ് ആക്രമിക്കപ്പെട്ടത്. അഞ്ചംഗ സംഘം ഇന്ന് വൈകിട്ട് അഞ്ചരയോടെ വീട്ടിലെത്തി വീടാകെ അടിച്ചു തകർക്കുകയായിരുന്നെന്ന് കുടുംബം പറയുന്നു. തടയാനെത്തിയ രഞ്ജിത്തിനെ വെട്ടുകയായിരുന്നു. അക്രമത്തിൽ രഞ്ജിത്തിൻറെ വലതുകൈയുടെ ചൂണ്ടുവിരൽ അറ്റുപോയി. മണർകാട്ടെ ശാഖയിൽ നിന്ന് ഓട്ടോറിക്ഷ വാങ്ങാനായി രഞ്ജിത് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിൻറെ പേരിൽ ബാങ്ക് അധികൃതർ വിട്ട ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അക്രമം ചെറുക്കാൻ ശ്രമിച്ച സഹോദരൻ അജിത്തിനും പരുക്കുണ്ട്. കഴിഞ്ഞ ജൂൺ മാസത്തിൽ സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തതിനെത്തുടർന്ന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട…

    Read More »
  • Crime

    കണ്ണൂരില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

    ഇരിക്കൂര്‍: കണ്ണൂരില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ പടിയൂര്‍ ആര്യങ്കോട് കോളനിയിലാണ് യുവാവിനെ ദൂരുഹ സാഹചര്യത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളനിവാസിയായ വിഷ്ണു (26) വാണ് മരിച്ചത്. ആദിവാസി വിഭാഗത്തിൽ പെടുന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ ഇരിക്കൂർ പൊലീസ് അന്വേഷണം തുടങ്ങി. തിരുവല്ലത്ത് കുടുംബ വഴക്കിനെ തുടർന്ന് 82 കാരിയെ ഭർത്താവ് കുത്തിക്കൊന്നത് കഴിഞ്ഞ ദിവസമാണ്. തിരുവല്ലം പുഞ്ചക്കരി തിരുവഴിമുക്ക് സൗമ്യ കോട്ടേജിൽ ടി സി ജഗദമ്മ (82) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവായ ബാലാനന്ദനെ (87) തിരുവല്ലം പൊലീസ് പിടികൂടിയിരുന്നു. മീൻവെട്ടുന്ന കത്തികൊണ്ട് ആണ് ബാലാനന്ദൻ ഭാര്യയെ കുത്തികൊന്നത്. വീടിന് മുറ്റത്ത് വെച്ച് ജഗദമ്മയെ പ്രതി പല തവണ കത്തി കൊണ്ട് കുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതിയുടെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട് സ്ത്രീ. ആദ്യ ഭാര്യയിലെ മക്കൾ, ജഗദമ്മയെ കാണാനായി വീട്ടിൽ വരുന്നത് സംബന്ധിച്ച് ബാലാനന്ദൻ ജഗദമ്മയുമായി വഴക്കുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇത് സംബന്ധിച്ച…

    Read More »
  • Health

    ‘സ്ട്രെസ്’ ലൈംഗികജീവിതത്തെ എങ്ങനെ ബാധിക്കും ?

    മറ്റു ശാരീരികപ്രക്രിയകള്‍ പോലെയല്ല ലൈംഗിക പ്രവർത്തനം. ഇതിനെ മാനസികനില വളരെ പെട്ടെന്ന് തന്നെ ബാധിക്കാം. സന്തോഷത്തിലാണോ, ദുഖത്തിലാണോ, ആശങ്കയിലാണോ, അസ്വസ്ഥതയിലാണോ എന്നെല്ലാമുള്ള അവസ്ഥകള്‍ വ്യക്തിയുടെ ലൈംഗികാനുഭവത്തെ നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാകുന്നു. പല രീതികളിലാണ് മാനസികനില, സ്ട്രെസ്/ മാനസിക സമ്മര്‍ദ്ദം വ്യക്തികളുടെ ലൈംഗികാനുഭവങ്ങളെ സ്വാധീനിക്കുന്നത്. സെക്സിനിടയിലെ വേദന… ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴുള്ള വേദനയില്‍ പോലും മാനസികാവസ്ഥയ്ക്ക് വലിയ പങ്കുണ്ട്. പല ശാരീരിക ഘടകങ്ങളും സെക്സിനിടയില്‍ വേദനയുണ്ടാക്കാം. എന്നാല്‍ ധാരാളം പേരില്‍ മാനസിക പ്രശ്നങ്ങളുടെ ഭാഗമായി ലൈംഗികബന്ധത്തിനിടെ വേദനയുണ്ടാകുന്നു. സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ഇത്തരത്തില്‍ മാനസികപ്രശ്നങ്ങള്‍ സ്ത്രീകളില്‍ യോനി കവാടത്തിലെ പേശികള്‍ വലിഞ്ഞുമുറുകുന്നതിലേക്കും അതുവഴി വേദന അനുഭവപ്പെടുന്നതിലേക്കും നയിക്കുന്നു. സ്ത്രീകളില്‍ കാണപ്പെടുന്ന ഈ അവസ്ഥയെ ‘വജൈനസ്മിസ്’ എന്നാണ് വിളിക്കുന്നത്. മിക്ക കേസുകളിലും കൗണ്‍സിലിംഗ് ആണ് ഇതിന് പരിഹാരമായി നിര്‍ദേശിക്കാറ്. പങ്കാളികള്‍ രണ്ട് പേരും കൗണ്‍സിലിംഗിന് വിധേയരാകേണ്ടി വരാം. ഈ വിഷയങ്ങള്‍ കൂടി കൈകാര്യം ചെയ്യുന്ന സൈക്കോളജിസ്റ്റുകളെയോ സൈക്യാട്രിസ്റ്റുകളെയോ ഇതിനായി സമീപിക്കാവുന്നതാണ്. എന്നാല്‍ നേരത്തെ സൂചിപ്പിച്ചത്…

    Read More »
  • Kerala

    ഒമാര്‍ ലുലുവിന്റെ ‘നല്ല സമയം’: ലഹരിവസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു; സംവിധായകനെതിരേ എക്സൈസ് കേസ്

    കോഴിക്കോട്: ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രത്തിനെതിരെ കേസ്. ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് എക്സൈസ് കേസെടുത്തത്. ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതിനെതിരെയാണ് കേസ്. അബ്കാരി, എന്‍ ഡി പി എസ് നിയമങ്ങള്‍ പ്രകാരം എക്സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തത്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍ കഥാപാത്രങ്ങള്‍ മാരക ലഹരി വസ്തുവായ എം ഡി എം എ ഉപയോഗിക്കുന്ന രംഗങ്ങളാണ് മുഴുനീളവും. ഇതിന്റെ ഉപയോഗം പ്രാേത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇതാണ് പരാതിയിലേയ്ക്ക് നയിച്ചത്. ഇന്നാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ തിയേറ്ററുകളിലെത്തിയത്. ഇര്‍ഷാദ് അലി നായകനായി എത്തുന്ന ചിത്രത്തില്‍ അഞ്ച് പുതുമുഖ നായികമാരുണ്ട്. ഹാപ്പി വെഡ്ഡിംഗ്സ്, ചങ്ക്സ്, ഒരു അഡാറ് ലൗവ്, ധമാക്ക, പവര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് ‘നല്ല സമയം’.    

    Read More »
Back to top button
error: