തിരുവഞ്ചൂർ(കോട്ടയം): തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ പുലരി പുതുവത്സര ശുശ്രൂഷയും തൂത്തൂട്ടി ബൈബിൾ കൺവൻഷന്റെ ഉദ്ഘാടനവും നാളെ നടക്കും. 31ന് വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥന, 6.30ന് ഗാനശുശ്രൂഷ, അനുഭവസാക്ഷ്യങ്ങൾ, വചനസന്ദേശം, കൺവൻഷൻ ഉദ്ഘാടനം. രാത്രി 10.30ന് യാമപ്രാർത്ഥന, 11ന് കുർബാന – സഖറിയാസ് മോർ പീലക്‌സിനോസ്. 12ന് സ്നേഹവിരുന്ന്.
കൺവൻഷന്റെ ഒന്നാം ദിനമായ 1ന് ഉച്ചയ്ക്ക് 2ന് ധ്യാനം, 6ന് സന്ധ്യാപ്രാർത്ഥന, 6.30ന് ഗാനശുശ്രൂഷ, 7ന് വചനസന്ദേശം – റവ.ഫാ.ജോർജ് പനയ്ക്കൽ (ഡയറക്ടർ ഡിവൈൻ ധ്യാന കേന്ദ്രം, മുരിങ്ങൂർ), 8.30ന് സമാപനപ്രാർത്ഥന, ആശീർവാദം. 2ന് 6ന് സന്ധ്യാപ്രാർത്ഥന, 6.30ന് ഗാനശുശ്രൂഷ, 7ന് വചനസന്ദേശം – ഫാ.ജിസൺ പോൾ, വേങ്ങാശ്ശേരി, 8.30ന് സമാപനപ്രാർത്ഥന, ആശീർവാദം. 3ന് 6ന് സന്ധ്യാപ്രാർത്ഥന, 6.30ന് ഗാനശുശ്രൂഷ, 7ന് വചനസന്ദേശം – ഫാ. റെനി പുല്ലുകാലായിൽ (മരിയൻ ധ്യാനകേന്ദ്രം, പാലക്കാട്), 8.30ന് സമാപനപ്രാർത്ഥന, ആശീർവാദം. കൺവൻഷന്റെ സമാപന ദിവസമായ 4ന് രാവിലെ 6.30ന് പ്രഭാതനമസ്‌കാരം, 7ന് കുർബാന – സഖറിയാസ് മോർ പീലക്സിനോസിന്റെ പ്രധാന കാർമ്മികത്വത്തിൽ. വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥന, 6.30ന് ഗാനശുശ്രൂഷ, 7ന് വചനസന്ദേശം – ഫാ. റെനി പുല്ലുകാലായിൽ, 8.30ന് സമാപനപ്രാർത്ഥന, ആശീർവാദം.
ദൂരെ ദേശങ്ങളിൽനിന്ന് കൺവൻഷനിൽ പങ്കെടുക്കാനായി എത്തുന്നവർക്ക് ധ്യാനകേന്ദ്രത്തിൽ താമസ സൗകര്യം ഒരുക്കുന്നതാണ്. എല്ലാ ഞായറാഴ്ചയും രാവിലെ 6ന് പ്രഭാത പ്രാർത്ഥനയും 7ന് കുർബ്ബാനയും 1.30 മുതൽ ആത്മീയ ഉപദേശവും 2ന് ധ്യാന ശുശ്രൂഷയും ഉണ്ടായിരിക്കും. എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിൽ രാവിലെ 10ന് ഏകദിന ധ്യാനവും രോഗികൾക്കായി പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്ന് ധ്യാനകേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്‌സിനോസ് അറിയിച്ചു.