KeralaNEWS

ഒന്നര വയസുകാരനെ ഇരുപതോളം തെരുവുനായ്ക്കള്‍ ചേര്‍ന്ന് കടിച്ചുകുടഞ്ഞു; ഗുരുതര പരുക്ക്

കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ ഒന്നര വയസ്സുകാരന് ഗുരുതര പരുക്ക്. മയ്യനാട്ടെ രാജേഷ്-ആതിര ദമ്പതികളുടെ മകന്‍ അര്‍ണവിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ശരീരമാസകലം പരുക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്തിരുന്ന് കളിക്കുമ്പോഴാണ് കുട്ടിയുടെ നേര്‍ക്ക് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഈ സമയം കുട്ടിയുടെ മുത്തശ്ശി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ ഇരുപതോളം തെരുവുനായകള്‍ ചേര്‍ന്ന് കുട്ടിയെ കടിച്ചുപറിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മരക്കഷണം ഉപയോഗിച്ച് തെരുവുനായകളെ അടിച്ചോടിച്ച് കുട്ടിയെ രക്ഷിച്ചു.

Signature-ad

കൊല്ലം ജില്ലാ ആശുപത്രിയില്‍ പേവിഷബാധയ്ക്കെതിരായ വാക്സിനടക്കമുള്ള ചികിത്സ കുട്ടിക്ക് നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ കുട്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റും.

 

 

Back to top button
error: