Month: December 2022
-
Sports
കാറപകടത്തിൽ പരിക്കേറ്റ റിഷഭ് പന്ത് അപകടനില തരണം ചെയ്തു; അപകട കാരണം ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതെന്ന് പന്ത്
ദില്ലി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടനില തരണം ചെയ്തു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതായി പന്ത് പൊലീസിനോട് വ്യക്തമാക്കി. കടുത്ത മൂടല്‍ മഞ്ഞ് ഉണ്ടായിരുന്ന സമയം കൂടിയായിരുന്നത്. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്താണ് താരത്തെ രക്ഷപ്പെടുത്തിയതെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ വ്യക്തമാക്കിയിരുന്നു. രാവിലെ 5.30ന ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടസമയത്ത് കാറില്‍ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. തലയ്ക്കും കാല്‍മുട്ടിനും പരിക്കേറ്റു. പുറത്ത് പൊള്ളലേറ്റ നിലയിലാണുള്ളത്. പന്തിനെ, ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. താരത്തിന്റെ ചികിത്സയുടെ മുഴുവന്‍ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. പന്തിന് ഒരു വര്‍ഷത്തേക്കെങ്കിലും ക്രിക്കറ്റ് കളിക്കാനാവില്ലെന്നാണ് പുറത്തുവരുന്ന വിവരം. ശ്രീലങ്കയ്‌ക്കെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് പന്തിനെ…
Read More » -
Crime
സ്പെല്ലിംഗ് തെറ്റിച്ചെന്നാരോപിച്ച് അഞ്ചുവയസ്സുകാരിയുടെ വലതുകൈ വളച്ചൊടിച്ചു; ട്യൂഷൻ സെന്ററിലെ അധ്യാപകൻ അധ്യാപകൻ അറസ്റ്റിൽ
ഭോപ്പാൽ: സ്പെല്ലിംഗ് തെറ്റിച്ചെന്നാരോപിച്ച് അഞ്ചുവയസ്സുകാരിയുടെ വലതുകൈ വളച്ചൊടിച്ച് അധ്യാപകൻ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് വിദ്യാർത്ഥിക്ക് നേരെ ഈ ക്രൂരത അരങ്ങേറിയത്. സ്വകാര്യ ട്യൂഷൻ സെന്ററിലെ 22കാരനായ അധ്യാപകൻ പ്രയാഗ് വിശ്വകർമ്മയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പാരറ്റ് എന്ന വാക്കിന്റെ സ്പെല്ലിംഗ് തെറ്റിച്ചതിനാണ് ഇയാൾ കുട്ടിയുടെ കൈ വളച്ചൊടിക്കുകയും തല്ലുകയും ചെയ്തതെന്ന് ഹബീബ്ഗഞ്ച് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മനീഷ് രാജ് സിംഗ് ബദൗരിയ പറഞ്ഞു. പെൺകുട്ടിയുടെ വലതുകൈക്ക് ഗുരുതരമായി പൊട്ടൽ സംഭവിച്ചിട്ടുണ്ടെന്ന് കുട്ടികൾക്കായി പ്രവർത്തിക്കുന്ന എൻജിഒ ചൈൽഡ്‌ലൈൻ ഡയറക്ടർ അർച്ചന സഹായ് വാർത്താ ഏജൻസിയോട് പറഞ്ഞു. സംഭവത്തിന് ശേഷം പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു ഐപിസി ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം, കുട്ടിയെ ആക്രമിച്ചതിന് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഇൻസ്പെക്ടർ ബദൗരിയ പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ചൊവ്വാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളിലെ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് പെൺകുട്ടി…
Read More » -
Health
ഏറെ വേദനയും അസ്വസ്ഥതയും നിറഞ്ഞ ആർത്തവ ദിനങ്ങൾ മഞ്ഞുകാലത്ത് കൂടുതൽ വഷളായേക്കാം. മഞ്ഞുകാലത്തെ ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ
ഏറെ വേദനയും അസ്വസ്ഥതയും നിറഞ്ഞതാണ് ആർത്തവ ദിനങ്ങൾ. മഞ്ഞുകാലമായാൽ അത് കൂടുതൽ വഷളാകാം. ആർത്തവ സമയത്ത് സ്ത്രീ ശരീരം വളരെയധികം വീക്കാവുന്നു. ഈ സമയത്ത് അത്യാവശ്യത്തിൽ കൂടുതൽ സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്. ആർത്തവ സമയത്തുണ്ടാവുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങൾ വരുത്തുന്ന തെറ്റുകൾ ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. അണ്ഡാശയത്തിന്റെ പ്രവർത്തനം കുറയുന്നതും സജീവമല്ലാത്തതുമാണ് ശൈത്യകാലത്ത് കഠിനമായ വേദന അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണങ്ങൾ. കൂടാതെ, കുറഞ്ഞ വൈറ്റമിൻ ഡി അളവ്, കുറഞ്ഞ രക്തയോട്ടം, ധമനികളുടെ സങ്കോചങ്ങൾ എന്നിവ ആർത്തവത്തിന് മുമ്പുള്ള ലക്ഷണങ്ങളെ വർദ്ധിപ്പിക്കുന്നു. ആർത്തവ വേദനയും മറ്റ് PMS ലക്ഷണങ്ങളും തടയാൻ സഹായിക്കുന്ന ചില മാർഗങ്ങൾ: ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്തുക മഞ്ഞളിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധവും വയറുവേദനയും കുറയ്ക്കാൻ സഹായിക്കും. സൂപ്പ്, കറി, പച്ചക്കറികൾ എന്നിവയിലും പാലിലും മഞ്ഞൾ ചേർക്കുക. ജലാംശം നിലനിർത്തുക ആർത്തവ ചക്രത്തിൽ വയറു വീർക്കുന്നത് അസ്വാസ്ഥ്യത്തിലേക്ക് നയിക്കുകയും ഒരാളുടെ ആർത്തവ മലബന്ധം…
Read More » -
Crime
ഗ്രാമപഞ്ചായത്ത് അംഗത്തെ വധിക്കാൻ ശ്രമിച്ച കേസിൽ യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ
ഹരിപ്പാട് : ഗ്രാമപഞ്ചായത്ത് അംഗത്തെ വധിക്കാൻ ശ്രമിച്ച കേസിൽ യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ. മുതുകുളം ഗ്രാമപ്പഞ്ചായത്തംഗം ജി.എസ്. ബൈജു വധശ്രമക്കേസിലെ മൂന്നാം പ്രതി യുവമോർച്ച പ്രവർത്തകൻ ചിങ്ങോലി തുണ്ടിൽ കണ്ടത്തിൽ ജയശാന്തി (കണ്ണൻ-25)നെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നവംബർ 15-ന് കേസിലെ ഒന്നാം പ്രതി ബി.ജെ.പി. പ്രവർത്തകൻ ചിങ്ങോലി പ്രസാദ് ഭവനത്തിൽ പ്രവീണിനെ(35)പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ ഇപ്പോഴും റിമാൻഡിലാണ്. ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസമായ കഴിഞ്ഞ നവംബർ പത്തിനു രാത്രി എട്ടേമുക്കാലോടെയാണ് ജി.എസ്. ബൈജുവിനെ ഒരു സംഘം ആക്രമിച്ചു മാരകമായി പരിക്കേൽപ്പിച്ചത്. ബി.ജെ.പി. അംഗമായിരുന്ന ബൈജു സ്ഥാനം രാജിവെച്ചാണ് യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ചത്.
Read More » -
LIFE
ജോയ് മാത്യുവിന്‍റെ മകള്‍ ആന്‍ എസ്തര്‍ വിവാഹിതയായി
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ മകള്‍ ആന്‍ എസ്തര്‍ വിവാഹിതയായി. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. തുടര്‍ന്ന് നടന്ന റിസപ്ഷനില്‍ സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ലാല്‍, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ചടങ്ങിന് എത്തിയിരുന്നു. സരിതയാണ് ജോയ് മാത്യുവിന്‍റെ ഭാര്യ. മാത്യു, ആന്‍, താനിയ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവര്‍ക്ക്. മൂത്ത മകന്‍ മാത്യു ജോയ്‍യുടെ വിവാഹം 2019 ല്‍ ആയിരുന്നു. ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാനിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് രണ്ടര പതിറ്റാണ്ടിനു ശേഷം രചനയും സംവിധാനവും നിര്‍വ്വഹിച്ച ഷട്ടറിലൂടെയാണ് ജോയ് മാത്യു സിനിമയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് നടനായും തിരക്കഥാകൃത്തായും തിളങ്ങി. സുരാജ് വെഞ്ഞാറമൂട് നായകനായ ഹെവന്‍ ആണ് ജോയ് മാത്യുവിന്‍റേതായി അവസാനം പുറത്തെത്തിയ ചിത്രം. രാമസിംഹന്‍ അബൂബക്കറിന്‍റെ 1921 പുഴ മുതല്‍ പുഴ വരെ ആണ് അദ്ദേഹത്തിന്‍റേതായി വരാനിരിക്കുന്ന ചിത്രം. കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന…
Read More » -
Crime
സ്ത്രീധനം കിട്ടിയില്ലെന്ന പേരിൽ യുവതിയെയും കുട്ടികളെയും ഭർത്താവ് പെരുവഴിയിൽ ഇറക്കിവിട്ടു; തിരികെയെത്തിയ 24 കാരിയെ ഭർതൃവീട്ടുകാർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി
കോഴിക്കോട് : പൂളക്കടവില്‍, സ്ത്രീധനം കിട്ടിയില്ലെന്ന പേരില്‍ യുവതിയെയും കുട്ടികളെയും ഭര്‍ത്താവ് പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി. തിരികെയെത്തിയ 24 കാരിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. ചേവായൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് എംഇഎസ് കോളജില്‍ ബിരുദ പഠനത്തിനെത്തിയപ്പോഴായിരുന്നു മാനന്തവാടി സ്വദേശിയായ സൈഫുന്നീസ ഓട്ടോഡ്രൈവറായ മുസ്തഫയുമായി പരിചയപ്പെട്ടതും പിന്നീട് വിവാഹം കഴിച്ചതും. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിച്ചിരുന്നതായി സൈഫുന്നീസ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞ് സൈഫുന്നീസയേയും രണ്ടും നാലരയും വയസുള്ള കുട്ടികളേയും ഓട്ടോറിക്ഷയിൽ കൊണ്ടു പോയ ശേഷം വൈത്തിരിയില്‍ വെച്ച് ഇറക്കി വിട്ടതായി ഇവര്‍ പറയുന്നു. തുടര്‍ന്ന് ബന്ധുക്കളോടൊപ്പമെത്തി കോഴിക്കോട് ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. വസ്ത്രങ്ങളും മറ്റും എടുക്കാനായി പൊലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് ഭര്‍തൃവീട്ടിലെത്തിയപ്പാഴായിരുന്നു ഭര്‍താവിന്‍റെ സഹോദരന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ആദ്യം പരാതി നല്‍കിയപ്പോള്‍ മുതല്‍ പൊലീസിന്‍റെ ഭാഗത്തു നിന്ന് തണുപ്പന്‍…
Read More » -
Kerala
മോക്ക്ഡ്രിൽ അപകടത്തെ തുടർന്ന് യുവാവ് മരിക്കാനിടയായ സാഹചര്യം: വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയെന്ന് വിമർശനം; രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങൾ സമയോചിതമായി നടന്നില്ല
പത്തനംതിട്ട: മോക്ക്ഡ്രിൽ അപകടത്തെ തുടർന്ന് യുവാവ് മരിക്കാനിടയായ സാഹചര്യത്തിൽ വിവിധ വകുപ്പുകൾക്കുണ്ടായത് ഗുരുതര വീഴ്ച. വെള്ളത്തിൽ വീണവരെ എങ്ങനെ രക്ഷിക്കാമെന്നുള്ള പരീക്ഷണത്തിനിടയിലാണ് ബിനു സോമൻ മുങ്ങി മരിച്ചത്. എൻഡിആർഎഫിന്റെയും ഫയർഫോഴ്സിന്റെയും സാന്നിധ്യമുള്ളപ്പോളായിരുന്നു അപകടം. രക്ഷാപ്രവർത്തകർക്കെതിരെ ആരോപണങ്ങളുമായി നാട്ടുകാർ രംഗത്തെത്തി. ബിനു സോമനെ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങൾ സമയോചിതമായി നടന്നില്ലെന്നു കൂടെയുണ്ടായിരുന്നവർ ആരോപിച്ചു. വെള്ളത്തിൽ മുങ്ങി താഴ്ന്നിട്ടും എൻഡിആർഎഫ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്താൻ വൈകിയെന്നും രക്ഷപ്രവർത്തനങ്ങൾക്കുള്ള ബോട്ട് പ്രവർത്തന രഹിതമരുന്നുവെന്നും ആരോപണമുയർന്നു. ഫയർഫോഴ്സിന്റെ മോട്ടോർ ബോട്ട് കയറു കെട്ടി വലിച്ചാണ് കരയ്ക്ക് എത്തിച്ചത്. മരണത്തിന് പ്രധാന കാരണം മോക് ഡ്രില്ലിൽ പങ്കെടുത്ത വകുപ്പുകൾ തമ്മിൽ ഏകോപനം ഉണ്ടാകാത്തതാണെന്നും കൂടെയുണ്ടായിരുന്നവർ പറഞ്ഞു. വെണ്ണിക്കുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ തുരുത്തിക്കാട് സ്വദേശി ബിനുസോമൻ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.10 നാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന ബിനു സോമന്‍റെ മരണം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപത്ത് വെച്ച് ബിനു സോമൻ അപകടത്തിൽപ്പെട്ടത്.…
Read More » -
Kerala
9 മാസമായി ഹോര്‍ട്ടി കോര്‍പ്പിൽനിന്ന് കിട്ടാനുള്ളത് 12 ലക്ഷം; ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോടെ മാതൃകാ കര്‍ഷകന്‍റെ ജീവിതം വഴിമുട്ടി, സംസ്ഥാന അവാർഡ് നേടിയ മികച്ച കർഷകൻ കൃഷി ഉപേക്ഷിക്കുന്നു
തിരുവനന്തപുരം: കൃഷി വകുപ്പിന്‍റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര പുരസ്‍കാരം നേടിയ തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ജോര്‍ജ്ജ് കൃഷി ഉപേക്ഷിക്കുന്നു. ഹോര്‍ട്ടികോര്‍പ്പിൽ നിന്ന് പണം കിട്ടാതായതോടെയാണ് കൃഷി ഉപേക്ഷിക്കാൻ ജോര്‍ജ്ജ് തീരുമാനിച്ചത്. 9 മാസമായി ആനയറയിലെ കാര്‍ഷിക ചന്തയിൽ നിന്ന് 12 ലക്ഷം രൂപയാണ് ജോര്‍ജ്ജിന് കിട്ടാനുള്ളത്. ഇതുൾപ്പെടെ 80 ലക്ഷം രൂപയാണ് ആനയറയിൽ മാത്രം കര്‍ഷകര്‍ക്കുള്ള ഹോര്‍ട്ടി കോര്‍പ്പ് കുടിശ്ശിക. ഇതിനിടയിൽ കോടികൾ പൊടിച്ച് ആനയറ മാര്‍ക്കറ്റിൽ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ന്യൂ ഇയര്‍ ഫെസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ് കര്‍ഷകര്‍. വെങ്ങാനൂരിൽ 13 ഏക്കറിൽ പച്ചക്കറിയും മരിച്ചീനിയും വാഴയും 42 വര്‍ഷമായി കൃഷി ചെയ്യുന്ന ജോര്‍ജ്ജ് ആനയറ വേൾഡ് മാര്‍ക്കറ്റിൽ ഉത്പന്നങ്ങൾ എത്തിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. മാര്‍ച്ചിന് ശേഷം കഴിഞ്ഞ ഒമ്പത് മാസമായി ഹോര്‍ട്ടികോര്‍പ്പ് പണം നൽകിയിട്ടില്ല. ഒരിക്കൽ പണം കിട്ടുമെന്ന പ്രതീക്ഷയിലാണ് കൃഷിവകുപ്പിന്‍റെ മികച്ച കര്‍ഷകനുള്ള ഈ വര്‍ഷത്തെ പുരസ്കാരം കിട്ടിയ ജോര്‍ജ്ജ്. ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോടെ…
Read More » -
Tech
ട്വിറ്റർ പണിമുടക്കി; ആയിരക്കണക്കിനാളുകൾക്ക് സേവനം തടസപ്പെട്ടു
മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ പണിമുടക്കി. ആയിരക്കണക്കിനാളുകൾക്ക് ട്വിറ്റർ സേവനം തടസപ്പെട്ടു. സമൂഹമാധ്യമങ്ങളുടെ ഇത്തരത്തിലുള്ള പിഴവുകൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ ഡൗൺഡിറ്റൈക്ടർ.കോമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. മൊബൈൽ, ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്ക് സൈറ്റ് ആക്‌സസ് ചെയ്യാനോ നോട്ടിഫിക്കേഷനുകൾ ചെക്ക് ചെയ്യാനോ കഴിഞ്ഞില്ല. 7:40 പിഎം ET വരെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ സോഷ്യൽ മീഡിയ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുന്നതിൽ 10,000-ത്തിലധികം ഉപയോക്താക്കൾ തടസം നേരിട്ടതായി റിപ്പോർട്ട് പറയുന്നു. ചില ഉപയോക്താക്കൾ തങ്ങൾ സ്വയമേവ ലോഗ് ഔട്ട് ചെയ്യപ്പെടുകയാണെന്ന് പറഞ്ഞു.കമ്പനിയുടെ സിഇഒ ആയി എലോൺ മസ്‌ക് ചുമതലയേറ്റ ശേഷം ഇത് മൂന്നാം തവണയാണ് ട്വിറ്റർ പ്രവർത്തനരഹിതമാകുന്നത്.ബുധനാഴ്ച മുതൽ മണിക്കൂറുകൾ നീണ്ട സാങ്കേതിക തകരാറുകൾക്ക് ശേഷം, വ്യാഴാഴ്ച രാവിലെ പ്രശ്നം ട്വിറ്റർ പരിഹരിച്ചു. മുൻപ് എലിസബത്ത് രാഞ്ജിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്റർ സ്തംബ്ധിച്ചിരുന്നു. വാർത്ത വന്നതിന് പിന്നാലെ ട്വിറ്ററ്‍ പല ഉപയോക്താക്കൾക്കും ലഭ്യമല്ലാത്ത അവസ്ഥയിലെത്തിയത്. രണ്ടായിരത്തിലധികം ഉപയോക്താക്കൾക്ക് ട്വിറ്റർ ആക്സസ് ചെയ്യാൻ കഴിഞ്ഞില്ല. വെബ്‌സൈറ്റ് ഡൗൺടൈം…
Read More » -
Crime
ഡോക്ടറേയും ആശുപത്രിജീവനക്കാരെയും ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസ്: രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: ഡോക്ടറേയും ആശുപത്രിജീവനക്കാരെയും ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. മുവാറ്റുപുഴ മുളവൂർ പെഴക്കാപിള്ളി കരയിൽ പുന്നോപ്പടി ഭാഗത്ത് കൊച്ചുമാരിയിൽ വീട്ടിൽ നിയാസ് കൊച്ചുമുഹമ്മദ് (40), നവാസ് കൊച്ചുമുഹമ്മദ് (36) എന്നിവരെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഗർഭസ്ഥശിശു മരിക്കാൻ ഇടയായ സംഭവം ചികിത്സാ പിഴവാണെന്ന് ആരോപിച്ചുകൊണ്ട് മുവാറ്റുപുഴയിലെ പ്രമുഖ വന്ധ്യതനിവാരണ ആശുപത്രിയിൽ അതിക്രമിച്ച് കടന്ന് ആക്രമണം അഴിച്ച് വിടുകയായിരന്നു. മുവാറ്റുപുഴ ഡിവൈഎസ്പി: എസ്.മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ കെ,എൻ. രാജേഷ്, സബ് ഇൻസ്‌പെക്ടർ എസ്.എൻ. ഷീല, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ പി.എസ്. ജോജി എന്നിവർ അടങ്ങിയ അന്വേഷണസംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
Read More »