KeralaNEWS

ഒമാര്‍ ലുലുവിന്റെ ‘നല്ല സമയം’: ലഹരിവസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു; സംവിധായകനെതിരേ എക്സൈസ് കേസ്

കോഴിക്കോട്: ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രത്തിനെതിരെ കേസ്. ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് എക്സൈസ് കേസെടുത്തത്. ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതിനെതിരെയാണ് കേസ്. അബ്കാരി, എന്‍ ഡി പി എസ് നിയമങ്ങള്‍ പ്രകാരം എക്സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തത്.

ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍ കഥാപാത്രങ്ങള്‍ മാരക ലഹരി വസ്തുവായ എം ഡി എം എ ഉപയോഗിക്കുന്ന രംഗങ്ങളാണ് മുഴുനീളവും. ഇതിന്റെ ഉപയോഗം പ്രാേത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇതാണ് പരാതിയിലേയ്ക്ക് നയിച്ചത്. ഇന്നാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ തിയേറ്ററുകളിലെത്തിയത്.

Signature-ad

ഇര്‍ഷാദ് അലി നായകനായി എത്തുന്ന ചിത്രത്തില്‍ അഞ്ച് പുതുമുഖ നായികമാരുണ്ട്. ഹാപ്പി വെഡ്ഡിംഗ്സ്, ചങ്ക്സ്, ഒരു അഡാറ് ലൗവ്, ധമാക്ക, പവര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് ‘നല്ല സമയം’.

 

 

Back to top button
error: