Social MediaTRENDING

അച്ഛനും അമ്മയും പറയുന്നത് മാത്രം കേട്ട് ജീവിക്കുന്ന കുട്ടിയുടെ വസ്ത്രധാരണം ആണോ ഇത് ? ദില്‍ഷയെ കടന്നാക്രമിച്ച് നിമിഷ

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ് മലയാളം. നിരവധി ആരാധകരും ഈ ഒരു പരിപാടിക്ക് ഉണ്ട്. ഈ വട്ടം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് നിമിഷ. ബിഗ്‌ബോസ് വീട്ടില്‍ വെച്ച് നിരവധി ഹെറ്റര്‍സിനെ നിമിഷ സ്വന്തമാക്കിയിരുന്നു. ബിഗ്‌ബോസില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാര്യമായിരുന്നു നിമിഷയുടെയും ജാസ്മിന്റെയും സൗഹൃദത്തെക്കുറിച്ച് ആണ്. ബിഗ് ബോസ് വീടിന് പുറത്തിറങ്ങിയതിനു ശേഷവും ഈ സൗഹൃദം ഇരുവരും നിലനിര്‍ത്തിക്കൊണ്ട് പോവുകയാണ് ചെയ്തത്. ഈ വര്‍ഷം ബിഗ്‌ബോസ് മത്സര വിജയി ദില്‍ഷ പ്രസന്നന്‍ ആയിരുന്നു. ദില്‍ഷയ്ക്ക് ആരാധകര്‍ വര്‍ദ്ധിക്കാനുള്ള കാരണം എന്നത് ബിഗ്‌ബോസ് വീട്ടില്‍ വച്ച് ദില്‍ഷ മലയാളികള്‍ക്ക് വളരെയധികം ഇഷ്ടപ്പെടുന്ന രീതിയില്‍ ഉള്ള ചില കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു എന്നതാണ്.

അതിലൊന്ന് വസ്ത്രധാരണമാണ്. വസ്ത്രധാരണത്തെക്കുറിച്ച് ഒക്കെ ദില്‍ഷ വളരെയധികം സംസാരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ബിഗ്‌ബോസ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ശേഷം പങ്കുവെച്ച് പുതിയൊരു ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗ്ലാമറസ് വേഷത്തിലാണ് ദില്‍ഷ ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിന് മറുപടിയായാണ് നിമിഷ രംഗത്ത് വന്നിരിക്കുന്നത്. ബിഗ് ബോസ് വീട്ടില്‍ വസ്ത്രധാരണത്തെക്കുറിച്ച് എന്നെ ഉപദേശിച്ച ദിലു തന്നെയാണോ ഇത് എന്ന് ചോദിച്ചുകൊണ്ടാണ് എത്തിയത്. ഇതിനുള്ള മറുപടി നിമിഷ തന്നെ പറയുന്നുണ്ട്. ഇപ്പോള്‍ ഈ പോസ്റ്റ് കാണുകയാണെങ്കില്‍ ദില്‍ഷ പറയും, ഞാന്‍ അങ്ങനെ പറഞ്ഞിരുന്നു, ഞാനത് മറന്നുപോയി എന്ന്.

Signature-ad

https://youtu.be/2uGgiimrweQ

ഈ കുട്ടിക്ക് ആരെങ്കിലും ആ പോസ്റ്റിന്റെ ക്ലിപ്പ് ഒന്ന് അയച്ചു കൊടുക്കു. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞ ദിലു തന്നെയാണോ ഈ വേഷത്തില്‍ എത്തിയിരിക്കുന്നത് എന്നും നിമിഷ പറയുന്നുണ്ട്. മലയാളികള്‍ക്ക് ഇഷ്ടമാകുന്ന തരത്തിലുള്ള വസ്ത്രധാരണത്തിലൂടെ മറ്റും മാത്രമായിരുന്നു ബിഗ്‌ബോസ് വീട്ടില്‍ ദില്‍ഷ നിലനിന്നിരുന്നത്. എന്നാല്‍ ബിഗ്‌ബോസില്‍ നിന്ന് ദില്‍ഷ പുറത്തിറങ്ങിയതോടെ ദില്‍ഷയുടെ വസ്ത്രധാരണ രീതികളില്‍ ഒക്കെ ഒരു വലിയ മാറ്റം കാണുവാനും സാധിച്ചിരുന്നു.

ഇക്കാര്യത്തെക്കുറിച്ച് ആണ് ഇപ്പോള്‍ വിമര്‍ശനാത്മകമായ രീതിയില്‍ നിമിഷ സംസാരിക്കുന്നത്. നിമിഷയ്ക്ക് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. ദില്‍ഷയുടെ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. ബിഗ് ബോസ് വീട്ടില്‍ വെച്ച് ദില്‍ഷ എപ്പോഴും പറയുന്ന ഒരു കാര്യം ആയിരുന്നു ഞാന്‍ എന്റെ അച്ഛനും അമ്മയും പറയുന്നത് മാത്രം കേട്ട് ജീവിക്കുന്ന ഒരാള്‍ ആണെന്ന്. ഈ കാര്യം പറഞ്ഞു കൊണ്ട് തന്നെയാണ് കൂടുതല്‍ ആളുകളും ദില്‍ഷയ്ക്ക് എതിരെ കമന്റ് ഇട്ടിരിക്കുന്നത്. അച്ഛനും അമ്മയും പറയുന്നത് മാത്രം കേട്ട് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വസ്ത്രധാരണം ആണോ എന്നാണ് ചിലര്‍ ചോദിച്ചിരിക്കുന്നത്.

 

Back to top button
error: